Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
ഇന്ത്യ/ കേരളം
  18-08-2023
ആനക്കൊമ്പ് കൈവശം വച്ച കേസ്: മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി
ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി. കേസില്‍ മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ നവംബര്‍ മൂന്നിന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു.

സര്‍ക്കാരിന്റെ നീക്കം പൊതുതാത്പര്യത്തിന്‍ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 2011ല്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് ആദായനികുതി വകുപ്പെടുത്ത കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു.

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ ഒന്നാംപ്രതിയാക്കി കഴിഞ്ഞവര്‍ഷം പെരുമ്പാവൂര്‍ കോടതിയില്‍ വനം വകുപ്പ്
Full Story
  18-08-2023
ഇന്ത്യ അയച്ച വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ അടുത്ത് എത്തി: ചന്ദ്രനില്‍ ഇറങ്ങാനുള്ള ഭ്രമണപഥം താഴ്ത്തല്‍ വിജയിച്ചു
രാജ്യത്തിന്റെ ചാന്ദ്രദൗത്യം നിര്‍ണായകഘട്ടത്തിലേക്ക്. പ്രഗ്യാന്‍ റോവറിനെ വഹിക്കുന്ന വിക്രം ലാന്‍ഡര്‍ ചന്ദ്രനിലേക്ക് ഇറക്കുന്നതിന് മുന്നോടിയായുള്ള ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് വൈകിട്ട് നടന്നു. വേഗത കുറച്ചുള്ള ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. അതിനിടെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പിരിഞ്ഞ വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രം ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു.

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് ആദ്യഘട്ട ഡീ- ബൂസ്റ്റിങ് (വേഗം കുറക്കുന്ന പ്രക്രിയ) പ്രക്രിയയിലൂടെ ചന്ദ്രനോട് ഏറ്റവുമടുത്ത ഭ്രമണപഥത്തിലേക്ക് ചന്ദ്രയാന്‍-3നെ താഴ്ത്തിയത്. ചന്ദ്രനില്‍നിന്ന് കുറഞ്ഞത് 113 കിലോമീറ്ററും കൂടിയത് 157 കിലോമീറ്ററും അകലെയാണ് ദീര്‍ഘ വൃത്താകൃതിയിലുള്ള ഈ
Full Story
  17-08-2023
ഉമ്മന്‍ചാണ്ടി ഇല്ലാതായ മണ്ഡലത്തില്‍ മത്സരത്തിന് 10 സ്ഥാനാര്‍ഥികള്‍: യുഡിഎഫ് - ചാണ്ടി ഉമ്മന്‍, സിപിഎം ജെയ്ക്ക് സി. തോമസ്, ബിജെപി ലിജിന്‍ ലാല്‍
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയപരിധി അവസാനിച്ചു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പത്ത് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചിരിക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ ആം ആദ് മി പാര്‍ട്ടിയുടെയും സ്വതന്ത്രന്മാരുടെയും പത്രികകളാണ് വരണാധികാരിക്ക് മുന്‍പിലെത്തിയത്. ഓഗസ്റ്റ് 21 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. സെപ്റ്റംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ എട്ടിനു വോട്ടെണ്ണല്‍ നടക്കും. ചാണ്ടി ഉമ്മന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), റെജി സഖറിയ (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്), ജി.
Full Story
  17-08-2023
ഗതാഗത നിയമം പാലിച്ച് വണ്ടിയോടിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ ഇളവ്: കേരളത്തിലെ വാഹനവകുപ്പ് ജനകീയ പാതയില്‍
വാഹന ഇന്‍ഷുറന്‍സില്‍ നോണ്‍ വയലേഷന്‍ ബോണസ് നല്‍കുന്ന കാര്യം ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വ്യാഴാഴ്ച ചേര്‍ന്ന ഉന്നതതല യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

റോഡപകടങ്ങളും മരണവും കുറഞ്ഞതുകൊണ്ട് നിരവധി മനുഷ്യജീവന്‍ രക്ഷിക്കാനായതിനോടൊപ്പം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടായതായാണ് കരുതുന്നത്. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇളവും തുടരെത്തുടരെ നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴയും നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെടാനാണ് നിലവിലെ തീരുമാനം.

