Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
UK Special
  03-02-2025
700 വര്‍ഷം പഴക്കമുള്ള ബംഗ്ലാവ്, ഹെലിപാടും ക്രിക്കറ്റ് പിച്ചും വില്‍പ്പനയ്ക്ക് വച്ച് യുകെ, ബംഗ്ലാവിന് വില 225 കോടി

ലണ്ടന്‍: കാഴ്ചയില്‍ ഒരു പ്രേതകഥയിലെ ബംഗ്ലാവ് പോലെ തോന്നുന്ന മധ്യകാലഘട്ടത്തിലെ ഒരു ബംഗ്ലാവ് യുകെയില്‍ വില്പനയ്ക്ക്. 700 വര്‍ഷം പഴക്കമുള്ള റിപ്ലി കോട്ടയാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. വില അത്ര ചെറുതല്ല, 225 കോടി രൂപയാണ് വില ഈ കോട്ടയ്ക്ക് ഇട്ടിരിക്കുന്ന വില. ഇംഗ്ലണ്ടിലെ നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ ഹാരോഗേറ്റിന് സമീപത്താണ് ഈ റിപ്ലി കോട്ട സ്ഥിതി ചെയ്യുന്നത്. നിശ്ചയിച്ച വിലയ്ക്ക് വില്‍ക്കാന്‍ കഴിഞ്ഞാല്‍ അത് ലണ്ടന്‍ നഗരത്തിന് പുറത്ത് നടക്കുന്ന ഏറ്റവും ചെലവേറിയ കച്ചവടമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബംഗ്ലാവോടൊപ്പം നിങ്ങളെ കാത്തിരിക്കുന്നത് 445 ഏക്കര്‍ സ്ഥലം കൂടിയാണ്. ഒപ്പം മറ്റ് ചിലത് കൂടിയുണ്ട്. സ്വന്തമായൊരു

Full Story
  03-02-2025
സതേണ്‍ അയര്‍ലന്‍ഡില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു

ഡബ്ലിന്‍: സതേണ്‍ അയര്‍ലന്‍ഡില്‍ കാര്‍ മരത്തിലിടിച്ച് അപകടം. സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു, മറ്റ് രണ്ട് പേര്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍. വെള്ളിയാഴ്ച കൗണ്ടി കാര്‍ലോയിലാണ് നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ ചെറെകുരി സുരേഷ് ചൗധരി (20), ചിത്തൂരി ഭാര്‍ഗവ് (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ രണ്ട് പേരും സംഭവസ്ഥലത്ത് വച്ചു മരിച്ചു.

പരുക്കേറ്റ മറ്റ് രണ്ട് പേരെയും കില്‍കെന്നിയിലെ സെന്റ് ലൂക്ക്‌സ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പെട്ട നാല് പേരും കാര്‍ലോയിലെ സൗത്ത് ഈസ്റ്റ് ടെക്‌നോളജിക്കല്‍

Full Story
  03-02-2025
വീട്ടില്‍ അതിക്രമിച്ചു കയറിയെന്നാരോപിച്ച് കൗമാരക്കാരനെ വെടിവച്ചുകൊന്ന വിവാദ കര്‍ഷകന്‍ മരിച്ചു

ലണ്ടന്‍: 1999ല്‍ തന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയതായി ആരോപിച്ച് കൗമാരക്കാരനെ വെടിവെച്ചുകൊന്ന കര്‍ഷകന്‍ ടോണി മാര്‍ട്ടിന്‍ (80) അന്തരിച്ചു. 16കാരനായ ഫ്രെഡ് ബാരസിനെ മാര്‍ട്ടിന്‍ വെടിവെച്ചുകൊന്ന സംഭവം ഏറെ വിവാദമായിരുന്നു. മാര്‍ട്ടിന്റെ പ്രവൃത്തി മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണോ അതോ സ്വയരക്ഷയ്ക്കുവേണ്ടിയാണോ എന്ന കാര്യത്തില്‍ രാജ്യം രണ്ട് തട്ടിലായിരുന്നു. പമ്പ്-ആക്ഷന്‍ ഷോട്ട്ഗണ്‍ ഉപയോഗിച്ചാണ് ടോണി മാര്‍ട്ടിന്‍ വെടിയുതിര്‍ത്തത്. 2000ല്‍ ബാരസിനെ കൊലപ്പെടുത്തിയതിനും 29കാരനായ ബ്രെന്‍ഡന്‍ ഫിയറോണിന് പരുക്കേല്‍പ്പിച്ചതിനും മാര്‍ട്ടിനെ ജയിലിലടച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം കൊലപാതകക്കുറ്റം മനഃപൂര്‍വമല്ലാത്ത നരഹത്യയായി കുറച്ചതിനെ തുടര്‍ന്ന് അദ്ദേഹം

Full Story
  03-02-2025
എസെക്‌സില്‍ ഇ സ്‌കൂട്ടര്‍ കാറിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു

എസെക്‌സ്: എസെക്‌സിലെ പിറ്റ്‌സിയയില്‍ ഇ-സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. റോമന്‍ കാസല്‍ഡണും (16) സഹോദരി ഡാര്‍സിയുമാണ് (9) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 6.25 ഓടെയാണ് അപകടം നടന്നത്. 30 മൈല്‍ വേഗപരിധിയുള്ള റോഡില്‍ അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചാണ് കുട്ടികള്‍ മരിച്ചത്. കാര്‍ നിര്‍ത്താതെ പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തിന് ശേഷം നാട്ടുകാര്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് പാരാമെഡിക്കുകള്‍ എത്തിയപ്പോഴേക്കും കുട്ടികള്‍ മരണം സംഭവച്ചിരുന്നു.

