Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
UK Special
  20-01-2025
പ്രെസ്റ്റന്‍ എഐവിസി സംഘടിപ്പിച്ച ഓള്‍ യുകെ വോളിബോള്‍ ടൂര്‍ണമെന്റില്‍ ലിവര്‍പൂള്‍ ലയണ്‍സ് വോളിബോള്‍ ക്ലബ് ചാമ്പ്യന്‍ ട്രോഫിയില്‍ മുത്തമിട്ടു.
പ്രെസ്റ്റന്‍ എഐവിസി സംഘടിപ്പിച്ച ഓള്‍ യുകെ വോളിബോള്‍ ടൂര്‍ണമെന്റില്‍ യുകെയിലെ ആദ്യകാല വോളിബോള്‍ ക്ലബ്ബുകളില്‍ ഒന്നായ ലിവര്‍പൂള്‍ ലയണ്‍സ് വോളിബോള്‍ ക്ലബ് എതിരാളികളെ നിഷ്പ്രഭമാക്കികൊണ്ടു ചാമ്പ്യന്‍ ട്രോഫിയില്‍ മുത്തമിട്ടു. സംഘടനാ മികവുകൊണ്ടും ടീം പ്രാതിനിധ്യം കൊണ്ടും ഷിബിന്‍ - തോമസ് എന്നിവരുടെ നേതൃത്വത്തില്‍ എഐവിസി സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ Preston A, Preston B, Cardiff dragons, Cardiff blue, Sheffield A, Sheffield B, Liverpool, Manchester , Newcastle , Peterborough, London, Cambridge എന്നീ 12 ടീമുകള്‍ പങ്കെടുത്തു.


ടൂര്‍ണമെന്റിലെ ആദ്യറൗണ്ടില്‍ ഗ്രൂപ്പ് വിന്നേഴ്സ് ആയി സെമി ഫൈനലില്‍ എത്തിയ എല്‍വിസി ലിവര്‍പൂള്‍ യുവത്വവും പ്രൊഫഷണല്‍ വോളിബോളിന്റെ പരിചയവും കൂടി കലര്‍ന്ന കേംബ്രിഡ്ജിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ മറികടക്കുക ആയിരുന്നു.
Full Story
  20-01-2025
സാന്‍ടാന്‍ഡര്‍ ബ്രിട്ടന്‍ വിടാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനിലെ മുന്‍നിര ബാങ്കുകളിലൊന്നായ സാന്‍ടാന്‍ഡര്‍ രാജ്യം ഉപേക്ഷിക്കുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടനിലെ അമിതമായ ചുവപ്പുനാടയാണ് ഹൈസ്ട്രീറ്റ് ബാങ്കിനെ ഈ കടുത്ത തീരുമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരമൊരു തീരുമാനം ഉണ്ടായാല്‍ ഇത് ലക്ഷക്കണക്കിന് ഉപഭോക്താക്കളെയും, ആയിരക്കണക്കിന് ജീവനക്കാരെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഭാവിയിലെ ബിസിനസ് മുന്നില്‍ കണ്ട് സ്പാനിഷ് ബാങ്കിംഗ് സ്ഥാപനമായ സാന്‍ടാന്‍ഡര്‍ യുകെയില്‍ നിന്നും പിന്‍മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2008-ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുകെ നടപ്പാക്കിയ നിയമങ്ങളുടെ പേരിലുള്ള രോഷമാണ് ഈ നിലപാടിലേക്ക് ബാങ്കിനെ എത്തിച്ചതെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്. മറ്റ്

Full Story
  20-01-2025
ലോകത്തെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈനുകളില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിന് പതിനഞ്ചാം സ്ഥാനം

വെല്ലിങ്ടണ്‍: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈന്‍ പട്ടികയില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിന് പതിനഞ്ചാം സ്ഥാനം. ബജറ്റ് എയര്‍ലൈന്‍സില്‍ റയാന്‍ എയര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനത്തേക്ക് എയര്‍ ന്യൂസിലാന്‍ഡിനെ തെരഞ്ഞെടുക്കപ്പെട്ടു. എയര്‍ലൈന്‍ റേറ്റ്ങ്‌സ് എന്ന വെബ്‌സൈറ്റാണ് (AirlineRatings.com) ഈ വര്‍ഷത്തെ ഏറ്റവും സുരക്ഷിതമായ വിമാന കമ്പനികളുടെ പട്ടിക പുറത്തുവിട്ടത്. രണ്ടാമതുള്ളത് ഓസ്ട്രേലിയയിലെ ക്വാണ്ടാസ് ആണ്. ഇരു കമ്പനികളും തമ്മില്‍ 1.50 പോയിന്റ് വ്യത്യാസം മാത്രമേയുള്ളൂ. അപകടങ്ങള്‍, ഗുരുതരമായ സംഭവങ്ങള്‍, അവ കൈകാര്യം ചെയ്ത രീതി, പൈലറ്റിന്റെ പരിശീലനം തുടങ്ങിയ മാനദണ്ഡ പ്രകാരമാണ് വിമാന കമ്പനികളെ വിലയിരുത്തുന്നത്. ആഗോളതലത്തില്‍ 385 വിമാന കമ്പനികളെ

