Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
UK Special
  17-12-2022
ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വിസ ഇനി 15 ദിവസത്തിനുള്ളില്‍

ലണ്ടന്‍: ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വീസ ഇനി പതിനഞ്ച് വര്‍ക്കിംഗ് ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്ന് ബ്രിട്ടന്‍ ഹൈക്കമ്മീഷണര്‍ അലെക്‌സ് എലിയാസ്. കഴിഞ്ഞ എതാനും ആഴ്ചകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള വീസാ പ്രോസസിംഗില്‍ പരാതികളും ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.ട്വിറ്ററിലൂടെയാണ് ഹൈക്കമ്മീഷണര്‍ വിഡിയോ സന്ദേശം പങ്കുവെച്ചത്. സ്റ്റുഡന്റ് വീസയ്ക്കടക്കം നിരവധി ഇന്ത്യക്കാര്‍ അപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയിലാണ് ഈ സന്തോഷ വാര്‍ത്ത ബ്രിട്ടന്‍ പങ്കുവെച്ചത്. ബിസിനസ് യാത്ര, അവധിയാഘോഷം, കുടുംബത്തെ കാണാനും സുഹൃത്തുക്കളെ കാണാനുമുള്‍പ്പെടെയുള്ള വീസാ അപേക്ഷകളില്‍ ഇനി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. വീസാ

Full Story
  17-12-2022
അഞ്ജുവിനെ കൊന്നത് ശ്വാസംമുട്ടിച്ച്, സാജുവിനെതിരേ കൊലക്കുറ്റം ചുമത്തും

ലണ്ടന്‍: ബ്രിട്ടനിലെ മലയാളി നഴ്സിന്റെ മരണം കൊലപാതകം. അഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് യുകെ പൊലീസ്. വ്യാഴാഴ്ചയാണ് അഞ്ജുവിനേയും രണ്ട് മക്കളേയും ബ്രിട്ടനിലെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തും മുന്‍പേ അഞ്ജു മരിച്ചു.കെറ്ററിങ് ജനറല്‍ ആശുപത്രിയിലെ നഴ്സായിരുന്നു അഞ്ജു. നാലും ആറും വയസുള്ള കുട്ടികളാണ് മരിച്ചത്. കൊലപാതക വിവരങ്ങള്‍ പൊലീസ് ബന്ധുക്കളെ അറിയിച്ചു. കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. സാജു 72 മണിക്കൂര്‍ കൂടി കസ്റ്റഡിയില്‍ തുടരുമെന്ന് യുകെ പൊലീസ് കുടുംബത്തെ അറിയിച്ചു.

ഒന്നര വര്‍ഷം മുന്‍പാണ് കുടുംബം യുകെയില്‍ എത്തിയത്. വൈക്കം ഇത്തിപ്പുഴ സ്വദേശിയാണ് അഞ്ജു. അഞ്ജു ഏറെ

Full Story
  16-12-2022
യുകെ മലയാളി സമൂഹത്തില്‍ മരണത്തിന്റെ പരമ്പര: 30 വയസ്സുള്ള ഡോക്ടര്‍ ഹൃദയാഘാതം മൂലം അന്തരിച്ചു
മലയാളി യുവതി ലണ്ടനില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ വാര്‍ത്തയാണ് പുറത്തുവന്നത്. നിഷാ എബ്രഹാം(30)എന്ന മലയാളി യുവതിയാണ് മരണത്തിനു കീഴടങ്ങിയത്. നിഷയ്ക്ക് ഇന്നലെ പുലര്‍ച്ച രണ്ടു മണിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൈലംകുളം പുത്തൂര്‍ ഇടവക വികാരി മാത്യു ജേക്കബിന്റെ ഭാര്യയാണ് നിഷ.


