Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
UK Special
  22-01-2025
ബോധവത്കരണത്തിന്റെ ഭാഗമായി ഡീപ് ഫേക്ക് രതിചിത്രം പുറത്തുവിടാനൊരുങ്ങി താരം

ലണ്ടന്‍: ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലൂടെ സ്വന്തം ഡീപ് ഫേക്ക് രതിചിത്ര വിഡിയോ പുറത്തുവിടാന്‍ ഒരുങ്ങി ബ്രിട്ടീഷ് റിയാലിറ്റി താരം. സാങ്കേതിക വിദ്യയുടെ വിനാശകരമായ ഫലങ്ങളെക്കുറിച്ച് ബ്രിട്ടനിലെ ഒരു ടെലിവിഷന്‍ ചാനല്‍ തയാറാക്കുന്ന ബോധവല്‍ക്കരണ ഡോക്യുമെന്ററിയുടെ പ്രമോഷന്റെ ഭാഗമായി റിയാലിറ്റി ടെലിവിഷന്‍ താരമായ വിക്കി പാറ്റിസണ്‍ ആണ് ഡീപ് ഫേക്ക് രതിചിത്ര വിഡിയോ പുറത്തുവിടുന്നത്. ഈ മാസം 28നാണ് വിഡിയോ റിലീസ് ചെയ്യുന്നതെന്ന് താരത്തിന്റെ ഇന്‍സ്റ്റഗ്രാമിലാണ് പ്രഖ്യാപനം. 37 കാരിയായ വിക്കി പാറ്റിസണ്‍ അയാം എ സെലിബ്രിറ്റി ഗെറ്റ് മി ഓട്ട് ഓഫ് ഹിയര്‍, ജിയോര്‍ഡി ഷോര്‍ എന്നിവ ഉള്‍പ്പെടെ ഒട്ടനവധി ടെലിവിഷന്‍ ഷോകളിലുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

Full Story
  21-01-2025
യുകെയില്‍ ജനിച്ചു വളര്‍ന്ന യുവാക്കളില്‍ പകുതിയിലേറെ പേരും ജോലിക്കു പോകുന്നില്ല: ഉണ്ടും ഉറങ്ങിയും കഴിയുന്ന തലമുറയില്‍ എന്തു പ്രതീക്ഷ?
പ്രതിരോധ സേനയേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കുന്നത് രോഗികള്‍ക്കുള്ള ധനസഹായത്തിനെന്നാണ് റിപ്പോര്‍ട്ട്. ജോലി ചെയ്യാത്ത 400,000 തൊഴില്‍രഹിതര്‍ ജോലിക്ക് ഇറങ്ങിയാല്‍ കണക്കുകളില്‍ മാറ്റം ഉണ്ടാകും. ഇതുവഴി 10 ബില്ല്യണ്‍ പൗണ്ടെങ്കിലും ലാഭിക്കാന്‍ കഴിയുമെന്ന് ലോര്‍ഡ്സ് ഇക്കണോമിക് അഫയേഴ്സ് സെലക്ട് കമ്മിറ്റി പറയുന്നു.
ആരോഗ്യപരമായ കാരണങ്ങള്‍ക്കുള്ള ധനസഹായത്തിന് നല്‍കുന്ന 65 ബില്ല്യണ്‍ പൗണ്ടില്‍ കാര്യമായ നിയന്ത്രണം വേണമെന്നാണ് മുന്നറിയിപ്പ്. സൈന്യത്തിന് പോലും 57 ബില്ല്യണ്‍ പൗണ്ടാണ് ചെലവ്. നിലവില്‍ സിക്ക് ബെനഫിറ്റ് നേടുന്ന ജോലി ചെയ്യാന്‍ പ്രായമുള്ള 3.7 മില്ല്യണ്‍ ആളുകളുണ്ടെന്നാണ് കണക്ക്.

