Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
UK Special
  10-01-2023
യുകെയില്‍ നിന്ന് അയച്ച ഉപഗ്രഹം അതേ വേഗതയില്‍ തിരിച്ചു വന്നു: ദൗത്യം പരാജയമെന്ന് അധികൃതര്‍ അംഗീകരിച്ചു
കോണ്‍വാള്‍ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു. അമേരിക്കന്‍ വിര്‍ജിന്‍ ഓര്‍ബിറ്റ് കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന ഒരു ജംബോ ജെറ്റ് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ കോണ്‍വാളിലെ ന്യൂക്വേയില്‍ നിന്ന് ഒരു റോക്കറ്റ് കൊണ്ടുപോയി. റോക്കറ്റ് ജ്വലിച്ചു, അത് ശരിയായി ആരോഹണം ചെയ്യുന്നതായി കാണപ്പെട്ടങ്കിലും റോക്കറ്റിന് അപാകത സംഭവിച്ചതായി കമ്പനി അറിയിച്ചു .റോക്കറ്റു വഹിച്ചിരുന്ന ഉപഗ്രഹങ്ങള്‍ പുറത്തുവിടാനായില്ല.

കോസ്മിക് ഗേള്‍ എന്ന കാരിയര്‍ 747 ജെറ്റ് സുരക്ഷിതമായി പിന്നീട് ബേസില്‍ തിരിച്ചെത്തി. വിര്‍ജിന്‍ ഓര്‍ബിറ്റ് സംവിധാനം താരതമ്യേന പുതിയതാണ്. 2020 മുതല്‍ മാത്രമാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

കന്നിയാത്രയില്‍ തന്നെ പരാജയം നേരിട്ടെങ്കിലും ഇതിനെ തുടര്‍ന്ന് വിജയകരമായ നാല് പറക്കലുകള്‍ നടത്തി.
Full Story
  10-01-2023
തൊഴിലന്വേഷകര്‍ക്ക് ജോലി കണ്ടെത്താന്‍ ആവശ്യമായ പ്ലാന്‍ അനാവരണം ചെയ്ത് ലേബര്‍ പാര്‍ട്ടി

ലണ്ടന്‍: തൊഴിലന്വേഷകരെ ജോലി കണ്ടെത്താന്‍ സഹായിക്കുന്നതിനുള്ള പ്ലാന്‍ അനാവരണം ചെയ്യാന്‍ ലേബര്‍ പാര്‍ട്ടി ഒരുങ്ങുന്നു. ലേബര്‍ ഷാഡോ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി പ്രായമായ തൊഴിലാളികളെയും ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയും ജോലിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അടുത്തിടെ ജോലി ഉപേക്ഷിച്ചവര്‍ക്ക് മെച്ചപ്പെട്ട പിന്തുണ വാഗ്ദാനം ചെയ്യും എന്ന് ജോനാഥന്‍ ആഷ്വര്‍ത്ത് ഒരു പ്രസംഗത്തില്‍ പറഞ്ഞു. ഫിറ്റ്നസ്-ടു-വര്‍ക്ക് ടെസ്റ്റുകളില്‍ കൂടുതല്‍ വഴക്കമുള്ളത് അസുഖം ബാധിച്ചവരെ ജോലി കണ്ടെത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറയും. 50 വയസിനു മുകളിലുള്ളവര്‍ക്ക് തൊഴില്‍ സഹായം വര്‍ധിപ്പിക്കുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു.

Full Story
  10-01-2023
യുകെയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: കനത്ത മഴയും, വെള്ളപ്പൊക്കവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. യുകെയിലെ വിവിധ ഭാഗങ്ങള്‍ക്കായി 90 അലേര്‍ട്ടുകളാണ് മെറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. വീക്കെന്‍ഡില്‍ മഴ പെയ്തത് കൊണ്ടുതന്നെ രാജ്യത്തെ വിവിധ നദികളില്‍ വെള്ളത്തിന്റെ തോത് ഉയര്‍ന്ന നിലയിലാണ്.മിഡ്ലാന്‍ഡ്സ്, നോര്‍ത്ത് വെസ്റ്റ്, സസെക്സ് എന്നിവിടങ്ങളിലെ 29 മേഖലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആകെ 90 മേഖലകള്‍ക്കാണ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. മരുന്നുകള്‍, വ്യക്തിഗത രേഖകള്‍ എന്നിവയുമായി എമര്‍ജന്‍സി ബാഗൊരുക്കി തയ്യാറായിരിക്കാനാണ് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം.


