|
|
|
|
|
| രാഹുല്‍ഗാന്ധി അമേരിക്കയില്‍ ഇന്ത്യാ വിരുദ്ധനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബിജെപി: ഫോട്ടോയും പുറത്തു വിട്ടു |
|
എന്തിനാണ് രാഹുല്‍ ഇല്‍ഹാന്‍ ഒമറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ബിജെപിയുടെ ചോദ്യം. യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യാവിരുദ്ധ നേതാവായ ഇല്‍ഹാന്‍ ഒമറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. ത്രിദിന സന്ദര്‍ശനത്തിനായി യുഎസിലെത്തിയ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ വംശജരുമായും വിദ്യാര്‍ത്ഥികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് വാഷിംഗ്ടണ്‍ ഡിസിയിലെ റെയ്ബണ്‍ ഹൗസ് ഓഫീസ് ബില്‍ഡിംഗില്‍വെച്ച് ബ്രാഡ്ലി ജെയിംസ് ഷെര്മാന് ആതിഥേയത്വം വഹിച്ച യോഗത്തിലും രാഹുല്‍ പങ്കെടുത്തു. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ ജൊനാഥന് ജാക്സണ്, രാജ കൃഷ്ണമൂര്‍ത്തി, ബാര്‍ബറ ലീ, ശ്രീ താനേഡര്‍, ഇല്‍ഹാന്‍ ഒമര്‍, ഹാങ്ക് ജോണ്സണ് എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. പിന്നാലെ ഇല്‍ഹാന്‍ ഒമറിനൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ |
|
Full Story
|
|
|
|
|
|
|
| മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച് പണിയുമായി സംസ്ഥാന സര്‍ക്കാര്‍; മലപ്പുറം എസ്പി എസ് ശശിധരനെ സ്ഥലംമാറ്റി |
|
എസ്പിയടക്കം ജില്ലാ പൊലീസില്‍ വ്യാപക അഴിച്ചുപണിയാണ് ആഭ്യന്തരവകുപ്പ് നടത്തിയത്. ഡിവൈഎസ്പിമാര്‍ മുതലുള്ളവര്‍ക്ക് സ്ഥലംമാറ്റമുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ചടക്കം സബ്ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്കും സ്ഥാനചലനമുണ്ടായി. താനൂര്‍ ഡിവൈഎസ്പി ബെന്നിയെ കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബെന്നി.
മലപ്പുറത്ത് പോലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി. തെറ്റായ പ്രവണത പൊലീസില്‍ വച്ചുപുലര്‍ത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക അഴിച്ചുപണി.മലപ്പുറത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയില്‍ എം പോക്സ് രോഗബാധ സ്ഥിരീകരിച്ചു; വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിനാണ് സ്ഥിരീകരിച്ചത് |
|
ഇന്ത്യയില്‍ എം പോക്സ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സംശയാസ്പദമായി ഐസോലേറ്റ് ചെയ്ത രോഗിക്ക് എം പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിനാണ് എം പോക്സ് സ്ഥിരീകരിച്ചത്. എംപോക്സ് ഇല്ലെന്ന് നേരത്തെ ഇറക്കിയ പ്രസ്താവന തിരുത്തികൊണ്ടാണ് ആരോഗ്യ മന്ത്രാലയം എംപോക്സ് സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കിയിരിക്കുന്നത്.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ക്ലേ 2 എംപോക്സ് ആണ് രോഗിക്ക് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒറ്റപ്പെട്ട കേസാണെന്നും യാത്ര സംബന്ധമായാണ് രോഗിക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ഇപ്പോള്‍ ലോക ആരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയില്‍ ഉള്‍പ്പെടുന്ന എംപോക്സ് |
|
Full Story
|
|
|
|
|
|
|
| മദ്യ നിരോധനം നീക്കിയ ലക്ഷദ്വീപില്‍ എത്തുക കേരളത്തിന്റെ സ്വന്തം ബെവ്കോയുടെ മദ്യം |
|
കേരളത്തിലെ ബെവ്ക്കോയില്‍ നിന്നും മദ്യം വാങ്ങാന്‍ ദ്വീപ് ഭരണകൂടം തീരുമാനിച്ചു. മദ്യ നിരോധനം മാറ്റി ടൂറിസ്റ്റുകള്‍ക്കായി മദ്യം എത്തിക്കും. കേരളത്തിന്റെ മദ്യ വിതരണ ശൃംഖലയായ ബെവ്കൊയാണ് മദ്യം ലക്ഷദ്വീപില്‍ എത്തിക്കുക.
മദ്യം വില്‍ക്കാനായി സംസ്ഥാന സര്‍ക്കാര്‍ ബെവ്ക്കോയ്ക്ക് അനുമതി നല്കി ഉത്തരവിറക്കി.മദ്യനിരോധനമുള്ള കേന്ദ്രഭരണ പ്രദേശമായിരുന്നു ലക്ഷദ്വീപ്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് മദ്യ വില്‍പ്പന നടത്താന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് തീരുമാനിച്ചത്.
