Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
UK Special
  15-01-2023
സുനാകിന്റെ നിലപാട് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ആര്‍സിഎന്‍, ജനുവരി അവസാനത്തോടെ പ്രത്യാഘാതം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: ജനുവരി മാസത്തില്‍ കാണുന്ന നഴ്സിംഗ് സമരം ഫെബ്രുവരിയോടെ 'പുതിയ മുഖത്തിലേക്ക്' കടക്കുമെന്ന് മുന്നറിയിപ്പ്. ചര്‍ച്ചകള്‍ ഫലപ്രാപ്തിയില്‍ എത്തിച്ചേര്‍ന്നില്ലെങ്കില്‍ അടുത്ത ഘട്ടത്തില്‍ പണിമുടക്ക് ഇരട്ടി ആഘാതം സൃഷ്ടിക്കുന്നതായി മാറുമെന്നാണ് നഴ്സിംഗ് യൂണിയനുകള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനുവരി അവസാനത്തോടെ സ്വീകാര്യമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിയണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് വ്യക്തമാക്കി. അടുത്ത ഘട്ടത്തിലെ സമരത്തില്‍ ഇംഗ്ലണ്ടില്‍ യോഗ്യരായ എല്ലാ അംഗങ്ങളും ആദ്യമായി പണിമുടക്കിന് ഇറങ്ങുന്നതാണ്. സമരദിവസങ്ങളില്‍ ആഘാതം കുറയ്ക്കാന്‍ മിനിമം ലെവല്‍ സര്‍വ്വീസ് നടപ്പാക്കാന്‍ പുതിയ നിയമങ്ങളുമായി മന്ത്രിമാര്‍

Full Story
  15-01-2023
അഞ്ജുവിനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാന്‍ ബ്രിട്ടീഷ് പോലീസ് കേരളത്തിലേക്ക്: ഭര്‍ത്താവ് ജീവ ഇനി പുറം ലോകം കാണില്ല
നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും കൊലപാതക കേസ് അന്വേഷിക്കാന്‍ രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളും നോര്‍ത്താംപ്റ്റണ്‍ഷെയര്‍ പൊലീസിലെ ചീഫ് ഇന്‍വവെസ്റ്റിഗേഷന്‍ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുന്നത്. അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറന്‍സുകള്‍ കിട്ടാതിരുന്നതിനാല്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഹോം ഓഫിസിന്റെ അന്തിമ അനുമതി ലഭിച്ചാലുടന്‍ ഇരുവരും കേരളത്തില്‍ എത്തുമെന്നാണു വിവരം. ഇവര്‍ക്കായി തൃപ്പൂണിത്തുറയിലെ പ്രമുഖ ഹോട്ടലില്‍ താമസ സൗകര്യംവരെ ഒരുക്കിയിട്ടുണ്ട്.

കൊല്ലപ്പെട്ട അഞ്ജു അശോകിന്റെ
Full Story
  15-01-2023
പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ട്രേകള്‍, പാത്രങ്ങള്‍,ബലൂണ്‍ സ്റ്റിക്കുകള്‍, കപ്പുകള്‍: ഒക്ടോബര്‍ 1 മുതല്‍ ഉപയോഗിച്ചാല്‍ വീട് വിറ്റ് ഫൈന്‍ അടയ്‌ക്കേണ്ടി വരും
പ്ലാസ്റ്റിക്കുകളുടെ നിരോധനം ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വര്‍ദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് പ്രശ്നത്തെ നേരിടാന്‍, ടേക്ക്അവേകളും റെസ്റ്റോറന്റുകളും കഫേകളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കട്ട്ലറി, പ്ലേറ്റുകള്‍, പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിര്‍ത്തണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ട്രേകള്‍, പാത്രങ്ങള്‍, കട്ട്‌ലറികള്‍, ബലൂണ്‍ സ്റ്റിക്കുകള്‍, ചിലതരം പോളിസ്‌റ്റൈറൈന്‍ കപ്പുകള്‍, ഭക്ഷണ പാത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു 2023 ഒക്ടോബര്‍ മുതല്‍, ചില്ലറ വ്യാപാരികള്‍, ടേക്ക്അവേകള്‍, ഭക്ഷണ വില്‍പ്പനക്കാര്‍, ഹോസ്പിറ്റബിലിറ്റി വ്യവസായം എന്നിവര്‍ ഇവ വില്‍ക്കാന്‍ അനുവദിക്കില്ല. വെറ്റ് വൈപ്പുകളോ സാച്ചെറ്റുകളോ ഇതില്‍
Full Story
  14-01-2023
ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു, തുടരന്വേഷണത്തിന് ബ്രിട്ടീഷ് പോലീസ് കേരളത്തിലേക്ക്

