Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4076 INR  1 EURO=108.9681 INR
ukmalayalampathram.com
Sun 22nd Mar 2026
UK Special
  14-12-2025
2029 ഓടെ ഇംഗ്ലണ്ടും വെയില്‍സും: എല്ലാ പോലീസ് സേനകളിലും ലൈംഗിക കുറ്റകൃത്യ വിരുദ്ധ പ്രത്യേക സംഘങ്ങള്‍

ലണ്ടന്‍: 2029 ഓടെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും എല്ലാ പോലീസ് സേനകളിലും ബലാത്സംഗവും ലൈംഗിക കുറ്റകൃത്യങ്ങളും നേരിടാന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള VAWG (Violence Against Women and Girls) തന്ത്രം അടുത്ത ആഴ്ച അവതരിപ്പിക്കാനിരിക്കെയാണ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് പദ്ധതികള്‍ പ്രഖ്യാപിച്ചത്.

ഒരു പ്രാദേശിക പൈലറ്റ് പദ്ധതിക്ക് ശേഷം ഗാര്‍ഹിക പീഡന സംരക്ഷണ ഉത്തരവുകള്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്നും മഹ്‌മൂദ് അറിയിച്ചു. ഇലക്ട്രോണിക് ടാഗിംഗ്, പ്രദേശത്തേക്ക് പ്രവേശന വിലക്ക് തുടങ്ങിയ ഉപരോധങ്ങള്‍ കുറ്റവാളികള്‍ക്ക്

Full Story
  14-12-2025
റിഫോം യുകെ ബ്രിട്ടനിലെ ഏറ്റവും വലിയ പാര്‍ട്ടിയായി; ലേബറിനെ മറികടന്നതായി അവകാശവാദം

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി റിഫോം യുകെ മാറിയതായി പാര്‍ട്ടി നേതാവ് നൈജല്‍ ഫാരേജ് പ്രഖ്യാപിച്ചു. ലേബര്‍ പാര്‍ട്ടിയുടെ അംഗസംഖ്യ 2.5 ലക്ഷം കവിയുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, റിഫോം യുകെയുടെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ലൈവ് ട്രാക്കര്‍ പ്രകാരം 2.68 ലക്ഷത്തിലധികം അംഗങ്ങളാണുള്ളതെന്ന് പാര്‍ട്ടി അവകാശപ്പെട്ടു.

''ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി റിഫോം ലേബറിനെ മറികടന്നിരിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള യാത്രയിലെ വലിയ നാഴികക്കല്ലാണ് ഇത്. ദ്വികക്ഷി രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു,'' ഫാരേജ് പറഞ്ഞു.

Full Story

  14-12-2025
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കും; മോര്‍ട്ട്ഗേജ് പോര് ശക്തമാകുന്നു

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത ആഴ്ച അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്നത് ഉറപ്പായതോടെ ബ്രിട്ടനിലെ ബാങ്കുകള്‍ തമ്മിലുള്ള മോര്‍ട്ട്ഗേജ് പോര് ശക്തമായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് പലിശ നിരക്ക് താഴുന്നത്. ജനുവരിയില്‍ നിരക്കുകള്‍ 3.5 ശതമാനത്തിന് താഴെയെത്തുമെന്ന പ്രതീക്ഷയും ശക്തമായി.

ബ്രിട്ടനിലെ ഏറ്റവും വലിയ വായ്പാ ദാതാവായ ഹാലിഫാക്‌സ് അവരുടെ ഫിക്‌സ്ഡ് റേറ്റ് ഡീലുകളില്‍ 0.17 ശതമാനം വരെ കുറവ് വരുത്തി. ഇപ്പോള്‍ 3.57 ശതമാനം പലിശ നിരക്കില്‍ വരെയുള്ള ഡീലുകളാണ് ഹൈസ്ട്രീറ്റ് ബാങ്ക് ഓഫര്‍ ചെയ്യുന്നത്.

