Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
UK Special
  27-12-2022
സ്‌കോട്ട്‌ലന്‍ഡില്‍ മഞ്ഞുവീഴ്ച ശക്തം, വരാനിരിക്കുന്നത് കൊടുംശൈത്യം

ലണ്ടന്‍: യുകെയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞു വീഴ്ച ശക്തമാകുന്നതായി മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. സ്‌കോട്ലന്‍ഡില്‍ മഞ്ഞും ഐസും മൂലമുള്ള യെല്ലോ അലര്‍ട്ടാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നാല് അഞ്ച് ഇഞ്ചു വരെ മഞ്ഞു വീഴാം. മഞ്ഞു മൂലം റോഡ്, റെയില്‍ ഗതാഗതങ്ങള്‍ താറുമാറാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വരാനിരിക്കുന്നത് അതിശൈത്യമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ബോക്സിംഗ് ഡേയില്‍ വാഹനവുമായി പുറത്തിറങ്ങുന്ന ഡ്രൈവര്‍മാര്‍ മഞ്ഞും ഐസും സൂക്ഷിക്കണമെന്ന നിര്‍ദ്ദേശമുണ്ട്. ക്രിസ്മസ് രാത്രി തന്നെ ബ്രിട്ടന്റെ നോര്‍ത്ത് ഭാഗങ്ങളില്‍ താപനില മൈനസിലേക്കെത്തി. സൗത്ത് മേഖലയില്‍ 11 സെല്‍ഷ്യസിലാണ് രാത്രി താപനില

Full Story
  26-12-2022
ക്രിസ്മസ് ആഘോഷം തമ്മില്‍ത്തല്ലായി മാറി: വെടിവയ്പ് - യുകെയിലെ മെഴ്‌സിഡസിലെ മദ്യശാലയില്‍ യുവതി കൊല്ലപ്പെട്ടു

വാലാസി വില്ലേജിലെ മെര്‍സിസൈഡില്‍ ഒരു പബ്ബില്‍ തോക്കുധാരിയുടെ വെടിവയ്പ്പില്‍ 26 കാരി കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.ക്രിസ്മസ് രാവില്‍ ആണ് സംഭവം. ഷൂട്ടിംഗിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ആണ് യുവതി മരിച്ചതെന്ന് പോലീസ് പറഞ്ഞു. സഹോദരിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പുറത്തുപോയ ഇരയെ ലക്ഷ്യം വച്ചതായി വിശ്വസിക്കുന്നില്ലെന്ന് മെര്‍സിസൈഡ് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി 11:50 ന് വിറലിലെ വാലസെ വില്ലേജിലെ ലൈറ്റ്ഹൗസിന്റെ മുന്‍വശത്തെ കവാടത്തിന് നേരെ തോക്കുധാരി വെടിയുതിര്‍ത്തതായി പോലീസ് പറഞ്ഞു. യുവതിയുടെ തലയ്ക്കാണ് വെടിയേറ്റത്. ആരോപാര്‍ക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷം ആണ് യുവതി മരണമടഞ്ഞത്. നാല് പുരുഷന്മാര്‍ക്കും

Full Story
  26-12-2022
കോവിഡ് തിരിച്ചെത്തുമ്പോള്‍ കണക്കുകള്‍ പുറത്ത് വിടേണ്ടെന്ന് സര്‍ക്കാര്‍

ലണ്ടന്‍: ജനുവരി ആദ്യത്തോടെ കൊറോണാവൈറസ് മോഡലിംഗ് ഡാറ്റ പ്രസിദ്ധീകരിക്കുന്ന പരിപാടി നിര്‍ത്തുമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. പ്രത്യേക ഡാറ്റ പ്രസിദ്ധീകരിക്കുന്നത് ഇനി അത്യാവശ്യമല്ലെന്ന് ചീഫ് ഡാറ്റ സയന്റിസ്റ്റ് ഡോ. നിക്ക് വാട്കിന്‍സ് പറഞ്ഞു. വാക്സിനുകളും, ചികിത്സകളും ലഭ്യമായ സാഹചര്യത്തില്‍ കോവിഡിനൊപ്പം ജീവിക്കാന്‍ രാജ്യം സന്നദ്ധമായ ഘട്ടത്തിലാണ് ഈ തീരുമാനം. മഹാമാരി കൊടുമുടി കയറുന്ന ഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ ആഴ്ചതോറും ആര്‍ റേറ്റും, വളര്‍ച്ചാ നിരക്കും പ്രസിദ്ധീകരിച്ചിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇത് രണ്ടാഴ്ച കൂടുമ്പോഴാക്കി മാറ്റി. 2020 മെയ് മുതല്‍ യുകെ മുഴുവനുമുള്ള കണക്കുകള്‍ പുറത്തുവിട്ടതിന് ശേഷം 2021 ഏപ്രില്‍ എത്തിയതോടെ ഇത് ഇംഗ്ലണ്ടിന്

