Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
യുകെ ദന്ത ആരോഗ്യമേഖല തകര്‍ന്നടിഞ്ഞു, ഉദാഹരണം ബ്രിസ്‌റ്റോളിലെ പുതിയ ഡെന്റല്‍ പ്രാക്റ്റീസ്
reporter

ലണ്ടന്‍: ബ്രിട്ടനിലെ എന്‍എച്ച്എസ് ഡെന്റല്‍ സേവനങ്ങള്‍ രോഗികളുടെ എണ്ണത്തിനൊപ്പം പര്യാപ്തമായ തോതില്‍ ലഭ്യമാകുന്നില്ലെന്ന് പരസ്യമായ കാര്യമാണ്. ഈ ദുരവസ്ഥയുടെ നേര്‍ചിത്രം വരച്ചിട്ട് കൊണ്ടാണ് ബ്രിസ്റ്റോളിലെ പുതിയ ഡെന്റല്‍ പ്രാക്ടീസിന് മുന്നില്‍ നീണ്ടനിര രൂപപ്പെട്ടത്. പുതുതായി തുറന്ന ഡെന്റല്‍ പ്രാക്ടീസില്‍ ചികിത്സ തരപ്പെടുത്താമെന്ന പ്രതീക്ഷയില്‍ വന്‍തോതില്‍ ജനം ഒഴുകിയെത്തിയതോടെ നിയന്ത്രിക്കാനായി പോലീസിന് രംഗത്തിറങ്ങേണ്ടി വന്നു. മുന്‍പ് ബ്യൂപാ ഡെന്റല്‍ സെന്ററായിരുന്ന ഡെന്റിസ്റ്റാണ് സെന്റ് പോള്‍സ് ഡെന്റല്‍ പ്രാക്ടീസ് എന്ന് പുനര്‍നാമകരണം ചെയ്ത് തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ ജൂണില്‍ ഈ ഡെന്റിസ്റ്റ് അടച്ചുപൂട്ടിയ ശേഷം ഏഴ് മാസത്തോളമായി ബ്രിസ്റ്റോളിലെ സെന്റ് പോള്‍സ് ഏരിയയില്‍ ലഭ്യമായിട്ടില്ല.

രാവിലെ 10 മണിക്ക് പുതിയ പ്രാക്ടീസ് ആരംഭിച്ചതിന് പിന്നാലെ വലിയ ക്യൂവാണ് രൂപപ്പെട്ടത്. ഉച്ചതിരിഞ്ഞ് സ്ഥിതി രൂക്ഷമായതോടെ പോലീസ് ഓഫീസര്‍മാര്‍ സ്ഥലത്ത് എത്തി. ക്യൂവിന്റെ ഏറ്റവും പിന്നിലുള്ള ആളുകളോട് അകത്ത് പ്രവേശിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചെങ്കിലും ആരോടും സ്ഥലത്ത് നിന്ന് പോകാന്‍ ആവശ്യപ്പെട്ടില്ലെന്ന് എവോണ്‍ & സോമര്‍സെറ്റ് പോലീസ് വ്യക്തമാക്കി. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് സേവനങ്ങളുടെ മോശം അവസ്ഥയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഇംഗ്ലണ്ടിലെ 83% ഡെന്റല്‍ സര്‍ജറികളും മുതിര്‍ന്ന പുതിയ രോഗികളെ സ്വീകരിക്കാന്‍ വിസമ്മതിക്കുകയാണ്. 18-ല്‍ താഴെ പ്രായമുള്ള രോഗികളെ സ്വീകരിക്കാന്‍ 71.1% സര്‍ജറികളും തയ്യാറാകുന്നില്ല. ഭാവിയില്‍ ഇത്തരം അവസ്ഥ ഒഴിവാക്കാന്‍ അടിസ്ഥാനപരമായ പരിഷ്‌കാരം വേണമെന്ന് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍ വാദിക്കുന്നു.

 
Other News in this category

 
 




 
Close Window