Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
UK Special
  04-10-2022
ട്രസിനെതിരേ വിമത നീക്കം ശക്തമാകുന്നു, ട്രസ് തെറിക്കുമോ

ലണ്ടന്‍: ലിസ് ട്രസിന്റെയും കൂട്ടരുടെയും മിനി ബജറ്റ് ഉണ്ടാക്കിയ ആഘാതം ടോറി പാര്‍ട്ടിയെ ഉലയ്ക്കുന്നു. സമ്പദ് വ്യവസ്ഥ ശരിയാക്കാത്ത പക്ഷം ഈ കൊടുങ്കാറ്റിനെ ലിസ് ട്രസ് അതിജീവിക്കുന്ന കാര്യം കണ്ടറിയണം. എന്നാല്‍ ഇനിയും തന്റെ പദ്ധതികളില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറല്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. ഉയര്‍ന്ന റേറ്റിലുള്ള ഇന്‍കം ടാക്സ് റദ്ദാക്കാന്‍ പദ്ധതിയിട്ട ലിസ് ട്രസിന് ഇതില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു. തന്നെ പിന്തുണയ്ക്കുന്നവരെ പോലും ഭയപ്പെടുത്തിയ നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ നിന്നും അതിശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് നാണംകെട്ട് പിന്‍വാങ്ങേണ്ടി വന്നത്. അതുകൊണ്ടൊന്നും തന്റെ മറ്റ് പദ്ധതികളില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറല്ലെന്നാണ്

Full Story
  04-10-2022
സ്റ്റുഡന്റ് വിസകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നു, ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

ലണ്ടന്‍: ബ്രിട്ടനിലേക്ക് ചേക്കേറാന്‍ കൊതിക്കുന്ന ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന വഴിയാണ് സ്റ്റുഡന്റ് വിസകള്‍. ഒരാള്‍ സ്റ്റുഡന്റ് വിസയില്‍ പോകുകയും, പങ്കാളിയെ ഡിപെന്‍ഡന്റായി പിന്നാലെ എത്തിച്ച് ജോലി ചെയ്യാന്‍ അവസരം ഒരുക്കുകയും ചെയ്യുമെന്നത് തന്നെയാണ് ഈ വിസയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഈ വാതില്‍ അടയ്ക്കാനുള്ള ഒരുക്കത്തിലാണ് പുതിയ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍. കുറഞ്ഞ മികവുള്ള കോളേജുകള്‍ സ്റ്റുഡന്റ് വിസയിലൂടെ ബ്രിട്ടനിലേക്ക് ആളുകള്‍ക്ക് വഴിതുറക്കുന്നത് എങ്ങിനെയെന്ന് പരിശോധിക്കുമെന്ന് ഹോം സെക്രട്ടറി ടോറി കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചു. അനുവദിക്കുന്ന സ്റ്റുഡന്റ് വിസകളുടെ എണ്ണം സംബന്ധിച്ച് കൂടുതല്‍ ജാഗ്രതാപൂര്‍വ്വമായ നിലപാട്

Full Story
  04-10-2022
ട്രസും ചാന്‍സലറും മുട്ടുമടക്കി, 45 പെന്‍സ് ടാക്‌സ് കട്ട് പദ്ധതി പിന്‍വലിച്ചു, പൗണ്ട് ശക്തമായി തിരിച്ചുകയറി

ലണ്ടന്‍: 45 പെന്‍സ് ടാക്സ് നിരക്ക് വെട്ടിനിരത്താനുള്ള പദ്ധതി ഉപേക്ഷിച്ചതായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചതിന് പിന്നാലെ പൗണ്ടിന്റെ മൂല്യത്തില്‍ കുതിച്ചുചാട്ടം. പ്രഖ്യാപനത്തിന് പിന്നാലെ സ്റ്റെര്‍ലിംഗ് 1.125 യുഎസ് ഡോളറില്‍ എത്തിച്ചേര്‍ന്നു. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 1.13 ഡോളറിലാണ് വിനിമയം. ലണ്ടനില്‍ വിപണികള്‍ അടയ്ക്കുമ്പോള്‍ എഫ്ടിഎസ്ഇ 0.2% ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റിന് പിന്നാലെയാണ് വിപണിയില്‍ തകര്‍ച്ച തുടങ്ങിയത്. പൗണ്ട് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 1.03 ഡോളറിലെത്തിയിരുന്നു.

എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കൈവിടുമെന്ന് വ്യക്തമായതോടെ ചാന്‍സലര്‍ ക്വാസി

Full Story
  04-10-2022
ഹോം ലോണ്‍ ചെലവ് ആറ് ശതമാനത്തിലേക്ക്, ഭവന ഉടമകള്‍ക്ക് തിരിച്ചടിയുടെ കാലം

ലണ്ടന്‍: മിനി-ബജറ്റ് അവതരണം കഴിഞ്ഞ് 10 ദിവസം കൊണ്ട് മോര്‍ട്ട്ഗേജ് നിരക്കുകളില്‍ ഒരു ശതമാനത്തോളം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകള്‍. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും ഭവനഉടമകളെ കാത്തിരിക്കുന്നത് ശുഭവാര്‍ത്തയല്ലെന്ന് ബ്രോക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. കുതിച്ചുയരുന്ന പലിശ നിരക്കുകള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ ലെന്‍ഡര്‍മാര്‍ ശ്രമിക്കുന്നതോടെയാണിത്. രണ്ട് വര്‍ഷത്തെ ഫിക്സഡ് ഹോം ലോണുകളുടെ ചെലവ് 5.75 ശതമാനമായാണ് ഉയര്‍ന്നത്. സെപ്റ്റംബര്‍ 23ന് ഇത് 4.74 ശതമാനത്തിലായിരുന്നു. ഇതേ ദിവസമാണ് ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് എമര്‍ജന്‍സി ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലെ 2.34% ശരാശരി നിരക്കിന്റെ ഇരട്ടിയാണ് ഇതെന്നും അനലിസ്റ്റുകള്‍

Full Story
  04-10-2022
ലേബര്‍ പാര്‍ട്ടിയുടെ മുന്നേറ്റം തുടരുന്നു, ടോറിയുടെ തകര്‍ച്ച പൂര്‍ണമാക്കി ട്രസ്

ലണ്ടന്‍: ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റ് കൊണ്ട് പൊതുജനങ്ങള്‍ക്ക് എത്രത്തോളം ഗുണമുണ്ടെന്ന ചോദ്യത്തിന് 'വലിയ ഗുണമൊന്നുമില്ലെന്ന' മറുപടി എളുപ്പത്തില്‍ പറയാം. എന്നാല്‍ ഇതുകൊണ്ട് ആര്‍ക്കും ഗുണമില്ലെന്ന് പറയരുത്. കൈയടി വാങ്ങാനായി ലിസ് ട്രസും, ക്വാര്‍ട്ടെംഗും എമര്‍ജന്‍സി ബജറ്റ് അവതരിപ്പിച്ച് ധനികര്‍ക്ക് സമ്മാനങ്ങള്‍ വാരിക്കോരി നല്‍കിയിരുന്നു. പക്ഷെ ഇതിന്റെ ഗുണം ഏറ്റവും കൂടുതല്‍ സിദ്ധിച്ചത് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കാണ്. വിപണിയില്‍ തിരിച്ചടികള്‍ നേരിടുകയും, മോര്‍ട്ട്ഗേജ് നിരക്കുകള്‍ സകല നിയന്ത്രണങ്ങളും വിട്ട് കുതിക്കുകയും ചെയ്യുമെന്ന ഭീതി പരന്നതോടെ ലേബര്‍ പാര്‍ട്ടിക്ക് വന്‍മുന്നേറ്റമാണ് സൃഷ്ടിക്കാന്‍ കഴിഞ്ഞത്. റെഡ്ഫീല്‍ഡ് &

Full Story
  03-10-2022
വിദേശികളുടെ കൂടെ ഡിപ്പന്‍ഡന്‍ഡ് ആയി വന്‍ തോതില്‍ ആളുകള്‍ വരുന്നു: കുടിയേറ്റത്തിനു വിലങ്ങിടാന്‍ പുതിയ ഹോം സെക്രട്ടറി
ബ്രിട്ടനിലേക്ക് വന്‍തോതില്‍ ലോ-സ്‌കില്‍ഡ് കുടിയേറ്റക്കാരും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും എത്തിച്ചേരുന്നുണ്ടെന്ന് സുവെല്ലാ ബ്രാവര്‍മാന്‍. എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എത്തുന്ന ഡിപെന്‍ഡന്റ്സ് രാജ്യത്തിന്റെ വളര്‍ച്ചയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ഹോം സെക്രട്ടറി ആരോപിച്ചു. ബ്രിട്ടനിലെ നെറ്റ് മൈഗ്രേഷന്‍ 2019 തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞത് പോലെ കുറച്ച് നിര്‍ത്താനുള്ള വാഗ്ദാനം നടപ്പാക്കാനാണ് യുകെയുടെ ലിസ് ട്രസ് ഗവണ്‍മെന്റ് നീങ്ങുന്നത്. ഇന്ത്യന്‍ വംശജയായ സുവെല്ലാ ബ്രാവര്‍മാന്‍ ഹോം സെക്രട്ടറിയായി പദവിയേറ്റതോടെ കുടിയേറ്റം നിയന്ത്രണവിധേയമാക്കാന്‍ നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിക്കുകയാണ്.