ഈയാഴ്ച തന്നെ പല വായ്പാ ദാതാക്കളും പലിശ നിരക്കില്‍ ഇളവുകള്‍

Full Story
  13-12-2025
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അതിഥിയായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍: ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തു, കൂടിക്കാഴ്ച നടത്തി
ലണ്ടന്‍ സിറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ 10 ഡൗണിങ് സ്ട്രീറ്റില്‍ വച്ച് നടന്ന ക്രിസ്മസ് വിരുന്നില്‍ യുകെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മെറുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സഭാ നേതാക്കളുടെ സേവനങ്ങളെ ആദരിക്കുന്നതിനും നന്ദി അറിയിക്കുന്നതിനുമായി പ്രധാനമന്ത്രി ആതിഥേയത്വം വഹിച്ച ചടങ്ങിലാണ് പിതാവ് അതിഥിയായി പങ്കെടുത്തത്.

ബ്രിട്ടനിലെ സിറോ മലബാര്‍ സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന സാന്നിധ്യത്തെയും വളര്‍ച്ചയെയും സംഭാവനകളെയും അംഗീകരിക്കുന്നതായി ഈ കൂടിക്കാഴ്ച മാറി. ആഘോഷപരിപാടിയില്‍ ആഷ്ഫോര്‍ഡിലെ മലയാളി പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫും അദ്ദേഹത്തിന്റെ ഭാര്യ ബ്രൈറ്റാ ജോസഫും പങ്കെടുത്തു.
Full Story
  13-12-2025
ഗാറ്റ്വിക് വിമാനത്താവളത്തിലെ ഡ്രോപ്പ്-ഓഫ് ചാര്‍ജ് 10 പൗണ്ടാക്കി വര്‍ദ്ധിപ്പിക്കുന്നു

ലണ്ടന്‍: ലണ്ടന്‍ ഗാറ്റ്വിക് വിമാനത്താവളത്തിലെ ഡ്രോപ്പ്-ഓഫ് ചാര്‍ജുകള്‍ ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ 7 പൗണ്ടായിരുന്ന ഫീസ് 2026 ജനുവരി 6 മുതല്‍ 10 പൗണ്ടായി ഉയരും. 43 ശതമാനം വര്‍ദ്ധനവോടെ യുകെയിലെ വിമാനത്താവളങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഡ്രോപ്പ്-ഓഫ് ഫീസ് ഗാറ്റ്വിക്കിലായിരിക്കും.

ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ബിസിനസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതാണ് ഈ വര്‍ദ്ധനവിന് കാരണമെന്ന് ഗാറ്റ്വിക് വിമാനത്താവളം വ്യക്തമാക്കി. ''ഡ്രോപ്പ്-ഓഫ് ചാര്‍ജിലെ വര്‍ദ്ധനവ് നിസ്സാരമായി എടുത്ത തീരുമാനമല്ല. ബിസിനസ് നിരക്കുകളുടെ ഇരട്ടിയിലധികം വര്‍ദ്ധനവ് ഉള്‍പ്പെടെ നിരവധി ചെലവുകള്‍ നേരിടേണ്ടി വരുന്നു. പൊതുഗതാഗതത്തിന്റെ കൂടുതല്‍

Full Story
  13-12-2025
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കും; മോര്‍ട്ട്ഗേജ് പോര് തുടങ്ങി

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത ആഴ്ച അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്നത് ഉറപ്പായതോടെ ബ്രിട്ടനിലെ ബാങ്കുകള്‍ തമ്മില്‍ മോര്‍ട്ട്ഗേജ് പോര് ആരംഭിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് പലിശ നിരക്ക് 3.5 ശതമാനത്തില്‍ താഴെയെത്തുന്നത്.