പൂര്‍ണമായും കേരളസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സര്‍ക്കാര്‍ കമ്പനിയാണ് ബെവ്കോ. ലക്ഷദ്വീപിലെ ബങ്കാരം ദ്വീപിലേക്കാണ് ബെവ്കോ മദ്യമെത്തിക്കുക. ലക്ഷദ്വീപ് പ്രൊമോഷണല്‍ കൗണ്‍സിലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് |
|
Full Story
|
|
|
|
|
|
|
| കാര്‍ഗില്‍ യുദ്ധത്തിലെ പങ്കു തുറന്നു പറഞ്ഞ് പാക്കിസ്ഥാന്: 547 ഇന്ത്യന്‍ പട്ടാളക്കാരുടെ ജീവന് ഒടുക്കിയത് പാക്കിസ്ഥാന് അറിഞ്ഞുകൊണ്ടു തന്നെ |
|
1999-ല്‍ ഇന്ത്യക്കെതിരേ നടത്തിയ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ച് പാകിസ്ഥാന് സൈന്യം. പ്രതിരോധദിനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍, കാര്‍ഗില്‍ യുദ്ധം ഉള്‍പ്പെടെ ഇന്ത്യയുമായി നടന്ന സംഘര്‍ഷങ്ങളില്‍ മരിച്ച പാകിസ്ഥാന് സൈനികര്‍ക്ക് പാകിസ്ഥാന് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ ആദരം അര്‍പ്പിച്ചു.
പാകിസ്ഥാന് സമൂഹം, ധീരരുടെ സമൂഹമാണ്. അവര്‍ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും അതിന് നല്‍കേണ്ട വിലയും മനസ്സിലാക്കുന്നു, 1948, 1965, 1971 വര്‍ഷങ്ങളില്‍ ആകട്ടെ, അല്ലെങ്കില്‍ 1999ലെ കാര്‍ഗില്‍ യുദ്ധമാകട്ടെ, ആയിരക്കണക്കിന് സൈനികര്‍ അവരുടെ ജീവന് രാജ്യത്തിനും ഇസ്ലാമിനും വേണ്ടി ബലിയര്‍പ്പിച്ചു- മുനീര്‍ പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| ഓണത്തിന് മുന്‍പ് രണ്ടു മാസത്തെ ക്ഷേമ പെന്ഷന് നല്കാന് സര്‍ക്കാര്‍ തീരുമാനം |
|
രണ്ട് മാസത്തെ ക്ഷേമപെന്ഷന് ഓണത്തിന് മുമ്പ് നല്കാന് സര്‍ക്കാര്‍ തീരുമാനം. തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഈ മാസം 11-ാം തീയതി മുതല്‍ പെന്ഷന് വിതരണം ചെയ്ത് തുടങ്ങും. നിലവില്‍ വിതരണം തുടരുന്ന പെന്ഷന് ഗഡുവിന് പുറമെയാണ് രണ്ടു ഗഡു കൂടി അനുവദിച്ചിരിക്കുന്നതെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ തിളക്കമുള്ള ഓണ സമ്മാനമായി ക്ഷേമ പെന്ഷന് വിതരണം മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
62 ലക്ഷം ആളുകള്‍ക്ക് 3200 രൂപ വീതം ഓണത്തിന് മുന്‍പ് വീട്ടിലെത്തും വിധമാണ് ക്രമീകരണം. ഇതിനായി 1700 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. 4500 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെയാണ് പെന്ഷന് വിതരണം സാധ്യമാകുന്നത്. ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയാണ് മുന്‍കൂറായി |
|
Full Story
|
|
|
|
|
|
|
| മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷന് അംഗീകരിച്ചു |
|
13 വര്‍ഷത്തിനുശേഷമാണ് മുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധന നടത്തുന്നത്. പരിശോധന 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ജലകമ്മീഷന്റെ തീരുമാനം.
2011 ലാണ് ഏറ്റവും അവസാനം മുല്ലപ്പെരിയാര്‍ ഡാമില്‍ സമഗ്ര സുരക്ഷാ പരിശോധന നടത്തിയത്. പ്രധാന ഡാമുകളില്‍ 10 വര്‍ഷത്തിലൊരിക്കല്‍ സുരക്ഷാ പരിശോധന ആവശ്യമാണെന്ന് കേന്ദ്ര ജല കമ്മീഷന്റെ സുരക്ഷാ പുസ്തകത്തില്‍ വ്യവസ്ഥയുണ്ട്.
കേരളത്തിന്റെ ആശങ്കകള്‍ കണക്കിലെടുത്ത് അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ആവശ്യമാണെന്ന് ഡോ. ജോ ജോസഫ് നല്കിയ പൊതുതാത്പര്യഹര്‍ജിയില്‍ 2022 ഫെബ്രുവരിയില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പരിശോധനയെ തമിഴ്നാട് എതിര്‍ത്തുവരികയായിരുന്നു. അറ്റകുറ്റപണി |
|
Full Story
|
|
|
|
|
|
|
| പത്തനംതിട്ട എസ്പിയെ സസ്പെന്‍ഡ് ചെയ്തു; നടപടി നിലമ്പൂര്‍ എംഎല്‍എയുടെ ആരോപണത്തില്‍ |
|
പത്തനംതിട്ട എസ് പി എസ് സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തു. ആഭ്യന്തരവകുപ്പ് നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
പി വി അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. ഇതു പ്രകാരമാണ് നടപടി.
അതേസമയം, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര് അജിത്കുമാറിനെതിരെയും മാറ്റുമെന്നാണ് വിവരം. ക്രമസമാധാന ചുമതലയില്‍ നിന്നും അദ്ദേഹത്തെ മാറ്റി അന്വേഷണം നടത്താനാണ് തീരുമാനം. പകരം മനോജ് എബ്രഹാമും എച്ച് വെങ്കിടേഷും പരിഗണനയിലുണ്ട്. ബല്‍റാം കുമാര്‍ ഉപാധ്യയുടെ സാധ്യതയും ആഭ്യന്തര വകുപ്പ് പരിശ |
|
Full Story
|
|
|
|
| |