Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
UK Special
  24-12-2022
ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങി യുകെ: നാളത്തെ ഒരു ദിവസം കഴിയുമ്പോള്‍ 10 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിക്കുമെന്നു മുന്നറിയിപ്പ്
ഈ ക്രിസ്മസിന് ഒരു മില്ല്യണിലേറെ ജനങ്ങള്‍ക്ക് വൈറസ് പിടിപെടുമെന്നാണ് പ്രവചനം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കേസുകളുടെ എണ്ണത്തില്‍ 9 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

ആഘോഷകാലത്ത് രോഗം ബാധിച്ചതായി സംശയിക്കുന്നവര്‍ പ്രിയപ്പെട്ടവരില്‍ നിന്നും അകലം പാലിക്കണമെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മേധാവികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പോസിറ്റീവായി മാറിയതോടെ നിരവധി പേര്‍ക്കാണ് ആഘോഷങ്ങള്‍ റദ്ദാക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗവും ആഘോഷത്തില്‍ പങ്കെടുക്കും. ഇത് അപകടകരമാവും.

ഇംഗ്ലണ്ടില്‍ ഡിസംബര്‍ 9 വരെയുള്ള ആഴ്ചയിലെ ഓരോ ദിവസവും 1.2 മില്ല്യണ്‍ ജനങ്ങള്‍ക്ക് വീതം വൈറസ് പിടിപെട്ടതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്. നാല് ദിവസം മുന്‍പ് 1.1
Full Story
  24-12-2022
കെയര്‍ഹോം ഹെല്‍ത്ത് അസിസ്റ്റന്റുമാര്‍ നേരിടുന്നത് കടുത്ത ശമ്പള വിവേചനം

ലണ്ടന്‍: ബ്രിട്ടനിലെ കെയര്‍ ഹോമിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ നേരിടുന്നത് കടുത്ത ശമ്പള വിവേചനം ആണെന്നു പഠനം. ബ്രിട്ടനിലെ സ്വകാര്യ കെയര്‍ ഹോമുകളിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിന് ഒരേ വൈദഗ്ധ്യമുള്ള എന്‍എച്ച്എസ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിനെക്കാള്‍ പ്രതിവര്‍ഷം ശരാശരി 8,000 പൗണ്ട് കുറഞ്ഞ വേതനം ആണ് ലഭിക്കുന്നതെന്ന് കമ്മ്യൂണിറ്റി ഇന്റഗ്രേറ്റഡ് കെയര്‍ എന്ന സ്ഥാപനത്തിന്റെ ഗവേഷണം സൂചിപ്പിക്കുന്നു.എന്‍എച്ച്എസില്‍ അല്ലാതെ ജോലി ചെയ്യുന്ന കെയര്‍ വര്‍ക്കര്‍ക്ക് മണിക്കൂറിന് 10.01 പൗണ്ട് അല്ലെങ്കില്‍ പ്രതിവര്‍ഷം 19,573 ആണ് ലഭിക്കുക.

എന്നാല്‍ ഇതേ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റിനു വളരെ

Full Story
  24-12-2022
ക്രിസ്മസിന് മുന്നോടിയായി രാജ്യത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തകരെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി

ലണ്ടന്‍: ക്രിസ്മസിനോട് അനുബന്ധിച്ചു രാജ്യത്തെ പൊതുസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവുമായി പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്തെ പൊതുവായി അഭിസംബോധന ചെയ്യുന്നതിന് പകരം പാകിസ്ഥാന്‍, സൊമാലിയ, ഉക്രെയ്ന്‍, യുകെ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന നയതന്ത്രജ്ഞരെയും റോയല്‍ നേവി ജീവനക്കാരെയുമാണ് പ്രധാനമന്ത്രി നേരിട്ട് വിളിച്ചത്. ലോകം യേശുക്രിസ്തുവിന്റെ തിരുപ്പിറവിയെ ആഘോഷിക്കുമ്പോഴും വിശ്രമം ഇല്ലാതെ നിങ്ങള്‍ നടത്തുന്ന ത്യാഗം ഒരിക്കലും മറക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

യുകെയിലെ വടക്കന്‍ ലണ്ടനില്‍ സര്‍ക്കാര്‍ സഹായത്തോടെ നടക്കുന്ന വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നവരുമായും ഋഷി സുനക് സംസാരിച്ചു.

