Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
UK Special
  10-01-2023
യുകെയില്‍ വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: പണപ്പെരുപ്പത്തിന് എതിരായ ബ്രിട്ടന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ഇക്കണോമിസ്റ്റ്. അതുകൊണ്ട് തന്നെ കൂടുതല്‍ പലിശ നിരക്ക് വര്‍ദ്ധനവുകള്‍ ഉണ്ടാകുന്നതിനെ താന്‍ അനുകൂലിക്കുന്നതായി ഹൗ പില്‍ വ്യക്തമാക്കി. എനര്‍ജി വിലകള്‍ സ്ഥിരത കൈവരിച്ചാലും, ജോലിക്കാരുടെ ക്ഷാമവും, സപ്ലൈ ചെയിന്‍ പ്രതിസന്ധിയും ഉള്‍പ്പെടെയുള്ളവ പണപ്പെരുപ്പത്തെ കൂടുതല്‍ കാലം ഉയര്‍ത്തി നിര്‍ത്തുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അടുത്ത മാസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടുമൊരു അര ശതമാനം പോയിന്റ് പലിശ നിരക്ക് വര്‍ദ്ധന പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് കേവലം 0.1 ശതമാനത്തില്‍ നിന്നിരുന്ന പലിശ നിരക്കുകള്‍ ഇപ്പോള്‍ 3.5

Full Story
  10-01-2023
ഇനി മുതല്‍ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ പരിശോധിക്കാന്‍ സംവിധാനം വരുന്നു

ലണ്ടന്‍: എ&ഇയിലെ തിരക്ക് പരിഹരിക്കാനും, ആംബുലന്‍സ് പ്രതികരണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് രോഗികളെ കാര്‍ പാര്‍ക്കുകളില്‍ തയ്യാറാക്കുന്ന ക്യാബിനുകളില്‍ ചികിത്സിക്കാന്‍ പദ്ധതി. ആഴ്ചകള്‍ക്കുള്ളില്‍ 50 മില്ല്യണ്‍ പൗണ്ട് നല്‍കി ആശുപത്രികള്‍ താല്‍ക്കാലിക മോഡുലാര്‍ യൂണിറ്റുകള്‍ വാടകയ്ക്ക് എടുത്തോ, വാങ്ങിയോ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ പറഞ്ഞു.

ഇതിന്റെ ഭാഗമായി എന്‍എച്ച്എസ് മോഡുലാര്‍ യൂണിറ്റുകളുടെ അംഗീകരിച്ച ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. 70-കളിലും, 80-കളിലും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കാനായി സ്‌കൂള്‍ പ്ലേഗ്രൗണ്ടുകളില്‍ ഇത്തരം യൂണിറ്റുകള്‍

Full Story
  09-01-2023
സ്ത്രീകളും പുരുഷന്മാരും അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ കയറി: നോ ട്രൗസേഴ്സ് ട്യൂബ് റൈഡ് ആഘോഷിച്ച് യാത്രക്കാര്‍
'നോ ട്രൗസേഴ്സ് ട്യൂബ് റൈഡിനെ' വരവേറ്റ് ലണ്ടനിലെ യാത്രക്കാര്‍. പുതുതായി തുറന്ന എലിസബത്ത് ലെയിനിലും അടിവസ്ത്രത്തില്‍ യാത്ര ചെയ്ത് സ്ത്രീകളും, പുരുഷന്‍മാരും 'ദി നോ ട്രൗസേഴ്സ് ട്യൂബ് റൈഡിന്റെ' ഭാഗമായത്.

ഞായറാഴ്ച ട്യൂബില്‍ യാത്ര ചെയ്ത നൂറുകണക്കിന് യാത്രക്കാരാണ് പാന്റിടാതെ എത്തിയത് . 20 വര്‍ഷങ്ങള്‍ക്ക് മുന്‍പു ന്യൂയോര്‍ക്കില്‍ ആരംഭിച്ച പരിപാടിയാണ് ലണ്ടനില്‍ മഹാമാരിക്ക് ശേഷം തിരിച്ചെത്തിയത്. അടിവസ്ത്രം മാത്രം അണിഞ്ഞാണ് പരിപാടിയില്‍ യാത്രക്കാര്‍ എത്തുക. കഴിഞ്ഞ വര്‍ഷം തുറന്ന എലിസബത്ത് ലെയിനിലും ആദ്യത്തെ ട്രൗസര്‍ രഹിത യാത്രക്കാര്‍ എത്തി.

