|
|
|
|
|
| നിലമ്പൂര് എം.എല്.എയുടെ ആരോപണങ്ങളില് കഴമ്പുണ്ടോയെന്ന് സിബിഐ അന്വേഷിക്കണം - വി ഡി സതീശന്. |
|
ADGP, പി ശശി എന്നിവര്ക്കെതിരെ നിലമ്പൂര് എം.എല്.എ അന്വറിന്റെ ആരോപണങ്ങളില് കഴമ്പുണ്ടോയെന്ന് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അന്വറിന്റെ വെളിപ്പെടുത്തലിലുള്ള പ്രതികരണത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇതാവശ്യപ്പെട്ടത്. കൊലപാതകം നടത്തിക്കുന്ന എഡിജിപി അതിന് കൂട്ടുനില്ക്കുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറി, കാലുപിടിക്കുന്ന എസ് പി എന്നിങ്ങനെ ഗുണ്ടാസംഘങ്ങള് പോലും നാണിച്ചു പോകുന്ന തരത്തില് പെരുമാറുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്. ഗുരുതരമായ ആരോപണങ്ങള് ആണ് അന്വറിന്റെ വെളിപ്പെടുത്തലില് ഉള്ളത്. ഈ കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എംഎല്എ ഇപ്പോള് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സിബിഐ അന്വേഷിക്കണമെന്ന് വി ഡി സതീശന് |
|
Full Story
|
|
|
|
|
|
|
| ഹേമ കമ്മറ്റി റിപ്പോര്ട്ട്; ആരോപണം നേരിടുന്ന മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് ശശി തരൂര് എം പി |
|
ഹേമ കമ്മറ്റി റിപ്പോര്ട്ട് പുറത്തു വന്നതിന് പിന്നാലെ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന മുകേഷ് എം എല് എ രാജിവെക്കേണ്ടതില്ലെന്ന് ശശി തരൂര് എം പി. ഏതൊരാള്ക്കും നിരപരാധിത്വം തെളിയിക്കാന് അവകാശമുണ്ടെന്ന് തരൂര് പറഞ്ഞു. ബാക്കി ചര്ച്ചകള് എന്നിട്ടു പോരേ?, നിരപരാധിയാണോ അല്ലേയെന്ന് തെളിയട്ടെ.
ഒരാള്ക്കെതിരെ ഒന്നിലേറെ പരാതികള് ഉണ്ടെങ്കില് ഗൗരവത്തോടെ അന്വേഷിക്കണമെന്നും തരൂര് ആവശ്യപ്പെട്ടു.ഒരാള്ക്കെതിരേ ഒന്നിലധികം പീഡനപരാതികള് ഉണ്ടായിട്ടുണ്ടെങ്കില് അത് ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ട്. സിനിമാമേഖലയിലെ സ്ത്രീകള്ക്കെതിരായ പീഡനപരാതികള് പരിശോധിക്കാന് ആഭ്യന്തര പരാതിപരിഹാര സമിതികള് പ്രായോഗികമാവില്ല. - തരൂര് പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| സ്ത്രീകള്ക്ക് നിര്ഭയമായി കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം സിനിമാരംഗത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് |
|
ശ്രീകുമാരന് തമ്പി ഫൗണ്ടേഷന് പുരസ്കാര വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മോഹന്ലാലിനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ഹേമ കമ്മിറ്റി മറ്റ് സംസ്ഥാനങ്ങള്ക്കും മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമാരംഗത്തെ ശുദ്ധീകരിക്കാന് സര്ക്കാര് പ്രതിജ്ഞാബദ്ധമാണെന്നും മനസ്സുകളെ മലിനമാക്കുന്ന പ്രവര്ത്തികള് സിനിമാരംഗത്ത് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമാണ്. കലാകാരികളുടെ മുന്നില് ഉപാദികള് ഉണ്ടാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരാധന ധാര്മിക മുല്യമായി തിരിച്ചു നല്കാന് താരങ്ങള്ക്ക് കടമയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| ഹേമ കമ്മിറ്റി റിപ്പോര്ട്ടില് ഇടപെട്ട് ദേശീയ വനിതാ കമ്മീഷന്: റിപ്പോര്ട്ടിന്റെ പൂര്ണരൂപം ഹാജരാക്കണം |
|
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ടില് ഇടപെടലുമായി ദേശീയ വനിതാ കമ്മീഷന്. റിപ്പോര്ട്ടിന്റെ പൂര്ണ്ണരൂപം ഹാജരാക്കണമെന്ന് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോര്ട്ട് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി. ബിജെപി നേതാക്കളുടെ പരാതിയിലാണ് ദേശീയ വനിതാ കമ്മിഷന്റെ ഇടപെടല്. ബിജെപി സംസ്ഥാന വക്താക്കളായ സന്ദീപ് വാചസ്പതിയും പി ആര് ശിവശങ്കരനും ആണ് പരാതി നല്കിയത്.
