|
|
|
|
|
| യുകെയില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് റിസഡന്‍ഷ്യല്‍ ഓസ്‌കി ട്രെയ്‌നിങ് കോഴ്‌സ് |
ലണ്ടന്‍: യുകെയില്‍ നഴ്‌സായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റസിഡന്‍ഷ്യല്‍ 'ഓസ്‌കി' ട്രെയിനിങ്ങിന് അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പും റിക്രൂട്ടിങ് സ്ഥാപനമായ നഴ്‌സിങ് ജോബ്‌സ് -യുകെയും സംയുക്തമായി പുതിയ സൗകര്യം ഒരുക്കുന്നു. അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ ട്രെയിനിങ് വിഭാഗമായ അപ്പോളോ എജ്യുക്കേഷന്‍ - യുകെയും ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയുടെ കീഴിലുള്ള നഴ്‌സിങ് ജോബ്‌സ് - യുകെയും ചേര്‍ന്നൊരുക്കുന്ന ഈ ട്രെയിനിങ് പ്രോഗ്രാം നിലവില്‍ യുകെയില്‍ കെയററായും മറ്റും ജോലി ചെയ്യുന്ന വിദേശ നഴ്‌സുമാര്‍ക്ക് എന്‍.എം.സി. റജിസ്‌ട്രേഷനെടുത്ത് എന്‍.എച്ച്.എസിലും മറ്റും ജോലി നേടാന്‍ അവസരം ഒരുക്കും. അപ്പോളോയുടെ ക്രൂവ് കാംപസിലാണ് പുതിയ ട്രെയിനിങ് പ്രോഗ്രാം.
Full Story
|
|
|
|
|
|
|
| കൊറോണ പടര്‍ന്ന പോലെ മഞ്ഞുകാല രോഗങ്ങളില്‍ ദുരിതത്തിലാണ് യുകെ: ആശുപത്രികള്‍ നിറഞ്ഞു |
|
കൊറോണ പടര്‍ന്നപ്പോള്‍ ഉണ്ടായതു പോലെ വലിയ പ്രതിസന്ധിയാണ് യുകെ ആരോഗ്യമേഖല നേരിടുന്നത്. കാര്‍ പാര്‍ക്കിങ് ഏരിയകളില്‍ പോലും രോഗികള്‍ കാത്തിരിക്കുന്ന അവസ്ഥ. കുട്ടികളും പ്രായമായവരും ഗര്‍ഭിണികളും വരെ ബുദ്ധിമുട്ടുകയാണ്. രോഷാകുലനായ രോഗി മലയാളി നഴ്‌സിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം ഇതിനിടെ വലിയ ഞെട്ടലുണ്ടാക്കി. മലയാളിയായ 57 വയസ്സുകാരി അച്ചാമ്മ ചെറിയാന്‍ എന്ന നഴ്സിനാണു കത്രിക കൊണ്ടുള്ള കുത്തേറ്റത്. 37 കാരനാണു പ്രതി. രോഗി കഴുത്തില്‍ കത്രിക കുത്തിയിറക്കുകയായിരുന്നു. പരസ്പരമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിതച്ചത്. നഴ്സ് ഇപ്പോഴും ചികിത്സയിലാണ്. പ്രതിയായ 37 കാരനെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
കാലാവസ്ഥ മോശമായതോടെ ആശുപത്രികള്‍ നിറഞ്ഞ ആവസ്ഥയാണ്. ചിലപ്പോഴെല്ലാം അടിയന്തര ചികിത്സ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടന്‍ ഗോട്ട് ടാലന്റിലെ പത്തുവയസുകാരി സൗപര്‍ണിക ഇനി ലോകവേദികളിലെ യങ് വോയിസിലേക്ക് |
ലണ്ടന്‍: ഏറ്റവും വലിയ സംഗീതവേദികളിലൊന്നായ 'ബ്രിട്ടന്‍ ഗോട്ട് ടാലന്റി'ല്‍ ഒരിക്കല്‍ അഭിമാനമായി മാറിയ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായരെ ആരും മറന്നുകാണില്ല. അസാമാന്യ പ്രകടനത്തിലൂടെ റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളെയും ആയിരക്കണക്കിനു കാഴ്ചക്കാരെയും അമ്പരപ്പിച്ചാണ് സൗപര്‍ണിക എന്ന അന്നത്തെ പത്തു വയസ്സുകാരി വാര്‍ത്തകളില്‍ നിറഞ്ഞത്. സൈമണ്‍ കോവെല്‍, അമന്‍ഡ ഹോള്‍ഡന്‍, അലേഷ ഡിക്‌സണ്‍, ഡേവിഡ് വാല്യംസ് എന്നീ വിധികര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്കു തികഞ്ഞ ആത്മവിശ്വാസത്തോടെയും ഊര്‍ജത്തോടെയുമായിരുന്നു സൗപര്‍ണികയുടെ മറുപടി. 'സൗ' എന്ന ഓമനപ്പേരിട്ട് സംഗീതാസ്വാദകര്‍ വിളിക്കുന്ന സൗപര്‍ണികയുടെ, ലോകവേദിയിലെ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ അഭിമാനത്തോടെയാണ് |
