Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
UK Special
  12-12-2022
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ആറാം വട്ട ചര്‍ച്ചകള്‍ക്ക് തുടക്കമായി
ഇരു രാജ്യങ്ങളിലേയും ഔദ്യോഗിക പ്രതിനിധികളായിരിക്കും ചര്‍ച്ചയുടെ ഭാഗമാകുക. എത്രയും വേഗം കരാര്‍ സാധ്യമാക്കാനുള്ള നടപടികളാണ് നടക്കുന്നത്. ജൂലൈ 29 ന് ആയിരുന്നു അഞ്ചാം വട്ട ചര്‍ച്ചകള്‍ നടന്നത്. ഇന്നു മുതല്‍ ആറാം വട്ട ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. യാത്രാ വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള ചരക്കുകളുടെ വിപണനവുമായിട്ടാണ് പ്രധാനമായും ഇന്ന് ചര്‍ച്ചകള്‍ നടക്കുക. 2022 ജനുവരി 13 നായിരുന്നു സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചത്.


ഒരു സ്വതന്ത്ര വ്യാപാര കരാറില്‍ വിപണന വസ്തുക്കളുടെ കസ്റ്റംസ് ഡ്യുട്ടി പൂര്‍ണ്ണമായും എടുത്തു കളയുകയോ അല്ലെങ്കില്‍ കാര്യമായ കുറവ് വരുത്തുകയോ ചെയ്യും. വാഹനങ്ങളിലും ഡ്യുട്ടി ഇളവുകള്‍ വേണമെന്നാണ് ബ്രിട്ടീഷ് പ്രതിനിധികള്‍
Full Story
  12-12-2022
പാറപോലെയുള്ള ഐസ് പാളികള്‍ അടര്‍ന്നു മാറി: ഐസിനു മുകളില്‍ കളിക്കാനിറങ്ങിയ കുട്ടികള്‍ വെള്ളത്തില്‍ മുങ്ങി
ഐസില്‍ കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് അത്യാഹിതം. ശൈത്യകാലത്ത് ഐസായി മാറുന്ന തടാകങ്ങള്‍ക്ക് മുകളില്‍ കുട്ടികള്‍ കളിക്കാറുണ്ട്. ഇപ്രകാരം വെസ്റ്റ് മിഡ്ലാന്‍ഡ്സ് സോളിഹള്ളിലെ തടാകത്തില്‍ കളിച്ച കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

തടാകത്തിന് മുകളില്‍ കളിക്കവെ തണുത്തുറഞ്ഞ വെള്ളത്തില്‍ പതിച്ച് രണ്ട് കുട്ടികളെ കാണാതായി. രക്ഷപ്പെടുത്തിയ നാല് കുട്ടികള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. രക്ഷപ്പെടുത്തിയ കുട്ടികളെ കാര്‍ഡിയാക് അറസ്റ്റ് നേരിട്ട നിലയിലാണ് പുറത്തെടുത്തത്.

തണുത്തുറഞ്ഞ വെള്ളത്തിലേക്ക് പോലീസും പൊതുജനവും ധൈര്യപൂര്‍വ്വം ചാടിയിറങ്ങിയാണ് ഈ കുട്ടികളെ രക്ഷിച്ചത്. 12 വയസ്സില്‍ താഴെയുള്ളവരാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. ഈ പ്രായക്കുറവ് മൂലം കൊടുംതണുപ്പില്‍ കാണാതായവര്‍ക്കു ജീവഹാനി
Full Story
  12-12-2022
മഞ്ഞുമൂടിയ തടാകത്തില്‍ വീണു നാലു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

