|
ലണ്ടന്‍ സിറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ 10 ഡൗണിങ് സ്ട്രീറ്റില്‍ വച്ച് നടന്ന ക്രിസ്മസ് വിരുന്നില്‍ യുകെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മെറുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സഭാ നേതാക്കളുടെ സേവനങ്ങളെ ആദരിക്കുന്നതിനും നന്ദി അറിയിക്കുന്നതിനുമായി പ്രധാനമന്ത്രി ആതിഥേയത്വം വഹിച്ച ചടങ്ങിലാണ് പിതാവ് അതിഥിയായി പങ്കെടുത്തത്.
ബ്രിട്ടനിലെ സിറോ മലബാര്‍ സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന സാന്നിധ്യത്തെയും വളര്‍ച്ചയെയും സംഭാവനകളെയും അംഗീകരിക്കുന്നതായി ഈ കൂടിക്കാഴ്ച മാറി. ആഘോഷപരിപാടിയില്‍ ആഷ്ഫോര്‍ഡിലെ മലയാളി പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫും അദ്ദേഹത്തിന്റെ ഭാര്യ ബ്രൈറ്റാ ജോസഫും പങ്കെടുത്തു. |