Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
UK Special
  20-10-2022
സമരം പൊളിക്കാന്‍ വ്യാജ പ്രചാരണവുമായി ട്രസ്റ്റുമാര്‍

ലണ്ടന്‍: എന്‍എച്ച്എസില്‍ നഴ്സുമാര്‍ സമരത്തിന് ഇറങ്ങിയാല്‍ അത് ചരിത്രപ്രാധാന്യമുള്ള തീരുമാനമായി മാറും. അതുകൊണ്ട് തന്നെ അത്തരമൊരു സമരം തടയാന്‍ എന്‍എച്ച്എസ് മേലാളന്‍മാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ചില മാനേജര്‍മാര്‍ സമരത്തിന് അനുകൂലമായി വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ലഘുലേഖകള്‍ നല്‍കുന്നതായാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ ചില ട്രസ്റ്റുകളില്‍ സമരവിരുദ്ധ പ്രചരണങ്ങള്‍ സജീവനമാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് മുന്നറിയിപ്പ് നല്‍കി. സീനിയര്‍ ജീവനക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ രാജ്യത്തെ ചില പ്രത്യേക ട്രസ്റ്റുകളില്‍ സംഘടിതമായി നടത്തുന്നതാണെന്ന് ആര്‍സിഎന്‍ ഇംഗ്ലണ്ട് ഡയറക്ടര്‍ പട്രീഷ്യാ മാര്‍ക്വിസ് നഴ്സിംഗ് ടൈംസിനോട് വെളിപ്പെടുത്തി. സമരത്തെ

Full Story
  20-10-2022
30 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ പലിശ നിരക്കുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: പലിശ നിരക്കുകള്‍ അടുത്ത മാസം 30 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍ എത്തിച്ചേരുമെന്ന് മുന്നറിയിപ്പ്. പണപ്പെരുപ്പം പിടികിട്ടാതെ മുന്നേറുന്ന സാഹചര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കൂടുതല്‍ നടപടികള്‍ക്ക് നിര്‍ബന്ധിതമാകും. മോര്‍ട്ട്ഗേജുകാര്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബേസ് റേറ്റ് 2.25 ശതമാനത്തില്‍ നിന്നും 3.25 ശതമാനത്തിലേക്ക് കുതിച്ചുചാടുമെന്നാണ് വിദഗ്ധരുടെ പ്രവചനം. നവംബര്‍ 3ന് മോണിറ്ററി പോളിസി കമ്മിറ്റി അടുത്ത യോഗം ചേരുമ്പോള്‍ 'വേദനിപ്പിക്കുന്ന' തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ജീവിതച്ചെലവുകള്‍ മറ്റൊരു കൊടുമുടി കൂടി താണ്ടിക്കൊണ്ട് സെപ്റ്റംബറില്‍ 10.1 ശതമാനത്തില്‍ എത്തിയതാണ് അഭ്യൂഹങ്ങള്‍ക്ക്

Full Story
  19-10-2022
നന്മയാണ് ആഗ്രഹിച്ചത്, തെറ്റ് പറ്റിയതില്‍ ക്ഷമിക്കണമെന്ന് ലിസ് ട്രസ്

ലണ്ടന്‍: ബ്രിട്ടണ്‍ നേരിടുന്ന കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം തന്റെ പുത്തന്‍ സാമ്പത്തിക നയമാണെന്നും വീണ്ടുവിചാരമില്ലാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. ദീര്‍ഘവീക്ഷണമില്ലാതെ നടപ്പാക്കിയ പുത്തന്‍നയം സൃഷ്ടിച്ചത് ആഴത്തിലുള്ള പരിണിത ഫലങ്ങളാണ്. പക്ഷേ രാജ്യത്തിന്റെ നന്മ മാത്രമാണ് താന്‍ ആഗ്രഹിച്ചത്. എന്തൊക്കെ സംഭവിച്ചാലും താന്‍ നേതൃസ്ഥാനത്ത് തുടരുമെന്നും ട്രസ് ബി.ബി.സി.യോട് പറഞ്ഞു. മുന്‍ ധനമന്ത്രി ക്വാസി കാര്‍ട്ടെങ് കഴിഞ്ഞ മാസം നടപ്പാക്കിയ നികുതി വെട്ടിക്കുറയ്ക്കല്‍ നയം പുതിയ ധനമന്ത്രി ജെറെമി ഹണ്ട് തിങ്കളാഴ്ച പിന്‍വലിച്ചിരുന്നു. ഇതോടെ ട്രസിന്റെ പ്രധാനമന്ത്രി പദവി കുറേക്കൂടി

