Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
രാഷ്ട്രീയ വിചാരം
  08-07-2022
മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന് സ്വപ്‌ന ആരോപിച്ച ഷാജ് കിരണിനോട് രാവിലെ ഹാജരാകണമെന്ന് കേന്ദ്ര ഏജന്‍സി
സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജ് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. മുഖ്യമന്ത്രിക്ക് എതിരെ ഉള്‍പ്പെടെ നല്‍കിയ രഹസ്യമൊഴിയില്‍നിന്നു പിന്മാറാന്‍ ഷാജ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു.

സ്വപ്നയ്‌ക്കെതിരായ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് ഷാജ് കിരണിനെ ഇഡി വിളിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദൂതനാണ് ഷാജ് കിരണെന്നാണ് സ്വപ്ന ആരോപിക്കുന്നത്. ഷാജുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും സ്വപ്ന പുറത്തുവിട്ടിരുന്നു.
Full Story
  08-07-2022
പോലീസ് തലപ്പത്ത് വന്‍ മാറ്റങ്ങള്‍: വിജിലന്‍സ് എഡിജിപിയായി മനോജ് എബ്രഹാം, ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജി
വിജിലന്‍സ് എഡിജിപിയായി മനോജ് എബ്രഹാമിനെ നിയമിച്ചു. കെ പത്മകുമാറിന് എഡിജിപി ഐഡ് ക്വോര്‍ട്ടേഴ്‌സ് ചുമതല നല്‍കി. എഡിജിപി യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയായി നിയമിച്ചു. എം ആര്‍ അജിത് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപിയായി മാറ്റി. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി നിയമിച്ചു. ഉത്തരമേഖല ഐജിയായി ടി വിക്രമിന് ചുമതല നല്‍കി. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഈ അഴിച്ചു പണി. മറ്റ് മാറ്റങ്ങള്‍:
എസ് ശ്യാം സുന്ദര്‍ ക്രൈം ഡിഐജി, കെ കാര്‍ത്തിക് കോട്ടയം ജില്ലാ പൊലീസ് മേധാവി, ശില്‍പ ഡി വനിതാ സെല്‍ എസ്പി, വിയു കുര്യാക്കോസ് ഇടുക്കി ജില്ലാ പൊലീസ് മേധാവി, ആര്‍ കറുപ്പ് സ്വാമി കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി, ആര്‍ ആനന്ദ് വയനാട് ജില്ലാ പൊലീസ് കമ്മീഷണര്‍, മെറിന്‍
Full Story
  06-07-2022
വാവിട്ട വാക്കില്‍ വഴുക്കി വീണ് മന്ത്രി സജി: പണ്ട് ആര്‍. ബാലകൃഷ്ണപിള്ളയ്ക്കു സംഭവിച്ചതു പോലെ
വാക്കുവീഴ്ചയില്‍ രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് സജി ചെറിയാന്‍ (Saji Cheriyan). പഞ്ചാബ് മോഡല്‍ പ്രസംഗത്തില്‍ ആര്‍ ബാലകൃഷ്ണപിള്ള കോടതി വിധിയെ തുടര്‍ന്നാണ് ഒഴിഞ്ഞതെങ്കില്‍ സജി ചെറിയാന്റെ വിധി പാര്‍ട്ടി തന്നെ എഴുതി.


സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാന്റെ വിധി ജനറല്‍ സെക്രട്ടറി തന്നെയാണ് കുറിച്ചത്. രാജിയല്ലാതെ മറ്റൊരു സാധ്യതയും ഇല്ലെന്നു തന്നെ ആയിരുന്നു ആ വാക്കുകളുടെ അര്‍ത്ഥം. ജി സുധാകരന്റെ കഠിനാധ്വാനവും തോമസ് ഐസക്കിന്റെ തന്ത്രങ്ങളും നിറഞ്ഞു നിന്ന ആലപ്പുഴയില്‍ വാക്കുകള്‍ കൊണ്ടാണ് സജി ചെറിയാന്‍ സ്വന്തം ഇടം പണിതത്. വാക്കുകള്‍ കൊണ്ടു തന്നെ പടിയിറക്കവും.

ഭരണഘടനയെ തൊട്ടു ചെയ്ത സത്യം ലംഘിച്ചത് ഭരണഘടനയെക്കുറിച്ചുള്ള വാക്കുകളിലൂടെ തന്നെയായി. ഇതാദ്യമല്ല സജി ചെറിയാനെ വാക്കുകള്‍
Full Story
  06-07-2022
ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കീഴ്വായൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. രാവിലെ മാറ്റിവച്ച കേസ് അടിയന്തര സ്വഭാവം പരിഗണിച്ച് ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുകയായിരുന്നു. നാളെ തന്നെ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയലിന്റെ ഹര്‍ജിയിലാണ് നടപടി. പത്തനംതിട്ട മല്ലപ്പള്ളിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന വിവാദ പ്രസംഗം ആദ്യമായി പുറത്തുവിട്ടത് ന്യൂസ് 18 ആയിരുന്നു. പിന്നാലെ രാജി ആവശ്യം ശക്തമാവുകയായിരുന്നു.