'നമ്മുടെ രാജ്യത്ത് അനവധി കുറഞ്ഞ സ്‌കില്‍ഡ് ജോലിക്കാരുണ്ട്. ഉയര്‍ന്ന
Full Story
  03-10-2022
യുകെയിലെ ലിവര്‍പൂളില്‍ താമസിക്കുന്ന മാത്യു അന്തരിച്ചു: മരണം അവധിക്കു നാട്ടില്‍ പോയപ്പോള്‍
രണ്ടു മാസം മുമ്പ് നാട്ടിലെത്തിയ ലിവര്‍പൂള്‍ മലയാളി അന്തരിച്ചു രണ്ടു മാസം മുമ്പ് നാട്ടിലെത്തിയ ലിവര്‍പൂള്‍ മലയാളി വിടവാങ്ങി. ലിവര്‍പൂളിലെ ഗാര്‍സ്റ്റണില്‍ താമസിച്ചു വരികയായിരുന്ന കടുത്തുരുത്തി പുലികുത്തിയേല്‍ പി.കെ. മാത്യു (68) ആണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. ഹൃദയാഘാതമാണ് മരണ കാരണമായത്.

സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്. കടുത്തുരുത്തിയിലെ റിട്ടയേര്‍ഡ് അധ്യാപകനായിരുന്ന മാത്യു കഴിഞ്ഞ രണ്ടു മാസമായി നാട്ടിലായിരുന്നു.സംസ്‌ക്കാരം കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ പിന്നീട്
ഭാര്യ-സിസിലി മാത്യു മുകളേല്‍, ചേറ്റുകുളം.

മക്കള്‍: സിമ്മിന്‍ മാത്യു (യു.കെ.), സീനാ മാത്യു (നോട്ടിംഗ്, യുകെ), മരുമക്കള്‍: സാജന്‍ ജോസ് വെള്ളിയാംതടത്തില്‍ മുണ്ടക്കയം (യു.കെ.), ഡെയ്ന്‍ ജോസ് കുറ്റിയാംകോണം പുല്‍പ്പള്ളി
Full Story
  03-10-2022
കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യത, ഇമിഗ്രേഷന്‍ നിയമത്തില്‍ മാറ്റം വന്നേക്കും

ലണ്ടന്‍: ബ്രിട്ടനിലെ നെറ്റ് മൈഗ്രേഷന്‍ 2019 തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞത് പോലെ കുറച്ച് നിര്‍ത്താനുള്ള വാഗ്ദാനം നടപ്പാക്കാനാണ് യുകെയുടെ ലിസ് ട്രസ് ഗവണ്‍മെന്റ് നീങ്ങുന്നത്. ഇന്ത്യന്‍ വംശജയായ സുവെല്ലാ ബ്രാവര്‍മാന്‍ ഹോം സെക്രട്ടറിയായി പദവിയേറ്റതോടെ കുടിയേറ്റം നിയന്ത്രണവിധേയമാക്കാന്‍ നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിക്കുകയാണ്. ബ്രിട്ടനിലേക്ക് വന്‍തോതില്‍ ലോ-സ്‌കില്‍ഡ് കുടിയേറ്റക്കാരും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും എത്തിച്ചേരുന്നുണ്ടെന്ന് സുവെല്ലാ ബ്രാവര്‍മാന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എത്തുന്ന ഡിപെന്‍ഡന്റ്സ് രാജ്യത്തിന്റെ വളര്‍ച്ചയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ഹോം സെക്രട്ടറി ആരോപിച്ചു. 'നമ്മുടെ

Full Story
[420][421][422][423][424]
 
-->




 
Close Window