Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
UK Special
  21-10-2022
ലിസിന് ശേഷം ഇനി ആര്, എല്ലാവരുടെയും പ്രതീക്ഷ വീണ്ടും ഋഷിയിലേക്ക്

ലണ്ടന്‍: ലിസ് ട്രസ് 44-ാം ദിനം പ്രധാനമന്ത്രി പദം രാജിവെച്ചതോടെ ഇതൊരു മുള്‍കിരീടമാണെന്ന വ്യക്തത വന്നിരിക്കും. അതുകൊണ്ട് തന്നെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വരെയുള്ള എതിരാളികളെ നേരിടാന്‍ തയ്യാറെടുക്കുന്ന ഒരു നേതാവിനെയാണ് ഇനി പാര്‍ട്ടിയെ നയിക്കാനും, പ്രധാനമന്ത്രിയാകാനും ആവശ്യം. അറിഞ്ഞ് കൊണ്ട് ഈ മുള്‍ക്കിരീടം എടുത്തണിയാന്‍ രണ്ട് പേര്‍ പൂര്‍ണ്ണ സന്നദ്ധരാണ്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും, മുന്‍ ചാന്‍സലര്‍ ഋഷി സുനാകും. മാര്‍ഗററ്റ് താച്ചറെ പോലെ 'പെര്‍ഫോം' ചെയ്യുമെന്ന് വിളംബരം ചെയ്ത ലിസ് ട്രസിന് ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രി കസേരയിലിരുന്ന നേതാവെന്ന ചീത്തപ്പേര് നേടിയാണ് കസേര ഒഴിയാന്‍ കഴിഞ്ഞത്.

Full Story

  20-10-2022
അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിനം ലിസ് അധികാരമൊഴിഞ്ഞു, ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു. അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിനമാണ് രാജി. ജനാഭിലാഷം പാലിക്കാനായില്ലെന്നും പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നത് വരെ സ്ഥാനത്ത് തുടരുമെന്നും ലിസ്ട്രസ് അറിയിച്ചു. പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ലിസ്ട്രസ് വ്യതിചലിച്ചു എന്നാരോപിച്ചുകൊണ്ട് മന്ത്രിസഭയുടെ രാജിക്കുവേണ്ടിയുള്ള മുറവിളികള്‍ പ്രതിപക്ഷത്തുനിന്ന് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കവേയാണ് രാജി.അഞ്ചുദിവസം മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാര്‍ട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതില്‍ വീഴ്ച വന്നെന്ന ആക്ഷേപത്തെ തുടര്‍ന്ന് ഇന്നലെ ഹോം സെക്രട്ടറി സുവെല്ല ബ്രെവര്‍മാനും രാജിവെക്കാന്‍ നിര്‍ബന്ധിതയായി.

Full Story
  20-10-2022
ഇമെയില്‍ സ്ഥാനം തെറിപ്പിച്ചപ്പോള്‍, സുവെല്ലാ ബ്രാവര്‍മാന്‍ രാജിവച്ചു

ലണ്ടന്‍: ആഭ്യന്തര വകുപ്പിനെ നയിക്കാനെത്തി, കടുപ്പക്കാരിയായി പേരുനേടവെയാണ് സുവെല്ലാ ബ്രാവര്‍മാന് സ്വകാര്യ ഇമെയില്‍ ഉപയോഗിച്ച് ഔദ്യോഗിക രേഖകള്‍ അയച്ച കുറ്റത്തിന് രാജിവെയ്ക്കേണ്ടി വന്നത്. പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിയാതെ പോയ ബ്രാവര്‍മാനെ പാര്‍ട്ടിയിലെ വലതുപക്ഷ പ്രീതി പരിഗണിച്ചാണ് സുപ്രധാന പദവി നല്‍കിയത്. ട്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച ശേഷം മത്സരത്തില്‍ നിന്നും പുറത്തായതോടെ കാലുമാറിയതിന്റെ സമ്മാനം കൂടിയായിരുന്നു പദവി. എന്നാല്‍ ഇമിഗ്രേഷന്‍ നിയമങ്ങളുടെ പേരില്‍ പ്രധാനമന്ത്രിയുമായി പോരാടാനാണ് സുവെല്ലാ ബ്രാവര്‍മാന്‍ തീരുമാനിച്ചത്. ഇമിഗ്രേഷനെ കുറിച്ച് നടത്താനിരിക്കുന്ന മന്ത്രിതല പ്രസ്താവന സ്വകാര്യ ഇമെയില്‍