Full Story
  20-01-2025
ബ്രിട്ടനില്‍ ഡ്രൈവിങ് ലൈസന്‍സ് ഡിജിറ്റലാകുന്നു

ലണ്ടന്‍: യുകെ - വീസ അക്കൗണ്ടിലൂടെ ബി.ആര്‍.പി. കാര്‍ഡുകള്‍ ഡിജിറ്റലാക്കിയതിനു പിന്നാലെ ബ്രിട്ടനില്‍ ഡ്രൈവിങ് ലൈസന്‍സും ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുന്നു. പുതുതായി ആവിഷ്‌കരിക്കുന്ന ഗവണ്‍മെന്റ് സ്മാര്‍ട്ട് ഫോണ്‍ ആപ്പിന്റെ സഹായത്തോടെയാകും ഡ്രൈവിങ് ലൈസന്‍സുകള്‍ ഡിജിറ്റലായി മാറുക. വിമാനയാത്ര, വോട്ടിങ്, മദ്യം, സിഗരറ്റ് തുടങ്ങിയവയുടെ വിപണനം എന്നിവയ്ക്ക് ഈ ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ ഏറെ സഹായകമാകും. ലൈസന്‍സുകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറിയാലും കാര്‍ഡ് രൂപത്തിലുള്ള ലൈസന്‍സുകള്‍ തല്‍കാലത്തേക്ക് തുടരും. GOV.UK വെബ്‌സൈറ്റില്‍ പ്രത്യേക വാലറ്റ് രൂപത്തിലാകും ഡിജിറ്റല്‍ ലൈസന്‍സ് സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കുക. ബാങ്കിങ് ആപ്പുകള്‍ക്കു സമാനമായ

Full Story
  20-01-2025
ഫലസ്തീന്‍ രാജ്യ രൂപീകരണത്തെ യുകെ അംഗീകരിക്കണമെന്ന് നിര്‍ദേശം

ലണ്ടന്‍: സ്വതന്ത്ര ഫലസ്തീന്‍ രാജ്യ രൂപീകരണത്തെ യുകെ അംഗീകരിക്കണമെന്ന് അന്താരാഷ്ട്ര വികസനത്തിനുള്ള പാര്‍ലമെന്ററി സമിതി. ഫലസ്തീന്‍ രാജ്യം രൂപീകരിക്കാന്‍ വേണ്ട സമയക്രമം രൂപീകരിക്കണമെന്നും പാര്‍ലമെന്ററി സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗസയില്‍ ഇസ്രായേല്‍ സൈന്യം വംശഹത്യ നടത്തിയെന്ന് റിപോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര കോടതിയും ഇതില്‍ നടപടി സ്വീകരിച്ചിരിക്കുന്നു. അതിനാല്‍ പ്രദേശത്ത് സ്ഥിരമായ ശാന്തിയും സമാധാനവും ഉണ്ടാവാന്‍ ഫലസ്തീന്‍ രാജ്യ രൂപീകരണത്തെ അംഗീകരിക്കണം. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച ഇസ്രായേലിനെതിരേ നടപടി സ്വീകരിക്കാന്‍ യുകെ സര്‍ക്കാര്‍ തയ്യാറാവണമെന്നും സമിതി ആവശ്യപ്പെട്ടു.

