Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
UK Special
  Add your Comment comment
തിരഞ്ഞെടുപ്പ് കേസില്‍ നൈജല്‍ ഫറാഷിന് ക്ലീന്‍ ചിറ്റ്
reporter

ലണ്ടന്‍: റിഫോം യുകെ നേതാവ് നൈജല്‍ ഫറാഷിനെതിരായ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളുമായി ബന്ധപ്പെട്ട കേസില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. നിയമലംഘനത്തിന് വിശ്വസനീയമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയ ഇലക്ടറല്‍ കമ്മീഷന്‍, അന്വേഷണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.

ക്ലാക്റ്റണ്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ ഫറാഷ്, പ്രചാരണത്തിന് നിശ്ചയിച്ചിട്ടുള്ള 20,660 പൗണ്ടില്‍ കൂടുതല്‍ ചെലവഴിച്ചുവെന്നായിരുന്നു പ്രധാന ആരോപണം. ഫെരാജിന്റെ പ്രചാരണ ടീമിലെ മുന്‍ അംഗമായിരുന്ന റിച്ചഡ് എവററ്റാണ് പരാതി ഉന്നയിച്ചത്. ലഘുലേഖകള്‍, ബാനറുകള്‍, ഓഫിസ് നവീകരണം എന്നിവയ്ക്കായി ചെലവഴിച്ച തുക കൃത്യമായി വെളിപ്പെടുത്തിയില്ലെന്നായിരുന്നു ആരോപണം.

എന്നാല്‍, അന്വേഷണത്തില്‍ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. അതിനാല്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് ഫെരാജിന്റെ ഇലക്ഷന്‍ ഏജന്റ് പീറ്റര്‍ ഹാരിസ് പ്രതികരിച്ചു.

ഇതേ പരാതിയില്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് നേരത്തെ എസെക്‌സ് പൊലീസ് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമുള്ള പരാതിയായതിനാല്‍ നിയമപരമായി അന്വേഷണം സാധ്യമല്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. 2024 ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എണ്ണായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഫറാഷ് ക്ലാക്റ്റണില്‍ നിന്ന് വിജയിച്ചിരുന്നു

 
Other News in this category

 
 




 
Close Window