Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
UK Special
  23-01-2023
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ആംബുലന്‍സ് ഡ്രൈവര്‍മാരും സമരത്തിലേക്ക്, പ്രതിസന്ധിയിലായി ആരോഗ്യമേഖല

ലണ്ടന്‍: സര്‍ക്കാര്‍ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടയില്‍ വിവിധ മേഖലകളിലുള്ള ശമ്പള വര്‍ദ്ധനവു തേടിയുള്ള സമരം കുറച്ചൊന്നുമല്ല സര്‍ക്കാരിനെ ശ്വാസം മുട്ടിക്കുന്നത്. നാളെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തിനിറങ്ങുന്നത് വലയ്ക്കുമെന്നുറപ്പാണ്. ആരോഗ്യ മേഖലയ്ക്ക് തിരിച്ചടിയാകുന്നതാണ് നഴ്സുമാരുടെ സമരവും. എന്‍എച്ച്എസിനെ ബുദ്ധിമുട്ടിക്കുന്ന തീരുമാനമാകുമിത്. എന്നാല്‍ മുന്നറിയിപ്പ് സമരത്തിന് പിന്നാലെ സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതായും കാണുന്നില്ല. ശമ്പള വര്‍ദ്ധനവ് 19 ശതമാനമാണ് നഴ്സുമാരുടെ യൂണിയന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വിട്ടുവീഴ്ച വേണമെന്ന് സര്‍ക്കാരും പറയുന്നു. പത്തുശതമാനമെങ്കിലും

Full Story
  23-01-2023
പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറച്ചാല്‍ പണം ലഭിക്കും

ലണ്ടന്‍: വൈദ്യുതി മുടക്കം തടയുന്നതിനുള്ള പദ്ധതികളുമായി യുകെ. വര്‍ഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളിലൊന്നായ ഇന്ന് ഒരു ദശലക്ഷത്തിലധികം കുടുംബങ്ങള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കും. വീടുകളിലെ അമിത വൈദ്യുതി ഉപയോഗം നിയന്ത്രിക്കുക എന്നുള്ള ലക്ഷ്യമാണ് ഇതില്‍ പ്രധാനമായും ഉള്ളത്. നാഷണല്‍ ഗ്രിഡിന്റെ ഡിമാന്‍ഡ് ഫ്‌ലെക്‌സിബിലിറ്റി സര്‍വീസില്‍ പങ്കെടുക്കാന്‍ എല്ലാവരും തയാറാകണമെന്നും, വൈകുന്നേരം 5നും 6 നും ഇടയില്‍ ലൈറ്റും ഫാനും മറ്റു ഉപകരണങ്ങളും ഓഫ് ചെയ്ത് ഇതില്‍ സഹകരിക്കണമെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ നവംബര്‍ മാസമാണ് പദ്ധതിയെ കുറിച്ചുള്ള തീരുമാനം എടുക്കുന്നത്. എന്നാല്‍ ഇപ്പോഴാണ് തീരുമാനം പ്രവര്‍ത്തികമായത്. ഈ ആഴ്ച യുകെയിലെ താപനില കുറയുമെന്നാണ് കാലാവസ്ഥ

Full Story
  22-01-2023
യുകെയില്‍ കനത്ത മൂടല്‍മഞ്ഞ്: 24 മണിക്കൂര്‍ യാത്ര ഒഴിവാക്കാന്‍ ഗൗരവമേറിയ മുന്നറിയിപ്പ്
മൂടല്‍മഞ്ഞിനെതിരെ മെറ്റ് ഓഫീസ്യെല്ലോ വാര്‍ണിംഗ് പുറപ്പെടുവിച്ചു. മൂടല്‍മഞ്ഞ് ഘനീഭവിച്ച് ഐസ്പാളികളായി നിരത്തുകളെ പൊതിയുമ്പോള്‍ വാഹനം ഓടിക്കുന്നതും ദുഷ്‌കരമാകും. ഇന്നത്തെ ദിവസം കരുതല്‍ എടുക്കേണ്ടതുണ്ട്. കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച്ച മങ്ങിപ്പോകുമെന്നതിനാലും, നിരത്തുകളെ മൂടിയ മഞ്ഞുപാളികള്‍ അപകടത്തിനു കാരണമായേക്കും എന്നതിനാലും ഇന്ന് വളരെയേറെ കരുതലോടെ മാത്രം വാഹനം ഓടിക്കുക. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നത് തന്നെയാണ് നല്ലതെന്ന് വിദ്ഗ്ധരും അഭിപ്രായപ്പെടുന്നു. പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലായിരിക്കും ഇത് കഠിനമായി അനുഭവപ്പെടുക.