ദി സ്റ്റിഫ് അപ്പര്‍ ലിപ് സൊസൈറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുകളില്‍ ഓഫീസ് വസ്ത്രങ്ങളും, താഴെ അടിവസ്ത്രവും മാത്രമാണ് ധരിക്കുക. ഒപ്പം ഷൂസും, സോക്സും
Full Story
  09-01-2023
ഡിസ്‌പോസ്എബിള്‍ വസ്തുക്കള്‍ക്ക് യുകെയില്‍ നിരോധനം: പ്ലാസ്റ്റിക് ഇല്ലാതാക്കുന്നതിന്റെ ആദ്യ പടി
ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്തുക്കള്‍ ഇംഗ്ലണ്ടില്‍ നിരോധിക്കുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. നിരോധനം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമല്ല, എന്നാല്‍ സ്‌കോട്ട്ലന്‍ഡും വെയില്‍സും ഇതിനകം നടത്തിയ സമാന നീക്കങ്ങള്‍ പിന്തുടരുകയാണ്. ഭാവി തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി പറഞ്ഞു.

കാമ്പെയ്നര്‍മാര്‍ നിരോധനത്തെ സ്വാഗതം ചെയ്തു, എന്നാല്‍ വിശാലമായ പ്ലാസ്റ്റിക് കുറയ്ക്കല്‍ ആസൂത്രണം ആണ് വേണ്ടതെന്നു അവര്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം 1.1 ബില്യണ്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലേറ്റുകളും നാല് ബില്യണിലധികം പ്ലാസ്റ്റിക് കട്ട്‌ലറികളും ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.


പ്‌ളാസ്റ്റിക്
Full Story
  09-01-2023
യൂണിഫോമില്‍ മാറ്റം വരുത്തി ബ്രിട്ടീഷ് എയര്‍വെയ്‌സ്, ഹിജാബും ഉള്‍പ്പെടുത്തി

ലണ്ടന്‍: ചരിത്രത്തിലാദ്യമായി ക്യാബിന്‍ ക്രൂവിന്റെ യൂണിഫോമിന്റെ മാറ്റംവരുത്തി ബ്രിട്ടീഷ് എയര്‍വെയ്‌സ്. പുതിയ യൂണിഫോമില്‍ ഹിജാബും ഉള്‍പ്പെടുത്തിയാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഹിജാബ് അണിയേണ്ടവര്‍ക്ക് അതാവാമെന്ന് വാര്‍ത്താ കുറിപ്പിലൂടെ ബ്രിട്ടീഷ് എയര്‍വെയ്‌സ് അറിയിച്ചു. ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനറായ ഓസ്വാള്‍ഡ് ബോട്ടങ്ങിന്റെ അഞ്ച് വര്‍ഷം നീണ്ട പരിശ്രമ ഫലമാണ് പുതിയ യൂണിഫോം. സ്ത്രീകള്‍ക്ക് ഡ്രസിനൊപ്പം ജമ്പ്‌സ്യൂട്ടോ സ്‌കര്‍ട്ടോ ട്രൗസറോ ധരിക്കാം. അയഞ്ഞ വസ്ത്രവും ഹിജാബും ധരിക്കേണ്ടവര്‍ക്ക് അതാവാം. പുരുഷ ജീവനക്കാര്‍ക്ക് സ്യൂട്ട് ധരിക്കാം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യൂണിഫോം അവതരിപ്പിക്കാന്‍ രണ്ടു വര്‍ഷം വൈകി. ഞങ്ങളുടെ ജീവനക്കാര്‍ അവരുടെ യൂണിഫോം