Full Story
  20-01-2025
മസ്‌കിന്റെ ഇടപെടല്‍ വേണ്ടെന്ന് യുകെ- ജര്‍മന്‍ ജനത

ലണ്ടന്‍: യുകെയുടെയും ജര്‍മനിയുടെയും ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താനുള്ള ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ശ്രമം അസ്വീകാര്യമെന്ന് യൂറോപ്പ്യന്‍ ജനത. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂഗോവ്, യുകെയിലും ജര്‍മനിയിലും നടത്തിയ സര്‍വേയിലാണ് ജനങ്ങള്‍ മസ്‌കിനോടുള്ള അതൃപ്തി പ്രകടമാക്കിയത്. തങ്ങളുടെ രാജ്യത്തെ കുറിച്ചോ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളോ അറിയാത്ത മസ്‌ക് രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതില്ല എന്നാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷത്തിന്റെയും നിലപാട്. ടെസ്ല, സ്പേസ്എക്‌സ്, സമൂഹമാധ്യമമായ എക്‌സ് എന്നിവയുടെ ഉടമയായ ഇലോണ്‍ മസ്‌ക്, ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സിനും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറിനുമെതിരെ

Full Story
  19-01-2025
യുകെയില്‍ ലൈസന്‍സുകള്‍ ഡിജിറ്റല്‍ ആകുന്നു: ബയോമെട്രിക് മള്‍ട്ടിഫാക്ടര്‍ സെക്യൂരിറ്റിയില്‍ സൗകര്യങ്ങള്‍ ഏറെ
യൂറോപ്പിലെ മറ്റു പല രാജ്യങ്ങളെ പോലെ ബ്രിട്ടനില്‍ ഡ്രൈവിങ് ലൈസന്‍സും ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുന്നു. ലൈസന്‍സുകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറിയാലും കാര്‍ഡ് രൂപത്തിലുള്ള ലൈസന്‍സുകള്‍ തല്‍കാലത്തേക്ക് തുടരും. GOV.UK വെബ്‌സൈറ്റില്‍ പ്രത്യേക വാലറ്റ് രൂപത്തിലാകും ഡിജിറ്റല്‍ ലൈസന്‍സ് സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കുക. ബാങ്കിങ് ആപ്പുകള്‍ക്കു സമാനമായ സുരക്ഷാ കവചം ഒരുക്കിയാണ് ഇതിന്റെ സംരംക്ഷണം ബയോമെട്രിക് മള്‍ട്ടിഫാക്ടര്‍ സെക്യൂരിറ്റി സംവിധാനങ്ങളൊരുക്കിയാകും ഇതിലേക്ക് ശരിയായ ഉടമസ്ഥമന് മാത്രം പ്രവേശനം അനുവദിക്കുക. പുതുതായി ആവിഷ്‌കരിക്കുന്ന ഗവണ്‍മെന്റ് സ്മാര്‍ട്ട് ഫോണ്‍ ആപ്പിന്റെ സഹായത്തോടെയാകും ഡ്രൈവിങ് ലൈസന്‍സുകള്‍ ഡിജിറ്റലായി മാറുക. വിമാനയാത്ര, വോട്ടിങ്, മദ്യം, സിഗരറ്റ്
Full Story
  19-01-2025
നികുതിദായകരുടെ ധനസഹായം കുറയ്ക്കുന്നതിനായി ഇമിഗ്രേഷന്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി യുകെ

ലണ്ടന്‍: കുടിയേറ്റത്തിനും അതിര്‍ത്തി സംവിധാനത്തിനുമുള്ള നികുതിദായകരുടെ ധനസഹായം കുറയ്ക്കുക എന്ന ലക്ഷ്യത്തില്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുകെ സര്‍ക്കാര്‍. 2025 ജനുവരി 16-ന് പാര്‍ലമെന്റിന് മുന്നില്‍ സമര്‍പ്പിച്ച മാറ്റങ്ങളില്‍, ഇമിഗ്രേഷന്‍, ദേശീയത സേവനങ്ങളുടെ ഫീസ് വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇമിഗ്രേഷന്‍, ബോര്‍ഡര്‍ സിസ്റ്റത്തില്‍ ഗവണ്‍മെന്റ് ചെലവഴിക്കേണ്ട തുക കുറയ്ക്കുകയും അതുവഴി ചെലവുകള്‍ നികത്താന്‍ നികുതിദായകരുടെ ഫണ്ടിംഗില്‍ കുറവ് ആശ്രയിക്കുക എന്നതാണ് ഈയൊരു വര്‍ദ്ധനവ് കൊണ്ട് ലക്ഷ്യമിടുന്നത്. കൂടാതെ യുകെ ഹോം ഓഫീസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ വഴി നിരവധി ഇമിഗ്രേഷന്‍, ദേശീയ

Full Story
[309][310][311][312][313]
 
-->




 
Close Window