ലണ്ടന്‍: ബ്രിട്ടനിലെ കെറ്ററിംഗില്‍ കൊല്ലപ്പെട്ട യുവതിയുടെയും മക്കളുടെയും മൃതദേഹം സംസ്‌കരിച്ചു. ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങള്‍ വൈക്കത്തെ ഇത്തിപ്പുഴയിലുള്ള വീട്ടിലെത്തിച്ചു. തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അഞ്ജുവും മക്കളായ ജാന്‍വി, ജീവ എന്നിവരും കഴിഞ്ഞ മാസം ബ്രിട്ടനിലെ കെറ്ററിംഗിലെ വീട്ടില്‍ വെച്ച് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു. തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടീഷ് പൊലീസ് സംഘം കേരളത്തിലെത്തും.

കൊലപാതകത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി സാജുവിനെ

Full Story
  14-01-2023
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഒക്ടോബര്‍ മുതല്‍ നിരോധനം, ഭക്ഷണ വില ഉയരും

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്രോഡക്ടുകളുടെ നിരോധനം ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് തലത്തില്‍ തീരുമാനമായി. പ്ലാസ്റ്റിക് പ്ലേറ്റുകളും ട്രേകളും കട്ട്‌ലറികളും നിരോധിക്കുന്ന സാധനങ്ങളുടെ പട്ടികയിലുണ്ട്. നിരോധനത്തിന്റെ ഫലമായി ടേക്ക് അവേയവുകളിലെ ഭക്ഷണത്തിന്റെ വിലയില്‍ വന്‍ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍ . ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ട്രേകള്‍, കട്ട്‌ലറികള്‍ എന്നിവയ്ക്ക് പകരം വയ്ക്കാവുന്നവ കണ്ടെത്തുക എന്നതും കടുത്ത വെല്ലുവിളിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ തന്നെ സ്‌കോട്ട്ലന്‍ഡും വെയില്‍സും സിംഗിള്‍ യൂസ് പ്ലാസ്റ്റിക് സാധനങ്ങള്‍ നിരോധിച്ചിരുന്നു.

Full Story
  14-01-2023
യുകെയിലെ പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചു, എല്ലാ അപേക്ഷകള്‍ക്കും ഫീസ് വര്‍ധിപ്പിച്ചു

ലണ്ടന്‍: യുകെയില്‍ പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങി അധികൃതര്‍. ഏറെ കാലയളവിന് ശേഷമാണ് ഇത്തരത്തിലൊരു നടപടി. ഇനി മുതല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഒരു നിശ്ചിത തുക ഫീസ് വര്‍ധിപ്പിച്ചു എന്നുള്ളതാണ് സുപ്രധാന മാറ്റം. യുകെയില്‍ നിന്ന് പാസ്സ്‌പോര്‍ട്ടിനു അപേക്ഷിക്കുന്ന ഒരു മുതിര്‍ന്ന ആളിന് £75.50 ല്‍ നിന്ന് £82.50 ആയും കുട്ടികള്‍ക്ക് £49 ല്‍ നിന്ന് £53.50 ആയും അപേക്ഷ ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുഖേനയുള്ള അപേക്ഷകള്‍ക്കും ഫീസില്‍ മാറ്റമുണ്ട്. മുതിര്‍ന്നവര്‍ക്ക് £85 ല്‍ നിന്ന് £93 ആയും കുട്ടികള്‍ക്ക് £ 58.50 ല്‍ നിന്ന് £ 64 ആയും ഫീസ് വര്‍ധിപ്പിക്കാനാണ് തീരുമാനം. ഫെബ്രുവരി മാസം 2