Full Story
  09-01-2023
ബ്രിട്ടനിലെ കുടുംബ ബജറ്റ് താളം തെറ്റും, എനര്‍ജി ബില്‍ പിന്തുണ അവസാനിപ്പിക്കുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ രണ്ട് വര്‍ഷം നീളുന്ന ജീവിതച്ചെലവ് പ്രതിസന്ധികളുടെ പാതി മാത്രമാണ് ജനങ്ങള്‍ അനുഭവിച്ച് കഴിഞ്ഞതെന്ന് മുന്നറിയിപ്പ്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ കൂടി കൈയില്‍ കിട്ടുന്ന വരുമാനത്തില്‍ 7 ശതമാനത്തിന്റെ കുറവ് നേരിടുമെന്നാണ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ്.അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ശരാശരി കുടുംബങ്ങളുടെ വരുമാനത്തില്‍ 2100 പൗണ്ടിന്റെ കുറവ് നേരിടുമെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ ബുദ്ധികേന്ദ്രം നടത്തിയ പഠനത്തില്‍ പറയുന്നു. ഭവനച്ചെലവുകള്‍ കഴിഞ്ഞുള്ള ജോലി ചെയ്യുന്ന കുടുംബങ്ങളുടെ വരുമാനത്തില്‍ മാര്‍ച്ച് അവസാനത്തോടെ 3 ശതമാനവും, പിന്നീടുള്ള 12 മാസങ്ങളില്‍ 4 ശതമാനം ഇടിവും രേഖപ്പെടുത്തുമെന്നാണ് കണക്കുകൂട്ടല്‍.

Full Story
  09-01-2023
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകളും ട്രേകളും ഇംഗ്ലണ്ടില്‍ നിരോധിക്കും

ലണ്ടന്‍: പ്ലാസ്റ്റിക് കട്ട്‌ലറികള്‍, പ്ലേറ്റുകള്‍, ട്രേകള്‍ തുടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്തുക്കള്‍ ഇംഗ്ലണ്ടില്‍ നിരോധിക്കുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. നിരോധനം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമല്ല, എന്നാല്‍ സ്‌കോട്ട്‌ലന്‍ഡും വെയില്‍സും ഇതിനകം നടത്തിയ സമാന നീക്കങ്ങള്‍ പിന്തുടരുന്നു.ഭാവി തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി പറഞ്ഞു. ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം 1.1 ബില്യണ്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലേറ്റുകളും നാല് ബില്യണിലധികം പ്ലാസ്റ്റിക് കട്ട്‌ലറികളും ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

Full Story

  09-01-2023
രാജ്യം പൊതുപണിമുടക്കിലേക്ക്

ലണ്ടന്‍: രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്നതിനിടെ തുടര്‍ച്ചയായി സമരങ്ങളും കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ്. നഴ്സുമാരും റെയില്‍ ജീവനക്കാരും ജൂനിയര്‍ ഡോക്ടര്‍മാരും എന്നിങ്ങനെ സകല മേഖലകളിലും പണിമുടക്കും പോര്‍വിളികളും തുടരുകയാണ്. 1926 ന് ശേഷം ഒരു പൊതു പണിമുടക്ക് രാജ്യത്ത് ഇനിയുണ്ടാകുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ട്രേഡ് യൂണിയന്‍ നേതാക്കള്‍ എല്ലാവരും ചേര്‍ന്ന് ഒരു പൊതു പണിമുടക്കിനുള്ള ആലോചനയിലാണ്. സര്‍ക്കര്‍ ഉദ്യോഗസ്ഥരേയും അതിര്‍ത്തി സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരേയും ഉള്‍ക്കൊള്ളുന്ന പി സി എസ് യൂണിയന്‍, പ്രിസണ്‍ ഓഫീസേഴ്സ് അസ്സോസിയേഷന്‍ തുടങ്ങിയ സംഘടനകളെ വരെ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. സമരം ചെയ്യാന്‍ അവകാശമില്ലാത്ത

Full Story
[338][339][340][341][342]
 
-->




 
Close Window