|
|
|
|
|
| മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചു, യുകെ പൗരനായ മലയാളി അറസ്റ്റില്‍ |
തിരുവനന്തപുരം: വന്ദേ ഭാരതില്‍ ദമ്പതികളോട് മതസ്പര്‍ധയോടെ സംസാരിച്ച സംഭവത്തില്‍ യുകെ പൗരനായ മലയാളി അറസ്റ്റില്‍. കോട്ടയം സ്വദേശി ആനന്ദ് മാത്യു(54)വാണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശികളായ ദമ്പതികളോടാണ് ഇയാള്‍ മതസ്പര്‍ധയോടെ സംസാരിച്ചത്. വന്ദേഭാരതിനെ എതിര്‍ത്തവര്‍ ഇപ്പോള്‍ ഇതില്‍ കയറി തുടങ്ങിയോ എന്നായിരുന്നു ചോദ്യം. ബ്രിട്ടീഷ് പൗരത്വമുള്ള മലയാളിയാണ് ആനന്ദ് മാത്യു. ബ്രിട്ടനില്‍ നഴ്സായിരുന്നു ഇയാളെന്നാണ് വിവരം. സംഭവത്തില്‍ ആനന്ദ് മാത്യുവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് റെയില്‍വെ പൊലീസ് അറിയിച്ചു. |
|
Full Story
|
|
|
|
|
|
|
| യുഎസ് പ്രസിഡന്റിന്റെ അധികാര കൈമാറ്റ ചടങ്ങിലേക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ക്ഷണമില്ല |
ലണ്ടന്‍: തിങ്കളാഴ്ച നടക്കാനിരിക്കുന്ന യുഎസ് അധികാരകൈമാറ്റച്ചടങ്ങില്‍ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാജ്യമായി കരുതപ്പെടുന്ന ബ്രിട്ടന്റെ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ക്കു ക്ഷണമില്ല. വാഷിങ്ടനിലെ അംബാസഡര്‍ രാജ്യത്തെ പ്രതിനിധീകരിക്കുമെന്നു ബ്രിട്ടിഷ് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണു പങ്കെടുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നോ എന്നതിന്, ഇന്ത്യയ്ക്കു ക്ഷണമുണ്ട്, വിദേശകാര്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കും എന്നാണു വിദേശകാര്യവകുപ്പിന്റെ മറുപടി.
ഇതാദ്യമായാണ് യുഎസ് പ്രസിഡന്റിന്റെ അധികാരമേറ്റെടുക്കല്‍ ചടങ്ങിലേക്ക് ഏതാനും വിദേശഭരണത്തലവന്മാരെ |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡിലെ ചികിത്സാരംഗത്തേക്ക് ഒരു യുവ മലയാളി ഡോക്ടര്‍ കൂടി |
ഡബ്ലിന്‍: ലാത്വിയയിലെ റിഗ സ്ട്രാഡിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത വിജയം നേടി ഡോ. ജ്യോതിന്‍ ജോസഫ് ഇനി അയര്‍ലന്‍ഡില്‍ ചികിത്സാരംഗത്തേക്ക്. ലൂക്കന്‍ സാര്‍സ്ഫീല്‍ഡ് ക്ലബ്ബില്‍ ഹര്‍ലിങ് കളിച്ചിരുന്ന ജ്യോതിന് സ്‌പോര്‍ട്‌സ് ഇഞ്ചുറി വിഭാഗത്തില്‍ ഓര്‍ത്തോപീഡിക് സര്‍ജനാകാനാണ് ആഗ്രഹം. ലൂക്കനിലെ ആദ്യകാല കുടിയേറ്റക്കാരും, ഡബ്ലിന്‍ സെന്റ് ജയിസ് ഹോസ്പിറ്റലിലെ ജീവനക്കാരുമായ ജോയി മുളന്താനത്തിന്റെയും, (ജോസഫ് വര്‍ഗീസ്) ജിജ വര്‍ഗീസിന്റെയും മകനായ ജ്യോതിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അക്കാദമിക് രംഗത്ത് സ്‌കോളര്‍ഷിപ്പും കരസ്ഥമാക്കിയിരുന്നു.
ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് (23 വയസ്സ്) ജ്യോതിന്‍. ജ്യോതിന്റെ |
|
Full Story
|
|
|
|
|
|
|
| വാടക ഒരു ലക്ഷം, ചോര്‍ന്നൊലിക്കുന്നു, ലണ്ടനിലെ വാടകമുറികളുടെ അവസ്ഥ ഇങ്ങനെ |
ലണ്ടന്‍: വിദേശത്ത് പഠിക്കാനായി പോകുന്ന വിദ്യാര്‍ത്ഥികളും ജോലിക്കായി പോകുന്ന യുവാക്കളുമെല്ലാം നേരിടുന്ന പ്രധാന പ്രശ്‌നമാണ് അവിടുത്തെ ജീവിതച്ചെലവ്. അതുപോലെ, ലണ്ടനില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ലണ്ടനില്‍ താന്‍ ഒരുലക്ഷം രൂപ കൊടുത്ത് താമസിക്കുന്ന ഫ്‌ലാറ്റിന്റെ അവസ്ഥയാണ് യുവാവ് വിവരിക്കുന്നത്. അത് കൂലിത്തൊഴിലാളികളും മറ്റും താമസിക്കുന്ന ചെറിയ മുറികളുടെ സൗകര്യം മാത്രമുള്ളതാണ് എന്നാണ് യുവാവിന്റെ പരാതി. ആര്യന്‍ ഭട്ടാചാര്യ എന്ന യുവാവാണ് തന്റെ മുറിയെ കുറിച്ചുള്ള വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇങ്ങനെയൊരു സ്ഥലത്ത് താമസിക്കേണ്ടി വരുന്നതിന്റെ നിരാശയും സങ്കടങ്ങളുമെല്ലാം ആര്യന്റെ വീഡിയോയില്‍ കാണാം. |
|
Full Story
|
|
|
|
|
|
|
| യുകെയിലും എച്ച്എംപിവി വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന |
ലണ്ടന്‍: ലോകത്താകെ ആശങ്കയേകി എച്ച്എംപിവി കേസുകള്‍ ലോകമെങ്ങും കുതിയ്ക്കുന്നു. കോവിഡ് സമയത്തെ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കണമെന്ന നിഗമനത്തിലാണ് ലോകാരോഗ്യ സംഘടന. മൂന്നു നിര്‍ദ്ദേശങ്ങളാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചത്. മാസ്‌ക് ധരിക്കല്‍, ഐസൊലേഷന്‍, കൈ കഴുകല്‍ എന്നീ നിര്‍ദ്ദേശങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ചൈനയില്‍ എച്ച്എംപിവി മൂലമുള്ള രോഗികള്‍ നിറഞ്ഞിരിക്കുകയാണ്. യുകെയിലും വൈറസ് ബാധിതരുടെ എണ്ണമേറി. വിവിധ രാജ്യങ്ങളില്‍ രോഗ വ്യാപനമുണ്ടായാല്‍ എന്തു ചെയ്യണമെന്ന ചര്‍ച്ചയും തുടങ്ങി. മാസ്‌ക് ധരിക്കലും ഐസൊലേഷനുമെല്ലാം തന്നെ നടപ്പാക്കേണ്ടിവരും. കൈ പതിവായി കഴുകുക. രോഗ ബാധിതരായാല്‍ അധികം പേരുമായി ഇടപെടാതിരിക്കുക എന്നിവയും അനിവാര്യമാണ്.
