Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
UK Special
  03-10-2022
നാറ്റ് വെസ്റ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചു, കൂടുതല്‍ ദുരിതത്തിലേക്ക് ജനങ്ങള്‍

ലണ്ടന്‍: ലിസ് ട്രസിന്റെ മിനി-ബജറ്റ് തൊടുത്തുവിടുത്ത ദുരിതക്കൊടുങ്കാറ്റിനിടെ നാറ്റ്വെസ്റ്റ് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. യുകെയിലെ ശരാശരി വീടിന്റെ ചെലവ് ശരാശരി വാര്‍ഷിക വരുമാനത്തിന്റെ ഏഴിരട്ടി വരുമെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.നാറ്റ്വെസ്റ്റിന്റെ മുന്‍ നിരക്കുകള്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെയായിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ ബ്രോക്കര്‍മാര്‍ക്ക് അയച്ച നോട്ടീസില്‍ നിരക്കുകള്‍ നാല് മുതല്‍ ആറ് ശതമാനം വരെ ഉയരുമെന്നാണ് അറിയിച്ചത്. ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെയാണ് ഈ നീക്കമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ച പൗണ്ട് തകര്‍ന്നതോടെ പ്രധാന എതിരാളികളായ എച്ച്എസ്ബിസിയും, സാന്‍ടാന്‍ഡറും മോര്‍ട്ട്ഗേജുകള്‍ നല്‍കുന്നത്

Full Story
  02-10-2022
ട്രെയ്ന്‍ സമരം: പിന്‍മാറാതെ തൊഴിലാളികള്‍, ആവശ്യങ്ങള്‍ അംഗീകരിക്കാതെ അധികാരികളും, വലയും ജനങ്ങള്‍

ലണ്ടന്‍: രാജ്യത്ത് റെയില്‍വേ തൊഴിലാളികള്‍ നടത്തുന്ന സമരം പുരോഗമിക്കുന്നു.50,000 അധികം തൊഴിലാളികളാണ് നിലവില്‍ പണിമുടക്കുന്നത്. ഇതുമൂലം പല സ്ഥലങ്ങളിലേക്കും പോകുവാന്‍ ആളുകള്‍ വളരെയധികം പ്രയാസമനുഭവിക്കുന്നുണ്ട്. ശമ്പളം, ജോലി വ്യവസ്ഥകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാല് യൂണിയനുകളിലെ അംഗങ്ങള്‍ പണിമുടക്ക് ആരംഭിച്ചത്. ഇതുമൂലം സാധാരണ ട്രെയിന്‍ സര്‍വീസുകളുടെ 11% മാത്രമേ ഇന്നലെ ഓടിയുള്ളൂ. യുകെയിലെ വലിയ പ്രദേശങ്ങളിലേക്ക് ഇതിനാല്‍ സര്‍വീസുകളൊന്നും ഉണ്ടായില്ല.അതേസമയം, ഈ പ്രശ്‌നം പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നു യാതൊരുവിധ സമീപനവും ഉണ്ടാകുന്നില്ലെന്ന് യൂണിയനുകള്‍ പറയുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ കാര്യമായ പുരോഗതിയില്ലെന്നും അവര്‍

Full Story
  02-10-2022
എന്‍എച്ച്എസില്‍ നേഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്നു

ലണ്ടന്‍: എന്‍ എച്ച് എസ് വിദഗ്ദ്ധരായിട്ടുള്ള നേഴ്‌സുമാരുടെ അഭാവത്തില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. കഴിഞ്ഞ വര്‍ഷം മാത്രം 40000 ത്തില്‍ അധികം നേഴ്‌സുമാരാണ് എന്‍ എച്ച് എസില്‍ നിന്ന് ജോലി ഉപേക്ഷിച്ചത്. ഇവരില്‍ അധികം പേരും തങ്ങളുടെ പ്രവര്‍ത്തി പരിചയത്തില്‍ വളരെ മുന്‍ പന്തിയില്‍ ഉള്ളവരാണ്. എന്‍ എച്ച് എസിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 50,000 ത്തില്‍ അധികം നേഴ്സുമാരെ കൂടുതലായി എടുക്കാന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയെങ്കിലും ഇത് പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും കൂടി കൂട്ടിവായിക്കുമ്പോള്‍ യുകെയുടെ അഭിമാനമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണെന്ന് മനസിലാക്കാന്‍ സാധിക്കും.

