Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
UK Special
  14-12-2022
രാജ്യത്ത് ലോക്ക്ഡൗണും മാസ്‌കും തിരിച്ചുവരുമോയെന്ന ആശങ്കയില്‍ ജനം

ലണ്ടന്‍: രാജ്യത്തു കടുത്ത ശൈത്യം എത്തിയതിനു പിന്നാലെ കോവിഡ് രോഗികളുടെ എണ്ണവും പെരുകുന്നു. യു കെ ഹെല്‍ത്ത് സെക്യുരിറ്റി ഏജന്‍സിയുടെ കണക്കുകള്‍ പറയുന്നത് കഴിഞ്ഞ തിങ്കളാഴ്ച ഏകദേശം 724 കോവിഡ് രോഗികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ്. തൊട്ടു മുന്‍ ആഴ്ചയിലേതിനേക്കാള്‍ 13 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. മാത്രമല്ല, ഒക്ടോബര്‍ 27 ന് ശേഷം ഏറ്റവും അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും ഇപ്പോഴാണ്. അതേസമയം, ഗോള്‍ഡ്-സ്ട്രാന്‍ഡഡ് കോവിഡ് ട്രാക്കിംഗ് ഡാറ്റ കാണീക്കുന്നത് കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് വ്യാപനം ക്രമമായി വര്‍ദ്ധിക്കുന്നു എന്നാണ്, കഴിഞ്ഞ ഒരു മസമായി വ്യാപനത്തിന്റെ ശക്തി കുറഞ്ഞു വരികയായിരുന്നു. അതോടൊപ്പം, രോഗം

Full Story
  14-12-2022
സ്‌കില്‍ കുറഞ്ഞവര്‍ ഗ്രാമങ്ങൡലേക്ക് മാറണമെന്ന് ഉപദേശം

ലണ്ടന്‍: ലോ-സ്‌കില്‍ഡ് വിദേശ ജോലിക്കാരെ ഗ്രാമീണ മേഖലകളിലേക്ക് മാറിത്താമസിക്കാന്‍ അനുവദിക്കണമെന്ന് ഗവണ്‍മെന്റ് ഉപദേശകര്‍. ജനസംഖ്യാ അനുപാതം കുറയുന്ന പട്ടണങ്ങളിലും, ഗ്രാമങ്ങളിലും താമസിക്കാന്‍ തയ്യാറാകുന്ന കുടിയേറ്റക്കാര്‍ക്ക് വിസാ നിബന്ധനകളില്‍ ഇളവ് നല്‍കണമെന്നാണ് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്.ഈ നീക്കത്തിലൂടെ കാര്‍ഷികം, മത്സ്യബന്ധനം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ വേക്കന്‍സികള്‍ക്ക് ആളുകളെ കണ്ടെത്താനും, യുവജനങ്ങള്‍ വലിയ പട്ടണങ്ങളും, നഗരങ്ങളും ലക്ഷ്യമിട്ട് കുടിയൊഴിഞ്ഞ് പോകുന്നത് മൂലമുള്ള ചോര്‍ച്ചയുടെ ആഘാതം കുറയ്ക്കാനും കഴിയുമെന്ന് ഹോം ഓഫീസിന്റെ പിന്തുണയുള്ള കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ ബ്രയാന്‍ ബെല്‍ പറഞ്ഞു.

Full Story
  14-12-2022
യുകെയിലെ അതിശൈത്യം ജനജീവിതത്തെ സാരമായി ബാധിക്കുന്നു

ലണ്ടന്‍: യുകെയില്‍ അതിശൈത്യം ജനജീവിതത്തെ സാരമായി ബാധിക്കുന്നു.വടക്കന്‍ സ്‌കോട്ട്ലാന്‍ഡിലും വടക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലും പ്രഖ്യാപിച്ചിരുന്ന യെല്ലോ വാര്‍ണിംഗ് വെള്ളിയാഴ്ച ഉച്ചവരെ നീങ്ങുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. തണുപ്പേറിയ രാത്രിയെന്ന റെക്കോര്‍ഡാണ് ഇന്നലെയും റിപ്പോര്‍ട്ട് ചെയ്തത്. വടക്കന്‍ മേഖലകളില്‍ ഇന്ന് തപനില മൈനസ് 10 ഡിഗ്രിക്കും താഴെയാകും.താഴ്ന്ന പ്രദേശങ്ങളില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ മഞ്ഞു പെയ്യുമ്പോള്‍, ഉയര്‍ന്ന പ്രദേശങ്ങളില്‍ 15 മുതല്‍20 സെന്റിമീറ്റര്‍ കനത്തില്‍ വരെ മഞ്ഞുവീഴും. ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ഇന്ന് രാവിലെ 10 മണിവരെ മുന്നറിയിപ്പുണ്ട്.