Full Story
  19-10-2022
മലയാളികളുടെ ശ്രദ്ധയ്ക്ക്, യുകെയിലേക്ക് വിസിറ്റിംഗ് വിസയില്‍ വരുന്നവര്‍ ട്രാവല്‍ ഇന്‍ഷൂറന്‍സ് എടുക്കുക, ഇല്ലെങ്കില്‍ പണം പോകുന്നത് അറിയില്ല

ലണ്ടന്‍: ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൂടുതല്‍ പേരെ ബാധിച്ചേക്കാമെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. അതുകൊണ്ടുതന്നെ യുകെയിലേക്ക് വിസിറ്റിംഗ് വിസയ്ക്ക് വരുന്നവര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ആശുപത്രി ചിലവുകള്‍ കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായേക്കാം. എന്‍എച്ച്എസില്‍ ഒരു ദിവസം പേഷ്യന്റ് ചിലവഴിക്കുമ്പോള്‍ മുറി വാടകയും ബെഡ് ചാര്‍ജ് മാത്രം 250 പൗണ്ടോളമാണ്. ചികിത്സാ ചിലവുകളും കൂടി കണകാക്കുമ്പോള്‍ ഇന്‍ഷുറന്‍സ് പരിഗണനയില്ലെങ്കില്‍ ഇത് താങ്ങാവുന്നതിലധികവും.

ഇംഗ്ലണ്ടിലെ എല്ലാ ആശുപത്രികളിലെയും കിടക്കകളില്‍ പകുതിയും കോവിഡ്, ഫ്‌ലൂ എന്നിവ

Full Story
  19-10-2022
ശൈത്യകാലത്തെ നേരിടാന്‍ എന്‍എച്ച്എസ് വാര്‍ റൂമുകള്‍ തയാറാകുന്നു

ലണ്ടന്‍: എഴുപത്തിനാലു വര്‍ഷത്തെ എന്‍എച്ച്എസ് ചരിത്രത്തില്‍ ഇതുവരെ നേരിടാത്ത കഠിനമായ വിന്ററുകളില്‍ ഒന്നിനെ നേരിടാന്‍ ഒരുങ്ങുന്ന എന്‍എച്ച്എസ് വാര്‍റൂമുകള്‍ തയ്യാറാക്കുന്നു. ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് വിന്റര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഓരോ മേഖലയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെന്ററുകള്‍ തുറക്കുന്നത് ഉള്‍പ്പെടെയാണ് തയ്യാറെടുപ്പുകള്‍. ഇവിടെ നിന്നാണ് ബെഡുകളും, അറ്റന്‍ഡന്‍സും ട്രാക്ക് ചെയ്ത് ഡിമാന്‍ഡും, കപ്പാസിറ്റിയും നിയന്ത്രിക്കുക.പെട്ടെന്ന് തീരുമാനങ്ങളെടുക്കാന്‍ കഴിയുന്ന ക്ലിനിഷ്യന്‍സും, വിദഗ്ധരുമാണ് ഇത് നയിക്കുകയെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഇതിന് പുറമെ വീഴ്ച സംഭവിക്കുന്ന കൂടുതല്‍ രോഗികളെ

Full Story
  19-10-2022
പെന്‍ഷന്‍ ഫണ്ടിലെ ട്രിപ്പിള്‍ ലോക്ക് പൊളിക്കുന്നു, വിരമിക്കുന്നവര്‍ക്ക് 430 പൗണ്ട് സാമ്പത്തിക നഷ്ടം