Full Story
  02-10-2022
ലിസിനും അധികകാലം പ്രധാനമന്ത്രി കസേരയില്‍ ഇരുക്കാന്‍ സാധിക്കില്ലേ, ഋഷി സുനാകിന് ജനപ്രീതി വര്‍ധിക്കുന്നു

ലണ്ടന്‍: വിവാദമായ നികുതി വെട്ടിക്കുറവുകളിലൂടെ ലേബര്‍ പാര്‍ട്ടിക്ക് ജനപ്രീതി വര്‍ദ്ധിപ്പിച്ച് കൊടുത്തതിന് പിന്നാലെ പാര്‍ട്ടിയില്‍ തനിക്കെതിരെ ഉയര്‍ന്ന വിമതശബ്ദം ഒതുക്കാന്‍ ടോറി എംപിമാരെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി ലിസ് ട്രസ്.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുന്നതിന് പുറമെ പാര്‍ട്ടിയുടെ അന്തസ്സും നശിപ്പിക്കുന്നുവെന്ന ഭീതിയില്‍ പുതിയ നേതാവിനെ അട്ടിമറിക്കാന്‍ 70-ഓളം സ്വന്തം എംപിമാര്‍ നീക്കം നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വാര്‍ത്ത. പ്രധാനമന്ത്രിക്ക് പുറമെ തകര്‍ച്ച സമ്മാനിച്ച എമര്‍ജന്‍സി ബജറ്റ് അവതരിപ്പിച്ച ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗും വിമതശബ്ദം ഉയര്‍ത്തുന്ന എംപിമാരുടെ പിന്തുണ നേടാനായി ഫോണില്‍

Full Story
  02-10-2022
എനര്‍ജി ഉപയോഗം കുറയ്ക്കാനുള്ള പോംവഴികള്‍ പലത്

ലണ്ടന്‍: പുതിയ എനര്‍ജി പ്രൈസ് ഗ്യാരണ്ടി ഇന്നലെ നിലവില്‍ വന്നു. യുകെയിലെ ശരാശരി എനര്‍ജി ബില്ലുകള്‍ കുറയ്ക്കുന്നതിന് പകരം 2500 പൗണ്ടിലേക്ക് വര്‍ദ്ധിക്കാനുള്ള അവസരമാണ് ഗവണ്‍മെന്റ് ഒരുക്കിയത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് ബില്ലുകള്‍ ഇതില്‍ മരവിപ്പിച്ച് നിര്‍ത്തുമെന്നാണ് വാഗ്ദാനം. ഒരു വര്‍ഷം മുന്‍പത്തെ നിരക്കുകളില്‍ നിന്നും ഇരട്ടിയാണ് ഈ പരിമിതപ്പെടുത്തിയ ബില്‍ പരിധിയെന്നതാണ് വസ്തുത. എത്രത്തോളം എനര്‍ജി ഉപയോഗിക്കുന്നുവെന്നത് അനുസരിച്ചാണ് യഥാര്‍ത്ഥത്തില്‍ അടയ്ക്കേണ്ട തുക. എന്നാല്‍ വിന്റര്‍ നിലയുറപ്പിക്കുന്നതോടെ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് എനര്‍ജി ഉപയോഗം ചുരുക്കുകയോ, ഫ്യുവല്‍ ദാരിദ്ര്യത്തിലേക്ക് വീഴുകയോ മാത്രമാകും മാര്‍ഗ്ഗം. തെര്‍മോസ്റ്റാറ്റ്

Full Story
  02-10-2022
അടുത്ത മാസം മുതല്‍ ആഴ്ചയില്‍ എനര്‍ജി ബില്‍ 100 പൗണ്ടിലെത്തും

