Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ പ്രാക്റ്റീസ് ചെയ്യാനുള്ള പരീക്ഷ പാസായി മലയാളി നഴ്‌സ്
reporter

ലണ്ടന്‍: വിദേശ നഴ്സുമാര്‍ക്ക്, പ്രത്യേകിച്ച് മലയാളി നഴ്സുമാര്‍ക്ക് ബ്രിട്ടന്‍ നല്‍കുന്ന സ്വീകാര്യത തന്നെയാണ് ഇവിടൊരു ജോലി ലഭിക്കാനുള്ള നഴ്സുമാരുടെ ആഗ്രഹത്തിന് പിന്നിലെ പ്രധാന കാരണം. നഴ്സിംഗ് പ്രൊഫഷണിലുള്ളവര്‍ക്ക് ഈ രാജ്യം നല്‍കുന്ന സവിശേഷമായ സ്ഥാനം ഏതൊരു നഴ്സിനെ സംബന്ധിച്ചും സ്വപ്നതുല്യമാണ്. വിദേശ നഴ്സുമാരെ സംബന്ധിച്ച് യുകെയില്‍ പ്രാക്ടീസ് ചെയ്യാന്‍ സുപ്രധാന കടമ്പയാണ് ഒബ്ജക്ടീവ് സ്ട്രക്ചേര്‍ഡ് ക്ലിനിക്കല്‍ എക്സാമിനേഷന്‍- ഒഎസ്സിഇ. ഈ പരീക്ഷ പാസായ ഒരു മലയാളി നഴ്സിന്റെ സന്തോഷത്തില്‍ പങ്കുചേരുന്ന ട്രസ്റ്റിന്റെ ആഘോഷമാണ് ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്. ഡെര്‍ബിഷയര്‍ എന്‍എച്ച്എസാണ് തങ്ങളുടെ അന്താരാഷ്ട്ര നഴ്സിന്റെ നേട്ടം ആഘോഷമാക്കുന്നത്. മലയാളിയായ രാഖി രവീന്ദ്രനാണ് ഡെര്‍ബിഷയര്‍ ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ ചെസ്റ്റര്‍ഫീല്‍ഡിലെ ഹാരിംഗ്ടണ്‍ യൂണിറ്റിലെ പ്ലീസ്ലി വാര്‍ഡില്‍ ജോലി ചെയ്യുന്നത്. ജനുവരിയിലാണ് രാഖി പരീക്ഷയ്ക്ക് ഇരുന്നത്. വിദേശ നഴ്സുമാരുടെ ക്ലിനിക്കല്‍ സ്‌കില്ലുകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്ന മത്സരാടിസ്ഥാനത്തിലുള്ള പരിശോധനയാണ് ഒബ്സേര്‍വ്ഡ് സ്ട്രക്ചേര്‍ഡ് ക്ലിനിക്കല്‍ എക്സാമിനേഷന്‍.

ഇംഗ്ലീഷ് നഴ്സിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് ഓഫ് പ്രാക്ടീസ് അടിസ്ഥാനമാക്കിയാണ് നഴ്സുമാരുടെ രജിസ്ട്രേഷനും പരിശോധിക്കുക. നഴ്സിംഗ് നടപടിക്രമങ്ങള്‍, പെരുമാറ്റങ്ങള്‍, നഴ്സിന്റെ രീതികള്‍, ക്ലിനിക്കല്‍ സ്‌കില്ലുകള്‍, കമ്മ്യൂണിക്കേഷന്‍ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പരീക്ഷ പരിശോധിക്കുക. പുതിയൊരു രാജ്യത്തേക്ക് വരികയും, പുതിയ ദൗത്യം ആരംഭിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ ഒഎസ്സിഇ പരീക്ഷകള്‍ ഏറെ സമ്മര്‍ദം ജനിപ്പിക്കുമെന്ന് ഡെര്‍ബിഷയര്‍ ട്രസ്റ്റിലെ പ്രാക്ടീസ് ഫെസിലിറ്റേറ്റര്‍ എമ്മാ ബെയ്ലി പറഞ്ഞു. ഒഎസ്സിഇ പാസായി രാഖി വിജയകരമായി രജിസ്ട്രേഷന്‍ നേടി, ഡെര്‍ബിഷയറില്‍ പ്രാക്ടീസ് ചെയ്യാനായി യോഗ്യത നേടിയിരിക്കുന്നു, ബെയ്ലി വ്യക്തമാക്കി. രാഖിയുടെ നേട്ടത്തില്‍ ഏറെ സന്തോഷിക്കുന്നതായി ഡെര്‍ബിഷയര്‍ ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് നഴ്സിംഗ് ഇടക്കാല ഡയറക്ടര്‍ ഡേവ് മേസണ്‍ പറഞ്ഞു. റിപ്പീറ്റ് ഇല്ലാതെ പരീക്ഷ പാസാകാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണെന്ന് രാഖിയും പ്രതികരിച്ചു. 

 
Other News in this category

 
 




 
Close Window