ആഴ്ചയിലെ

Full Story
  10-01-2023
മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ധന നല്‍കാമെന്ന് ഹെല്‍ത്ത് സെക്രട്ടറി, സമരവുമായി ജീവനക്കാര്‍ മുന്നോട്ട്

ലണ്ടന്‍: 2022-23 വര്‍ഷത്തെ ശമ്പളവര്‍ദ്ധന വിഷയം കീറാമുട്ടിയായി തുടരുന്നതിനിടെ 2023-24 വര്‍ഷത്തെ ഓഫര്‍ ഇറക്കി എന്‍എച്ച്എസ് സമരങ്ങള്‍ക്ക് അയവ് വരുത്താന്‍ ഗവണ്‍മെന്റ് നീക്കം. നഴ്സുമാര്‍ക്കും, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും അടുത്ത ശമ്പളവര്‍ദ്ധന മൂന്ന് മാസം മുന്നോട്ട് നീക്കി നല്‍കാമെന്നാണ് സ്റ്റീവ് ബാര്‍ക്ലെ സൂചിപ്പിച്ചിരിക്കുന്നത്.2023/24 വര്‍ഷത്തെ ശമ്പള സെറ്റില്‍മെന്റ് സംബന്ധിച്ച് യൂണിയനുകള്‍ നല്‍കിയ പദ്ധതി പരിശോധിക്കാമെന്ന് ഹെല്‍ത്ത് സെക്രട്ടറി സമ്മതിച്ചിട്ടുണ്ട്. ഇതാണ് ഏപ്രിലില്‍ ലഭിക്കേണ്ട വര്‍ദ്ധന ജനുവരി മുതല്‍ മുന്‍കൂര്‍ തീയതി മുതല്‍ ലഭ്യമാക്കാന്‍ വഴിയൊരുക്കുന്നത്.ഏപ്രിലില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 5% ശമ്പളവര്‍ദ്ധന നല്‍കിയാല്‍ ശരാശരി 33,338

Full Story
  10-01-2023
യുകെയില്‍ വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: പണപ്പെരുപ്പത്തിന് എതിരായ ബ്രിട്ടന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ഇക്കണോമിസ്റ്റ്. അതുകൊണ്ട് തന്നെ കൂടുതല്‍ പലിശ നിരക്ക് വര്‍ദ്ധനവുകള്‍ ഉണ്ടാകുന്നതിനെ താന്‍ അനുകൂലിക്കുന്നതായി ഹൗ പില്‍ വ്യക്തമാക്കി. എനര്‍ജി വിലകള്‍ സ്ഥിരത കൈവരിച്ചാലും, ജോലിക്കാരുടെ ക്ഷാമവും, സപ്ലൈ ചെയിന്‍ പ്രതിസന്ധിയും ഉള്‍പ്പെടെയുള്ളവ പണപ്പെരുപ്പത്തെ കൂടുതല്‍ കാലം ഉയര്‍ത്തി നിര്‍ത്തുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അടുത്ത മാസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടുമൊരു അര ശതമാനം പോയിന്റ് പലിശ നിരക്ക് വര്‍ദ്ധന പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് കേവലം 0.1 ശതമാനത്തില്‍ നിന്നിരുന്ന പലിശ നിരക്കുകള്‍ ഇപ്പോള്‍ 3.5

Full Story
  10-01-2023
ഇനി മുതല്‍ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ പരിശോധിക്കാന്‍ സംവിധാനം വരുന്നു

ലണ്ടന്‍: എ&ഇയിലെ തിരക്ക് പരിഹരിക്കാനും, ആംബുലന്‍സ് പ്രതികരണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് രോഗികളെ കാര്‍ പാര്‍ക്കുകളില്‍ തയ്യാറാക്കുന്ന ക്യാബിനുകളില്‍ ചികിത്സിക്കാന്‍ പദ്ധതി. ആഴ്ചകള്‍ക്കുള്ളില്‍ 50 മില്ല്യണ്‍ പൗണ്ട് നല്‍കി ആശുപത്രികള്‍ താല്‍ക്കാലിക മോഡുലാര്‍ യൂണിറ്റുകള്‍ വാടകയ്ക്ക് എടുത്തോ, വാങ്ങിയോ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ പറഞ്ഞു.

