Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
UK Special
  Add your Comment comment
കടബാധ്യത മൂലം 2,00,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി യുകെ സര്‍ക്കാര്‍
reporter

ലണ്ടന്‍; രാജ്യത്തിന്റെ കടബാധ്യത ഒഴിവാക്കാന്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 200,000 സര്‍ക്കാര്‍ ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ തയ്യാറായി യുകെ. പൊതുമേഖലയിലെ ജീവനക്കാര്‍ക്കുള്ള വേതനം അഞ്ച് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് യുകെ. ഈ അവസരത്തില്‍ ബജറ്റിനേക്കാള്‍ കൂടുതല്‍ തുക വേണ്ടി വരുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ പ്രതിവര്‍ഷം 3.5 ബില്യണ്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. കടമെടുപ്പ് വര്‍ധിപ്പിക്കാതെ രാജ്യത്തിന്റെ ചെലവുകള്‍ കൈകാര്യം ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി ഈ വര്‍ഷം മാത്രം സര്‍ക്കാര്‍ 5.6 ബില്യണ്‍ ഡോളര്‍ കണ്ടെത്തേണ്ടതുണ്ട്.ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ്ഈ വര്‍ഷം ഏകദേശം 100,000 ജോലി വെട്ടികുറച്ചേക്കും.

2023-ല്‍ പണപ്പെരുപ്പം വീണ്ടും ഉയരുകയാണ് എന്നുണ്ടെങ്കില്‍ ശമ്പള വര്‍ദ്ധനവ് നടപ്പാക്കേണ്ടി വന്നാല്‍ വീണ്ടും 100,000 ജോലികള്‍ വെട്ടിക്കുറയ്‌ക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കോവിഡ് സമയത്തെ അപേക്ഷിച്ച് 250,000 ഓളം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 5.5 ദശലക്ഷമാണ് ജീവനക്കാരുടെ എണ്ണം. 500,000-ത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അഞ്ചിലൊന്ന് വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ ഗവണ്‍മെന്റ് ഇതിനകം തന്നെ മുന്നോട്ട് കൊണ്ടുപോകുകയാണ്. നഴ്സുമാരും അധ്യാപകരും ഉള്‍പ്പെടെയുള്ള പൊതുമേഖലാ തൊഴിലാളികള്‍ ശമ്പള വര്‍ദ്ധനവിനായി പണിമുടക്കിലേക്ക് നീങ്ങുന്ന സാഹചര്യം നില നില്‍ക്കവെയാണ് ശമ്പള വര്‍ദ്ധനവ് നടപ്പാക്കുന്നത്. എന്നാല്‍ മറു വശത്ത് രണ്ട് ലക്ഷം ജീവനജക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും. പണപ്പെരുപ്പം അടുത്ത വര്‍ഷവും ഉയര്‍ന്നു തന്നെ ആണെങ്കില്‍ മാത്രമേ അടുത്ത വര്‍ഷം ജീവനക്കാരെ പിരിച്ചു വിടുകയുള്ളു. അതേസമയം ഈ വര്‍ഷം 100000 ജോലി യുകെ വെട്ടികുറയ്ക്കും

 
Other News in this category

 
 




 
Close Window