ലണ്ടന്‍: യുകെയിലേക്ക് തൊഴില്‍ വിസ ശരിയാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച് ആളൂര്‍ സ്വദേശിയായ യുവാവില്‍ നിന്നും പണം തട്ടിയ യുവതിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍ചിറ സ്വദേശിനി പൂതോളി പറമ്പില്‍ നിമ്മി (34), സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടില്‍ അഖില്‍ (34) എന്നിവരാണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്.
2023 ആഗസ്റ്റ് മുതല്‍ 2024 ജനുവരി വരെയുള്ള കാലയളവിലാണ് പ്രതികള്‍ ലക്ഷങ്ങള്‍ കൈക്കലാക്കിയത്. പരാതിക്കാരനായ സജിത്തിനും രണ്ടു കൂട്ടുകാര്‍ക്കും യുകെ വിസ തരാമെന്ന് പറഞ്ഞ് മൊത്തം 22 ലക്ഷം രൂപയാണ് പ്രതികള്‍ കൈക്കലാക്കിയതെന്ന് പൊലീസ് പറഞ്ഞു.1,28,400 രൂപ നിമ്മിയുടെ അക്കൗണ്ടിലേക്ക് മാത്രം പരാതിക്കാരന്‍ നിന്നും വാങ്ങിയിട്ടുണ്ട്. ഇവരുടെ നിര്‍ദ്ദേശപ്രകാരം വേറെ അക്കൗണ്ടുകളിലേക്കും പണം നല്‍കുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ ജി സുരേഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.