റിപ്പോര്ട്ടില് വെളിപ്പെടുത്താത്ത പേജുകള് ഉള്പ്പെടെ ഹാജരാക്കാന് നിര്ദേശം നല്കണമെന്നാണ് ആവശ്യം.റിപ്പോര്ട്ടില് പരാമര്ശിക്കുന്ന വെളിപ്പെടുത്തലുകളില് ദേശീയ വനിതാ കമ്മീഷന് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നു. റിപ്പോര്ട്ടില് വെളിപ്പെടുത്തലുകള് ഉണ്ടായിട്ടും മലയാള സിനിമ മേഖലയില് സ്ഥിതിഗതികള് മാറ്റമില്ലാതെ |
|
Full Story
|
|
|
|
|
|
|
| 5 ദിവസത്തേക്ക് മുകേഷിനെ അറസ്റ്റ് ചെയ്യരുത്; ജില്ലാ സെഷന്സ് കോടതിയില് എംഎല്എയ്ക്ക് താല്ക്കാലിക ആശ്വാസം |
|
നടിയുടെ ലൈംഗികാരോപണ പരാതിയില് നടനും എംഎല്എയുമായ മുകേഷിന് താത്കാലിക ആശ്വാസം. സെപ്റ്റംബര് 3വരെ മുകേഷിന്റെ അറസ്റ്റ് ജില്ലാ സെഷന്സ് കോടതി തടഞ്ഞു. മുകേഷ് നല്കിയ മുന്കൂര് ജാമ്യാപേക്ഷയിലാണ് ഉത്തരവ്. സെപ്റ്റംബര് മൂന്നിന് കോടതി കേസ് വീണ്ടും പരിഗണിക്കും.
നടിയുടെ പരാതിയില് എഫ്ഐആര് രജിസ്റ്റര് ചെയ്തതിന് തൊട്ടുപിന്നാലെയാണ് മുന്കൂര് ജാമ്യഹര്ജിയുമായി മുകേഷ് കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്നും ബ്ലാക്മെയില് ചെയ്യാന് പരാതിക്കാരി ശ്രമിച്ചുവെന്നും മുകേഷ് ഹര്ജിയില് ആരോപിച്ചു.
