Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
വിമാനത്തില്‍ കാബിന്‍ ക്രൂവിനെ ഭീഷണിപ്പെടുത്തിയ ബിസിനസുകാരന് വന്‍ കടബാധ്യത
reporter

ഹീത്രോ: വിര്‍ജിന്‍ അറ്റ്‌ലാന്റിക് കാബിന്‍ ക്രൂവിനെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക്കിസ്ഥാന്‍ പൗരനായ സല്‍മാന്‍ ഇഫ്തിഖറിന് (37) 1.7 ദശലക്ഷം പൗണ്ട് കടബാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ബക്കിങ്ങാംഷയറിലെ ഐവറിയില്‍ ആറ് കിടപ്പുമുറികളുള്ള ആഡംബര വസതിയില്‍ നിന്നാണ് ലണ്ടനില്‍ ബിസിനസ് നടത്തിയിരുന്ന ഇയാള്‍ അറസ്റ്റിലായത്. രണ്ട് തവണ വിവാഹിതനായ ഇയാള്‍ എറം സല്‍മാന്‍ (38) എന്ന ഭാര്യയുമായി ചേര്‍ന്നാണ് ലണ്ടനിലെ ബിസിനസ് നടത്തുന്നത്. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. വിര്‍ജിന്‍ അറ്റ്‌ലാന്റിക്കില്‍ കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്നതും എറം സല്‍മാനായിരുന്നു. റേഞ്ച് റോവര്‍, ബെന്റ്‌ലി, റോയല്‍സ് റോയ്‌സ് തുടങ്ങിയ ഒട്ടേറെ ആഡംബര കാറുകളും സല്‍മാന് സ്വന്തമായുണ്ട്. പാക്കിസ്ഥാനില്‍ സല്‍മാന് മറ്റൊരു ഭാര്യയുണ്ട് - സൂപ്പര്‍ മോഡലും നടിയുമായ അബീര്‍ റിസ്വി. ടിക് ടോക്കില്‍ അര ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള നടി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തില്‍ പല തവണ പങ്കുവച്ചിട്ടുണ്ട്.

വിര്‍ജിന്‍ അറ്റ്‌ലാന്റിക് കാബിന്‍ ക്രൂവിനെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സല്‍മാനെ 15 മാസം തടവിനാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. 2023 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹീത്രോയില്‍ നിന്ന് ലാഹോറിലേക്ക് വിര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ വിമാനത്തില്‍ ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു ലണ്ടനിലെ ബിസിനസുകാരനായ സല്‍മാന്‍ ഇഫ്തിഖര്‍. ഓണ്‍ബോര്‍ഡ് ബാറില്‍ നിന്ന് ഐസ് സ്വയമെടുക്കുന്നതിന് കാബിന്‍ ക്രൂ വിലക്കിയതില്‍ പ്രകോപിതനായി എട്ടു മണിക്കൂര്‍ 15 മിനിറ്റ് നീണ്ട യാത്രയില്‍ ഉടനീളം പ്രശ്‌നം സൃഷ്ടിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഒപ്പമുണ്ടായിരുന്ന ഭാര്യയും മൂന്നു കുട്ടികളും അപേക്ഷിച്ചിട്ടും ഇയാള്‍ ശാന്തനായില്ല.

 
Other News in this category

 
 




 
Close Window