Full Story
  14-01-2023
പണപ്പെരുപ്പവും പലിശനിരക്കും കാരണം ഏഴര ലക്ഷം കുടുംബങ്ങള്‍ മോര്‍ട്ട്‌ഗേജ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയേക്കും

ലണ്ടന്‍: ബ്രിട്ടനില്‍ ചെലവുകള്‍ കുതിച്ചുയരുന്നതിനെ തുടര്‍ന്ന് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 750,000-ത്തിലധികം കുടുംബങ്ങള്‍ മോര്‍ട്ട്ഗേജുകളില്‍ വീഴ്ച വരുത്താനുള്ള സാധ്യതയിലാണെന്ന മുന്നറിയിപ്പ് നല്‍കി അധികൃതര്‍ രംഗത്ത്. 2022 ജൂണ്‍ മാസം മുതല്‍ തന്നെ 200,000-ത്തിലധികം കുടുംബങ്ങള്‍ തവണകള്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി പറയുന്നു. 117,000 വായ്പക്കാര്‍ തങ്ങളുടെ മോര്‍ട്ട്‌ഗേജിന്റെ തിരിച്ചടവില്‍ ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നും, പലരും തുകയുടെ പകുതി പോലെ അടച്ചിട്ടില്ലെന്നും ചിലര്‍ ആയിരം പൗണ്ടിനുപോലും പിന്നിലാണെന്നും ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് നിഖില്‍ രതി പറഞ്ഞു. അടുത്ത

Full Story
  14-01-2023
കെട്ടിപ്പിടുത്തവും തൊടലും വേണ്ട, പ്രണയം ഒട്ടും വേണ്ട, യുകെ സ്‌കൂളിലെ പുതിയ നിയമം

ലണ്ടന്‍: കുട്ടികളെ സുരക്ഷിതരാക്കാനെന്ന ആമുഖത്തോടെ, വിദ്യാര്‍ഥികള്‍ക്കിടയിലുള്ള റൊമാന്‍സും പരസ്പരമുള്ള സ്പര്‍ശനവും ഒഴിവാക്കാന്‍ ഉത്തരവിട്ട് യു.കെ യിലെ ഒരു സ്‌കൂള്‍. എസ്സെക്‌സിലുള്ള ഹൈലാന്‍ഡ് സ്‌കൂളധികൃതരാണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രണയബന്ധങ്ങളും ഏതു തരത്തിലുള്ള പരസ്പര സ്പര്‍ശനവും അനുവദിക്കുകയില്ലെന്നും സ്‌കൂളധികൃതര്‍ വ്യക്തമാക്കി.ആലിംഗനം, ഷേക്ക് ഹാന്‍ഡ് നല്‍കല്‍, പരസ്പരമുള്ള അടിപിടി തുടങ്ങിയവയെല്ലാം നിരോധിക്കപ്പെട്ട ശാരീരിക സ്പര്‍ശനത്തില്‍ ഉള്‍പ്പെടും. കുട്ടികളെ സുരക്ഷിതരാക്കാനാണ് ഇത്തരമൊരു നീക്കം എന്നാണ് സ്‌കൂളധികൃതരുടെ അവകാശവാദം. ഇതു വഴി വിദ്യാര്‍ഥികള്‍ക്കിടയില്‍ പരസ്പര ബഹുമാനം

Full Story
[339][340][341][342][343]
 
-->




 
Close Window