Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
UK Special
  Add your Comment comment
പറക്കുന്ന വിമാനത്തില്‍ ഉടുതുണി അഴിച്ച് യുവതിയുടെ തോന്നിവാസം: കോടതിയില്‍ കുറ്റം സമ്മതിച്ച് 30 വയസ്സുകാരി
Text By: UK Malayalam Pathram
ബര്‍മിംഗ്ഹാമില്‍ നിന്ന് ഫ്ലോറിഡയിലേക്കുള്ള വിമാനയാത്രയ്ക്കിടെ സഹയാത്രികരുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ ബ്രിട്ടിഷ് യുവതി കോടതിയില്‍ കുറ്റം സമ്മതിച്ചു. വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ഹാലിഫാക്സ് സ്വദേശിയായ സാറാ പാര്‍ക്കര്‍ (30) ആണ് മാഞ്ചസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ 24നായിരുന്നു സംഭവം. ബര്‍മിങ്ഹാം വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരുന്നതിനിടെ സീറ്റില്‍ തുടരണമെന്ന പൈലറ്റിന്റെ നിര്‍ദേശം അവഗണിച്ച് സാറ ശുചിമുറിയിലേക്ക് പോകുകയായിരുന്നുവെന്നാണ് കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് ഷോര്‍ട്സും അടിവസ്ത്രവും ഊരിമാറ്റി വിമാനത്തിനുള്ളില്‍ സഹയാത്രികരുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് കേസ്.
 
Other News in this category

 
 




 
Close Window