Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3203 INR  1 EURO=111.7069 INR
ukmalayalampathram.com
Tue 14th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥലംമാറ്റം
Text By: UK Malayalam Pathram
ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് നിയമനം. നിലവിലെ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ കെ കെ ബാലകൃഷ്ണന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി ചുമതലയേല്‍ക്കും. സ്വഭാവിക സ്ഥലം മാറ്റമാണ് എന്നാണ് വിവരം. തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി എസ് ശശികുമാര്‍ തൃശൂര്‍ ജില്ലാ ജഡ്ജിയായും പുതിയ ചുമതല വഹിക്കും.
നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിച്ചതിന് പിന്നാലെ ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. വിചാരണ ഘട്ടത്തില്‍ ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി കേസിലെ പരാതിക്കാരിയായ നടിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പിന്നീട് കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം. പിന്നാലെ ഹണി എം വര്‍ഗീസിനെതിരായ സൈബര്‍ ആക്രമണങ്ങളിലും വ്യക്തിഹത്യയിലും ഇടപെടല്‍ ആവശ്യപ്പെട്ട് കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ച് നിവേദനം നല്‍കിയിരുന്നു.
 
Other News in this category

 
 




 
Close Window