Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
UK Special
  03-01-2023
ക്രിസ്മസ് ബോണസ് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് ബക്കിംഗ്ഹാംഷെയറിലെ ആശുപത്രി

ലണ്ടന്‍: ബക്കിംഗ്ഹാംഷെയറിലെ ഹോസ്പിറ്റലില്‍ ജോലി ചെയുന്ന എന്‍ എച്ച് എസ് സ്റ്റാഫിനോട് ക്രിസ്മസ് ബോണസ് തിരികെ നല്‍കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പുറത്ത്. കൗണ്ടിയിലെ പ്രധാന ആശുപത്രികളിലൊന്നില്‍ ജീവനക്കാരോട് ക്രിസ്മസ് തലേന്ന് പേയ്മെന്റ് തിരികെ നല്‍കണമെന്ന് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മില്‍ട്ടണ്‍ കെയിന്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജീവനക്കാര്‍ക്ക് നൈറ്റ് ഷിഫ്റ്റ് ആരംഭിച്ചതിനു ശേഷമാണ് ബോണസ് നല്‍കാന്‍ തുടങ്ങിയത്. ഡിസംബര്‍ മാസം അഞ്ചു മുതല്‍ 10 വരെ ഷിഫ്റ്റുകള്‍ അധികമായി ജോലി ചെയ്താല്‍ 300 പൗണ്ട് വരെ ലഭിക്കുമെന്ന് ചില ജീവനക്കാരോട് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ബോണസിനു അര്‍ഹതയില്ലാത്ത

Full Story
  03-01-2023
വര്‍ക്ക് ഫ്രം ഹോ ആഘോഷിച്ച് ജനങ്ങള്‍, ഹൈവേ ജീവനക്കാരും സമരത്തില്‍

ലണ്ടന്‍: യാത്രകള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിച്ച് റെയില്‍, റോഡ് സമരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഒരു വിഭാഗം ജോലിക്കാര്‍ ആശ്വാസത്തില്‍. ഈ അവസരം മുതലാക്കി ഈ ആഴ്ച മുഴുവന്‍ വര്‍ക്ക് ഫ്രം ഹോമില്‍ തുടരാമെന്നതാണ് ഇവര്‍ക്ക് ഗുണമായി മാറുന്നത്. ഈയാഴ്ച പതിവായി അരങ്ങേറുന്ന യാത്രാ ദുരിതങ്ങളാണ് ഇതോടെ ഒഴിവായത്. ചൊവ്വാഴ്ച മുതലാണ് യാത്രകളില്‍ തടസ്സങ്ങള്‍ ആരംഭിക്കുന്നത്. ക്രിസ്മസ്, ന്യൂഇയര്‍ ഇടവേളയ്ക്ക് ശേഷം ജോലിയിലേക്ക് മടങ്ങിയെത്തുന്നവരാണ് യാത്രകള്‍ ദുരിതപൂര്‍ണ്ണമാകാന്‍ ഒരുങ്ങുന്നത്. പലര്‍ക്കും ട്രെയിന്‍ യാത്ര മുടങ്ങുന്നതോടെ ഓഫീസിലേക്ക് പോകുന്നത് അസാധ്യമായി മാറും.

ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് ആര്‍എംടി യൂണിയന്റെ

Full Story
  03-01-2023
ബ്രിട്ടനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു, എന്‍എച്ച്എസ് കടുത്ത സമ്മര്‍ദ്ദത്തില്‍

