Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
UK Special
  13-10-2022
യുകെയിലെത്തിയ വിദേശ വിദ്യാര്‍ഥികള്‍ ഭിക്ഷാടനം നടത്തുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിലെത്തിയ വിദേശ വിദ്യാര്‍ഥികള്‍ ജീവിക്കാനായി ഭിക്ഷാടനം നടത്തുന്നതായി റിപ്പോര്‍ട്ട്. ജീവിതച്ചെലവ് ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും മൂലം വിദ്യാര്‍ഥികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മിക്കവരും 20 മണിക്കൂര്‍ ജോലി ചെയ്താണ് ജീവിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കൊപ്പം ഭര്‍ത്താവും കുട്ടികളും കൂടി ഉണ്ടെങ്കില്‍ ഇവരുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാകും. മിക്ക വിദ്യാര്‍ഥികള്‍ക്കും സ്വന്തമായി താമസസൗകര്യം കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. യൂണിവേഴ്‌സിറ്റികല്‍ നല്‍കുന്ന താമസ സൗകര്യങ്ങള്‍ ഇവര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറവുമാണ്.

ലണ്ടനിലെ വലിയ വീടുകളിലാണ് ഈ

Full Story
  13-10-2022
കുഞ്ഞിങ്ങളെ വകവരുത്തിയ നഴ്‌സിനെ പിടികൂടിയത് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍

ലണ്ടന്‍: കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ കുഞ്ഞുങ്ങളെ വകവരുത്തിയതായി ആരോപണം നേരിടുന്ന നഴ്സ് ലൂസി ലെറ്റ്ബിയെ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കൈയോടെ പിടികൂടിയിരുന്നതായി കോടതി വിചാരണയില്‍ വ്യക്തമായി. അകാരണമായ കുഞ്ഞുങ്ങളുടെ മരണങ്ങളും, നഴ്സിന്റെ സാന്നിധ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയിച്ച ഡോക്ടറാണ് ഒരിക്കല്‍ കുഞ്ഞിനെ കൊല്ലാന്‍ നോക്കുന്നതിനിടെ രക്ഷകനായത്. ഏഴ് കുഞ്ഞുങ്ങളെ കൊല്ലുകയും, പത്ത് പേരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് 32-കാരി ലൂസി ലെറ്റ്ബി വിചാരണ നേരിടുന്നത്. ഒരു വര്‍ഷത്തോളം നീണ്ട കൊലപാതക പരമ്പരയില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ഇന്‍സുലിന്‍ കുത്തിവെച്ചതായാണ് ആരോപിക്കപ്പെടുന്നത്. ഇതിനിടയിലാണ് ചൈല്‍ഡ് കെ എന്നുമാത്രം വിളിക്കുന്ന കുഞ്ഞിനെ

Full Story
  13-10-2022
മോര്‍ട്ട്‌ഗേജ് തിരിച്ചടവ് ബുദ്ധിമുട്ടാകും, മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടന്‍: പലിശ നിരക്ക് വര്‍ദ്ധനവുകള്‍ പ്രതിസന്ധിയാകുമെന്ന് വ്യക്തമാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. മോര്‍ട്ട്ഗേജ് തലവേദനയും ഇതോടൊപ്പം ഉയരുമെന്നാണ് കേന്ദ്ര ബാങ്കിന്റെ മുന്നറിയിപ്പ്. അടുത്ത മാസം ആദ്യം പുതിയ റേറ്റ് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമ്പോള്‍ സുപ്രധാന മോണിറ്ററി നയങ്ങളുമായി പ്രതികരിക്കേണ്ടി വരുമെന്ന് ചീഫ് ഇക്കണോമിസ്റ്റ് ഹൗ പില്‍ വ്യക്തിമാക്കി. ലിസ് ട്രസ് ഗവണ്‍മെന്റ് സമ്മാനിച്ച മിനി-ബജറ്റ് കൂടുതല്‍ പണപ്പെരുപ്പ സമ്മര്‍ദം സൃഷ്ടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം സൂചന നല്‍കി. മോര്‍ട്ട്ഗേജ് നിരക്കുകള്‍ മൂലം പൊറുതിമുട്ടിയ ജനത്തിന് അടുത്ത വര്‍ഷത്തോടെ കാര്യങ്ങള്‍ കൂടുതല്‍ ദുസ്സഹമാകുമെന്നാണ് മുന്നറിയിപ്പ്.