നിര്‍ത്താതെ പോയ വാഹനത്തില്‍ ഒരു യുവാവും യുവതിയുമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. ഇരുവരും നിലവില്‍ പൊലീസ്

Full Story
  03-02-2025
എഐ ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതത് തടയാന്‍ നിയമം വരുന്നു

ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാക്കാന്‍ യുകെ ഒരുങ്ങുന്നു. ഇതിനായി പുതിയ നിയമങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. കുട്ടികളെ സംരക്ഷിക്കുന്നതിനായി മോശം ചിത്രങ്ങളും വിഡിയോകളും നിര്‍മിക്കുന്ന എഐ ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുകെ മാറുമെന്ന് ഹോം ഓഫിസ് പറയുന്നു. അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ നിയമം ലംഘിക്കുന്നവര്‍ക്ക് തടവുശിക്ഷ ലഭിക്കും. നിയമങ്ങള്‍ ഏറ്റവും പുതിയ ഭീഷണികള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷ

Full Story
  02-02-2025
യുകെയിലെ പീറ്റര്‍ബറോയില്‍ താമസിക്കുന്ന സോജന്‍ തോമസ് സ്‌റ്റെയര്‍ കെയ്‌സില്‍ നിന്നു വീണു മരിച്ചു
യുകെയിലെ പീറ്റര്‍ബറോയില്‍ താമസിക്കുന്ന കോട്ടയം ചങ്ങനാശ്ശേരി സ്വദേശി സോജന്‍ തോമസ് (49) അന്തരിച്ചു. വീട്ടിലെ സ്റ്റെയര്‍കേസില്‍ നിന്നു വീണു പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണം. കാല്‍ തെന്നി വീണപ്പോള്‍ തലയ്‌ക്കേറ്റ ആഘാതമാണ് മരണ കാരണമെന്നു കരുതുന്നു. ഭാര്യ - സജിനി. മക്കള്‍ - കാത്തി സോജന്‍, കെവിന്‍ സോജന്‍. സോജന്റെ മാതാപിതാക്കള്‍ - ചങ്ങനാശ്ശേരി പൊങ്ങന്താനം മുരണിപ്പറമ്പില്‍ പരേതനായ തോമസ്, കത്രീനാമ്മ. സഹോദരങ്ങള്‍ - സജി, സുജ, സൈജു (യുകെ). മോറിസണ്‍സ് സൂപ്പര്‍മാര്‍ക്കറ്റിലാണ് സോജന്‍ ജോലി ചെയ്തിരുന്നത്. കെയര്‍ഹോം ജീവനക്കാരിയാണ് സജിനി.
Full Story
  02-02-2025
ഡാറ്റാ സയന്‍സില്‍ സഹകരണത്തിന് എം.ജി സര്‍വകലാശാല- യുകെ ഐ.എസ്.ഡി.സി ധാരണ

ലണ്ടന്‍: ഡാറ്റാ സയന്‍സ്, ഡാറ്റ അനലിറ്റിക്‌സ് മേഖലകളില്‍ സഹകരണത്തിന് മഹാത്മാ ഗാന്ധി സര്‍വകലാശാലയും യുകെയിലെ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും(ഐ.എസ്.ഡി.സി) തമ്മില്‍ ധാരണയായി. ഇതുവഴി ഡാറ്റാ അനലിറ്റിക്‌സ് മേഖലയിലെ പ്രശസ്തമായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സിന്റെ(ഐഒഎ) അക്രഡിറ്റേഷനുള്ള കോഴ്‌സുകള്‍ നടത്തുന്നതിനും രാജ്യാന്തര തലത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പ്ലേസ്‌മെന്റ് സൗകര്യമൊരുക്കുന്നതിനും സര്‍വകലാശാലയ്ക്ക് അവസരം ലഭിക്കും. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറിന്റെ സാന്നിധ്യത്തില്‍ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണനും ഐ.എസ്.ഡി.സി പ്രോജക്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബംഗലുരു മേഖലാ

Full Story
  02-02-2025
പൂട്ട് തുറക്കല്‍ വിദഗ്ധനെ പുറത്താക്കി വളര്‍ത്തുനായ കാറിന്റെ ഡോര്‍ ലോക്ക് ചെയ്തു

ലണ്ടന്‍: 'പണി കിട്ടുക' എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. നാട്ടിലെ ആസ്ഥാന പൂട്ട് തുറക്കല്‍ വിദഗ്ധനായി അറിയപ്പെടുന്ന വ്യക്തിക്ക് സ്വന്തം വളര്‍ത്തുന്നത് തന്നെ കൊടുത്തത് എട്ടിന്റെ പണി. ഒരു യാത്രയ്ക്കിടയില്‍ അദ്ദേഹം കാറില്‍ നിന്ന് ഇറങ്ങിയതും വാഹനത്തിനുള്ളില്‍ ഇരുന്ന വളര്‍ത്തു നായ്ക്കളിലൊന്ന് സെന്‍ട്രല്‍ ലോക്കിംഗ് ബട്ടണില്‍ അമര്‍ത്തി കാര്‍ ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട്, ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം നായ്ക്കള്‍ തന്നെ ഡോറ് തുറന്നു കൊടുത്തപ്പോഴാണ് ഇദ്ദേഹത്തിന് അകത്ത് കയറാനായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുകെയിലെ നോര്‍ഫോക്കിലെ ഡെറെഹാമില്‍ താമസിക്കുന്ന 31 കാരനായ പീറ്റര്‍ മാക്കന്‍, തന്റെ സഹായം തേടിയ ഒരു

Full Story
[299][300][301][302][303]
 
-->




 
Close Window