Full Story
  24-12-2022
കനത്തമഴയില്‍ മുങ്ങി യുകെ, വാഹനങ്ങളുടെ കൂട്ടയിടിയും നീണ്ടനിരയും

ലണ്ടന്‍: ബ്രിട്ടനിലെ റോഡുകളില്‍ യാത്രക്കിറങ്ങുന്നത് സൂക്ഷിച്ച് മതിയെന്ന് മുന്നറിയിപ്പ്. ആഘോഷ സീസണില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ റോഡില്‍ യാത്ര ചെയ്യുന്ന ഘട്ടത്തിലാണ് ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അതിശക്തമായ മഴ മൂലം രാജ്യത്തെ റോഡുകളില്‍ വന്‍ ഗതാഗത കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്. ആംബര്‍ ട്രാഫിക് അലേര്‍ട്ടാണ് എഎ പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച എം25-ലെ ചില ഭാഗങ്ങളില്‍ ഗുരുതര അലേര്‍ട്ടാണ് ആര്‍എസി നല്‍കിയത്. 19 മില്ല്യണ്‍ യാത്രകള്‍ ഈ ദിവസം നടക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ ഏകദേശം 20,000 വാഹനങ്ങളാണ് റോഡില്‍ പണിമുടക്കിയത്.

10 മൈല്‍ നീളമുള്ള ക്യൂവുകള്‍ ഹോളിഡേ യാത്രകള്‍ക്ക് ദുരിതം തീര്‍ത്തു.

Full Story
  24-12-2022
ക്രിസ്മസ് കാലത്ത് പണിമുടക്കുമായി റോയല്‍ മെയില്‍, കൂടുതല്‍ സമരങ്ങള്‍ക്ക് മറ്റ് ജീവനക്കാര്‍ തയാറെടുക്കുന്നു

ലണ്ടന്‍: വീണ്ടുമൊരു ക്രിസ്മസ് കാല പണിമുടക്ക് നടത്തി റോയല്‍ മെയില്‍. കത്തുകളും, പാഴ്സലുകളും നല്‍കുന്നത് നിര്‍ത്തിവെച്ച് കൊണ്ടാണ് സമരം 17-ാം ദിവസത്തിലേക്ക് കടന്നത്. സ്പെഷ്യല്‍ സര്‍വ്വീസുകള്‍ക്ക് മാത്രം മുന്‍ഗണന നല്‍കിയായിരുന്നു സേവനം. കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് യൂണിയനിലെ 115,000 അംഗങ്ങളാണ് പണിമുടക്കിന് ഇറങ്ങിയത്. ഇതിനകം തന്നെ പോസ്റ്റല്‍ സമരം 100 മില്ല്യണ്‍ പൗണ്ടിന്റെ നഷ്ടം സൃഷ്ടിച്ചിട്ടുണ്ട്. പണിമുടക്ക് ഇന്നും തുടരുന്നതിനാല്‍ അവസാന നിമിഷം അയച്ച കത്തുകളും, സമ്മാനങ്ങളും പ്രിയപ്പെട്ടവരുടെ കൈകളില്‍ എത്തിച്ചേരില്ല. അടിയന്തര പദ്ധതികള്‍ തയ്യാറാക്കി വെച്ചിരുന്നെങ്കിലും ഫ്രണ്ട്ലൈന്‍ ജോലിക്കാര്‍ സമ്പൂര്‍ണ്ണമായി സമരത്തില്‍ പങ്കെടുത്തതോടെ ഇവരുടെ ദൈനംദിന