Full Story
  20-10-2022
മലയാളി നഴ്‌സുമാരുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി യുകെ മലയാളികള്‍

ലണ്ടന്‍: അപ്രതീക്ഷിതമായ മരണവാര്‍ത്തയില്‍ വേദനയിലാണ് യുകെ മലയാളികള്‍. ഇന്നലെ ഉച്ചയോടെയാണ് കെറ്ററിംഗിലെ മാര്‍ട്ടിന ചാക്കോ (40) കാന്‍സര്‍ മൂലം മരണമടഞ്ഞെന്ന വാര്‍ത്തയെത്തിയത്. അയര്‍ലണ്ടിലെ ദേവി പ്രഭ (38) ചികിത്സയിലിരിക്കേ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം മൂലവും ഇന്നലെ വിടപറഞ്ഞു. കെറ്ററിങ്ങില്‍ താമസിച്ചിരുന്ന മാര്‍ട്ടിന ചാക്കോ ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് മരിച്ചത്. നമ്പിയാമഠത്തില്‍ കുടുംബാംഗമാണ്. മൂന്നു വര്‍ഷമായി കാന്‍സര്‍ ചികിത്സയിലായിരുന്നു. രോഗം ഭേദമായി തിരിച്ച് ജോലിയില്‍ പ്രവേശിച്ചെങ്കിലും വീണ്ടും രോഗം മൂര്‍ഛിക്കുകയായിരുന്നു. ഇന്നലെ മാര്‍ട്ടിനയുടെ വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. കെറ്ററിംഗില്‍ സെന്റ് ഫൗസ്റ്റീന പാരിഷ് അംഗമാണ്

Full Story
  20-10-2022
സമരം പൊളിക്കാന്‍ വ്യാജ പ്രചാരണവുമായി ട്രസ്റ്റുമാര്‍

ലണ്ടന്‍: എന്‍എച്ച്എസില്‍ നഴ്സുമാര്‍ സമരത്തിന് ഇറങ്ങിയാല്‍ അത് ചരിത്രപ്രാധാന്യമുള്ള തീരുമാനമായി മാറും. അതുകൊണ്ട് തന്നെ അത്തരമൊരു സമരം തടയാന്‍ എന്‍എച്ച്എസ് മേലാളന്‍മാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ചില മാനേജര്‍മാര്‍ സമരത്തിന് അനുകൂലമായി വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ലഘുലേഖകള്‍ നല്‍കുന്നതായാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ ചില ട്രസ്റ്റുകളില്‍ സമരവിരുദ്ധ പ്രചരണങ്ങള്‍ സജീവനമാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് മുന്നറിയിപ്പ് നല്‍കി. സീനിയര്‍ ജീവനക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ രാജ്യത്തെ ചില പ്രത്യേക ട്രസ്റ്റുകളില്‍ സംഘടിതമായി നടത്തുന്നതാണെന്ന് ആര്‍സിഎന്‍ ഇംഗ്ലണ്ട് ഡയറക്ടര്‍ പട്രീഷ്യാ മാര്‍ക്വിസ് നഴ്സിംഗ് ടൈംസിനോട് വെളിപ്പെടുത്തി. സമരത്തെ