ഇതൊടെ പലയിടങ്ങളിലും ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകും. ചില വിമാനങ്ങള്‍ മോശം കാഴ്ച്ച മൂലം റദ്ദാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പല വിമാനങ്ങള്‍
Full Story
  22-01-2023
ഫെബ്രുവരിയിലും തണുപ്പ് തുടരുമെന്ന് സൂചന, താപനില മൈനസ് 10 ലേക്ക് താഴാന്‍ സാധ്യത

ലണ്ടന്‍: ഡിസംബറിലെ ട്രോള്‍ ഫ്രം ദി ട്രോന്‍ഡെമും, ഈയാഴ്ചയിലെ നൈറ്റ്മേയര്‍ ഫ്രം ദി നോര്‍ത്തും രാജ്യത്തെ താപനില കുത്തനെ താഴ്ത്തിയിരുന്നു. ദിവസങ്ങളോളം കൊടുംതണുപ്പിനെ നേരിട്ട രാജ്യം ഇതില്‍ നിന്നും വരും മാസങ്ങളില്‍ മുക്തി നേടാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഈ പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ട് ഫെബ്രുവരിയും തണുത്തുറയുമെന്നാണ് മുന്നറിയിപ്പ് വരുന്നത്.ശൈത്യകാലത്തെ ഏറ്റവും തണുപ്പേറിയ ദിനങ്ങള്‍ സമ്മാനിച്ച് കൊണ്ട് ഫെബ്രുവരിയില്‍ ആര്‍ട്ടിക്ക് കാറ്റ് വീശിയടിക്കുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. 2018-ലെ ബീസ്റ്റ് ഫ്രം ദി ഈസ്റ്റിനും, 2010 ഡിസംബറിലെ ഒരു മാസം നീണ്ട ബിഗ് ഫ്രീസിനും സഹായിച്ച അതേ പ്രതിഭാസമാണിത്. ഉയര്‍ന്ന അള്‍ട്ടിറ്റിയൂഡിലുള്ള പോളാര്‍

Full Story
  22-01-2023
അടിയന്തര ചികിത്സ നല്‍കാതെ പാരാസെറ്റാമോള്‍ നല്‍കി, സെപ്‌സിസ് ബാധിച്ച പെണ്‍കുട്ടിയുടെ കൈയും കാലും മുറിച്ചുനീക്കി

ലണ്ടന്‍: തെറ്റായ രീതിയില്‍ ആശുപത്രി ഡിസ്ചാര്‍ജ്ജ് ചെയ്തതിനെ തുടര്‍ന്ന് ഇരുകൈകളും, കാലുകളും മുറിച്ചുനീക്കേണ്ടി വന്ന പെണ്‍കുട്ടിക്ക് മള്‍ട്ടിമില്ല്യണ്‍ പൗണ്ട് സെറ്റില്‍മെന്റ് അനുവദിച്ച് ജഡ്ജ്. മെനിഞ്ചൈറ്റിസും, സെപ്സിസും ബാധിച്ച നിലയില്‍ സറേയിലെ ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഉയര്‍ന്ന ശരീരതാപവും, ഹൃദയമിടിപ്പും, കാലുവേദനയും, ഛര്‍ദ്ദിയെ തുടര്‍ന്നുള്ള മയക്കവും ഉണ്ടായിരുന്നതായി അഭിഭാഷകര്‍ പറഞ്ഞു.എന്നാല്‍ ഇത്രയൊക്കെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടും കുട്ടിയെ വെറും പാരാസെറ്റാമോള്‍ കൊടുത്ത് ഡിസ്ചാര്‍ജ്ജ് ചെയ്യുകയാണുണ്ടായത്. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് വീണ്ടും കുട്ടിയെ ചൊറിച്ചിലും, പനിയുമായി എ&ഇയില്‍ എത്തിച്ചപ്പോഴാണ് മെനിഞ്ചോകോക്കല്‍ സെപ്സിസ് ബാധിച്ചതായി