Full Story

  13-10-2022
അമ്പതുവയസിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് ബൂസ്റ്ററും ഫ്‌ളൂ വാക്‌സിനേഷനും നാളെ മുതല്‍ ബുക്ക് ചെയ്യാം

ലണ്ടന്‍: അമ്പതു വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്ററും, ഫ്ളൂ വാക്സിനേഷനും നാളെ മുതല്‍ ബുക്ക് ചെയ്യാം. 50 മുതല്‍ 64 വയസ്സ് വരെ പ്രായമുള്ള ഏകദേശം 12 മില്ല്യണ്‍ ആളുകള്‍ക്കായാണ് പുതിയ കോവിഡ് വാക്സിന്‍ ഫോണ്‍, ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ഇതിന് പുറമെ ആദ്യമായി ഫ്ളൂ വാക്സിനെടുക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് അപ്പോയിന്റ്മെന്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനുള്ള അവസരവും ഒരുക്കുന്നുണ്ട്. രാജ്യത്ത് 200 സൈറ്റുകളിലായാണ് പുതിയ പൈലറ്റ് സ്‌കീം തുടങ്ങുന്നത്. ഈ വിന്ററില്‍ ഒരു 'ട്വിന്‍ഡെമിക്' രൂപപ്പെടുമെന്ന ഭീതിയിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍. കോവിഡിനൊപ്പം ഉയര്‍ന്ന തോതില്‍ ഫ്ളൂവും പടര്‍ന്നുപിടിക്കുമെന്നാണ് ഇവര്‍ ഭയപ്പെടുന്നത്. ഇംഗ്ലണ്ടിലെ

Full Story
  12-10-2022
പെന്‍ഷന്‍ ഫണ്ടില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലപാട് മുറുക്കി: പൗണ്ടിന്റെ മൂല്യം ഇടിഞ്ഞു പൊളിഞ്ഞു
പൗണ്ട് വീണ്ടും കൂപ്പുകുത്തുന്നു. ബോണ്ട് മാര്‍ക്കറ്റിനു നല്‍കിയിട്ടുള്ള താത്ക്കാലിക സഹായം പിന്‍വലിക്കുന്നതിന്റെ ഭാഗമായി പെന്‍ഷന്‍ ഫണ്ടുകള്‍ സ്വയം തയ്യാറെടുപ്പുകള്‍ നടത്തണം എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആവശ്യപ്പെട്ടിരുന്നു. ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റിനെ തുടര്‍ന്ന് വിപണി തകര്‍ന്നതോടെകഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി രാജ്യത്തിന്റെ ബോണ്ട് വിപണിയെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സഹായിക്കുന്നുണ്ടായിരുന്നു.

യുകെയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ പെന്‍ഷന്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതി ശരിപ്പെടുത്താന്‍ മൂന്ന് ദിവസം മാത്രമാണ് ബാക്കിയെന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് വിപണിയില്‍ വീണ്ടും ആശങ്ക രൂപപ്പെട്ടത്. പ്രഖ്യാപനത്തിന്റെ പേരില്‍ ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ
Full Story
  12-10-2022
ബന്ധുക്കളെ കൊണ്ടു വരുന്നവരില്‍ മുന്നില്‍ ഇന്ത്യക്കാര്‍: ഡിപ്പന്‍ഡന്‍സിലെ കൊണ്ടു വരുന്നതില്‍ നിയന്ത്രണം ഉറപ്പായി
നൈജീരിയക്കാരും ഇന്ത്യക്കാരുമാണ് കൂടുതലും ഈ വിസയ്ക്കായി ശ്രമിക്കുന്നത്. രാജ്യത്ത് പ്രത്യേകം ഗുണമില്ലാത്ത ആശ്രിത വിസ നിയന്ത്രിക്കാനുള്ള തീരുമാനത്തിലാണ് ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാര്‍.

