Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
ഇന്ത്യ/ കേരളം
  10-07-2023
കേസില്‍ പ്രതിയല്ലാത്ത മാധ്യമ പ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചെടുത്തത് എന്തടിസ്ഥാനത്തില്‍? പോലീസ് നടപടിയില്‍ ഹൈക്കോടതിയുടെ വിമര്‍ശനം
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ പ്രതിയല്ലാത്ത മാധ്യമ പ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചെടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചു. മാധ്യമപ്രവര്‍ത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെടിരിക്കുകയാണെന്നും ഫോണ്‍ ഉടന്‍ വിട്ടുനല്‍കണമെന്നും ഹൈക്കോടതി പൊലീസിനോട് പറഞ്ഞു.

പത്തനംതിട്ടയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകനായ ജി വിശാഖന്റെ ഫോണ്‍ പിടിച്ചെടുത്ത പോലീസ് നടപടി തെറ്റെന്നു ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ പ്രതിയല്ലാത്ത ഒരാളുടെ ഫോണ്‍ പിടിച്ചെടുത്ത പോലീസ് നടപടിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഫോണ്‍ പിടിച്ചെടുത്തതു സംബന്ധിച്ചു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പോലീസിന്റെ വിശദീകരണം തേടി.

കേസില്‍ പ്രതി അല്ലാത്ത ഒരാളെ
Full Story
  10-07-2023
കേന്ദ്ര സര്‍ക്കാരിന്റെ ഏക സിവില്‍ കോഡിനെതിരേ തിരുവന്തപുരത്ത് യുഡിഎഫ് ബഹുസ്വരതാ സംഗമം
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും തീരുമാനത്തിനെതിരെ യുഡിഎഫ് ബഹുസ്വരതാ സംഗമം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കാത്തതിലും അവിടെ ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളിലും പ്രതിഷേധിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിന് വേണ്ടി സംഘപരിവാര്‍ ഇതെല്ലാം മനഃപൂര്‍വം ഉണ്ടാക്കുന്നതാണ്. ആ കെണിയില്‍ വീഴാതെ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചു നിര്‍ത്താനുള്ള തീരുമാനമാണ് യു.ഡി.എഫ് കൈക്കൊണ്ടത്. അതിന്റെ ഭാഗമായി ജൂലൈ 29-ന് തിരുവനന്തപുരത്ത് എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിച്ചുള്ള ബഹുസ്വരതാ സംഗമം സംഘടിപ്പിക്കുമെന്നും
Full Story
  06-07-2023
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ നഴ്‌സിനെ ജീവനോടെ കുഴിച്ചു മൂടി: പ്രണയം തകര്‍ന്നതിന്റെ പ്രതികാരത്തില്‍ കൊലപാതകം ചെയ്തതു കാമുകന്‍
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ സ്വദേശിനിയെ മുന്‍ കാമുകന്‍ ജീവനോടെ കുഴിച്ചുമൂടി സംഭവത്തില്‍ പ്രതിയെ ആജീവനാന്ത തടവിന് വിധിച്ച് കോടതി. 21 കാരിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ജസ്മീന്‍ കൗറാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സ്വദേശിയായ തരിക്ജോത് സിംഗാണ് പ്രതി.

2021 മാര്‍ച്ചിലാണ് തരിക്ജോത് സിംഗ് ജസ്മീനെ തട്ടിക്കൊണ്ടുപോയി കേബിള്‍ വയറുകൊണ്ട് കൈകാലുകള്‍ ബന്ധിപ്പിച്ച് ജീവനോടെ കുഴിച്ചുമൂടുന്നത്. പിന്നാലെ അറസ്റ്റിലായ സിംഗ്, 2023 ഫെബ്രുവരിയില്‍ കുറ്റ സമ്മതം നടത്തിയിരുന്നു.

ജസ്മീനും തരിക്ജോതും ആദ്യം പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. തരിക്ജോത് സിംഗിന് ബ്രേക്കപ്പിനെ തുടര്‍ന്ന് ജസ്മീനോട് പക തോന്നി. ഈ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
അഡ്ലെയ്ഡില്‍ നിന്ന് ജസ്മീനെ കാറില്‍
Full Story
  06-07-2023
വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു: കാപ്പി മലയില്‍ ഉരുള്‍ പൊട്ടി: ജയിലിന്റെ മതില്‍ ഇടിഞ്ഞു: 2 ജില്ലകളില്‍ സ്‌കൂള്‍ അവധി
സംസ്ഥാനത്ത് മഴയും മഴക്കെടുതിയും തുടരുന്നു. പതിനൊന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഇടുക്കിയില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പ്. വ്യാപക നാശനഷ്ടങ്ങളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി. മലപ്പുറം മഞ്ചേരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിനു മുകളിലേക്ക് മരം വീണുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വൈകിട്ട് 3.30 ഓടെ മഞ്ചേരി കാരക്കുന്നിലാണ് അപകടമുണ്ടായത്.