Full Story
  26-12-2022
ബോക്‌സിംഗ് ഡേയില്‍ യുകെയില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത

ലണ്ടന്‍: ക്രിസ്മസ് പൂര്‍ത്തിയായതിന് പിന്നാലെ കാലാവസ്ഥ മാറിമറിയുമെന്ന് മുന്നറിയിപ്പ്. സ്‌കോട്ട്ലണ്ടില്‍ മഞ്ഞും, ഐസും മൂലമുള്ള യെല്ലോ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നാല് ഇഞ്ച് വരെ മഞ്ഞുവീഴുമെന്നാണ് പ്രതീക്ഷ. മഞ്ഞ് മൂലം റോഡ്, റെയില്‍വെ ഗതാഗതം താറുമാറാകുമെന്നാണ് മുന്നറിയിപ്പ്. എല്ല് മരവിപ്പിക്കുന്ന തണുപ്പിനെ വീണ്ടും സ്വാഗതം ചെയ്യേണ്ടി വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.ബോക്സിംഗ് ഡേയില്‍ വാഹനവുമായി പുറത്തിറങ്ങുന്ന ഡ്രൈവര്‍മാര്‍ മഞ്ഞും, ഐസും സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി മാറിമറിയുന്നതാണ് ഇതിന് കാരണം. ക്രിസ്മസ് രാത്രി തന്നെ ബ്രിട്ടന്റെ

Full Story
  26-12-2022
ക്രിസ്മസ് തലേന്ന് പബ്ബില്‍ വെടിവയ്പ്പ്, കൊല്ലപ്പെട്ടത് നിരപരാധിയും

ലണ്ടന്‍: ക്രിസ്മസ് തലേന്ന് ആള്‍ത്തിരക്കുള്ള പബ്ബിന് നേരെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് നിരപരാധിയെന്ന് പോലീസ്. തോക്കുധാരി വെടിവെച്ച് കൊന്നത് അരികില്‍ നിന്ന യുവതിയെയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മേഴ്സിസൈഡ്, വാല്ലെസിയിലെ പബ്ബിലുണ്ടായ വെടിവെപ്പിലും, കൊലപാതകത്തിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി 11.50-ഓടെയാണ് വെടിയൊച്ച കേട്ടതായി വിവരം ലഭിച്ച് പോലീസ് ലൈറ്റ്ഹൗസിലേക്ക് എത്തിയത്. തലയ്ക്ക് വെടിയേറ്റ നിലയില്‍ 26-കാരിയായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ മരിച്ച യുവതിയെ ലക്ഷ്യമിട്ടല്ല അക്രമം ഉണ്ടായതെന്നാണ് കരുതുന്നത്.