ഇതിന്റെ ഭാഗമായി എന്‍എച്ച്എസ് മോഡുലാര്‍ യൂണിറ്റുകളുടെ അംഗീകരിച്ച ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. 70-കളിലും, 80-കളിലും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കാനായി സ്‌കൂള്‍ പ്ലേഗ്രൗണ്ടുകളില്‍ ഇത്തരം യൂണിറ്റുകള്‍

Full Story
  09-01-2023
സ്ത്രീകളും പുരുഷന്മാരും അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ കയറി: നോ ട്രൗസേഴ്സ് ട്യൂബ് റൈഡ് ആഘോഷിച്ച് യാത്രക്കാര്‍
'നോ ട്രൗസേഴ്സ് ട്യൂബ് റൈഡിനെ' വരവേറ്റ് ലണ്ടനിലെ യാത്രക്കാര്‍. പുതുതായി തുറന്ന എലിസബത്ത് ലെയിനിലും അടിവസ്ത്രത്തില്‍ യാത്ര ചെയ്ത് സ്ത്രീകളും, പുരുഷന്‍മാരും 'ദി നോ ട്രൗസേഴ്സ് ട്യൂബ് റൈഡിന്റെ' ഭാഗമായത്.

ഞായറാഴ്ച ട്യൂബില്‍ യാത്ര ചെയ്ത നൂറുകണക്കിന് യാത്രക്കാരാണ് പാന്റിടാതെ എത്തിയത് . 20 വര്‍ഷങ്ങള്‍ക്ക് മുന്‍പു ന്യൂയോര്‍ക്കില്‍ ആരംഭിച്ച പരിപാടിയാണ് ലണ്ടനില്‍ മഹാമാരിക്ക് ശേഷം തിരിച്ചെത്തിയത്. അടിവസ്ത്രം മാത്രം അണിഞ്ഞാണ് പരിപാടിയില്‍ യാത്രക്കാര്‍ എത്തുക. കഴിഞ്ഞ വര്‍ഷം തുറന്ന എലിസബത്ത് ലെയിനിലും ആദ്യത്തെ ട്രൗസര്‍ രഹിത യാത്രക്കാര്‍ എത്തി.

ദി സ്റ്റിഫ് അപ്പര്‍ ലിപ് സൊസൈറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുകളില്‍ ഓഫീസ് വസ്ത്രങ്ങളും, താഴെ അടിവസ്ത്രവും മാത്രമാണ് ധരിക്കുക. ഒപ്പം ഷൂസും, സോക്സും
Full Story
  09-01-2023
ഡിസ്‌പോസ്എബിള്‍ വസ്തുക്കള്‍ക്ക് യുകെയില്‍ നിരോധനം: പ്ലാസ്റ്റിക് ഇല്ലാതാക്കുന്നതിന്റെ ആദ്യ പടി
ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്തുക്കള്‍ ഇംഗ്ലണ്ടില്‍ നിരോധിക്കുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. നിരോധനം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമല്ല, എന്നാല്‍ സ്‌കോട്ട്ലന്‍ഡും വെയില്‍സും ഇതിനകം നടത്തിയ സമാന നീക്കങ്ങള്‍ പിന്തുടരുകയാണ്. ഭാവി തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി പറഞ്ഞു.

കാമ്പെയ്നര്‍മാര്‍ നിരോധനത്തെ സ്വാഗതം ചെയ്തു, എന്നാല്‍ വിശാലമായ പ്ലാസ്റ്റിക് കുറയ്ക്കല്‍ ആസൂത്രണം ആണ് വേണ്ടതെന്നു അവര്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം 1.1 ബില്യണ്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലേറ്റുകളും നാല് ബില്യണിലധികം പ്ലാസ്റ്റിക് കട്ട്‌ലറികളും ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.


പ്‌ളാസ്റ്റിക്
Full Story
[341][342][343][344][345]
 
-->




 
Close Window