Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
മകന്റെ ഐക്യൂ കണ്ട് ഞെട്ടി യുകെ മാതാപിതാക്കള്‍
reporter

ലണ്ടന്‍: ഉയര്‍ന്ന ബുദ്ധിശക്തിയുള്ളവര്‍ക്കുള്ള ഒരു പ്രത്യേക സംഘടനയാണ് മെന്‍സ. ഈ ക്ലബ്ബില്‍ ചേരാന്‍ യോഗ്യത നേടണമെങ്കില്‍ കുറഞ്ഞത് 132 ഐക്യു എങ്കിലും ഉണ്ടായിരിക്കണം എന്നാണ് ദി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിബുദ്ധിമാന്മാരുടെ ഒരു കൂട്ടം എന്നൊക്കെ ഈ കൂട്ടരെ നമുക്ക് വിശേഷിപ്പിക്കാം. ഇപ്പോള്‍ ഈ 'ബുദ്ധിമാന്മാരുടെ' കൂട്ടത്തിലേക്ക് ഒരു പുതിയ വ്യക്തി കൂടി ചേര്‍ന്നിരിക്കുകയാണ്, മെന്‍സയില്‍ ചേരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ ജോസഫ് ഹാരിസ്-ബിര്‍ട്ടില്‍ എന്ന മിടുക്കന്‍. യുകെയില്‍ ജനിച്ച ഈ മിടുക്കന് രണ്ടര വയസ്സ് മാത്രമാണ് പ്രായം. ഏഴ് മാസം പ്രായമുള്ളപ്പോള്‍ ആണ് ജോസഫ് ആദ്യമായി സംസാരിച്ച് തുടങ്ങുന്നത്. അസാമാന്യ ബുദ്ധിശക്തിയുള്ള ജോസഫ് രണ്ട് വര്‍ഷവും 182 ദിവസവും പ്രായമുള്ളപ്പോള്‍ തന്നെ ഗ്രൂപ്പിലേക്ക് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു,ഏറ്റവും പ്രായം കുറഞ്ഞ പുരുഷ മെന്‍സ അംഗമെന്ന പുതിയ റെക്കോര്‍ഡും സ്വന്തമാക്കി. റോസ്- ഡേവിഡ് ഹാരിസ്-ബേര്‍ട്ടില്‍ ദമ്പതികളുടെ മകനാണ് ജോസഫ്. ഒന്നര വയസ്സുള്ളപ്പോള്‍ തന്നെ ആദ്യ പുസ്തകം മകന്‍ ഉറക്കെ വായിച്ചുവെന്ന് റോസ് പറയുന്നു.

'രണ്ടര വയസ്സായപ്പോഴേക്കും അവന് പത്ത് മിനിറ്റ് വീതം ഉറക്കെ വായിക്കാന്‍ കഴിയുമായിരുന്നു, മുന്നിലേക്കും പിന്നിലേക്കും നൂറ് വരെ എണ്ണാന്‍ കഴിയുമായിരുന്നു, പത്ത് വരെ എണ്ണാന്‍ കഴിയുമായിരുന്നു അതും അഞ്ച് വ്യത്യസ്ത ഭാഷകളില്‍' റോസ് പറയുന്നു. ജോസഫിന്റെ മാതാപിതാക്കളും, അക്കാദമിക് വിദഗ്ധരും, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സും കുഞ്ഞിന്റെ കൃത്യമായ ഐക്യു എത്രയെന്ന് നിലവില്‍ വെളിപ്പെടുത്തിയിട്ടില്ല. 2023-ല്‍ 2 വയസും 195 ദിവസവും പ്രായമുള്ളപ്പോള്‍ മെന്‍സയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗമെന്ന പദവി നേടിയ ഇസ്ല മക്‌നാബിനെയാണ് ജോസഫ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. മെന്‍സ അംഗത്വത്തിന് യോഗ്യത നേടുന്നതിന് വ്യക്തികള്‍ ഭാഷാ ഗ്രാഹ്യം, യുക്തി, പ്രശ്‌നപരിഹാരം തുടങ്ങിയ വിവിധ ബൗദ്ധിക മേഖലകളില്‍ അസാധാരണമായ വൈജ്ഞാനിക കഴിവുകള്‍ എന്നിവ പ്രകടിപ്പിക്കണം. പീരിയോഡിക് ടേബിളും, പിയാനോയും, ഗ്രീക്ക് അക്ഷരമാല, മോഴ്‌സ് കോഡ് തുടങ്ങിയതൊക്കെ ജോസഫ് പഠിക്കുന്നുണ്ട്. പുതിയ ഭാഷകള്‍ പഠിക്കുന്നതിലും, ഗണിതം ഉപയോഗിക്കുന്നതിലും, പാചകം ചെയ്യുന്നതിലും, എല്ലാം ജോസഫിന് ഒരു പ്രത്യേക കഴിവുണ്ടെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 
Other News in this category

 
 




 
Close Window