Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
ഇന്ത്യ/ കേരളം
  15-02-2023
നടിയെ ആക്രമിച്ച കേസ്: മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കരുത്: സുപ്രീംകോടതിയില്‍ ദിലീപ്
നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ കേസിലെ എട്ടാം പ്രതി ദിലീപ്. വിസ്താരത്തിന് പ്രോസിക്യൂഷന്‍ നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് ആരോപിച്ച് ദിലീപ് സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.

തെളിവുകളുടെ വിടവു നികത്താനാണ് മുന്‍ ഭാര്യയായ മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടി കൊണ്ട് പോകാനാണെന്നും കോടതിയില്‍ സമര്‍പ്പിച്ച 24 പേജുള്ള സത്യവാങ്മൂലത്തില്‍ ദിലീപ് ആരോപിക്കുന്നു.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭര്‍ത്താവിന്റെയും ശബ്ദം തിരിച്ച്
Full Story
  15-02-2023
സ്വര്‍ണക്കടത്തു കേസ്: മുഖ്യമന്ത്രിക്കു നേരേ വിരല്‍ ചൂണ്ടി വീണ്ടും സ്വപ്‌ന: രവീന്ദ്രനെ ചോദ്യം ചെയ്താല്‍ എല്ലാം പുറത്തു വരുമെന്നും സ്വപ്ന
ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്.വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും പുറത്ത് തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇടപാടില്‍ പ്രധാന പങ്കുണ്ടെന്ന് പറഞ്ഞ സ്വപ്ന കേസില്‍ താന്‍ കൂടി പ്രതിയായാലേ പൂര്‍ണ്ണത വരൂവെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എന്‍.രവീന്ദ്രനെ ചോദ്യം ചെയ്താല്‍ എല്ലാ വമ്പന്‍മാരുടേയും പങ്ക് പുറത്താകുമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

'ശിവശങ്കറിനെ അറസ്റ്റ് ചെയ്തതില്‍ ദുഃഖമുണ്ട്. എന്നാല്‍ ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഇതില്‍ ഉള്‍പ്പെട്ട ഓരോരുത്തരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നതാണ് എന്റെ ലക്ഷ്യം. കേരളം മൊത്തം വിറ്റുതുലയ്ക്കാന്‍
Full Story
  14-02-2023
മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണച്ച് പിണറായി വിജയന്‍: ബിബിസിയുടെ ഡോക്യുമെന്ററി ബിജെപിയെ പ്രകോപിച്ചെന്ന് മുഖ്യമന്ത്രി
ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയില്‍ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക് നേരെ തിരിഞ്ഞിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാര്‍ഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണമെന്നും
Full Story
  07-02-2023
ചിന്ത രണ്ടു വര്‍ഷമായി താമസം ഫോര്‍ സ്റ്റാര്‍ റിസോര്‍ട്ടിലാണെന്ന് കോണ്‍ഗ്രസ്: ചെലവ് 38 ലക്ഷം; അമ്മയുടെ ചികിത്സയ്ക്കാണെന്ന് ചിന്ത
കൊല്ലം തങ്കശ്ശേരിയിലെ നക്ഷത്ര റിസോര്‍ട്ടില്‍ അമ്മയ്‌ക്കൊപ്പം ഒന്നര വര്‍ഷത്തിലേറെ താമസിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. അമ്മയുടെ ചികിത്സയ്ക്കുവേണ്ടിയാണ് ഹോട്ടലില്‍ താമസിച്ചതെന്നും മാസം 20,000 രൂപയായിരുന്നു വാടകയെന്നുമാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ചിന്താ ജെറോം നല്‍കിയ വിശദീകരണം.