'ഹെല്‍ത്ത് ബെനഫിറ്റ് സിസ്റ്റം സാമ്പത്തികമായി തുടരാന്‍ കഴിയുന്നതല്ല. ഇത് മനുഷ്യന്റെ ശേഷിയെ പാഴാക്കും, ആര്‍ക്കും ഇത്
Full Story
  21-01-2025
പുതിയ ആശുപത്രി തുടങ്ങുന്നതില്‍ രാഷ്ട്രീയം കളിച്ച് ലേബര്‍ പാര്‍ട്ടി: കണ്‍സര്‍വേറ്റിവുകളുടെ പ്രഖ്യാപന പദ്ധതി വൈകുമെന്ന് മന്ത്രി
എന്‍എച്ച്എസ് ഹോസ്പിറ്റല്‍ പ്രോഗ്രാം ഒരു ദശകത്തോളം വൈകിപ്പികുമെന്ന് സൂചിപ്പിച്ച് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ലേബര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയ മറ്റൊരു പദ്ധതി കൂടിയാണ് ഇല്ലാതാകുന്നത്. ഇതോടെ രോഗികളും, ജീവനക്കാരും അപകടകരമായ പഴയ ആശുപത്രികളില്‍ വീണ്ടും തുടരേണ്ടി വരും. ചില ആശുപത്രികളില്‍ ചോര്‍ച്ചയും, തകരുന്ന ചുമരും, സീലിംഗും പോലും ഉള്ളപ്പോഴാണ് പുതിയ ആശുപത്രികളുടെ നിര്‍മ്മാണം നീട്ടിവെയ്ക്കുന്നത്.

ഡൊണാള്‍ഡ് ട്രംപിന്റെ മടങ്ങിവരവ് വാര്‍ത്തകള്‍ക്കിടെ ഈ മോശം വാര്‍ത്ത ഒതുങ്ങി പോകുമെന്ന ലക്ഷ്യത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി ഈ ദിവസം പ്രഖ്യാപനത്തിനായി തെരഞ്ഞെടുത്തതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

2019-ലാണ് മുന്‍ ടോറി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇംഗ്ലണ്ടില്‍ 2030-ഓടെ 40 പുതിയ
Full Story
  21-01-2025
ഫലസ്തീന്‍ അനുകൂല റാലിക്കിടെ സംഘര്‍ഷം: ജെര്‍മി കോര്‍ബിനെ പൊലീസ് ചോദ്യം ചെയ്യും

ലണ്ടന്‍: ലണ്ടനില്‍ ഫലസ്തീന്‍ അനുകൂല റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മുന്‍ ലേബര്‍ പാര്‍ട്ടി നേതാവും എം.പിയുമായ ജെര്‍മി കോര്‍ബിനെ പൊലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ലണ്ടന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തിയ ക്രൂരകൃത്യങ്ങളെ അപലപിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിഷേധമാര്‍ച്ച് വ്യവസ്ഥകള്‍ ലംഘിച്ചാണ് നടത്തിയതെന്ന് ആരോപിച്ച് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതിഷേധക്കാര്‍ പൊലീസ് ലൈന്‍ ലംഘിച്ചു എന്നാരോപിച്ച് ഒമ്പത് പേര്‍ക്കെതിരെ പൊതുക്രമക്കേട് കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഫലസ്തീന്‍ സോളിഡാരിറ്റി കാമ്പയ്ന്‍ (പി.എസ്.സി) എന്ന്

Full Story
  21-01-2025
അമ്മ ആയതിന് വെല്ലുവിളി നേരിടുന്നതിനാല്‍ ഭര്‍ത്താവ് വനിതാ നികുതി നല്‍കുന്നതായി യുകെ ഇന്‍ഫ്‌ളുവന്‍സര്‍

ലണ്ടന്‍: പലവിധത്തിലുള്ള നികുതികള്‍ നമ്മള്‍ വര്‍ഷം തോറും സര്‍ക്കാരിലേക്ക് അടയ്ക്കുന്നുണ്ട്. ഉദാരണത്തിന്, കെട്ടിട നികുതി, ഭൂനികുതി തുടങ്ങിയവ. ഇപ്പോഴിതാ തന്റെ ഭര്‍ത്താവ് തനിക്ക് 'വനിതാ നികുതി' നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുകെ സ്വദേശിയായ കാമില ദോ റൊസാരിയോ എന്ന യുവതി. യുവതിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഇപ്പോള്‍. അമ്മയായതിന് ശേഷമുള്ള ശാരീരികമായും വൈകാരികവുമായുള്ള വെല്ലുവിളികളെ നേരിടുന്നതിനായാണ് മാസം തോറും ഈ തുക തനിക്ക് നല്‍കുന്നതെന്ന് കാമില വെളിപ്പെടുത്തി. സ്ത്രീകള്‍ സ്വന്തം പരിചണത്തിന് പ്രധാന്യം നല്‍കേണ്ടതിലേക്ക് ഇത് വെളിച്ചം വീശുന്നു.