|
Full Story
|
|
|
|
|
|
|
| യുക്രെയ്‌നുമായി 100 വര്‍ഷത്തെ പങ്കാളിത്തം ഉറപ്പാക്കി ബ്രിട്ടന്‍ |
ലണ്ടന്‍: യുക്രെയ്നിന്റെ കാര്യത്തില്‍ ചരിത്രപരമായ തീരുമാനവുമായി ബ്രിട്ടണ്‍. ഇതിന്റെ ഭാഗമായി ബ്രിട്ടണ്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ യുക്രെയ്നില്‍ എത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യസന്ദര്‍ശനമാണിത്. ഇതിനിടെ, ബ്രിട്ടണും യുക്രെയ്നും തമ്മില്‍ 100 വര്‍ഷത്തെ പങ്കാളിത്ത കരാറില്‍ ഒപ്പുവെക്കുമെന്ന ബ്രിട്ടണിന്റെ പ്രഖ്യാപനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്റ്റാര്‍മര്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറെ നിര്‍ണായകമായ കരാര്‍ പ്രഖ്യാപിച്ചത്.സ്റ്റാര്‍മറും സെലന്‍സ്‌കിയും ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്ന കരാര്‍ ഇരു രാജ്യങ്ങളും |
|
Full Story
|
|
|
|
|
|
|
| സഫോക് യൂണിവേഴ്‌സിറ്റി ഡീന്‍ കേരളം സന്ദര്‍ശിച്ചു |
തൃശൂര്‍: നേഴ്സിംഗ് രംഗത്തെ വിദഗ്ധയും ലണ്ടനിലെ സഫോക് യൂണിവേഴ്‌സിറ്റി നേഴ്സിംഗ് ഡീനുമായ പ്രഫസര്‍ ഡോ. സാം ചെനറി മോറിസ് തൃശൂര്‍ അമല നേഴ്‌സിംഗ് കോളേജ് സന്ദര്‍ശിച്ചു. അക്കാദമിക് രംഗത്തും ഗവേഷണ രംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന അമല നേഴ്‌സിംഗ് കോളേജിനെ അഭിനന്ദിച്ച ഡോ. സാം മോറിസ് സഫോക് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് സംയുക്ത പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ അമല ആശുപത്രി അധികൃതരുമായി ചര്‍ച്ച ചെയ്തു.
സഫോക് യൂണിവേഴ്‌സിറ്റിയുടെ കണ്‍ട്രി മാനേജര്‍ പവന്‍ ബജാജും സന്നിഹിതനായിരുന്നു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍, നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ഇരുപതുകാരന് 79.58 കോടിയുടെ ജാക്ക്‌പോട്ട് |
ലണ്ടന്‍: യുകെയിലെ കാര്‍ലൈലില്‍ യുവാവിന് 7.5 ദശലക്ഷം പൗണ്ട് (79.58 കോടി രൂപ) ലോട്ടോ ജാക്ക്‌പോട്ട്. ജെയിംസ് ക്ലാര്‍ക്‌സണ്‍ എന്ന 20 വയസ്സുകാരനാണ് ഒറ്റരാത്രി കൊണ്ട് കോടീശ്വരനായത്. അതേസമയം ഇത്രയും വലിയ തുക സമ്മാനമായി ലഭിച്ചിട്ടും ക്ലാര്‍ക്‌സണ്‍ രാവിലെ തന്നെ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന തന്റെ ജോലിയില്‍ തിരികെയെത്തി. ആദ്യം ഇത്രയും വലിയ തുക തനിക്ക് സമ്മാനമായി ലഭിച്ച വിവരം വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും താന്‍ സ്വപ്നം കാണുകയാണെന്നുമാണ് കരുതിയതെന്നും ക്ലാര്‍ക്സണ്‍ പറഞ്ഞു.