താഴ്ന്ന പ്രദേശങ്ങളില്‍ 1

Full Story
  14-12-2022
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി തൂത്തുവാരുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനില്‍ ഇപ്പോള്‍ പൊതുതെരഞ്ഞെടുപ്പ് നടത്തിയാല്‍ ലേബര്‍ പാര്‍ട്ടി അട്ടിമറി വിജയം നേടുമെന്ന് സര്‍വ്വെ. ഹൗസ് ഓഫ് കോമണ്‍സിലേക്ക് 314 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ലേബറിന് വിജയിച്ച് കയറാന്‍ കഴിയുമെന്നാണ് ഞെട്ടിക്കുന്ന സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. സീറ്റുകളുടെ എണ്ണത്തില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി ഏകപക്ഷീയ വിജയം കരസ്ഥമാക്കുമെന്നാണ് പുതിയ പ്രവചനം. 482 സീറ്റുകള്‍ ലേബര്‍ പിടിച്ചെടുക്കുമ്പോള്‍ കണ്‍സര്‍വേറ്റീവ് പക്ഷത്ത് കേവലം 69 എംപിമാരാണ് അവശേഷിക്കുകയെന്നാണ് കണ്ടെത്തല്‍. ഈ പ്രവചനം സത്യമായാല്‍ നിലവിലെ ലേബര്‍ എംപിമാരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിക്കുകയും, ടോറികള്‍ 1997-ല്‍ നേടിയ നാണംകെട്ട തോല്‍വിയേക്കാള്‍ മോശം പരാജയം ഏറ്റുവാങ്ങുകയും

Full Story
  14-12-2022
യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നു, അവസരങ്ങള്‍ കുറയുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ തൊഴിലില്ലായ്മാ നിരക്കില്‍ വന്‍ വര്‍ധന. തൊഴിലവസരങ്ങള്‍ വലിയതോതില്‍ കുറയുന്നതായും റിപ്പോര്‍ട്ട്. സെപ്തംബര്‍വരെയുള്ള മൂന്നുമാസക്കാലയളവില്‍ 3.6 ശതമാനം ആയിരുന്ന തൊഴിലില്ലായ്മാ നിരക്ക്, ഒക്ടോബര്‍വരെയുള്ള മൂന്നുമാസക്കാലയളവില്‍ 3.7 ആയി ഉയര്‍ന്നു. ഇക്കാലയളവില്‍ 65,000 തൊഴിലവസരം കുറയുകയും ചെയ്തു. ഇതോടെ തുടര്‍ച്ചയായ അഞ്ചു പാദങ്ങളിലാണ് തൊഴിലവസരങ്ങളില്‍ കുറവുണ്ടായത്. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.അതേസമയം, കോവിഡിനുശേഷം തൊഴിലിടങ്ങളിലേക്ക് തിരികെ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. 50നു മുകളില്‍ പ്രായമുള്ള, തൊഴില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്തവരുടെ നിരക്ക് 21.5 ശതമാനമായി കുറഞ്ഞു.

Full Story
  13-12-2022
യുകെയിലെ ലീഡ്‌സില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലെ 9 വയസ്സുകാരി അന്തരിച്ചു
യുകെയിലെ മലയാളി സമൂഹത്തിനു വേദനയായി മലയാളി ബാലികയുടെ ആകസ്മിക വിയോഗം. ലീഡ്സിലെ ഒന്‍പതു വയസുകാരി ആന്‍ തെരേസയാണ് വിട വാങ്ങിയത്. ഹൃദയസംബന്ധമായ അസുഖം മൂലം ആണ് മരണം എന്നാണ് വിവരം. ഞായറാഴ്ച രാത്രി 9.45ഓടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്.