കണ്ണൂര്‍ ജില്ലയിലെ കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍. വൈതല്‍കുണ്ട് എന്ന സ്ഥലത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നതെന്നാണ് വിവരം . ആളപായം
Full Story
  05-07-2023
സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഇനി സാലറി സര്‍ട്ടിഫിക്കറ്റില്‍ കടുത്ത നിയന്ത്രണം
ജീവനക്കാർക്ക് ശമ്പളസർട്ടിഫിക്കറ്റ് നൽകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ജീവനക്കാർ അവർക്ക് വീട്ടാവുന്നതിനെക്കാൾ കൂടുതലായി കടക്കാരായി മാറുന്ന സാഹചര്യമാണെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്നാണ് ശമ്പള വിതരണ ഓഫീസർമാർക്ക് ധനവകുപ്പ് നല്‍കിയിരിക്കുന്ന നിർദേശം.

ജീവനക്കാരുടെ പ്രതിമാസ വായ്പ അല്ലെങ്കിൽ ചിട്ടിയുടെ മാസത്തവണ ആ വ്യക്തിയുടെ കൈയിൽ കിട്ടുന്ന ശമ്പളത്തെക്കാൾ (നെറ്റ് സാലറി) കൂടുതലാണെങ്കിൽ തുടർന്നും വായ്പയ്ക്കോ ചിട്ടിപിടിക്കുന്നതിനോ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് ധനവകുപ്പ് നിര്‍ദേശിക്കുന്നു.

ഗതാഗതം തടസ്സപ്പെടുത്തിയതിന് ലോറിക്കുള്ള ചലാൻ ബൈക്ക് ഉടമയ്ക്ക് അയച്ച് ട്രാഫിക് പോലീസ്

ശമ്പളത്തിൽനിന്ന് റിക്കവറി ഉള്ളവർക്കും റിക്കവറി തത്കാലം
Full Story
  05-07-2023
വിമാന നിരക്കുകള്‍ കുതിച്ചുയരുന്നു: ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു
കേരളത്തിലേക്കുള്ള വിമാന നിരക്കുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ഓണം സീസണ്‍ പ്രവാസികള്‍ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.

ആഘോഷങ്ങള്‍ക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കും കനത്ത ആഘാതമാണ് ഈ വര്‍ദ്ധന. കുതിച്ചുയരുന്ന ഫ്‌ലൈറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കുന്ന സാഹചര്യം വന്നിരിക്കുന്നു.

അതിനാല്‍ ഈ വിഷയത്തിലടിയന്തിരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ ആഗസ്ത് 15 മുതല്‍ സെപ്തംബര്‍ 15 വരെയുള്ള ഒരു മാസം യുഎഇയില്‍
Full Story
  05-07-2023
മഴ കനത്തു: പലയിടത്തും ശക്തമായ കാറ്റ്: അണക്കെട്ടുകള്‍ നിറയുന്നു; നാളെയും വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്ക് അവധി
സംസ്ഥാനത്ത് മഴയും മഴക്കെടുതിയും തുടരുന്നു. പതിനൊന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഇടുക്കിയില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പ്. വ്യാപക നാശനഷ്ടങ്ങളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കിയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ജൂലൈ 6) ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റില്‍
Full Story
  04-07-2023
കേരളത്തില്‍ കനത്ത മഴ തുടരുന്നു: മഴക്കെടുതിയില്‍ രണ്ടു മരണം: 137 വീടുകള്‍ തകര്‍ന്നു; 2 ജില്ലകളില്‍ നാളെയും സ്‌കൂള്‍ അവധി
മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ട് മരണം. കാസര്‍ഗോഡും പാലക്കാടും ആണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴയില്‍ ഒരാളെ കാണാതായി. ഇടുക്കിയില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. സംസ്ഥാനത്ത് 137 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോഡ് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കൊളേജുകള്‍ക്ക് അവധി ബാധകമല്ല. കണ്ണൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.

കേരളത്തില്‍ ലഭിക്കേണ്ട മഴയുടെ ശരാശരിയുടെ ഇരട്ടിയില്‍ അധികം രണ്ട് ദിവസത്തിനിടെ ലഭിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തിനിടെ കാസര്‍ഗോഡ് 17 സെമീറ്ററും കോട്ടയത്ത് 15 സെന്റീ മീറ്ററിനു മുകളിലും മഴ ലഭിച്ചു. കണ്ണൂര്‍ കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍
Full Story
[34][35][36][37][38]
 
-->




 
Close Window