Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
രാഷ്ട്രീയ വിചാരം
  15-06-2022
മൂന്നു ദിവസങ്ങളിലായി രാഹുല്‍ ഗാന്ധിയെ കേന്ദ്ര ഏജന്‍സി 30 മണിക്കൂര്‍ ചോദ്യം ചെയ്തു: നാളെയും ഹാജരാകാന്‍ ഉത്തരവ്
നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച വീണ്ടും ഹാജരാവണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. ബുധനാഴ്ച രാവിലെ 11.35 ഓടെയാണ് രാഹുല്‍ ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് എത്തിയത്. തിങ്കളാഴ്ച മുതല്‍ കണക്കെടുത്താല്‍ 30 മണിക്കൂറോളമാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്തത്.

ഇഡിയിലെ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് 23ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഇഡി ഓഫിസിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനിടെ ഇഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്താനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം സംഘര്‍ഷത്തില്‍
Full Story
  08-06-2022
കനല്‍ പാതയിലൂടെ നടന്നു വന്ന സഖാവാണ് പിണറായി വിജയന്‍; ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാന്‍ നോക്കണ്ട - മന്ത്രി ശിവന്‍കുട്ടി
മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 49 ആം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ചുള്ള കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ത്തിക്കൊണ്ട് വന്ന അതേ കാര്യങ്ങള്‍ ആണ് ഇപ്പോള്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ജനം തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ ആണ് അവ. അതുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചതും 99 സീറ്റുകള്‍ നേടിയതും.

മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചവരെ
Full Story
  07-06-2022
ബിരിയാണി പാത്രം കൊണ്ട് മൂടിയാലും സത്യം പുറത്തുവരും: മുഖ്യമന്ത്രിയുടെ കുടുംബത്തെ കുറിച്ചുള്ള ആരോപണത്തില്‍ പ്രതികരണമില്ല - ചെന്നിത്തല
സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല. എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരും. മുഖ്യമന്ത്രിക്കുള്ള പങ്ക് സംശയാതീതമായി തെളിഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


ബിരിയാണി പാത്രം കൊണ്ട് മൂടിവയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരും. മുഖ്യമന്ത്രിയുടെ കുടുംബത്തെ കുറിച്ചുള്ള ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

''ഓരോ ദിവസം കഴിയുംതോറും വസ്തുതകള്‍ കൂടുതല്‍ പുറത്തുവരികയാണ്. എല്ലാ അഴിമതി കറകളും കഴുകി കളയാന്‍ മുഖ്യമന്ത്രിക്ക് സാധ്യമല്ല. സ്വര്‍ണക്കള്ളക്കടത്തില്‍ ഇനിയും വസ്തുതകള്‍ പുറത്തുവരും. പലരുടെയും മുഖം അനാവരണം ചെയ്യപ്പെടും. സത്യത്തെ
Full Story
  07-06-2022
ഒരു മുഖ്യമന്ത്രിയുടെ പേരില്‍ കള്ളക്കടത്ത് കേസ് ആരോപിക്കപ്പെടുന്നത് ഇത് ആദ്യ സംഭവം: പിണറായി രാജിവയ്ക്കണം - കെ. സുധാകരന്‍
നയതന്ത്ര പാഴ്സല്‍ സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.സ്വര്‍ണ്ണക്കടത്ത് കേസില്‍ സുതാര്യമായ അന്വേഷണം സാധ്യമാകണമെങ്കില്‍ ജുഡീഷ്യറിയുടെ മേല്‍ നോട്ടം ഉണ്ടാകണമെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ വിശ്വാസം നഷ്ടമായെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് ആ പദവിയില്‍ ഇരിക്കാന്‍ യോഗ്യതയില്ല.ബിരിയാണി പാത്രത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയെന്ന ആരോപണം നേരിടുന്ന മുഖ്യമന്ത്രി ആ കസേരയില്‍ തുടരുന്നത് ജനാധിപത്യത്തിന് തന്നെ അപമാനമാണ്. ആത്മാഭിമാനം ഉണ്ടെങ്കില്‍ രാജിവെച്ച് അന്വേഷണത്തെ നേരിടാനുള്ള
Full Story
  06-06-2022
പോപ്പുലര്‍ ഫ്രണ്ടുകാര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയത് ഒത്തു ചേര്‍ന്നുള്ള നാടകമാണെന്ന് പി.സി. ജോര്‍ജ്
തിരുവനന്തപുരത്ത് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ചിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ച് കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് . പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചും അതിന് നേരെയുണ്ടായ പോലീസ് നടപടിയും സംഘര്‍ഷങ്ങളും പിണറായി വിജയനും പോപ്പുലര്‍ ഫ്രണ്ടും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ നാടകമാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു.


തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ സിപിഎം നേതൃത്വം തിരിച്ചടിയുടെ അടിസ്ഥാനം ഭരണവിരുദ്ധ വികാരങ്ങളേക്കാള്‍ പിണറായിയുടെ തീവ്രവാദ പ്രീണന നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധം ആണെന്ന് വിലയിരുത്തി. ഇതിനെ തുടര്‍ന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള രാഷ്ട്രീയ നാടകം മാത്രമാണ് ഇന്ന് തിരുവന്തപുരത്ത് നടന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.

പിണറായിയുടെ തീവ്രവാദ
Full Story
  06-06-2022
ലീഡര്‍ എന്നെഴുതി സതീശന്റെ ഫോട്ടോ: ലീഡര്‍ കെ. കരുണാകരനാണ്; എനിക്ക് മാത്രമായി ബോര്‍ഡ് വേണ്ട - സതീശന് കെണി മനസ്സിലായി
ലീഡര്‍ വിളിയിലും ക്യാപ്റ്റന്‍ വിളിയിലും താന്‍ വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിന് ഒരു ലീഡറെയുള്ളു അത് കെ.കരുണാകനാണ്, ഇത്തരം കെണികളിലൊന്നും താന്‍ വീഴില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. തൃക്കാക്കര വിജയത്തിന് ശേഷം തലസ്ഥാനത്ത് എത്തിയ പ്രതിപക്ഷ നേതാവിന് വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് ഡിസിസി ഒരുക്കിയത്.

വി.ഡി സതീശനെ 'ലീഡര്‍' എന്ന് വിശേഷിപ്പിച്ച് തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തകര്‍ ഫ്‌ലളക്‌സ് ബോര്‍ഡ് വെച്ചതില്‍ ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തിയത്.

'താന്‍ ലീഡറല്ല. കേരളത്തില്‍ ഒരേയൊരു ലീഡറേയുള്ളൂ. അത് കെ.കരുണാകരനാണ്. അതിന് പകരം വെക്കാനുള്ള
Full Story
  25-05-2022
മോദി പ്രധാനമന്ത്രി ആയ ശേഷം ബിജെപി പ്രതീക്ഷിച്ചതു പോലെ സംഭവിക്കുമോ? കപില്‍ സിബലും കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു
എല്ലാവരും അവരവരെക്കുറിച്ച് ചിന്തിക്കണമെന്ന് കപില്‍ സിബല്‍. മരിച്ചാലും ബിജെപിയിലേക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് വിടാനെടുത്ത തീരുമാനത്തെക്കുറിച്ചു ദേശീയമാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും അതു തമാശയായി ചിത്രീകരിക്കപ്പെടാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയപാര്‍ട്ടികള്‍ നിയന്ത്രിതമായ സംഘടനകളാണ്. ആളുകള്‍ വരും പോകും - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അഖിലേഷ് യാദവിനോടു ഞാന്‍ ചോദിക്കുകയായിരുന്നു. അദ്ദേഹം അപ്പോള്‍ സമ്മതിച്ചു. പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞു. അപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കാമെന്ന് അറിയിക്കുകയായിരുന്നു. പാര്‍ലമെന്റില്‍ സ്വതന്ത്ര
Full Story
  25-05-2022
അറസ്റ്റിനു ശേഷവും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നു മാധ്യമങ്ങള്‍: കോടതിയുടെ വിലക്കുണ്ട്; മിണ്ടാന്‍ മേലെന്ന് പിസി
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഹാജരായ പി.സി. ജോര്‍ജിനെ പാലാരിവട്ടം പൊലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്.

ഡിസിപിയുടെ വാഹനത്തില്‍ പാലാരിവട്ടം സ്റ്റേഷനില്‍നിന്നു കൊണ്ടുപോയ പി.സി. ജോര്‍ജിനെ എറണാകുളം എ.ആര്‍. ക്യാംപിലെത്തിച്ചിരുന്നു. പി.സി. ജോര്‍ജിനെ വൈദ്യപരിശോധനയ്ക്കായി എ.ആര്‍. ക്യാംപില്‍നിന്ന് എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. വെണ്ണലയിലെ
Full Story
[22][23][24][25][26]
 
-->




 
Close Window