അതേസമയം ജാക്ക്‌പോട്ട് ലഭിച്ചെങ്കിലും താന്‍ ജോലി ചെയ്യുന്നത് തുടരുമെന്ന് ക്ലാര്‍ക്‌സണ്‍ വ്യക്തമാക്കി. കോവിഡ്-19 സമയത്ത് പഠനം ഉപേക്ഷിച്ചാണ് |
|
Full Story
|
|
|
|
|
|
|
| ബംഗ്ലാദേശ് ആണവകരാര്‍ അഴിമതി: ബ്രിട്ടീഷ് മന്ത്രി ട്യൂലിപ് സിദ്ദിഖ് രാജിവച്ചു |
ലണ്ടന്‍: ബംഗ്ലദേശിലെ ആണവകരാര്‍ അഴിമതിയന്വേഷണത്തില്‍ ഉള്‍പ്പെട്ട ബ്രിട്ടിഷ് മന്ത്രി ട്യൂലിപ് സിദ്ദിഖ് രാജിവച്ചു. ബംഗ്ലദേശില്‍ അധികാരത്തില്‍നിന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനിയത്തിയുടെ മകളും ബ്രിട്ടനിലെ ട്രഷറി, അഴിമതിവിരുദ്ധ മന്ത്രിയുമായ ട്യൂലിപ് സാമ്പത്തികസ്രോതസ്സുകളുടെ പേരില്‍ വിവാദത്തില്‍പ്പെട്ടതാണ് രാജിയില്‍ കലാശിച്ചത്. വിവാദം മൂലമുള്ള അനാവശ്യ ശ്രദ്ധ ഒഴിവാക്കാനാണു പദവിയൊഴിയുന്നതെന്ന് അവര്‍ രാജിക്കത്തില്‍ വിശദീകരിച്ചു.
ഹസീനയുടെ ഇളയസഹോദരി രഹാനയുടെ മകളാണ് ട്യൂലിപ് (42). ബംഗ്ലദേശിലെ 1265 കോടി ഡോളറിന്റെ ആണവകരാര്‍ അഴിമതിയില്‍ ഹസീനയ്‌ക്കൊപ്പം പേരുചേര്‍ക്കപ്പെട്ടിരുന്നു. അഴിമതിപ്പണം |
|
Full Story
|
|
|
|
|
|
|
| ഹീത്രൂവിലേക്ക് തിരുവനന്തപുരത്തു നിന്നു നേരിട്ട് വിമാനം: വിവിധ എയര്‍ലൈന്‍സുകള്‍ പരീക്ഷണത്തില്‍ |
|
ലണ്ടനിലെ ഹീത്രുവിലേക്കും തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് തുടങ്ങുന്നു. എയര്‍ഏഷ്യയാണ് ബാങ്കോക്ക് സര്‍വീസിനായി രംഗത്തുള്ളത്.
ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റിക്കായി മലേഷ്യയിലേക്ക് രണ്ട് വിമാനക്കമ്പനികള്‍ തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.മലേഷ്യന്‍ എയര്‍ലൈന്‍സ്,എയര്‍ഏഷ്യ എന്നിവയ്ക്കാണ് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് സര്‍വീസുള്ളത്. ഇതോടെ തായ്‌ലാന്‍ഡിലേക്കുള്ള സഞ്ചാരികള്‍ക്ക് നേരിട്ടുള്ള സര്‍വീസ് ലഭ്യമാവും.അദാനിയുടെ നടത്തിപ്പിലുള്ള ലഖ്നൗ വിമാനത്താവളത്തില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസിന് ബാങ്കോക്കിലേക്ക് സര്‍വീസുണ്ട്. അവരും തിരുവനന്തപുരത്തു |
|
Full Story
|
|
|
|
| |