സഹോദരിക്കും, സുഹൃത്തിനുമൊപ്പം

Full Story
  26-12-2022
യുകെ മലയാളികളുടെ ക്രിസ്മസ് ദുഃഖത്തിലാഴ്ത്തി മരണവാര്‍ത്ത

ലണ്ടന്‍: ആഘോഷത്തിലായിരുന്നപ്പോള്‍ വെയില്‍സ് മലയാളികള്‍ വേദനയിലായിരുന്നു.യുകെയിലെത്തിയിട്ട് വെറും മൂന്നു മാസം മാത്രം ആയിട്ടുള്ള അങ്കമാലി കറുകുറ്റി സ്വദേശി ലിജോ ജോസ് അന്തരിച്ചു. 45 വയസായിരുന്നു പ്രായം. സീനിയര്‍ കെയറര്‍ വിസയില്‍ ഒരു വര്‍ഷം മുമ്പാണ് ലിജോയുടെ ഭാര്യ നിഷ യുകെയില്‍ എത്തിയത്. യുകെയില്‍ എത്തി അധികം നാളെത്തും മുമ്പേ ജിജോ രോഗ കിടക്കയിലായി. മൂന്നു കുഞ്ഞുങ്ങളേയും നിഷയേയും തനിച്ചാക്കി ഒടുവില്‍ വേദനയുടെ ലോകത്തു നിന്ന് ജിജോ മടങ്ങി. നാട്ടില്‍ വച്ച് കാന്‍സര്‍ ചികിത്സയിലായിരുന്നു. യുകെയിലേക്ക് പുറപ്പെടുമ്പോള്‍ രോഗമുണ്ടെങ്കിലും യുകെയില്‍ ചികിത്സിച്ച് ഭേദമാക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു.രണ്ടു വര്‍ഷമായി നാട്ടില്‍ ചികിത്സ ചെയ്തിരുന്നു.
Full Story

  26-12-2022
ഇന്ത്യയില്‍ ആദ്യമായി കേക്ക് കേരളത്തിലെത്തിയ കഥ ബിബിസി വാര്‍ത്തയാക്കിയപ്പോള്‍

കൊച്ചി: ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. വൈനും കേക്കുമില്ലാതെ എന്ത് ക്രിസ്മസ് ആഘോഷം എന്ന് ചിന്തിക്കുന്നവരാണ് ഏറെ ആളുകളും. എന്നാല്‍ ഇന്ത്യയില്‍ കേക്ക് എങ്ങനെയാണ് എത്തിയത് എന്ന് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇന്ത്യയില്‍ കേക്ക് എത്തിച്ചതിന് പിന്നിലെ പങ്ക് കേരളത്തിനാണ് എന്ന് പറഞ്ഞാല്‍ അതിശയകരമായി തോന്നിയേക്കാം. എന്നാല്‍ ഇന്ത്യയിലെ ആദ്യത്തെ കേക്കുണ്ടാക്കിയത് കണ്ണൂര്‍ തലശേരിയിലാണ് എന്നാണ് അവകാശവാദം. ബേക്കറി രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി തലയെടുപ്പോടെ നില്‍ക്കുന്ന മമ്പള്ളി ബേക്കറിയാണ് ആദ്യമായി ഇന്ത്യക്കാര്‍ക്ക് കേക്ക് പരിചയപ്പെടുത്തിയതെന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് മമ്പള്ളി പറയുന്നു.

Full Story
  24-12-2022
യുകെയില്‍ ക്രിസ്മസ് തലേന്ന് യാത്ര ദുരിതത്തിലാക്കി മഴ: മോട്ടോര്‍വേകളില്‍ വെള്ളപ്പൊക്കം; നീളമേറിയ ഗതാഗതക്കുരുക്ക്
യുകെയില്‍ ഉടനീളം മഴയും വെള്ളപ്പൊക്കവും മൂലം വാഹനങ്ങളുടെ കൂട്ടയിടി. രാജ്യത്തെ റോഡുകളില്‍ യാത്രക്കിറങ്ങുന്നത് സൂക്ഷിച്ച് മതിയെന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചു. ആഘോഷ സീസണില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ റോഡില്‍ യാത്ര ചെയ്യുന്ന ഘട്ടത്തിലാണ് ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അതിശക്തമായ മഴ മൂലം രാജ്യത്തെ റോഡുകളില്‍ വന്‍ ഗതാഗത കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്.


ആംബര്‍ ട്രാഫിക് അലേര്‍ട്ടാണ് എഎ പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച എം25-ലെ ചില ഭാഗങ്ങളില്‍ ഗുരുതര അലേര്‍ട്ടാണ് ആര്‍എസി നല്‍കിയത്. 19 മില്ല്യണ്‍ യാത്രകള്‍ ഈ ദിവസം നടക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ ഏകദേശം 20,000 വാഹനങ്ങളാണ് റോഡില്‍ പണിമുടക്കിയത്. 10 മൈല്‍ നീളമുള്ള ക്യൂവുകള്‍ ഹോളിഡേ യാത്രകള്‍ക്ക് ദുരിതം
Full Story
[362][363][364][365][366]
 
-->




 
Close Window