ലണ്ടന്‍: കോവിഡ് വൈറസിന്റെ വകഭേദം ബ്രിട്ടനില്‍ വ്യാപിക്കുകയാണ്. വാക്സിനുകളെ അതി ജീവിക്കുന്ന പുതിയ വകഭേദം വലിയ സമ്മര്‍ദ്ദമാണ് ആരോഗ്യ മേഖലയിലുണ്ടാക്കുന്നത്. യുകെയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 25 കേസുകളില്‍ ഒന്നു വീതം അതിവ്യാപന ശേഷിയുള്ള ഇനമാണ്. എക്സ്ബിബി 1.5 വകഭേദം അമേരിക്കയിലും വ്യാപനമുണ്ടാക്കിയിരിക്കുകയാണ്. കോവിഡ് രോഗികളുടെ എണ്ണമേറുന്നത് പുതിയ വൈറസ് വകഭേദം മൂലമാണെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ അതിവ്യാപനം യുകെയിലുമുണ്ടാകുമോ എന്നതാണ് സംശയം .നിലവില്‍ പത്തില്‍ നാലും ഈ ഇനത്തിലെ വൈറസാണ്. പുതിയ ഇനം കോവിഡ് കാലത്തെ പ്രതിസന്ധിക്കിടെ ഫ്ളൂ ബാധിച്ചു നിരവധി പേരാണ് ആശുപത്രിയിലെത്തുന്നത്. ഇതിനിടെ പുതിയ വകഭേദത്തിന്റെ വ്യാപനം ജീവനക്കാരെ പ്രതിസന്ധിയിലാക്കും.

Full Story
  03-01-2023
യുകെയിലെ സാമ്പത്തിക പ്രതിസന്ധി ഈ വര്‍ഷം മൂര്‍ച്ഛിക്കും

ലണ്ടന്‍: പുതുവര്‍ഷത്തില്‍ ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മോശമാകുമെന്ന് മുന്നറിയിപ്പ്. ജി7 രാജ്യങ്ങളില്‍ ഏറ്റവും കടുപ്പമേറിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനൊപ്പം, ഏറ്റവും ദുര്‍ബലമായ തിരിച്ചുവരവും ബ്രിട്ടന്റേതായിരിക്കുമെന്നാണ് പ്രവചനം. സര്‍ക്കാരിന്റെ നയങ്ങളുടെ പരാജയം മൂലം ജനങ്ങള്‍ക്ക് കനത്ത വില നല്‍കുമ്പോഴാണിത്. മഹാമാരി സൃഷ്ടിച്ച പണപ്പെരുപ്പ സമ്മര്‍ദങ്ങളും, ഉക്രെയിന്‍ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ മറ്റിടങ്ങളേക്കാള്‍ യുകെയില്‍ നീണ്ടുനില്‍ക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇതോടെ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിര്‍ബന്ധിതമാകുകയും, സര്‍ക്കാര്‍ കൂടുതല്‍ കടുപ്പമേറിയ സാമ്പത്തിക നയങ്ങള്‍ പിന്തുടരുകയും

Full Story
  02-01-2023
ബ്രെക്‌സിറ്റ് മടുത്തു, യൂറോപ്യന്‍ യൂണിയനിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിച്ച് ബ്രിട്ടീഷുകാര്‍

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുവരാനുള്ള ബ്രിട്ടന്റെ തീരുമാനം തെറ്റായിരുന്നോ? അതെ, എന്നാണ് മഹാഭൂരിപക്ഷം ബ്രിട്ടിഷുകാരും ഇപ്പോള്‍ ചിന്തിക്കുന്നത്. യൂറോപ്യന്‍ യൂണിയനിലേക്ക് മടങ്ങാന്‍ മറ്റൊരു ഹിതപരിശോധന വേണമെന്ന അഭിപ്രായക്കാരാണ് മഹാഭൂരിപക്ഷം ബ്രിട്ടിഷുകാരും. രണ്ടുവര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ തിരുത്തല്‍ ചിന്ത. അങ്ങനെ നടന്നാല്‍ 54 ശതമാനം പേരും യൂറോപ്യന്‍ യൂണിയനൊപ്പം ചേരണമെന്ന് വിധിയെഴുതും. പ്രമുഖ മാധ്യമ സ്ഥാപനത്തിനായി നടത്തിയ അഭിപ്രായവോട്ടെടുപ്പിലാണ് ബ്രിട്ടന്റെ മനസിലിരുപ്പ് പുറത്തുവരുന്നത്.2019ലെ ഹിതരപിശോധനയ്ക്കു ശേഷം 2020 ജനുവരിയിലായിരുന്നു ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുവന്നത്. സാമ്പത്തികമായി

Full Story
  02-01-2023
ഓള്‍ഡ് ഹോമിലെ കെയര്‍ഹോമില്‍ മുതിര്‍ന്ന വനിതയെ പീഡിപ്പിച്ചു, ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍

ലണ്ടന്‍: ഓള്‍ഡ്ഹാമിലെ കെയര്‍ ഹോമില്‍ വെച്ച് മുതിര്‍ന്ന വനിതാ പീഡിപ്പിക്കപ്പെട്ടതായി പരാതി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഓള്‍ഡ്ഹാമിലെ പരിസരത്ത് അജ്ഞാതനായ ഒരാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിനെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്ത് വന്നത്. ഗുരുതരമായി ലൈംഗിക അതിക്രമത്തിന് വിധേയയായ വൃദ്ധയെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ 21 വയസുകാരനായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കെയര്‍ ഹോമിലെ മറ്റ് അന്തേവാസികള്‍ എല്ലാവരും സുരക്ഷിതരാണെന്നും, സന്ദര്‍ശനം താത്കാലികമായി

Full Story
  02-01-2023
ലേബര്‍ പാര്‍ട്ടിയുടെ വമ്പന്‍ ലീഡില്‍ കുലുങ്ങാതെ ഋഷി സുനാക്

ലണ്ടന്‍: എന്‍എച്ച്എസിലെ കാലതാമസങ്ങള്‍ മൂലം ഓരോ ആഴ്ചയിലും 500 വരെ രോഗികളാണ് മരണപ്പെടുന്നത്. ഹെല്‍ത്ത് സര്‍വ്വീസിലെ സേവനങ്ങള്‍ക്ക് വിനയായി ജീവനക്കാരുടെ പ്രതിഷേധവും കനക്കുകയാണ്. ഇതോടൊപ്പമാണ് അതിര്‍ത്തിയില്‍ കാര്യങ്ങള്‍ രൂക്ഷമാക്കി ഇംഗ്ലീഷ് ചാനല്‍ ചെറു ബോട്ടുകളില്‍ കടന്നെത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 45,000 എന്ന റെക്കോര്‍ഡ് സംഖ്യയാണെന്ന് വ്യക്തമാകുന്നത്. ഇത്തരം വെല്ലുവിളികള്‍ മുന്നിലുള്ളപ്പോഴും ടോറി പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാമെന്ന് ധരിക്കുന്ന ഒരാളുണ്ട്, പ്രധാനമന്ത്രി ഋഷി സുനാക്.അഭിപ്രായ സര്‍വ്വെകളില്‍ മികച്ച ലീഡ് നേടുന്ന ലേബര്‍ പാര്‍ട്ടി അടുത്ത പൊതുതെരഞ്ഞെടുപ്പ് വിജയിച്ച് കയറുമെന്ന് അഭിപ്രായം വരുമ്പോഴും ആത്മവിശ്വാസം കൈവിടാതെ

Full Story
  02-01-2023
പേ-കട്ട് വരുന്നു, സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് യൂണിയനുകള്‍

ലണ്ടന്‍: എന്‍എച്ച്എസില്‍ ഓരോ ആഴ്ചയിലും 500 പേര്‍ വീതം കാലതാമസങ്ങള്‍ മൂലം മരണമടയുന്നുവെന്നാണ് ഉന്നത ഡോക്ടറുടെ വെളിപ്പെടുത്തല്‍. ആവശ്യത്തിന് ശമ്പളം ലഭിക്കാതെ, ആവശ്യത്തിന് ജോലിക്കാരില്ലാത്ത സമ്മര്‍ദം കൂടി നേരിട്ട് ജോലി ചെയ്യുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സമരത്തിലാണ്. എന്നിട്ടും ഗവണ്‍മെന്റ് ശമ്പളവര്‍ദ്ധനയെ കുറിച്ച് മിണ്ടാന്‍ തയ്യാറല്ല. ഇതിനിടയില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം നല്‍കുന്ന ശമ്പളവര്‍ദ്ധന പണപ്പെരുപ്പത്തിന് താഴെയായി നിജപ്പെടുത്താന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഹെല്‍ത്ത് യൂണിയനുകള്‍ രോഷത്തോടെയാണ് പ്രതികരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കും,

Full Story
[365][366][367][368][369]
 
-->




 
Close Window