Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
ഇന്ത്യ/ കേരളം
  01-09-2023
ദമ്പതികള്‍ ഡിവോഴ്‌സ് നേടിയാലും ആ വിവാഹത്തിലുള്ള മക്കള്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ അവകാശമുണ്ട്: സുപ്രീംകോടതിയില്‍ നിന്നു സുപ്രധാന വിധി
വേര്‍പെടുത്തിയ വിവാഹത്തിലുള്ള കുട്ടികള്‍ക്കും മാതാപിതാക്കളുടെ സ്വത്തില്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു.

നിലവിലെ വിവാഹത്തിലുള്ള കുട്ടികള്‍ക്ക് പൂര്‍വിക സ്വത്തിലുള്ള അവകാശം പോലെ തന്നെ മുന്‍ വിവാഹത്തിലെ കുട്ടികള്‍ക്കും അവകാശം ഉണ്ടെന്നും അതില്‍ ഒരു വിഹിതം അവര്‍ക്ക് നല്‍കണമെന്നും കോടതി വ്യക്തമാക്കി. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

സ്വവര്‍ഗാനുരാഗിയായ യുവതിയുടെ മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ്ങിന് നിര്‍ദേശം നല്‍കി ഡല്‍ഹി ഹൈക്കോടതി

മാതാപിതാക്കളുടെ സ്വത്തില്‍ മാത്രമാകും കുട്ടികള്‍ക്ക് ഇത്തരത്തില്‍ അവകാശമുണ്ടാവുക. ഹിന്ദു മിതാക്ഷര നിയമപ്രകാരം ഭരിക്കുന്ന കൂട്ടുകുടുംബ
Full Story
  25-08-2023
വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മലയാളികള്‍ മരിച്ചു: തോട്ടത്തില്‍ ജോലിക്കു പോയവരാണ് മരിച്ചതെന്നു സ്ഥിരീകരിച്ചു
വയനാട് തലപ്പുഴ കണ്ണോത്ത് മലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. തേയില നുള്ളാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. അപകടത്തില്‍ 9 പേര്‍ മരണപ്പെട്ടു. മരിച്ചത് എല്ലാവരും സ്ത്രീകളാണ്. ആകെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. മറ്റുള്ളവര്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

തേയില നുള്ളി തിരികെവരുമ്പോഴായിരുന്നു അപകടം. മരണപ്പെട്ടവരില്‍ 6 പേരെ തിരിച്ചറിഞ്ഞു. റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല, ഷാജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മക്കി മലയില്‍ തൊഴിലെടുത്തിരുന്ന എസ്റ്റേറ്റ് തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു.
Full Story
  25-08-2023
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്താന്‍ ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശം
ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളാണ് ഇതു സംബസിച്ച് കോട്ടയം ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരും വരെ കിറ്റ് വിതരണം നിര്‍ത്തിവെക്കാനാണ് തീരുമാനം.

അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തയച്ചിരുന്നു.

ഓണാഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ് ഈ തീരുമാനം. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിലെ
Full Story
  24-08-2023
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി: അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് റിപ്പോര്‍ട്ട്
ബ്രിക്സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും. സേനാ പിന്മാറ്റത്തിന് ധാരണയായി. കൂടിക്കാഴ്ചയില്‍ അതിര്‍ത്തി പ്രശ്നങ്ങള്‍ പ്രധാനമന്ത്രി ഉന്നയിക്കുകയും ചെയ്തു. വിദേശകാര്യമന്ത്രാലയം കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്.

2020 മുതല്‍ ഇന്ത്യ-ചൈന അതിര്‍ത്തില്‍ സംഘര്‍ഷ സാഹചര്യം നിലനിന്നിരുന്നു. ഇതിനിടെ 19 തവണ സൈനിക കമാന്‍ഡര്‍മാരുടെ ചര്‍ച്ചകള്‍ നടന്നിരുന്നു. പാങ്കോങ്സോ തടകത്തിന് സമീപത്തെ പ്രദേശങ്ങളില്‍ ചൈനീസ് സൈന്യം പിന്മാറിയിരുന്നു. എന്നാല്‍ ലഡാക്കിലെ പ്രധാനകേന്ദ്രങ്ങളില്‍ ചൈനയുടെ സൈന്യത്തിന്റെ സാന്നിധ്യം ഉണ്ട്. ഇരു രാജ്യത്തിന്റെ അതിര്‍ത്തികളിലും സൈനിക വിന്യാസം നടത്തിയിരുന്നു. ഈ സാഹചരയത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.