 ലണ്ടന്‍: പെന്‍ഷന്‍ ഫണ്ടിലെ ട്രിപ്പിള്‍ ലോക്ക് പൊളിക്കുമെന്ന് വ്യക്തമാക്കിയതോടെ പ്രധാനമന്ത്രി ലിസ് ട്രസ് വീണ്ടും സ്വന്തം എംപിമാരുടെ രോഷം ക്ഷണിച്ച് വരുത്തുന്നു. ലക്ഷക്കണക്കിന് വരുന്ന പെന്‍ഷന്‍കാര്‍ക്ക് അടുത്ത വര്‍ഷം 430 പൗണ്ട് വരെ സാമ്പത്തിക നഷ്ടം വരുത്തുന്നതാണ് ഈ നീക്കം. ഗ്യാരണ്ടി നിലനിര്‍ത്തുമെന്ന് രണ്ടാഴ്ച മുന്‍പ് ഉറപ്പ് നല്‍കിയ ശേഷമാണ് പണപ്പെരുപ്പത്തിന് ആനുപാതികമായി പെന്‍ഷന്‍ ഉയര്‍ത്താന്‍ ഇനി ഉദ്ദേശിക്കുന്നില്ലെന്ന ഡൗണിംഗ് സ്ട്രീറ്റ് യു-ടേണ്‍. ഹാലോവീന്‍ ബജറ്റിന് മുന്നോടിയായി ഏതെങ്കിലും തരത്തിലുള്ള വ്യക്തിഗത നയങ്ങളില്‍ ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ല. ബജറ്റില്‍ 40 ബില്ല്യണ്‍ പൗണ്ട് വെട്ടിക്കുറവിനുള്ള പണം കണ്ടെത്തേണ്ട

Full Story
  18-10-2022
പോസ്റ്റ് സ്റ്റഡി വിസകള്‍ക്കും നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി സുവെല്ല ബ്രേവര്‍മാന്‍

ലണ്ടന്‍: സ്റ്റുഡന്റ് ഡിപെന്‍ഡന്റ് വിസ നിയന്ത്രിക്കുന്നതിനു പുറമെ പോസ്റ്റ് സ്റ്റഡി വിസയും നിയന്ത്രിക്കാന്‍ ഒരുങ്ങി സുവെല്ല ബ്രേവര്‍മാന്‍. ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ കാലത്തെ സ്റ്റുഡന്റ് വിസ നയം അനുസരിച്ച് പഠനത്തിനെത്തുന്ന പിജി വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ടു വര്‍ഷം കൂടി യു കെയില്‍ തുടര്‍ന്ന് ജോലിചെയ്യാന്‍ കഴിയുമായിരുന്നു. പി എച്ച് ഡി കഴിഞ്ഞവര്‍ക്കാണെങ്കില്‍ മൂന്ന് വര്‍ഷം വരെ തുടരാന്‍ കഴിയുമായിരുന്നു. ഇന്ത്യ ഉള്‍പ്പടെയുള്ള പല വിദേശ രാജ്യങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായിരുന്നു ഈ നയം.

എന്നാല്‍ സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍, ഈ നയത്തിനും മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ്.

Full Story
  18-10-2022
ശൈത്യകാലത്ത് യുകെയില്‍ പവര്‍കട്ടിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: ഗ്യാസ് സ്റ്റോക്ക് കുറഞ്ഞാല്‍ ബ്രിട്ടനിലുടനീളം കുടുംബങ്ങള്‍ക്ക് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മൂന്ന് മണിക്കൂര്‍ പവര്‍ കട്ട് നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി നാഷണല്‍ ഗ്രിഡ് മേധാവി. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കമ്പനിക്ക് റോളിംഗ് പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ പെറ്റിഗ്രൂ പറഞ്ഞതിന് പിന്നാലെയാണിത്.ഇത്തരമൊരു പ്രതിസന്ധിയെ അതിജീവിക്കാന്‍ എല്ലാതരത്തിലും രാജ്യം ഒരുക്കണമാണെന്നും അധികൃതര്‍ വ്യക്തമാക്കി. യൂറോപ്പില്‍ നിന്ന് ആവശ്യമായ വാതക എത്തിക്കാന്‍ നടത്താന്‍ ആലോചിക്കുന്നുണ്ട്. ഇത് പരാജയപ്പെട്ടാല്‍ വലിയ പ്രതിസന്ധിയിലേക്ക് വീടുകള്‍ പോകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Full Story
[419][420][421][422][423]
 
-->




 
Close Window