|
തൊണ്ടിമുതല്‍ കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. തൊണ്ടിമുതല്‍ കേസിലെ പുനരന്വേഷണത്തിനെതിരെ ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സുപ്രീംകോടതി, വിചാരണ നേരിടണമെന്നും നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ സി ടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ആവശ്യമെങ്കില്‍ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നത് അതീവ ഗൗരവത്തോടെയാണ് സുപ്രീംകോടതി വിലയിരുത്തിയത്. തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദി പൊലീസ് ആകാം എന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. |