ബ്രിട്ടനിലെ ഏറ്റവും വലിയ വായ്പാ ദാതാവായ ഹാലിഫാക്‌സ്, അവരുടെ ഫിക്‌സ്ഡ് റേറ്റ് ഡീലുകളില്‍ 0.17 ശതമാനം വരെ കുറവ് വരുത്തി. ഇപ്പോള്‍ 3.57 ശതമാനം പലിശ നിരക്കില്‍ വരെയുള്ള ഡീലുകളാണ് ഹൈസ്ട്രീറ്റ് ബാങ്ക് ഓഫര്‍ ചെയ്യുന്നത്.

ഈയാഴ്ച തന്നെ പല വായ്പാ ദാതാക്കളും പലിശ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹാലിഫാക്‌സിന്റെ വന്‍ ഇളവ്. നേരത്തേ

Full Story
  13-12-2025
ഹോം ഓഫീസിന്റെ ഡിജിറ്റല്‍ ഇ-വിസ പദ്ധതി GDPR ലംഘനമോ? അന്വേഷണം ആവശ്യപ്പെട്ട് സിവില്‍ സമൂഹ സംഘടനകള്‍

ലണ്ടന്‍: ഹോം ഓഫീസിന്റെ പുതിയ ഡിജിറ്റല്‍ ഓണ്‍ലി ഇ-വിസ പദ്ധതി ജനറല്‍ ഡാറ്റ പ്രൊസസിംഗ് റെഗുലേഷന്‍ (GDPR) ലംഘിക്കുന്നുണ്ടോ എന്നതിനെ കുറിച്ച് അന്വേഷണം വേണമെന്ന് വിവിധ സിവില്‍ സമൂഹ സംഘടനകള്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണേഴ്‌സ് ഓഫീസിനോട് ആവശ്യപ്പെട്ടു.

പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയേറ്റക്കാര്‍ക്ക് അവരുടെ നിയമപരമായ സ്റ്റാറ്റസ് തെളിയിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും, അതീവ പ്രാധാന്യമുള്ള വ്യക്തിഗത വിവരങ്ങള്‍ ചോരുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. തുടര്‍ച്ചയായ ഡാറ്റാ പിഴവുകളും പദ്ധതി രൂപകല്പനയിലെ തകരാറുകളും അന്വേഷിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

ഓപ്പണ്‍

Full Story
  13-12-2025
ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ നിയമവിരുദ്ധമായി നാനിയായി നിയമിച്ചതിന് ലണ്ടന്‍ കൗണ്‍സിലര്‍ക്ക് 40,000 പൗണ്ട് പിഴ

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ പ്രാദേശിക ലേബര്‍ പാര്‍ട്ടി കൗണ്‍സിലറും സോളിസിറ്ററുമായ ഹിന മിറിനെതിരെ കോടതി കടുത്ത നടപടി സ്വീകരിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ നിയമവിരുദ്ധമായി കുട്ടികളെ നോക്കുന്ന ജോലിക്ക് നിയമിച്ചതിന് 40,000 പൗണ്ട് (ഏകദേശം 48 ലക്ഷം രൂപ) പിഴയും 3,620 പൗണ്ട് കോടതി ചെലവുകളും അടയ്ക്കാന്‍ ഉത്തരവിട്ടു.

22 കാരിയായ ഹിമാന്‍ഷി ഗോംഗ്ലിയെ വിസാ കാലാവധി കഴിഞ്ഞിട്ടും പ്രതിമാസം 1,200 പൗണ്ടിന് (ഏകദേശം 1.44 ലക്ഷം രൂപ) നാനിയായി നിയമിച്ചതായി സിറ്റി ഓഫ് ലണ്ടന്‍ കൗണ്ടി കോടതി കണ്ടെത്തി. ഹൗണ്‍സ്ലോ ബറോയിലെ മുന്‍ ഡെപ്യൂട്ടി മേയറായ 45 കാരിയായ മിര്‍, തന്റെ രണ്ടു കുട്ടികളെ പരിപാലിക്കുന്നതിനായി വിദ്യാര്‍ഥിനിയെ ആഴ്ചയില്‍ ആറു ദിവസം 24 മണിക്കൂറും

Full Story
[67][68][69][70][71]
 
-->




 
Close Window