ജാമ്യഹര്ജിയില് കോടതി പ്രത്യേക അന്വേഷണസംഘത്തിന്റെ വിശദീകരണം തേടി. മൂന്നിന് കേസില് വിശദമായ വാദം കേള്ക്കും. തുടര്ന്നായിരിക്കും ജാമ്യത്തില് തീര്പ്പ് കല്പിക്കുക. നടിയുടെ |
|
Full Story
|
|
|
|
|
|
|
| വയനാട് ഉരുള്പൊട്ടല് ദുരിത ബാധിതര്ക്ക് 1000 സ്ക്വയര്ഫീറ്റില് ഒറ്റനില വീട്: സര്വകക്ഷിയോഗത്തില് ഏകകണ്ഠേന തീരുമാനം |
|
വയനാട് ഉരുള്പൊട്ടലില് എല്ലാം നഷ്ടപ്പെട്ടവരെ ചേര്ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന് മുഖ്യമന്ത്രി വിളിച്ച സര്വകക്ഷിയോഗം ഏകകണ്ഠേന തീരുമാനിച്ചു. സര്വകക്ഷിയോഗത്തില് എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
വയനാട് ഉരുള്പൊട്ടല് ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി 1000 സ്ക്വയര്ഫീറ്റില് ഒറ്റനില വീടാണ് നിര്മിച്ചു നല്കാന് സര്ക്കാര് ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഭാവിയില് രണ്ടാമത്തെ നിലകൂടിക്കെട്ടാന് സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള് ഒരേ രീതിയിലാകും നിര്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| ആര്ട്ടിഫിഷ്യല് ഇന്റലിജന്സില് വിപ്ലവ പദ്ധതിയുമായി അംബാനി: ജിയോ ബ്രെയിന് ലക്ഷ്യമിടുന്നത് എല്ലായിടത്തും നിര്മിത ബുദ്ധി |
|
ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ജനകീയമാക്കുന്ന വമ്പന് പദ്ധതിയുമായി റിലയന്സ് ഇന്ഡസ്ട്രീസ് ലിമിറ്റഡ്. ജിയോ ബ്രെയിന് എന്നാണ് റിലയന്സ് ഇതിന് പേര് നല്കിയരിക്കുന്നത്. റിലയന്സിനുള്ളില് ജിയോ ബ്രെയിന് പരീക്ഷിച്ച് വിജയിപ്പിച്ച ശേഷം, മികച്ച എഐ സേവനമെന്ന നിലയില് രാജ്യത്തെ മറ്റ് കമ്പനികള്ക്കും അത് ലഭ്യമാക്കാനാണ് പദ്ധതി.
കണക്റ്റഡ് ഇന്റലിജന്സ് ഉപയോഗിച്ച് എല്ലാവരിലേക്കും എഐ എത്തിക്കുന്നതിന് ജിയോ എഐ ക്ലൗഡ് വെല്ക്കം ഓഫറും അംബാനി പ്രഖ്യാപിച്ചു. എല്ലാ ഡിജിറ്റല് ഉള്ളടക്കങ്ങളും ഡാറ്റയും സുരക്ഷിതമായി സംഭരിക്കാനും ആക്സസ് ചെയ്യാനും 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭ്യമാകും.
എഐ ലൈഫ്സൈക്കിളിന്റെ സമഗ്രവശങ്ങളും സ്പര്ശിക്കുന്ന അത്യാധുനിക സങ്കേതങ്ങളും പ്ലാറ്റ്ഫോമുകളുമാണ് ജിയോ |
|
Full Story
|
|
|
|
|
|
|
| മാധ്യമപ്രവര്ത്തകരെ തള്ളിമാറ്റിയതിന് സുരേഷ് ഗോപിക്കെതിരേ പോലീസില് പരാതി; വഴി തടസ്സപ്പെടുത്തിയതിന് സുരേഷ് ഗോപിയും പരാതി നല്കി |
|
ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്ത്തകരെ തള്ളി മാറ്റിയ സുരേഷ് ഗോപിക്കെതിരേ പോലീസില് പരാതി. മുന് എംഎല്എ അനില് അക്കരെയാണു പോലീസില് പരാതി നല്കിയത്. അതേസമയം, കേന്ദ്രമന്ത്രിയുടെ വഴി തടസപ്പെടുത്തിയെന്നു പറഞ്ഞ് സുരേഷ് ഗോപിയും പോലീസില് പരാതി നല്കി.
തൃശൂര് രാമനിലയത്തില് വച്ച് മാധ്യമപ്രവര്ത്തകര് തന്റെ വഴി തടസപ്പെടുത്തിയെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയില് മാധ്യമപ്രവര്ത്തകര്ക്കെതിരെ പൊലീസ് കേസെടുത്തു. കേന്ദ്രമന്ത്രിയുടെ വഴി തടസപ്പെടുത്തിയെന്നും സുരക്ഷ ഒരുക്കിയ ഗണ്മാനെ തടഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി പരാതി സമര്പ്പിച്ചത്.
തൃശ്ശൂര് സിറ്റി എസിപിക്കാണ് അന്വേഷണച്ചുമതല. പരാതിയില് നാളെ അനില് അക്കരയുടെ മൊഴി രേഖപ്പെടുത്തും. മാധ്യമപ്രവര്ത്തകരുടെ മൊഴി |
|
Full Story
|
|
|
|
| |