Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1311 INR  1 EURO=107.4114 INR
ukmalayalampathram.com
Tue 10th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വിവാഹത്തിന് മുമ്പ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തില്‍ ജാഗ്രത വേണമെന്ന് സുപ്രീം കോടതി
Text By: UK Malayalam Pathram
വിവാഹത്തിന് മുമ്പ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും തികച്ചും അപരിചിതരാണെന്നും വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിക്കപ്പെടുന്ന പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ പരാമര്‍ശങ്ങള്‍. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദുബായില്‍ വെച്ച് പ്രതി താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന പരാതിക്കാരിയുടെ ആരോപണത്തെ കോടതി ചോദ്യം ചെയ്തു.
'ഇത് പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണ്. ഞങ്ങള്‍ പഴയ ചിന്താഗതിക്കാരായിരിക്കാം, പക്ഷേ വിവാഹത്തിന് മുമ്പ് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തികച്ചും അപരിചിതരാണ്. വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അവര്‍ ജാഗ്രത പാലിക്കണം,' - ബെഞ്ച് നിരീക്ഷിച്ചു.
'അവരുടെ ബന്ധം എത്ര ആഴത്തിലുള്ളതാണെങ്കിലും, വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നില്ല. ഒരുപക്ഷേ ഞങ്ങള്‍ പഴയ ചിന്താഗതിക്കാരായിരിക്കാം, പക്ഷേ നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കണം. വിവാഹത്തിന് മുമ്പ് ആരും ആരെയും വിശ്വസിക്കരുത്.' - ജസ്റ്റിസ് നാഗരത്‌ന കൂട്ടിച്ചേര്‍ത്തു:
 
Other News in this category

 
 




 
Close Window