|
|
|
|
|
| ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ മലയാളിക്ക് പങ്കുണ്ടോ ഇല്ലയോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല |
|
ലെബനനില്‍ കഴിഞ്ഞ ദിവസം പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രാദേശിക കമ്പനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ആണ് പേജറുകളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചതെന്ന് സംശയിക്കുന്നത്. സോഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡാണ് പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറിയതെന്നാണു കരുതപ്പെടുന്നത്.
അതേസമയം, ഇതില്‍ സംശയിക്കപ്പെടുന്ന യുവാവ് ബിസിനസ് ഡെവലപ്പറാണ്. ഇസ്രയേലി സ്റ്റാര്‍ട്ടപ്പുകളുമായി സംരംഭകരെ ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമായ ഫൗണ്ടേഴ്സ് നേഷനില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ലണ്ടനിലെ ലെവെട്രോണ്‍ ലിമിറ്റഡില്‍ ബിസിനസ് |
|
Full Story
|
|
|
|
|
|
|
| എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ് |
|
ഡിജിപിയുടെ ശിപാര്‍ശ മുഖ്യമന്ത്രി അം?ഗീകരിച്ചു. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിടനിര്‍മാണവും അന്വേഷണ പരിധിയിലുണ്ടാകും. എസ്പി സുജിത് ദാസിനെതിരെയും അന്വേഷണം നടക്കും. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും.
എ ഡി ജി പി എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ആഴ്ചയാണ് ശുപാര്‍ശ നല്‍കിയത്. ബന്ധുക്കളുടെ പേരില്‍ സ്വത്ത് സമ്പാദിക്കല്‍, വന്‍തുക നല്‍കി തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടിന്റെ നിര്‍മാണം, കേസ് ഒതുക്കാന്‍ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങി തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷിക്കണം എന്നായിരുന്നു ശിപാര്‍ശ. |
|
Full Story
|
|
|
|
|
|
|
| അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടണമെന്ന് സിബിഐ കോടതി |
|
പി ജയരാജന്റെയും ടി വി രാജേഷിന്റെയും വിടുതല്‍ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കാളികളായതിന് സാക്ഷികളുണ്ടെന്നും ഷുക്കൂറിന്റെ മാതാവ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതികളാണ് പി. ജയരാജനും ടി.വി രാജേഷും.
2012 ഫെബ്രുവരി 20 നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ (24) കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ ടി വി രാജേഷും പി ജയരാജനും സഞ്ചരിച്ചിരുന്ന കാറിന് നേരെ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിലുള്ള പക പോക്കാനായി സിപിഎം |
|
Full Story
|
|
|
|
|
|
|
| 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' കേന്ദ്ര സര്‍ക്കാറിന് സര്‍വാധികാരം നല്‍കാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് ' - മുഖ്യമന്ത്രി |
|
ഇന്ത്യയിലെ ഫെഡറല്‍ വ്യവസ്ഥയെ നിര്‍വീര്യമാക്കി കേന്ദ്ര സര്‍ക്കാറിന് സര്‍വാധികാരം നല്‍കാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന നിലപാടിനു പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാന്‍ ബിജെപി തയ്യാറല്ല എന്നുവേണം മനസ്സിലാക്കാനെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഒറ്റ തിരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കുമെന്ന് ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് |
|
Full Story
|
|
|
|
|
|
|
| ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി; ലോക്‌സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് |
|
ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇതോടെ വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച കരട് ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ലോക്‌സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനം 2014 മുതല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആശയമാണ്. അടിക്കടി തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യ പുരോഗതിക്ക് വിഘാതമാകുന്നെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് |
|
Full Story
|
|
|
|
|
|
|
| ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 കാരന് ദാരുണാന്ത്യം |
|
പാലക്കാട് കഞ്ചിക്കോടാണ് സംഭവം. ആലാമരം സ്വദേശി ബി.സുരേഷാണ് മരിച്ചത്. നാട്ടിലെ ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം നടന്നത്.
മത്സരത്തിനിടയില്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. സുരേഷിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ മരിച്ച 24 വയസ്സുകാരന്റെ നിപ പരിശോധന ഫലം പോസിറ്റീവ് |
|
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ കഴിഞ്ഞദിവസം മരിച്ച 24 വയസ്സുകാരന്റെ നിപ പരിശോധന ഫലം പോസിറ്റീവ്. 24 കാരന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 151 പേരാണ് ഇതുവരെ ഉള്ളത്. യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെ മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനില്‍ ആണ് നിപ വൈറസ് സംശയമുണ്ടായത്. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു.
ഈ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച രാത്രിയില്‍ തന്നെ ഉന്നതതല യോഗം ചേര്‍ന്നു. ഫോട്ടോകള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ |
|
Full Story
|
|
|
|
|
|
|
| ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ |
|
ഫോണ്‍ ചോര്‍ത്തലും ക്രിമിനല്‍ ബന്ധവും സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ അടിയന്തരമായി അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കത്ത്. പി വി അന്‍വര്‍ എംഎല്‍എയും ഒരു ഐപിഎസ് ഓഫീസറുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ എംഎല്‍എ പുറത്ത് വിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണെന്നും സര്‍ക്കാരിന് പുറത്തുള്ളവര്‍ക്ക് സ്വാധീനമുള്ള ചിലര്‍ സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും കത്തില്‍ ഗവര്‍ണര്‍ സൂചിപ്പിച്ചു.
ഇവരുടെ സംഭാഷണങ്ങളില്‍ നിന്നു തന്നെ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവരുമായുള്ള ബന്ധം ഉറപ്പാക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള അധികൃതരുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ ചോര്‍ത്തുന്നത് |
|
Full Story
|
|
|
|
| |