|
|
|
|
|
| അശ്ലീല വിഡിയോ അപ്ലോഡ് ചെയ്ത brit കായികതാരത്തിന് രണ്ട് വര്ഷത്തെ വിലക്ക്; ഒളിംപിക്സ് സ്വപ്നത്തിന് തിരിച്ചടി |
ലണ്ടന്: ഇന്സ്റ്റഗ്രാമില് അപ്ലോഡ് ചെയ്ത അശ്ലീല വിഡിയോയുടെ പേരില് ബ്രിട്ടീഷ് കനോയിസ്റ്റ് കുര്ട്സ് ആഡംസ് റോസെന്റല്സിന് രണ്ട് വര്ഷത്തെ വിലക്ക് ഏര്പ്പെടുത്തി. വിമാനത്തിനുള്ളില് ലൈംഗിക ബന്ധത്തില് ഏര്പ്പെടുന്നതിന്റെ ദൃശ്യങ്ങള് ഉള്പ്പെട്ട വിഡിയോ മാര്ച്ചില് താരം തന്റെ ഇന്സ്റ്റഗ്രാം അക്കൗണ്ടില് പങ്കുവെച്ചതായിരുന്നു. ഒളിംപിക്സില് മത്സരിക്കാനുള്ള മോഹങ്ങള്ക്ക് തിരിച്ചടിയാകുന്ന വിധിയാണിത്.
23 വയസ്സുള്ള കുര്ട്സ്, അഡല്റ്റ് പ്ലാറ്റ്ഫോമായ ഓണ്ലി ഫാന്സിലൂടെ സമ്പാദിക്കുന്ന വരുമാനം പരിശീലന ചെലവുകള്ക്കായി ഉപയോഗിക്കുന്നുവെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനുവരി മുതല് മേയ് വരെ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് ടൂറിസ്റ്റുകള്ക്ക് മലയാളി വനിതയുടെ കോഹിനൂര് ചോദ്യം; സോഷ്യല് മീഡിയയില് വൈറലായി |
ലണ്ടന്: കേരള സന്ദര്ശനത്തിനിടെ രണ്ട് ബ്രിട്ടീഷ് വിനോദസഞ്ചാരികള് നേരിട്ട ഒരു ചോദ്യം സമൂഹമാധ്യമങ്ങളില് ചര്ച്ചയാകുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില് നിന്ന് കൊണ്ടുപോയ കോഹിനൂര് ഉള്പ്പെടെയുള്ള അമൂല്യ വസ്തുക്കള് തിരികെ നല്കണമെന്ന് ആവശ്യപ്പെട്ട് മലയാളി വനിത ചോദിച്ച ചോദ്യം ഇന്സ്റ്റഗ്രാമില് വൈറലായതോടെയാണ് സംഭവം ശ്രദ്ധേയമായത്. ഇന്സ്റ്റഗ്രാം ട്രാവല് ക്രിയേറ്ററായ @discoverwithemma_ പങ്കുവെച്ച വിഡിയോയില്, മലയാളിയായ വനിത ബ്രിട്ടീഷ് സഞ്ചാരികളോട് ''ഇംഗ്ലിഷുകാര് ഇന്ത്യയില് ഞങ്ങളെ കൊള്ളയടിച്ചു... നിധി, കുരുമുളക്, എല്ലാം കൊണ്ടുപോയി. നിങ്ങള് ഇവിടെ നിന്ന് കൊള്ളയടിച്ച വിലയേറിയതും അപൂര്വവുമായ വജ്രമാണ് കോഹിനൂര്. അത് ഇന്ത്യയ്ക്ക് തിരികെ നല്കുക'' |
|
Full Story
|
|
|
|
|
|
|
|
|
| ഈസ്റ്റ് ലണ്ടനില് മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു: 24-ാം വയസ്സില് വിട പറഞ്ഞത് അനീന പോള് |
|
ഈസ്റ്റ് ലണ്ടനിലെ ഇല്ഫോഡില് താമസിക്കുന്ന മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. പെരുമ്പാവൂരിനു സമീപം കുന്നത്തുനാട്ടിലെ എളമ്പകപള്ളി സ്വദേശിയാണ് അനീന പോള് (24) ആണ് മരിച്ചത്.