എംഡി ഡോക്ടറായിരുന്നു നിഷ. എംഡി ഗ്രാജുവേഷന്‍ സെറിമണിയ്ക്ക് കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് പ്രഷര്‍ വളരെയധികം കുറഞ്ഞ് മരണം സംഭവിച്ചത്. നിഷയുടെ മാതാപിതാക്കള്‍ യുകെയിലുണ്ട്. അപ്രതീക്ഷിതമായി എത്തിയ മരണവാര്‍ത്ത വിശ്വസിക്കാന്‍ കഴിയാതെ ഞെട്ടിയിരിക്കുകയാണ് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും.
Full Story
  16-12-2022
യുകെയില്‍ വേതന വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ പണിമുടക്കി

ലണ്ടന്‍: വേതനവര്‍ധനയും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട് യു.കെയിലെ നഴ്‌സുമാര്‍ പണിമുടക്കി. റോയല്‍ കോളജ് ഓഫ് നഴ്സിങ് (ആര്‍.സി.എന്‍) യൂനിയന്റെ ആഭിമുഖ്യത്തില്‍ ഇംഗ്ലണ്ട്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വിസിലെ ഒരുലക്ഷത്തോളം നഴ്‌സുമാരാണ് വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ രാത്രി എട്ടു വരെ പണിമുടക്കിയത്. ആര്‍.സി.എന്‍ യൂനിയന്റെ 106 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് സമരം. നഴ്സുമാര്‍ ഡിസംബര്‍ 20നും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കോട്ട്‌ലന്‍ഡില്‍ 7.5 ശതമാനം ശമ്പളവര്‍ധന അംഗീകരിച്ച രണ്ട് യൂനിയനുകള്‍ പണിമുടക്കില്‍നിന്നും പിന്മാറിയിരുന്നു. എന്നാല്‍, ആര്‍.സി.എന്‍ അവിടെയും പണിമുടക്കുന്നുണ്ട്.

Full Story
  16-12-2022
വായ്പാ തട്ടിപ്പ് കേസില്‍ ബ്രിട്ടനില്‍ കഴിയുന്ന ഇന്ത്യന്‍ വ്യവസായി നീരവ് മോദിക്ക് തിരിച്ചടി

 ലണ്ടന്‍: വായ്പാ തട്ടിപ്പ് കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന വ്യവസായി പ്രമുഖന്‍ നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. നാടുകടത്താനുളള വിധിക്കെതിരെ നീരവ് മോദി നല്‍കിയ അപ്പീല്‍ തളളി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ തട്ടിച്ച കേസിലെ പ്രതിയാണ് നീരവ്. നേരത്തെ നീരവിന്റെ ഹരജി ലണ്ടന്‍ ഹൈകോടതിയും നിരസിച്ചിരുന്നു. തുടര്‍ന്നാണ് നീരവ് മോദി സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹരജിയും കൂടി നിരസിച്ചതോടെ ഇന്ത്യയിലേക്ക് കൈമാറുന്നത് തടയാന്‍ നീരവ് മോദിക്ക് മുന്നിലുള്ള നിയമവഴികളെല്ലാം അവസാനിച്ചു.പഞ്ചാബ് നാഷനല്‍ ബാങ്കുമായി ബന്ധപ്പെട്ട വായ്പ തിരിമറിയില്‍ വിചാരണക്കായി നീരവ് മോദിയെ വിട്ടുകിട്ടണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

ഇതിനെതിരെ

Full Story
  16-12-2022
ബ്രിട്ടനിലെ കെറ്ററിംങ്ങില്‍ മലയാളി യുവതിയും രണ്ടു മക്കളും മരിച്ച നിലയില്‍, ഭര്‍ത്താവ് കസ്റ്റഡിയില്‍