ലണ്ടന്‍: തൊട്ടതെല്ലാം പൊന്നാക്കുകയെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ തൊട്ടതെല്ലാം അബദ്ധമായി മാറുന്ന കാഴ്ചയാണ് ബ്രിട്ടനില്‍ ലിസ് ട്രസിനെ പ്രധാനമന്ത്രിയാക്കിയതോടെ രാജ്യത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. ആഗോള ഗ്യാസ് വിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുന്നതിനിടെ ആശ്വാസമേകുമെന്ന് അവകാശപ്പെട്ട് പ്രഖ്യാപിച്ച എനര്‍ജി ബില്‍ ഗ്യാരണ്ടി സ്‌കീമും തിരിച്ചടിയായി മാറുകയാണ്.എനര്‍ജി ബില്ലുകള്‍ക്കായി അടുത്ത മാസം മുതല്‍ ഓരോ ആഴ്ചയിലും 100 പൗണ്ട് വേണ്ടിവരുമെന്നാണ് കുടുംബങ്ങളെ കാത്തിരിക്കുന്ന ഭീഷണി. ഹീറ്റിംഗ് ഓണാക്കുന്നവരുടെ എണ്ണമേറുമ്പോള്‍ വിപണിയില്‍ നിരക്കുകള്‍ 27 ശതമാനമാണ് വര്‍ദ്ധിക്കുന്നത്.

1971 പൗണ്ടായിരുന്നു പ്രൈസ്

Full Story
  01-10-2022
മിനി ബജറ്റ് തിരിച്ചടിയായെന്ന് സമ്മതിച്ച് ലിസ് ട്രസ്

ലണ്ടന്‍: മികച്ച ഭരണപാടവം ഇല്ലാത്ത നേതാവാണ് ലിസ് ട്രസെന്ന് പല കോണുകളില്‍ നിന്നും മുന്നറിയിപ്പ് വന്നിട്ടും ടോറി അംഗങ്ങള്‍ ഇവരെ തന്നെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അവരോധിച്ചു. ഇതിന്റെ തിരിച്ചടി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബ്രിട്ടന്‍ അനുഭവിച്ച് തുടങ്ങി. ഇപ്പോള്‍ 51 ശതമാനം വോട്ടര്‍മാരാണ് ലിസ് ട്രസ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.ബ്രിട്ടനിലെ ജനങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് കഴിയുന്നതെന്നും, മറിച്ച് മുണ്ടുമുറുക്കി ജീവിക്കാന്‍ ഒരുങ്ങുകയാണ് വേണ്ടതെന്നും ലിസ് ട്രസിന്റെ അനുയായി വ്യക്തമാക്കി. ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റ് വിപണികളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചെങ്കിലും ചാന്‍സലര്‍ക്ക് പിന്തുണ നല്‍കാന്‍ പ്രധാനമന്ത്രി ലിസ് ട്രസ്

Full Story
  01-10-2022
ഇംഗ്ലണ്ടിലെ ഷോപ്പുകളില്‍ ഇന്ന് മുതല്‍ പ്രവേശന കവാടത്തില്‍ ജങ്ക് ഫുഡുകള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കും

ലണ്ടന്‍: ഇംഗ്ലണ്ടിലെ കടകളില്‍ ജങ്ക് ഫുഡ് പ്രദര്‍ശിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ള ഉല്‍പ്പന്നങ്ങള്‍ ഷോപ്പിന്റെ പ്രവേശന കവാടങ്ങള്‍, ടില്ലുകള്‍ തുടങ്ങിയ പ്രമുഖ സ്ഥലങ്ങളില്‍ ഇനി പ്രദര്‍ശിപ്പിക്കാനാകില്ല.എന്നാല്‍ ജങ്ക് ഫുഡിനുള്ള മള്‍ട്ടിബൈ ഡീലുകളുടെ നിര്‍ദ്ദിഷ്ട നിരോധനം 2023 ഒക്ടോബര്‍ വരെ പ്രാബല്യത്തിലാകില്ല. ഈ നടപടികള്‍ ഇതിനകം തന്നെ വര്‍ദ്ധിച്ചുവരുന്ന ചെലവുകളുമായി മല്ലിടുന്ന ഉപഭോക്താക്കളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ലിസ് ട്രസ് ആശങ്കപ്പെട്ടിരുന്നു.അതേസമയം വര്‍ദ്ധിച്ച് വരുന്ന ചിലവുകള്‍ക്കിടയിലും പ്രാദേശിക ഷോപ്പുകള്‍ ഈ നിയന്ത്രണങ്ങള്‍

Full Story
[421][422][423][424][425]
 
-->




 
Close Window