Full Story
  22-01-2023
തുടര്‍ച്ചയായ സമരങ്ങള്‍ ആരോഗ്യമേഖലയെ തകര്‍ത്തതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ആരോഗ്യ ജീവനക്കാരുടെ പണിമുടക്കുകള്‍ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി എന്‍ എച്ച് എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് രംഗത്ത്. തുടര്‍ച്ചയായി ഉണ്ടാകുന്ന പണിമുടക്കുകള്‍ ജോലിഭാരം കൈകാര്യം ചെയ്യുന്നത് കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കുന്നെന്നും, മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ഇത് വെല്ലുവിളിയാണെന്നും ചീഫ് എക്‌സിക്യൂട്ടീവ് അമന്‍ഡ പ്രിച്ചാര്‍ഡ് പറഞ്ഞു. പ്രശ്‌നം പരിഹരിച്ചാല്‍ മാത്രമേ മുന്‍പോട്ടുള്ള കാര്യങ്ങള്‍ നടക്കൂ എന്നും, അതിനാല്‍ എല്ലാ വശങ്ങളിലും നിന്നും പരിഹാര നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.നിലവില്‍ ഇംഗ്ലണ്ടിലെ ബഹുഭൂരിപക്ഷം നേഴ്‌സുമാരും സമരത്തിലാണ്. ഇംഗ്ലണ്ട്,

Full Story
  22-01-2023
ബ്രിട്ടനില്‍ ജനിച്ച ഐഎസ് ഭീകരനെ തിരിച്ചെത്തിക്കാന്‍ നീക്കമാരംഭിച്ച് കാനഡ

ലണ്ടന്‍: ബ്രിട്ടനില്‍ ജനിച്ച ജിഹാദി ജാക്കിനെ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ജയിലില്‍ നിന്നും തിരിച്ചെത്തിക്കാന്‍ തയ്യാറായി കാനഡ. മുസ്ലീമായി മതം മാറിയ 28-കാരന്‍ ജാക്ക് ലെറ്റ്സിന് യുകെ, കാനഡ ഇരട്ട പൗരത്വമാണുള്ളത്. 'ബ്രിട്ടന്റെ ശത്രുവാണെന്ന്' സ്വയം പ്രഖ്യാപിച്ചാണ് ഇയാള്‍ ഓക്സ്ഫോര്‍ഡ്ഷയറിലെ വീട്ടില്‍ നിന്നും സിറിയയില്‍ യുദ്ധത്തിനായി ഒളിച്ചോടിയത്. 2017-ല്‍ കുര്‍ദിഷ് അധികൃതരുടെ പിടിയിലായതോടെ ജിഹാദി ജാക്ക് യുകെയിലേക്ക് മടങ്ങിവരാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ 2019ല്‍ ഇയാളുടെ ബ്രിട്ടീഷ് പാസ്പോര്‍ട്ട് റദ്ദാക്കിയാണ് ഹോം ഓഫീസ് പ്രതികരിച്ചത്. ഇതോടെ കനേഡിയന്‍ പൗരത്വമുള്ള ജിഹാദിയുടെ ഉത്തരവാദിത്വം കനേഡിയന്‍ ഗവണ്‍മെന്റിന്റെ തലയിലായി.
Full Story

  22-01-2023
യുകെയില്‍ സ്റ്റീല്‍ വ്യവസായം ഗുരുതര പ്രതിസന്ധിയില്‍, നിരവധി പേര്‍ക്ക് ജോലി നഷ്ടമായേക്കും

ലണ്ടന്‍: മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളുടെ ആശ്രയമായ യുകെയിലെ സ്റ്റീല്‍ വ്യവസായം ഗുരുതര പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട് പുറത്ത്. നിലവിലെ അവസ്ഥയെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി യോഗം ചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂണിയന്‍ ബിസിനസ് സെക്രട്ടറി ഗ്രാന്റ് ഷാപ്സിന് കത്തെഴുതിയിട്ടുണ്ട്. തകര്‍ച്ചയുടെ വക്കില്‍ നിന്നും വ്യവസായത്തെ കരകയറ്റാന്‍ ഗൗരവമായ നടപടി അടിയന്തിരമായി കൈകൊള്ളണമെന്നാണ് യൂണിയന്റെ ആവശ്യം.എന്നാല്‍, എല്ലാ കാലവും സര്‍ക്കാര്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും, സ്റ്റീല്‍ ഇന്‍ഡസ്ട്രിയിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു ലാഭകരമാക്കുവാന്‍ കൂടുതല്‍ നടപടി കൈകൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു.
Full Story

[337][338][339][340][341]
 
-->




 
Close Window