ലണ്ടന്‍: മഞ്ഞുമൂടിയ തടാകത്തില്‍ വീണ് നാല് കുട്ടികള്‍ക്ക് ഗുരുതരപരിക്ക്. ബര്‍മിങ്ഹാമിന് സമീപമാണ് അപകടം. പരിക്കേറ്റവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കിംഗ്ഷര്‍സ്റ്റിലെ ബാബ്സ് മില്‍ പാര്‍ക്കില്‍ കളിച്ചു കൊണ്ടിരിക്കവേയാണ് അപകടം ഉണ്ടായത്. കുട്ടികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും, അവര്‍ ഗുരുതരമായ അവസ്ഥയിലായിരുന്നു എന്നാണ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് ആംബുലന്‍സ് സര്‍വീസ് ജീവനക്കാര്‍ പറയുന്നത്. യുകെയില്‍ മഞ്ഞുവീഴ്ച തുടരുകയാണ്. തണുത്ത കാലാവസ്ഥ ആളുകള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ തടാകത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും, ഇനി ആരെങ്കിലും ഉള്ളില്‍ കുടുങ്ങി കിടപ്പുണ്ടോ എന്നുള്ളത് പരിശോധിക്കുകയാണെന്നും വെസ്റ്റ്

Full Story
  12-12-2022
കനത്ത മഞ്ഞുവീഴ്ച: രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചിടുന്നു

ലണ്ടന്‍: ഔദ്യോഗിക കാലാവസ്ഥാ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി മഞ്ഞുവീണതോടെ ബ്രിട്ടന്‍ സ്തംഭനാവസ്ഥയില്‍. രാത്രിയോട് നാല് ഇഞ്ച് വരെ മഞ്ഞ് വീണതിനാല്‍ തിങ്കളാഴ്ചയും യാത്രകള്‍ ബുദ്ധിമുട്ടേറിയതായി മാറും. ലണ്ടന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞ് കാര്യമായി തന്നെ പെയ്തിറങ്ങി. ഇതോടെ യാത്രാ മുന്നറിയിപ്പുകളും വ്യാപകമായി.വിമാനങ്ങള്‍ റദ്ദാക്കുന്നതും, ട്രെയിനുകള്‍ വൈകുന്നതും സാധാരണമായി മാറുന്ന കാഴ്ചയാണുള്ളത്. റെയില്‍, റോഡ്, വ്യോമ ഗതാഗതങ്ങളെ ശൈത്യകാല അവസ്ഥ സാരമായി ബാധിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ താപനില -10 സെല്‍ഷ്യസിലേക്ക് താഴുന്നതോടെ അവസ്ഥ കൂടുതല്‍ മോശമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിശ്വാസം.യുകെ ഇപ്പോള്‍

Full Story
  12-12-2022
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാര്‍: ആറാം വട്ട ചര്‍ച്ചകള്‍ ആരംഭിച്ചു

ലണ്ടന്‍: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ആറാം വട്ട ചര്‍ച്ചകള്‍ക്ക് തുടക്കമായി. ഇരു രാജ്യങ്ങളിലേയും ഔദ്യോഗിക പ്രതിനിധികളായിരിക്കും ചര്‍ച്ചയുടെ ഭാഗമാകുക. എത്രയും വേഗം കരാര്‍ സാധ്യമാക്കാനുള്ള നടപടികളാണ് നടക്കുന്നത്. ജൂലായ് 29 ന് ആയിരുന്നു അഞ്ചാം വട്ട ചര്‍ച്ചകള്‍ നടന്നത്. ഇന്നു മുതല്‍ ആറാം വട്ട ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. യാത്രാ വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള ചരക്കുകളുടെ വിപണനവുമായിട്ടാണ് പ്രധാനമായും ഇന്ന് ചര്‍ച്ചകള്‍ നടക്കുക. 2022 ജനുവരി 13 നായിരുന്നു സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചത്.