വീടിനുള്ളില് കുഴഞ്ഞു വീണ് ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് കുഴഞ്ഞു വീണത്. ഇല്ഫോര്ഡ് ആശുപത്രിയില് എത്തിച്ചുവെങ്കിലും പ്രതീക്ഷകള് ഇല്ലാതായി. കാര്ഷിക സുസ്ഥിരത കോഴ്സിലാണ് പോസ്റ്റ് ഗ്രാജുവേഷന് പഠനത്തിനായാണ് അനീന യുകയിലേക്കു വന്നത്. കഴിഞ്ഞ വര്ഷം സെപ്റ്റംബറിലാണ് എത്തിയത്. മാതാപിതാക്കള്: വറീത് പൗലോസ്, - ബ്ലെസ്സി പോള്. മാതാപിതാക്കള്ക്ക് ഒറ്റ പ്രസവത്തില് ജനിച്ച മൂന്ന് പെണ്മക്കളിലൊരാളാണ് അനീന. സഹോദരങ്ങള്: ആതിര, ആഷ്ലി. |
|
Full Story
|
|
|
|
|
|
|
|
|
|
|
| കേംബ്രിഡ്ജ്ഷെയര്: ട്രെയിനില് കത്തിക്കുത്ത്; ഒട്ടേറെപ്പേര്ക്ക് പരുക്ക്, 9 പേര് ഗുരുതരാവസ്ഥയില് |
കേംബ്രിഡ്ജ്ഷെയറിലെ ഹണ്ടിങ്ടന് സ്റ്റേഷനില് ട്രെയിനില് ഉണ്ടായ കത്തിക്കുത്ത് ആക്രമണത്തില് ഒട്ടേറെപ്പേര്ക്ക് പരുക്കേറ്റു. 9 പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്ട്ടുകള്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
'അക്രമികളുടെ കയ്യില് കത്തിയുണ്ടായിരുന്നു' എന്നും 'രക്തം പുരണ്ട കയ്യുമായി ഒരാള് ട്രെയിനില് നിന്നു താഴേയ്ക്ക് വീഴുന്നത് കണ്ടു' എന്നും ഒരു ദൃക്സാക്ഷി ബിബിസിയോട് പറഞ്ഞു. രക്തത്തില് കുളിച്ച് നിരവധി യാത്രക്കാര് പ്ലാറ്റ്ഫോമിലൂടെ ഓടുന്നതും മറ്റൊരു ദൃക്സാക്ഷി വിവരിച്ചു.
പ്രധാനമന്ത്രി കിയര് സ്റ്റാര്മര് |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് രാജകുടുംബത്തില് നിന്നും ആന്ഡ്രുവിന്റെ രാജകീയ പദവികള് നീക്കം; മക്കള്ക്ക് സ്ഥാനമാറ്റമില്ല |
ലണ്ടന്: വിവാദങ്ങളുടെ പശ്ചാത്തലത്തില് ബ്രിട്ടീഷ് രാജകുടുംബത്തിലെ ആന്ഡ്രു രാജകുമാരന്റെ രാജകീയ പദവികളും അവകാശങ്ങളും നീക്കം ചെയ്യാന് ചാള്സ് രാജാവ് തീരുമാനിച്ചു. എന്നാല് ആന്ഡ്രുവിന്റെ മക്കളായ രാജകുമാരിമാര് ബിയാട്രിസും യൂജീനും രാജകീയ സ്ഥാനങ്ങള് നിലനിര്ത്തും.
ആന്ഡ്രുവിന്റെ മുന്ഭാര്യ സാറ ഫെര്ഗൂസന് ഇനി രാജകീയ പദവികള് ഉപയോഗിക്കാനാകില്ല. എങ്കിലും എലിസബത്ത് റാണിയുടെ മകന്റെ മക്കളെന്ന നിലയില് ബിയാട്രിസിനും യൂജീനിനും കിരീടാവകാശം തുടരും. 37 വയസ്സുള്ള ബിയാട്രിസ് ബ്രിട്ടീഷ് കിരീടാവകാശ ക്രമത്തില് ഒമ്പതാം സ്ഥാനത്തും, സാമൂഹിക പ്രവര്ത്തനങ്ങളില് സജീവമായ യൂജീന് 12-ാം സ്ഥാനത്തുമാണ്.
|
|
Full Story
|
|
|
|
| |