ഗാല്‍വന്‍
Full Story
  24-08-2023
മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുപ്പള്ളിയില്‍: പലതിലും വ്യക്തത ഉണ്ടാക്കുന്ന ഒന്നാകും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി
പലതിലും വ്യക്തത ഉണ്ടാക്കുന്ന ഒന്നാകും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രത്തിന് എതിരെ നേരിയ വിമര്‍ശനം പോലും യുഡിഎഫ് എംപിമാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. കിടങ്ങൂരില്‍ കണ്ടത് ഇതിന്റെ ബാക്കി പത്രമാണ്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും മുഖ്യമന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ചു. കൂടംകുളം ലൈന്‍, ഗെയില്‍ പദ്ധതികള്‍ വന്നതിന് പിന്നില്‍ എല്‍ ഡി എഫ് സര്‍ക്കാരാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളിലൂന്നി പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. തനിക്കും കുടുംബത്തിനും എതിരെ ഉയര്‍ന്ന ആരോപണങ്ങളേയും വിവാദങ്ങളേയും കുറിച്ച് യാതൊരു
Full Story
  22-08-2023
ഹിന്ദുവിനെ ഉണര്‍ത്തി, വിശ്വാസിയെ നിങ്ങള്‍ ഉണര്‍ത്തി, കൂട്ടത്തില്‍ ഞാനും ഉണര്‍ന്നു'': ഗണേശോത്സവത്തില്‍ പങ്കെടുത്ത് സുരേഷ് ഗോപി പറഞ്ഞു
''ഇത്തരമൊരു തീരുമാനം എടുക്കാന്‍ സാധിച്ചെങ്കില്‍ ചില പിശാചുക്കളോടു നമ്മള്‍ നന്ദി പറയണം. ഞാന്‍ ആ പിശാചിനോടു നന്ദി പറയുന്നു. ഹിന്ദുവിനെ ഉണര്‍ത്തി, വിശ്വാസിയെ നിങ്ങള്‍ ഉണര്‍ത്തി, കൂട്ടത്തില്‍ ഞാനും ഉണര്‍ന്നു''- പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ മണ്ഡലം ഗണേശോത്സവത്തില്‍ പങ്കെടുത്ത് സുരേഷ് ഗോപി പറഞ്ഞു.
ആറേഴ് വര്‍ഷത്തോളമായി ഗണേശോത്സവത്തില്‍ പങ്കെടുക്കാന്‍ വിളിക്കാറുണ്ടെങ്കിലും അതില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. കൊക്കില്‍ ജീവനുള്ള കാലത്തോളം, നടുനിവര്‍ത്തി രണ്ടുകാലില്‍ നടക്കാന്‍ കഴിയുന്നിടത്തോളം കാലം ഗണേശോത്സവങ്ങളില്‍ പങ്കെടുക്കുമെന്ന് ഇത്തവണ തീരുമാനിച്ചതായും സുരേഷ് ഗോപി പറഞ്ഞു.
ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന മറ്റൊരു തൃശൂര്‍ പൂരമായിരിക്കണം അടുത്തവര്‍ഷത്തെ ഗണേശോത്സവമെന്ന് സുരേഷ്
Full Story
  18-08-2023
ആനക്കൊമ്പ് കൈവശം വച്ച കേസ്: മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി
ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി. കേസില്‍ മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ നവംബര്‍ മൂന്നിന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു.

സര്‍ക്കാരിന്റെ നീക്കം പൊതുതാത്പര്യത്തിന്‍ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 2011ല്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് ആദായനികുതി വകുപ്പെടുത്ത കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു.

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ ഒന്നാംപ്രതിയാക്കി കഴിഞ്ഞവര്‍ഷം പെരുമ്പാവൂര്‍ കോടതിയില്‍ വനം വകുപ്പ്
Full Story
  18-08-2023
ഇന്ത്യ അയച്ച വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ അടുത്ത് എത്തി: ചന്ദ്രനില്‍ ഇറങ്ങാനുള്ള ഭ്രമണപഥം താഴ്ത്തല്‍ വിജയിച്ചു
രാജ്യത്തിന്റെ ചാന്ദ്രദൗത്യം നിര്‍ണായകഘട്ടത്തിലേക്ക്. പ്രഗ്യാന്‍ റോവറിനെ വഹിക്കുന്ന വിക്രം ലാന്‍ഡര്‍ ചന്ദ്രനിലേക്ക് ഇറക്കുന്നതിന് മുന്നോടിയായുള്ള ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് വൈകിട്ട് നടന്നു. വേഗത കുറച്ചുള്ള ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. അതിനിടെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പിരിഞ്ഞ വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രം ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു.

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് ആദ്യഘട്ട ഡീ- ബൂസ്റ്റിങ് (വേഗം കുറക്കുന്ന പ്രക്രിയ) പ്രക്രിയയിലൂടെ ചന്ദ്രനോട് ഏറ്റവുമടുത്ത ഭ്രമണപഥത്തിലേക്ക് ചന്ദ്രയാന്‍-3നെ താഴ്ത്തിയത്. ചന്ദ്രനില്‍നിന്ന് കുറഞ്ഞത് 113 കിലോമീറ്ററും കൂടിയത് 157 കിലോമീറ്ററും അകലെയാണ് ദീര്‍ഘ വൃത്താകൃതിയിലുള്ള ഈ
Full Story
[32][33][34][35][36]
 
-->




 
Close Window