Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചു, മകന്‍ ഹാരി യുകെയിലേക്ക്
reporter

ലണ്ടന്‍: ബ്രിട്ടന്റെ രാജാവ് ചാള്‍സ് മൂന്നാമന്‍ രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ച വാര്‍ത്ത രാജ്യത്തിന് ഞെട്ടല്‍ സമ്മാനിച്ചെങ്കിലും രോഗി ഇക്കാര്യങ്ങളെയും, ചികിത്സയെയും പോസിറ്റീവായാണ് കാണുന്നതെന്ന് ബക്കിംഗ്ഹാം കൊട്ടാരം. ചികിത്സ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് പൊതുമുഖത്ത് തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രാജാവെന്നും കൊട്ടാരം കൂട്ടിച്ചേര്‍ത്തു. 75-കാരനായ രാജാവിന് രോഗസ്ഥിരീകരണത്തെ തുടര്‍ന്ന് ഔദ്യോഗിക ഡ്യൂട്ടികള്‍ മാറ്റിവെയ്ക്കേണ്ടതായി വരും. ഇതിന്റെ ഭാഗമായി ബാധിക്കപ്പെടുന്നവരോട് രാജാവ് ഖേദം പ്രകടിപ്പിക്കുന്നതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. ഔട്ട് പേഷ്യന്റായാണ് ചാള്‍സ് ക്യാന്‍സര്‍ ചികിത്സ ആരംഭിച്ചിരിക്കുന്നത്. ആദ്യ ദിന ചികിത്സ പൂര്‍ത്തിയാക്കി രാജാവ് വീട്ടിലേക്ക് മടങ്ങിയെത്തി.

വിദഗ്ധ സംഘമാണ് രാജാവിന് മെഡിക്കല്‍ പരിചരണം നല്‍കുന്നത്. രാജാവ് പൊതുമുഖത്ത് നിന്നും മാറിയതോടെ പബ്ലിക് ഡ്യൂട്ടികളില്‍ കാമില്ല രാജ്ഞി കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതയാകും. വാര്‍ത്ത അറിഞ്ഞ മകന്‍ ഹാരി രാജകുമാരന്‍ യുഎസില്‍ നിന്നും യാത്ര തിരിച്ചതായാണ് റിപ്പോര്‍ട്ട്. ചാള്‍സ് രാജാവ് സ്വന്തം സഹോദരങ്ങളെയും, മക്കളെയും രോഗവിവരം സംബന്ധിച്ച് അറിയിച്ച ശേഷമാണ് ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഭാര്യയുടെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് പൊതുമുഖത്ത് നിന്നും മാറിനിന്ന വില്ല്യം രാജകുമാരന്‍ ഈ സംഭവത്തോടെ അതിവേഗത്തില്‍ ഡ്യൂട്ടികളിലേക്ക് മടങ്ങിയെത്താന്‍ നിര്‍ബന്ധിതമാകും. അതേസമയം രാജാവിന്റെ ഭരണഘടനാ പരമായ റോളുകള്‍ ചാള്‍സ് തുടര്‍ന്നും നേരിട്ട് നിര്‍വ്വഹിക്കും. രാജാവും, മന്ത്രിമാരും തമ്മില്‍ കൈമാറുന്ന സുപ്രധാന രേഖകള്‍ ഇനിയും ആ വിധത്തില്‍ തന്നെ ലഭ്യമാക്കും. പ്രധാനമന്ത്രിയുമായുള്ള വീക്ക്ലി ഓഡിയന്‍സും രാജാവ് നിര്‍ത്തിവെയ്ക്കില്ലെന്നാണ് വിവരം.

 
Other News in this category

 
 




 
Close Window