നേരത്തെ സമ്മര്‍ദം ശക്തമായതിന് പിന്നാലെ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചു. ഭരണഘടനാ വിരുദ്ധ പ്രസ്താവനയുടെ പേരിലാണ് രാജി. രാവിലെ
Full Story
  29-06-2022
ഓള്‍ഡ് വീഞ്ഞ് ഇന്‍ ന്യൂ കുപ്പി; മുത്യു കുഴല്‍നാടന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്
കേരളത്തില്‍ യുഡിഎഫ് തുടര്‍ച്ചയായി പ്രതിപക്ഷമാകാനുള്ള കാരണങ്ങളിലൊന്ന് കള്ള പ്രചാരണങ്ങളാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭാര്യ വീണ വിജയനെതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായാണ് മുഹമ്മദ് റിയാസ് രംഗത്തെത്തിയത്. 'ഓള്‍ഡ് വീഞ്ഞ് ഇന്‍ ന്യൂ കുപ്പി'- അത്രയേ എനിക്ക് പറയാനുള്ളൂ എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടനെതിരേ നിയമനടപടികള്‍ സ്വീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൃത്യമായ നിലപാട് സ്വീകരച്ചതാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. 'അദ്ദേഹത്തിന് ഇനിയും ഇനിയും പറയാനുള്ള അവകാശമുണ്ട്. ജനാധിപത്യത്തില്‍ ഒരാള്‍ക്ക് പറഞ്ഞകാര്യം തന്നെ പറയാനുള്ള അവകാശമില്ലെന്ന് പറയാന്‍
Full Story
  29-06-2022
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേ ആരോപണത്തില്‍ ഉറച്ച് കുഴല്‍നാടന്‍: പറഞ്ഞത് അസംബന്ധമെന്നു തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെയുള്ള ആരോപണത്തിലുറച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ . വീണാ വിജയന്റെ കമ്പനിയുടെ മെന്റര്‍ ആണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ എന്നത് വെബ്‌സൈറ്റില്‍നിന്ന് നീക്കംചെയ്‌തെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വെബ്‌സൈറ്റിലെ ഇത് വ്യക്തമാക്കുന്ന ഭാഗം അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. സ്വര്‍ണക്കടത്ത് കേസ് ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ എക്‌സാലോജിക് എന്ന കമ്പനിയുടെ വെബ്‌സൈറ്റ് ലഭ്യമല്ലാതായെന്നും പിന്നീട് മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമാണ് ഇത് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നും മാത്യു കുഴല്‍ നാടന്‍ ആരോപിച്ചു.


വീണാ വിജയന്‍ നടത്തുന്ന ഐടി കമ്പനി എക്‌സാലോജിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട
Full Story
  28-06-2022
സ്വര്‍ണക്കടത്തു കേസില്‍ മകളെ പറ്റിയുള്ള പരാമര്‍ശം: യുഡിഎഫ് യുഡിഎഫ് അംഗത്തോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ മകളെപ്പറ്റിയുള്ള പരാമര്‍ശത്തില്‍ യുഡിഎഫ് അംഗം മാത്യു കുഴല്‍നാടനോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.മുഖ്യമന്ത്രിയുടെ മകളെയും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടറായിരുന്ന ജെയ്ക് ബാലഗോപാലിനെയും കുറിച്ച് മാത്യു കുഴല്‍നാടന്‍ നടത്തിയ പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.


'മാത്യു കുഴല്‍നാടന്റെ വിചാരം എന്തും എങ്ങനെയും തട്ടിക്കളയാന്നാണ്. മകളെപ്പറ്റി പറഞ്ഞാല്‍ ഞാനങ്ങ് കിടിങ്ങിപ്പോകുമെന്നാണോ ധാരണ. പച്ചക്കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരു വ്യക്തിയെ എന്റെ മകള്‍ മെന്റര്‍ ആയി വെച്ചിട്ടേയില്ല. സത്യവിരുദ്ധമായ കാര്യങ്ങള്‍ പറയരുത്. അത്തരം കാര്യങ്ങള്‍ മനസില്‍ വെച്ചാല്‍മതി. അസംബന്ധങ്ങള്‍ വിളിച്ചുപറഞ്ഞ ശേഷം വീണ്ടും അസംബന്ധങ്ങള്‍
Full Story
  28-06-2022
മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ടി ശിവദാസ മേനോന്‍ അന്തരിച്ചു
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് ന്യൂമോണിയ ബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുലര്‍ച്ചെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. മലമ്പുഴ മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ നിയമസഭാംഗവും രണ്ടുതവണ മന്ത്രിയുമായിരുന്നു.

1987ലും 1996ലും നായനാര്‍ സര്‍ക്കാരില്‍ മന്ത്രിയായി. മൂന്നാം ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളും കൈകാര്യം ചെയ്തു. 2001ല്‍ ചീഫ് വിപ്പുമായിരുന്നു.

പിയേഴ്‌സ് ലി കമ്പനിയുടെ മാനേജരായിരുന്ന വെള്ളോലി
Full Story
[20][21][22][23][24]
 
-->




 
Close Window