ലീഡ്സിലെ ജെയിംസ് - നെഫി ഗോപുരത്തിങ്കല്‍ ദമ്പതികളുടെ മകളാണ് ആന്‍ തെരേസ. ജെയിംസ് മൂക്കന്നൂര്‍ ഞാലൂക്കര ഗോപുരത്തിങ്കല്‍ കുടുംബാംഗമാണ്. അമ്മ നെഫി അങ്കമാലി കറുകുറ്റി കുടുംബാംഗമാണ് . പന്ത്രണ്ട് വയസ്സുള്ള ജോണ്‍ ആണ് സഹോദരന്‍ . മൃതസംസ്‌കാര ശുശ്രൂഷകള്‍ പിന്നീട്.

ലീഡ്സ് മലയാളി അസോസിയേഷന്‍ അംഗമാണ് ജെയിംസും കുടുംബവും. അപ്രതീക്ഷിതമായി എത്തിയ ദുരന്ത വാര്‍ത്തയില്‍ തകര്‍ന്നിരിക്കുന്ന ഈ കുടുംബത്തിന് ആശ്വാസമായി ലീഡ്സ് മലയാളികള്‍ പിന്തുണയുമായി
Full Story
  13-12-2022
രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, രോഗികളുടെ എണ്ണത്തില്‍ വര്‍ധന

ലണ്ടന്‍: കൊവിഡ്-19 പ്രതിസന്ധി വിട്ടൊഴിഞ്ഞെന്ന് ആശ്വസിച്ച് ഇരിക്കവെ വൈറസ് വീണ്ടും തിരിച്ചുവരവ് നടത്തുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ കൊവിഡ് ആശുപത്രി അഡ്മിഷനുകള്‍ തിരിച്ചുവരവ് നടത്തുകയാണെന്നാണ് സ്ഥിരീകരിക്കുന്നത്. മാസ്‌കുകള്‍ തിരിച്ചെത്തിക്കണമെന്ന് ഇതോടെ വിദഗ്ധര്‍ യുകെ രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ട് തുടങ്ങി.കഴിഞ്ഞ തിങ്കളാഴ്ച വൈറസ് ബാധിച്ച് 724 രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ വ്യക്തമാക്കുന്നു. ഇതിന് മുന്‍പുള്ള ആഴ്ചയിലെ 639 കേസുകളില്‍ നിന്നും 13 ശതമാനമാണ് വര്‍ദ്ധന. ഒക്ടോബര്‍ 27-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ദൈനംദിന കേസുകളും ഇതാണ്. ഇതിനിടെ കൊവിഡ് ട്രാക്കിംഗ് ഡാറ്റ പ്രകാരം

Full Story
  13-12-2022
രാത്രി താപനില മൈനസ് 15 ലേക്ക്, വിമാനഗതാഗതം തടസപ്പെടും

ലണ്ടന്‍: മറ്റൊരു തണുപ്പേറിയ ദിനം കൂടി കടന്ന് ബ്രിട്ടന്‍. രാത്രിയില്‍ താപനില -15 സെല്‍ഷ്യസ് വരെ താഴ്ന്നതോടെ എല്ല് മരവിപ്പിക്കുന്ന കാലാവസ്ഥ അതിജീവിക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ഐസ് മൂടല്‍ഞ്ഞ് മൂലം രാജ്യത്തെ യാത്രകള്‍ ബുദ്ധിമുട്ടിലാകുന്ന ഘട്ടത്തിലാണ്. റോഡുകള്‍ അടച്ചിടുന്നതിന് പുറമെ, ട്രെയിനുകള്‍ റദ്ദാക്കാനും, വിമാനങ്ങള്‍ പിന്‍വലിക്കാനും ഇത് കാരണമായിട്ടുണ്ട്. രാത്രിയോടെ -15 സെല്‍ഷ്യസിലേക്ക് താപനില താഴ്ന്നതോടെ ജനങ്ങള്‍ പുതപ്പിനടിയില്‍ അഭയം തേടാന്‍ നിര്‍ബന്ധിതമായി. മഞ്ഞ്, ഐസ്, മൂടല്‍മഞ്ഞ് എന്നിവയാണ് യുകെയില്‍ വരുംദിനങ്ങളില്‍ തുടരുക. ഇതുമൂലം യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നുണ്ട്.

ഐസ് നിറഞ്ഞ റോഡുകള്‍

Full Story
[369][370][371][372][373]
 
-->




 
Close Window