Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
ആംബുലന്‍സുമായി കാര്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു
reporter

ലണ്ടന്‍: ജോലിക്കായി പെന്റിത്തിലേക്ക് പോകുന്നതിനിടെ ആംബുലന്‍സുമായി കാര്‍ കൂട്ടിയിടിച്ച് ബ്രിട്ടിഷ് യുവതി മരിച്ച സംഭവത്തില്‍ കാറിന്റെ ടയര്‍ പൊട്ടിയിരുന്നതായി ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട്. ട്രാവല്‍ കമ്പനിയായ കാന്‍ഡൂ അഡ്വഞ്ചേഴ്‌സിന്റെ സെയില്‍സ് കണ്‍സള്‍ട്ടന്റായിരുന്ന ലോറന്‍ മക്ഫാര്‍ലാന്‍ഡിന് (30) മരിച്ച സംഭവത്തിലാണ് ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 11ന് കംബ്രിയയിലെ കെസ്വിക്കിന് സമീപം എ 66 ലൂടെ വാഹനമോടിക്കുന്നതിനിടെയാണ് ലോറന്‍ മക്ഫാര്‍ലാന്‍ഡ് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ആംബുലന്‍സുമായി കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്ത് തന്നെ ലോറന്റെ മരണം സംഭവിച്ചിരുന്നു.

ടയര്‍ പൊട്ടിയത് കൊണ്ടാണോ അപകടം സംഭവിച്ചത് അതോ അപകടശേഷമാണോ ടയര്‍ പൊട്ടിയതെന്ന കാര്യത്തില്‍ അനിശ്ചിത്വം തുടരുകയാണ്. എതിര്‍ ദിശയില്‍ നിന്ന് വന്ന കാര്‍ ആംബുലന്‍സിന്റെ നേരെ വരുന്നത് കണ്ടെങ്കിലും ഒന്നും ചെയാന്‍ സാധിച്ചില്ലെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ പാരാമെഡിക്കല്‍ അബിഗയില്‍ റൂട്ട്‌ലെഡ്ജ് പറഞ്ഞത്. യാത്രകളും കുതിരയോട്ടവും ഏറെ ഇഷ്ടപ്പെട്ടിരുന്ന ലോറന്‍ മക്ഫാര്‍ലാന്‍ഡ് മൗണ്ട് എവറസ്റ്റ് സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തി തിരികെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടത്തില്‍പ്പെട്ടത്.

 
Other News in this category

 
 




 
Close Window