ഒരു സ്വതന്ത്ര വ്യാപാര കരാറില്‍ വിപണന വസ്തുക്കളുടെ

Full Story
  12-12-2022
സമരങ്ങളെ നേരിടാന്‍ സൈന്യത്തെ ഇറക്കി സര്‍ക്കാര്‍

ലണ്ടന്‍: സമരങ്ങളുടെ മഹാമഹത്തിന് തുടക്കം കുറിച്ച് ബ്രിട്ടനില്‍ റെയില്‍ സമരം. ക്രിസ്മസ് സീസണില്‍ ആഘോഷത്തിന് പകരം ദുരിതം സമ്മാനിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവിംഗ് ഉള്‍പ്പെടെ ഏറ്റെടുക്കാന്‍ സൈനികര്‍ യാത്ര തിരിച്ചുകഴിഞ്ഞു. ബോര്‍ഡര്‍ ഫോഴ്സ് ജീവനക്കാര്‍ സമരം നടത്തുന്നതിനാല്‍ എയര്‍പോര്‍ട്ടുകളിലും, പോര്‍ട്ടുകളിലും സൈനികരാകും തടസ്സങ്ങള്‍ ഒഴിവാക്കാന്‍ രംഗത്തിറങ്ങുക. കല്‍ക്കരി, സ്റ്റീല്‍, മാലിന്യം എന്നിങ്ങനെ റെയില്‍ സമരം മൂലം പ്രതിസന്ധിയിലാകുന്നത് ഒഴിവാക്കാനുള്ള പദ്ധതികളും പ്രാബല്യത്തില്‍ വന്നു. സമരങ്ങളുടെ പ്രത്യാഘാതം കുറയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ മന്ത്രിമാര്‍ അടിയന്തര കോബ്രാ യോഗങ്ങള്‍

Full Story
  12-12-2022
ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കും

ലണ്ടന്‍: പണപ്പെരുപ്പവുമായി പോരാടുമ്പോള്‍ തുടര്‍ച്ചയായ ഒന്‍പതാം വട്ടവും പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ. കഴിഞ്ഞ മാസത്തെ 0.75 ശതമാനം വര്‍ദ്ധനവിന് ശേഷം വിപണികള്‍ തണുക്കുമ്പോഴും ബാങ്ക് ഇടവേള എടുക്കില്ലെന്നാണ് സൂചനകള്‍.അടുത്ത ആഴ്ച മോണിറ്ററി പോളിസി കമ്മിറ്റി ചേരുമ്പോള്‍ പലിശ നിരക്ക് ഉയര്‍ത്തുന്ന വിധത്തിലാകും അംഗങ്ങള്‍ തീരുമാനം കൈക്കൊള്ളുകയെന്നാണ് പ്രതീക്ഷ. ഇത് മോര്‍ട്ട്ഗേജ് തിരിച്ചടവുകളില്‍ സമ്മര്‍ദം ചെലുത്തും. ബാങ്കിന്റെ ബേസ് പലിശ നിരക്കുകള്‍ ഡിസംബറില്‍ 3 ശതമാനത്തില്‍ നിന്നും 3.5 ശതമാനത്തിലെത്തുമെന്നാണ് ആശങ്ക.

ഇത് സംഭവിച്ചാല്‍ 2008-ലെ ആഗോള

Full Story
  11-12-2022
പൈലറ്റ് ഇല്ലാത്ത പോര്‍ വിമാനങ്ങള്‍ നിര്‍മിക്കാന്‍ യുകെ തയാറെടുക്കുന്നു

ലണ്ടന്‍: ഒരു പുതിയ യുദ്ധവിമാനം വികസിപ്പിക്കുന്നതിനു യുകെ, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ബ്രട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ആയിരക്കണക്കിനു യുകെ പൗരന്മാര്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യത്തിന്റെ സുരക്ഷാബന്ധങ്ങള്‍ ശക്തിപ്പെടുത്താനുമാണു സംയുക്ത സംരംഭം ലക്ഷ്യമിടുന്നതെന്നു പ്രധാനമന്ത്രി പറയുന്നുആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന പുതുതലമുറയില്‍ ഉള്‍പ്പെടുന്ന അതിനൂതന യുദ്ധവിമാനമാണു മൂന്നു രാജ്യങ്ങളും സംയുക്തമായി വികസിപ്പിക്കുക. 2030 കളുടെ മധ്യത്തില്‍ വിമാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാകും.

ബ്രിട്ടന്റെ നിലവിലെ ഫൈറ്റര്‍ ടൈഫൂണ്‍ ജെറ്റിന്

Full Story
[370][371][372][373][374]
 
-->




 
Close Window