|
|
Full Story
|
|
|
|
|
|
|
| യുക്രെയ്‌ന് വേണ്ടി ബ്രിട്ടനും ഫ്രാന്‍സും ഒരുമിക്കുന്നു |
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യുക്രെയ്നിലേക്ക് ഒരു സമാധാന സേനയെ അയക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയതായി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട്. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയാണ് കഴിഞ്ഞയാഴ്ച സമാധാന സേന എന്ന് ഈ ആശയം ആദ്യമായി പരാമര്‍ശിച്ചത്. യുക്രെയ്ന്‍ സന്ദര്‍ശനത്തിന് എത്തുന്ന സ്റ്റാര്‍മറുമായി സെലന്‍സ്‌കി ഈ ആശയം പങ്കുവെയ്ക്കുമെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കഴിഞ്ഞയാഴ്ച ബ്രിട്ടനിലെ ചെക്കേഴ്സ് എസ്റ്റേറ്റില്‍ വച്ച് സ്റ്റാര്‍മറും മാക്രോണും സമാധാന സേനയുടെ സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Full Story
|
|
|
|
|
|
|
| യുകെയില്‍ തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്, 22 ലക്ഷം തട്ടിയ യുവാവും യുവതിയും അറസ്റ്റില്‍ |
ലണ്ടന്‍: യുകെയിലേക്ക് തൊഴില്‍ വിസ ശരിയാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച് ആളൂര്‍ സ്വദേശിയായ യുവാവില്‍ നിന്നും പണം തട്ടിയ യുവതിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍ചിറ സ്വദേശിനി പൂതോളി പറമ്പില്‍ നിമ്മി (34), സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടില്‍ അഖില്‍ (34) എന്നിവരാണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്.
2023 ആഗസ്റ്റ് മുതല്‍ 2024 ജനുവരി വരെയുള്ള കാലയളവിലാണ് പ്രതികള്‍ ലക്ഷങ്ങള്‍ കൈക്കലാക്കിയത്. പരാതിക്കാരനായ സജിത്തിനും രണ്ടു കൂട്ടുകാര്‍ക്കും യുകെ വിസ തരാമെന്ന് പറഞ്ഞ് മൊത്തം 22 ലക്ഷം രൂപയാണ് പ്രതികള്‍ കൈക്കലാക്കിയതെന്ന് പൊലീസ് പറഞ്ഞു.1,28,400 രൂപ നിമ്മിയുടെ അക്കൗണ്ടിലേക്ക് മാത്രം പരാതിക്കാരന്‍ നിന്നും വാങ്ങിയിട്ടുണ്ട്. |
|
Full Story
|
|
|
|
|
|
|
| ചെലവ് കുറയ്ക്കാന്‍ ബിപി അഞ്ച് ശതമാനം ജീവനക്കാരെ കുറയ്ക്കുന്നു |
ലണ്ടന്‍: പ്രമുഖ ഓയില്‍ കമ്പനിയായ ബിപി ചെലവു ചുരുക്കലിന്റെ ഭാഗമായി അഞ്ചു ശതമാനം ജോലിക്കാരെ കുറയ്ക്കുന്നു. 4,700 പേര്‍ക്ക് ജോലി നഷ്ടപ്പെടും. വിവിധ രാജ്യങ്ങളിലായി 90,000 പേരാണ് ബിപിയില്‍ ജോലി ചെയ്യുന്നത്. ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഇ-മെയില്‍ സന്ദേശത്തിലൂടെ കമ്പനി ജീവനക്കാര്‍ക്ക് നല്‍കി കഴിഞ്ഞു. കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 3000 കോണ്‍ട്രാക്ട് ജോലികളും ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പുണ്ട്.
16,000 പേരാണ് യുകെയില്‍ മാത്രം ബിപിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ആറായിരത്തോളം പേര്‍ പെട്രോള്‍ സ്റ്റേഷനുകളിലും സര്‍വീസ് സെന്ററുകളിലും ജോലി ചെയ്യുന്ന സാധാരണക്കാരാണ്. 2026 ആകുമ്പോവേക്കും രണ്ടു ബില്യന്‍ ഡോളറിന്റെ ചെലവു |
|
Full Story
|
|
|
|
| |