Full Story

  21-01-2025
സ്ത്രീകളെ കബളിപ്പിച്ച പ്രതിക്കെതിരേ ഒറ്റയാള്‍ പോരാട്ടവുമായി ലിസ

ലണ്ടന്‍: ലണ്ടനില്‍ നിന്നുള്ള ക്രിസ്റ്റഫര്‍ ഹാര്‍കിന്‍സ് സ്‌കോട്ട്‌ലന്‍ഡില്‍ ഡേറ്റിങ് സൈറ്റിലൂടെ 9 സ്ത്രീകളെ കബളിപ്പിച്ചതായി റിപ്പോര്‍ട്ട്. ബിബിസി ഡോക്യുമെന്ററിയിലൂടെ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 2012 മുതല്‍ 2019 വരെ 9 സ്ത്രീകള്‍ ഹാര്‍കിന്‍സിനെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതികള്‍ പൊലീസ് സിവില്‍ കേസുകളായിട്ടാണ് പരിഗണിച്ചത്. കാര്യമായ നടപടികള്‍ സ്വീകരിച്ചില്ല. 2019ല്‍ ഒരു സ്ത്രീയെ ഹാര്‍കിന്‍സ് കബളിപ്പിച്ച് 3000 പൗണ്ട് തട്ടിയെടുത്തു. പരാതി നല്‍കിയപ്പോള്‍ പൊലീസ് അവരോട് പറഞ്ഞത്, 'നിങ്ങളുടെ ബോയ്ഫ്രണ്ട് നിങ്ങളെ ഹോളിഡേക്ക് കൊണ്ടുപോകാന്‍ തയ്യാറല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍

Full Story
  21-01-2025
യുകെ ഡാന്‍സ് ക്ലാസിലെ പെണ്‍കുട്ടികളുടെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചു

ലിവര്‍പൂള്‍: ടെയ്ലര്‍ സ്വിഫ്റ്റ് ഡാന്‍സ് ക്ലാസില്‍ മൂന്ന് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 29ന് ഇംഗ്ലണ്ടിലെ സൗത്ത്‌പോര്‍ട്ടില്‍ വച്ചാണ് അന്ന് 17 വയസ്സുകാരനുണ്ടായിരുന്ന പ്രതി ബീബി കിങ് (6) , എല്‍സി ഡോട്ട് സ്റ്റാന്‍കോംബ് (7) , ആലിസ് ദാസില്‍വ അഗ്യുയാര്‍ (9) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്. ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ ഇന്ന് വിചാരണ നേരിടാനിരിക്കുന്ന പ്രതി മൂന്ന് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 16 കുറ്റങ്ങള്‍ക്കും കുറ്റക്കാരനാണെന്ന് സമ്മതിച്ചു.

പൊതുസ്ഥലത്ത് കത്തി കൈവശം വച്ചത്, ഭീകരപ്രവര്‍ത്തനത്തിന് സഹായകമായേക്കാവുന്ന വിവരങ്ങള്‍ കൈവശം വച്ചത്, റൈസിന്‍ എന്ന മാരകമായ വിഷവസ്തു

Full Story
  21-01-2025
ഡൊണാള്‍ഡ് ട്രംപിന് ആശംസകള്‍ അര്‍പ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആശംസാ സന്ദേശമയച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി സര്‍ കിയേര്‍ സ്റ്റാമെര്‍. ട്രംപ് ഭരണത്തില്‍ കീഴില്‍ ബ്രിട്ടന്‍- അമേരിക്ക ബന്ധം കൂടുതല്‍ ഈഷ്മളമായി വളരുമെന്ന് പ്രധാനമന്ത്രി പ്രത്യാശയും പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ കൂട്ടുകെട്ടിന്റെ അടിത്തറ ഉറപ്പിക്കാനുള്ള നടപടികള്‍ തുടരുമെന്നും പ്രധാനമന്ത്രി ആശംസാ സന്ദശത്തില്‍ വ്യക്തമാക്കി. അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ട്രംപും കിയേര്‍ സ്റ്റാമറും തമ്മില്‍ ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടാം വട്ടവും അമേരിക്കല്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ഡോണള്‍ഡ് ട്രംപ് ആദ്യ ടേമില്‍നിന്നും തികച്ചും

Full Story
[308][309][310][311][312]
 
-->




 
Close Window