ഒരു വര്‍ഷത്തെ കണക്കില്‍ ആശ്രിതരെ കൊണ്ടുവന്ന വിദ്യാര്‍ത്ഥികളില്‍ 40 ശതമാനം നൈജീരിയക്കാരാണ്. 34000 നൈജീരിയന്‍ വിദ്യാര്‍ത്ഥികളാണ് സ്റ്റുഡന്റ്സ് വിസയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം 31898 പേരാണ് ആശ്രിതരായി കഴിയുന്നത്.

12 മാസ കാലയളവില്‍ 8972 നൈജീരിയക്കാര്‍ക്ക് വര്‍ക്കിംഗ് വിസ നല്‍കി. ഒപ്പം 8576 പേര്‍ ആശ്രിതരായി എത്തി. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നെത്തിയ 93049 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശ്രിതരായി 24916 പേരെ കൂടെ കൊണ്ടുവന്നു.

യുകെയില്‍ പഠനത്തിനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍
Full Story
  12-10-2022
ലിസ് പറയുന്നു, ഋഷി നിങ്ങള്‍ ശരിയായിരുന്നു

ലണ്ടന്‍: കൊവിഡ് മഹാമാരിക്ക് ശേഷം ബ്രിട്ടന്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ ചിന്തകള്‍ക്ക് അപ്പുറമാണെന്ന് മുന്‍ ചാന്‍സലര്‍ ഋഷി സുനാക് നേരത്തെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കൈവിട്ട് സഹായങ്ങള്‍ നല്‍കാന്‍ രാജ്യത്തിന് സാധിക്കാത്തതെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്റെ കണക്ക് പുസ്തകങ്ങള്‍ നികുതി പിരിച്ചെടുത്ത് ശക്തിയാര്‍ജ്ജിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്ന് സുനാക് പ്രഖ്യാപിച്ചപ്പോള്‍ അതിനെ പുച്ഛിച്ച വ്യക്തിയാണ് ഇപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി.പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ലിസ് ട്രസിന് പെട്ടെന്ന് ബോധം വെച്ചാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. എമര്‍ജന്‍സി ബജറ്റ് അവതരിപ്പിച്ച് വളര്‍ച്ച ത്വരിതപ്പെടുത്താന്‍

Full Story
  12-10-2022
യുകെയില്‍ സിഖുകാര്‍ക്കെതിരേയുള്ള അതിക്രമം വര്‍ധിക്കുന്നു, ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 301 കേസുകള്‍

ലണ്ടന്‍: യു.കെയില്‍ സിഖുകാര്‍ക്കെതിരെ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 301 കേസുകള്‍. തുടര്‍ന്ന് അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് സിഖ് എം.പി പ്രീത് കൗര്‍ ജില്‍ ആഭ്യന്തര സെക്രട്ടറി സുയല്ല ബ്രേവര്‍മാന് കത്തെഴുതി. യു.കെയില്‍ സിഖ് വിശ്വാസികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.മറ്റ് മതവിഭാഗങ്ങള്‍ക്കെതിരായ വിദ്വേഷ അതിക്രമങ്ങളില്‍ 38 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് 2021-22 വര്‍ഷങ്ങളില്‍ യു.കെയില്‍ സിഖ് വിശ്വാസികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി ജില്‍ പറഞ്ഞു.

സിഖുകാര്‍ക്കെതിരായ അതിക്രമങ്ങളില്‍169 ശതമാനം വര്‍ധനവാണ്

Full Story
[407][408][409][410][411]
 
-->




 
Close Window