 ലണ്ടന്‍: ബ്രിട്ടനിലെ കെറ്ററിംങ്ങില്‍ അടുത്തിടെ എത്തിയ മലയാളി കുടുബത്തിലെ യുവതിയും കുഞ്ഞുങ്ങളും അതിദാരുണമായി കൊല്ലപ്പെട്ടു. യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും പൊലീസ് കണ്ടെത്തുകയായിരുന്നു.കേറ്ററിംങ് ജനറല്‍ ആശുപത്രിയില്‍ നഴ്‌സായ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജാന്‍വി(4), ജീവ(6) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവും കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ ചേലപാലില്‍ സാജു (52)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളെ പൊലീസ് എയര്‍ ആംബുലന്‍സ് സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തോടനുബന്ധിച്ച് യുവതിയുടെ 52 വയസുകാരനായ

Full Story
  16-12-2022
ബ്രിട്ടനില്‍ വിദ്യാര്‍ഥി വിസയ്ക്ക് നിയന്ത്രണമില്ലെന്ന് ഹൈക്കമ്മീഷന്റെ ട്വീറ്റ്

ലണ്ടന്‍: യുകെയില്‍ സര്‍ക്കാര്‍ വിദേശ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടെങ്കിലും നിലവില്‍ അത്തരത്തിലുള്ള ഏതെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നു ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ട്വീറ്റ് സൂചിപ്പിക്കുന്നു.2023 ല്‍ ഇന്ത്യയില്‍ നിന്നു ധാരാളം വിദ്യാര്‍ഥികളുടെ അപേക്ഷ പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ട്വീറ്റ് ചെയ്തു. ആവശ്യമായ രേഖകള്‍ എല്ലാം തയാറായാല്‍ ഉടന്‍ തന്നെ അപേക്ഷിക്കണമെന്നും അതില്‍ പറയുന്നു.യുകെയിലെ വിദ്യാഭ്യാസത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന ഔദ്യോഗിക വെബ്സൈറ്റിലെ സ്റ്റുഡന്റ് വീസ എന്ന പേജിലേക്കുള്ള ലിങ്കും ട്വീറ്റില്‍ നല്‍കിയിട്ടുണ്ട്.

Full Story
  16-12-2022
ഭര്‍ത്താവിന്റെ ജോലി കാരണം പോലീസ് ജോലി നഷ്ടപ്പെട്ട് ഇന്ത്യന്‍ വംശജ

ലണ്ടന്‍: നമുക്കൊപ്പം ജീവിക്കുന്നവര്‍ ആരാണെന്ന അറിവ് എല്ലാവര്‍ക്കുമുണ്ടാവും. പ്രത്യേകിച്ച് ഒരുമിച്ച് ജീവിക്കുന്നവരാണെങ്കില്‍. എന്നാല്‍ ചിലപ്പോഴെല്ലാം നമ്മള്‍ അമ്പരന്ന് പോകുന്ന കാര്യങ്ങളായിരിക്കും പങ്കാളികളുടെ കാര്യത്തില്‍ സംഭവിക്കുക. ബ്രിട്ടനില്‍ ജീവിക്കുന്ന ഇന്ത്യന്‍ വംശയ്ക്കും അങ്ങനെയൊരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ജീവിതത്തില്‍ ഏറ്റവും ആഢംബരത്തില്‍ മുന്നോട്ട് പോയിരുന്ന ഒരു ഇന്ത്യന്‍ വംശജയായ പോലീസ് യുവതിയും പെട്ടെന്നാണ് അപ്രതീക്ഷിതമായ കാര്യങ്ങള്‍ ഭര്‍ത്താവിനെ കുറിച്ച് അറിയുന്നത്. കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ അവര്‍ ആകെ ഞെട്ടി വിറച്ചിരിക്കുകയാണ്. തനിക്കൊപ്പം ജീവിച്ചയാളുടെ യഥാര്‍ത്ഥ വ്യക്തിത്വം അപ്പോഴാണ് ഇവര്‍ അറിയുന്നത്. ജീവിതത്തില്‍

Full Story
[361][362][363][364][365]
 
-->




 
Close Window