Full Story
  20-10-2022
30 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ പലിശ നിരക്കുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: പലിശ നിരക്കുകള്‍ അടുത്ത മാസം 30 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍ എത്തിച്ചേരുമെന്ന് മുന്നറിയിപ്പ്. പണപ്പെരുപ്പം പിടികിട്ടാതെ മുന്നേറുന്ന സാഹചര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കൂടുതല്‍ നടപടികള്‍ക്ക് നിര്‍ബന്ധിതമാകും. മോര്‍ട്ട്ഗേജുകാര്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബേസ് റേറ്റ് 2.25 ശതമാനത്തില്‍ നിന്നും 3.25 ശതമാനത്തിലേക്ക് കുതിച്ചുചാടുമെന്നാണ് വിദഗ്ധരുടെ പ്രവചനം. നവംബര്‍ 3ന് മോണിറ്ററി പോളിസി കമ്മിറ്റി അടുത്ത യോഗം ചേരുമ്പോള്‍ 'വേദനിപ്പിക്കുന്ന' തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ജീവിതച്ചെലവുകള്‍ മറ്റൊരു കൊടുമുടി കൂടി താണ്ടിക്കൊണ്ട് സെപ്റ്റംബറില്‍ 10.1 ശതമാനത്തില്‍ എത്തിയതാണ് അഭ്യൂഹങ്ങള്‍ക്ക്

Full Story
  19-10-2022
നന്മയാണ് ആഗ്രഹിച്ചത്, തെറ്റ് പറ്റിയതില്‍ ക്ഷമിക്കണമെന്ന് ലിസ് ട്രസ്

ലണ്ടന്‍: ബ്രിട്ടണ്‍ നേരിടുന്ന കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം തന്റെ പുത്തന്‍ സാമ്പത്തിക നയമാണെന്നും വീണ്ടുവിചാരമില്ലാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. ദീര്‍ഘവീക്ഷണമില്ലാതെ നടപ്പാക്കിയ പുത്തന്‍നയം സൃഷ്ടിച്ചത് ആഴത്തിലുള്ള പരിണിത ഫലങ്ങളാണ്. പക്ഷേ രാജ്യത്തിന്റെ നന്മ മാത്രമാണ് താന്‍ ആഗ്രഹിച്ചത്. എന്തൊക്കെ സംഭവിച്ചാലും താന്‍ നേതൃസ്ഥാനത്ത് തുടരുമെന്നും ട്രസ് ബി.ബി.സി.യോട് പറഞ്ഞു. മുന്‍ ധനമന്ത്രി ക്വാസി കാര്‍ട്ടെങ് കഴിഞ്ഞ മാസം നടപ്പാക്കിയ നികുതി വെട്ടിക്കുറയ്ക്കല്‍ നയം പുതിയ ധനമന്ത്രി ജെറെമി ഹണ്ട് തിങ്കളാഴ്ച പിന്‍വലിച്ചിരുന്നു. ഇതോടെ ട്രസിന്റെ പ്രധാനമന്ത്രി പദവി കുറേക്കൂടി

Full Story
  19-10-2022
മലയാളികളുടെ ശ്രദ്ധയ്ക്ക്, യുകെയിലേക്ക് വിസിറ്റിംഗ് വിസയില്‍ വരുന്നവര്‍ ട്രാവല്‍ ഇന്‍ഷൂറന്‍സ് എടുക്കുക, ഇല്ലെങ്കില്‍ പണം പോകുന്നത് അറിയില്ല

ലണ്ടന്‍: ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൂടുതല്‍ പേരെ ബാധിച്ചേക്കാമെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. അതുകൊണ്ടുതന്നെ യുകെയിലേക്ക് വിസിറ്റിംഗ് വിസയ്ക്ക് വരുന്നവര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ആശുപത്രി ചിലവുകള്‍ കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായേക്കാം. എന്‍എച്ച്എസില്‍ ഒരു ദിവസം പേഷ്യന്റ് ചിലവഴിക്കുമ്പോള്‍ മുറി വാടകയും ബെഡ് ചാര്‍ജ് മാത്രം 250 പൗണ്ടോളമാണ്. ചികിത്സാ ചിലവുകളും കൂടി കണകാക്കുമ്പോള്‍ ഇന്‍ഷുറന്‍സ് പരിഗണനയില്ലെങ്കില്‍ ഇത് താങ്ങാവുന്നതിലധികവും.

ഇംഗ്ലണ്ടിലെ എല്ലാ ആശുപത്രികളിലെയും കിടക്കകളില്‍ പകുതിയും കോവിഡ്, ഫ്‌ലൂ എന്നിവ

Full Story
[406][407][408][409][410]
 
-->




 
Close Window