ഓരോ വര്‍ഷം ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ ഗതാഗത നിയമ ലംഘന പിഴ തുക അടച്ചതായി ഉറപ്പുവരുത്തുവാന്‍ നിര്‍ദേശം
Full Story
  16-08-2023
അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും
അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

10-ാം തരം കഴിഞ്ഞ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, സ്‌റ്റൈപ്പന്റ്, കോളേജ് ക്യാന്റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നല്‍കും. ഭൂരഹിത- ഭവനരഹിത അതിദരിദ്രര്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് യുഡി ഐഡി നല്‍കുന്നതിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും.

കുടുംബാംഗങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാന മാര്‍ഗം കണ്ടെത്തി നല്‍കാനാവണമെന്ന് മഖ്യമന്ത്രി നിര്‍ദേശിച്ചു. മാനസിക വെല്ലുവിളി
Full Story
  16-08-2023
മുഖ്യമന്ത്രിയുടെ മകളുടെ വരുമാന കണക്ക് പുറത്തു വിടാമോ: സ്വന്തം വരുമാനം മാധ്യമങ്ങള്‍ക്കു മുന്നില്‍ നിരത്തി മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വെല്ലുവിളി
തനിക്കെതിരെ ഉന്നയിച്ച ആരോപണം അന്വേഷിക്കാന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുന്നതായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തന്റെ അഭിഭാഷക സ്ഥാപനത്തിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം ഇഡിയോ വിജിലന്‍സോ, ഏത് ഏജന്‍സിയെ വച്ചും അന്വേഷിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടിക്ക് അകത്ത് ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ അത് അന്വേഷിക്കുന്നതിന് സ്വന്തമായി കമ്മീഷനെ വയ്ക്കുന്ന രീതിയാണാലോ സിപിഎമ്മിനുള്ളത്. തന്റെ സ്ഥാപനത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അത്തരത്തില്‍ കമ്മീഷനെ വെച്ച് അന്വേഷിക്കാന്‍ സിപിഎമ്മിനെ മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചു. ആരെങ്കിലും വന്ന് അന്വേഷിച്ചാല്‍ പോരാ! സാമ്പത്തിക വിദഗ്ധനും കുറച്ചെങ്കിലും മര്യാദ പുലര്‍ത്തുകയും ചെയ്യുന്ന തോമസ്
Full Story
  13-08-2023
പുതുപ്പള്ളിയില്‍ പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തും: പ്രചാരണത്തിന് രാഷ്ട്രീയ വിഷയങ്ങള്‍ മതിയെന്ന് തീരുമാനം
മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപ്പള്ളിയിലേക്ക്. മുഖ്യമന്ത്രി ഈ മാസം 24ന് പുതുപ്പള്ളിയില്‍ എത്തും. അയര്‍ക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിലാണ് പ്രചാരണ പരിപാടികള്‍. 31ന് ശേഷം രണ്ടാം ഘട്ട പ്രചാരണത്തിനും മുഖ്യമന്ത്രി എത്തും. ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാരില്ല.
ഇതിനിടെ, പുതുപ്പള്ളിയില്‍ രാഷ്ട്രീയം പറഞ്ഞാല്‍ മതിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചു. വ്യക്തിഗത വിമര്‍ശനങ്ങളിലേക്ക് പോകേണ്ട. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ പ്രചാരണമാക്കും. കേന്ദ്രം സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതും പ്രതിപക്ഷം വികസനങ്ങള്‍ക്ക് തടസം നില്‍ക്കുന്നതും ചര്‍ച്ച ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലപര്യടനത്തിലാണ്
Full Story
  11-08-2023
ഉമ്മന്‍ചാണ്ടിയുടെ മകന് എതിരേ സിപിഎം സ്ഥാനാര്‍ഥിയാകുന്നത് ജെയ്ക് സി തോമസ്: കഴിഞ്ഞ തവണ മത്സരിച്ചത് ഉമ്മന്‍ചാണ്ടിക്കെതിരേ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് മൂന്നാം തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.
സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമാണ് ജെയ്ക്. കഴിഞ്ഞ രണ്ടുതെരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്കിന്റെ മൂന്നാമങ്കം ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെതിരെയാണ്.
മണ്ഡലത്തില്‍ സുപരിചിതനാണെന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം ഒന്‍പതിനായിരത്തിലേക്ക് എത്തിക്കാനായതും ജെയ്കിന് അനുകൂല ഘടകങ്ങളായി സിപിഎം വിലയിരുത്തുന്നു. പുതുപ്പള്ളിയില്‍ പുതുമുഖം വരുന്നത് ഗുണം ചെയ്യില്ലെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. 2016 ല്‍
Full Story
[33][34][35][36][37]
 
-->




 
Close Window