Full Story
  24-12-2022
യുകെയില്‍ 1.5 മില്യണ്‍ ആളുകള്‍ക്ക് കോവിഡ് പിടിപെടാമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: നീണ്ട രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സാധാരണ നിലയില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ ഒരുങ്ങിയ ബ്രിട്ടനിലെ ജനങ്ങള്‍ക്ക് പുതിയ മുന്നറിയിപ്പ്. ഈ ക്രിസ്മസിന് ഒരു മില്ല്യണിലേറെ ജനങ്ങള്‍ക്ക് വൈറസ് പിടിപെടുമെന്നാണ് പ്രവചനം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കേസുകളുടെ എണ്ണത്തില്‍ 9 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.ആഘോഷകാലത്ത് രോഗം ബാധിച്ചതായി സംശയിക്കുന്നവര്‍ പ്രിയപ്പെട്ടവരില്‍ നിന്നും അകലം പാലിക്കണമെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മേധാവികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പോസിറ്റീവായി മാറിയതോടെ നിരവധി പേര്‍ക്കാണ് ആഘോഷങ്ങള്‍ റദ്ദാക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്.

ഇംഗ്ലണ്ടില്‍ ഡിസംബര്‍ 9 വരെയുള്ള ആഴ്ചയിലെ

Full Story
  23-12-2022
യുകെ സമ്പദ് വ്യവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലേക്ക്, വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷം

ലണ്ടന്‍ : സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ യുകെ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും കൂടുതല്‍ ചുരുങ്ങിയതായി കണക്കുകള്‍. 0.3% ചുരുങ്ങിയതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു. ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തുടര്‍ച്ചയായി രണ്ടോ മൂന്നോ മാസ കാലയളവിലേക്ക് ചുരുങ്ങുമ്പോള്‍ രാജ്യം മാന്ദ്യത്തിലാണെന്ന് കണക്കാക്കപ്പെടുന്നു. ശമ്പളം കുറയുന്നു, തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു, ബിസിനസ് നിക്ഷേപം കുറയുന്നു തുടങ്ങിയവയാണ് പ്രശ്‌നങ്ങള്‍. ''പുതുക്കിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ കണക്കാക്കിയതിലും കുറവായിരുന്നു ഉത്പാദനം.'' ഒഎന്‍എസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളുടെ ഡയറക്ടര്‍ ഡാരന്‍ മോര്‍ഗന്‍ പറഞ്ഞു.കുതിച്ചുയരുന്ന ഊര്‍ജവും

Full Story
  23-12-2022
ക്രിസ്മസ് ദിനത്തില്‍ താപനില 13 സെല്‍ഷ്യസിലേക്ക്, അടുത്ത ദിവസം താപനില മൈനസിലേക്ക് താഴും

ലണ്ടന്‍: ക്രിസ്മസ് ദിനത്തില്‍ സുഖകരമായ കാലാവസ്ഥ. തൊട്ടടുത്ത ദിവസം എല്ല് കോച്ചുന്ന തണുപ്പ്. ബ്രിട്ടനെ കാത്തിരിക്കുന്ന കാലാവസ്ഥയെ കുറിച്ച് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ് ഈ വിധമാണ്. ഐസും, മഞ്ഞും, തണുത്തുറഞ്ഞ കാറ്റുമായി ബോക്സിംഗ് ഡേയില്‍ മറ്റൊരു ആര്‍ട്ടിക് ബ്ലാസ്റ്റ് ബ്രിട്ടനെ തേടിയെത്തുമെന്നാണ് സൂചന.ക്രിസ്മസിന് 13 സെല്‍ഷ്യസ് വരെയുള്ള സുഖകരമായ കാലാവസ്ഥ ലഭിക്കുമെങ്കിലും ഡിസംബര്‍ 26ന് മുതല്‍ ശരാശരി താപനില കുത്തനെ ഇടിയും. ഈ ദിവസം മുതല്‍ പുതുവര്‍ഷം വരെയാണ് നിരവധി ശൈത്യകാല ബ്ലാസ്റ്റുകള്‍ തുടരെ തേടിയെത്തുക.

സൗത്ത് മേഖലയില്‍ മഞ്ഞ് പെയ്യുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഇതിന് പിന്നാലെ ജനുവരി 4 വരെ നീണ്ടുനില്‍ക്കുന്ന

Full Story
[363][364][365][366][367]
 
-->




 
Close Window