കോവിഡ് സമയത്ത് അമ്മയ്ക്ക് സ്‌ട്രോക്ക് ഉണ്ടായി. തുടര്‍ന്ന് നടക്കാന്‍ പ്രയാസമുണ്ടായി. വീട്ടില്‍ ശുചിമുറിയുള്ള മുറിയുണ്ടായിരുന്നില്ല. അതിനാല്‍ വീട് പുതുക്കി പണിയേണ്ടി വന്നു. അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ ആയുര്‍വേദ ചികിത്സ ആവശ്യമായിരുന്നു. തിരുവനന്തപുരത്തായിരുന്നു ചികിത്സ. അമ്മയെ ചികിത്സിക്കുന്ന ഡോക്ടര്‍ താമസിക്കുന്ന അപാര്‍ട്‌മെന്റിന്റെ താഴെ മുറി
Full Story
  07-02-2023
ഉമ്മന്‍ചാണ്ടിക്ക് ന്യൂമോണിയ: എയര്‍ ആംബുലന്‍സില്‍ ബാംഗ്ലൂരിലെ ആശുപത്രിയിലേക്ക് ഉടന്‍ കൊണ്ടുപോകും
ന്യുമോണിയ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലേക്ക് കൊണ്ടുപോകും. നാളെ വൈകുന്നേരം എയര്‍ ആംബുലന്‍സില്‍ ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റിയേക്കും എന്നാണ് സൂചന.

ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ആന്റി ബയോട്ടിക് ആരംഭിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാവിലെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെത്തി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും വീണ കൂടികാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു സന്ദര്‍ശനം.
ഉമ്മന്‍ചാണ്ടിയ്ക്ക് കേരളത്തിന് പുറത്തു വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യമെങ്കില്‍ എയര്‍ലിഫ്റ്റ് ചെയ്യണം എന്നുമാണ് മകള്‍
Full Story
  06-02-2023
രോഗബാധിതനായ ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: വിദഗ്ധ ചികിത്സയ്ക്കായി ബാംഗ്ലൂരിലേക്ക് കൊണ്ടു പോകും
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് അദ്ദേഹത്തെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് ഉടന്‍ കൊണ്ടുപോകാനിരിക്കെയാണ് അദ്ദേഹത്തെ പനിബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. കടുത്ത പനിയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഉമ്മന്‍ചാണ്ടിക്ക് കുടുംബം വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അലക്‌സ് ചാണ്ടി ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, ചികിത്സയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവും സാമൂഹിക മാധ്യമങ്ങളിലൂടെ
Full Story
  05-02-2023
6 മൃതദേഹങ്ങളിലും സയനൈഡിന്റെ അംശം ഇല്ലെന്ന് പരിശോധനാ റിസല്‍ട്ട്: ജയിലില്‍ കഴിയുന്ന കൂടത്തായി ജോളിക്ക് പ്രതീക്ഷ
കൂടത്തായി കൊലപാതക പരമ്പരയില്‍ വഴിത്തിരിവ്. കൊല്ലപ്പെട്ടവരുടെ മൃതദേഹത്തില്‍ നിന്ന് സയനൈഡിന്റെയോ വിഷാംശമോ കണ്ടെത്തനായില്ലെന്ന് ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട്. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകള്‍ ആല്‍ഫൈന്‍ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു കൊല്ലപ്പെട്ടത്.
2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധനക്കയച്ചത്. 2002 മുതല്‍ 2014 വരെയുള്ള കാലത്താണ് ഇവര്‍ മരിച്ചത്. അന്നമ്മ
Full Story
  05-02-2023
അവയവങ്ങള്‍ പതുക്കെപ്പതുക്കെ പ്രവര്‍ത്തിക്കാതായി: പാക്കിസ്ഥാന്റെ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ദുബായിയില്‍ വച്ച് അന്തരിച്ചു
പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് (79) ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച ദുബായില്‍ അന്തരിച്ചു. ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഷറഫിനെ നേരത്തെ റാവല്‍പിണ്ടിയിലെ ആംഡ് ഫോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലേക്ക് (എഎഫ്ഐസി) മാറ്റിയിരുന്നു. പാക് മാധ്യമങ്ങളാണ് മുഷറഫിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്.

2016 മാര്‍ച്ച് മുതല്‍ ദുബായിലായിരുന്ന മുഷറഫ് അമിലോയിഡോസിസ് ബാധിച്ച് ചികിത്സയിലായിരുന്നു. അമിലോയിഡ് എന്ന അസാധാരണ പ്രോട്ടീന്‍ അവയവങ്ങളില്‍ അടിഞ്ഞുകൂടുകയും അവയുടെ സാധാരണ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപൂര്‍വ രോഗമാണിത്.

''അതീവ ഗുരുതരാവസ്ഥയിലും അവയവങ്ങള്‍ തകരാറിലാകുന്നതുമായ'' അവസ്ഥയിലാണ് മുന്‍ സൈനിക മേധാവിയെന്ന്
Full Story
[52][53][54][55][56]
 
-->




 
Close Window