Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
ഇന്ത്യ/ കേരളം
  03-10-2024
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായത് ഗൗരവകരം: മുഖ്യമന്ത്രി
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ സര്‍ക്കാര്‍ ഗൗരവകരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമങ്ങള്‍ ഉണ്ടായത് ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നാണ് സമഗ്ര അന്വേഷണത്തിന് തീരുമാനിച്ചത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി.യെ . അതിനായി ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 23 ന് പോലീസ് മേധാവി സര്‍ക്കാരിന് സമര്‍പ്പിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Full Story
  02-10-2024
അര്‍ജുന്റെ പേരില്‍ ലോറിയുടെ ഉടമ പണം പിരിക്കുന്നുവെന്ന് ആരോപണവുമായി കുടുംബം
അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന്റെ വൈകാരികത മാര്‍ക്കറ്റ് ചെയ്തുവെന്നും അര്‍ജുനെ കണ്ടെത്തിയശേഷം സഹോദരി അഞ്ജു നടത്തിയ പ്രതികരണത്തില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നുവെന്നും ജിതിന്‍ ആരോപിച്ചു. ഇത്തരത്തില്‍ വൈകാരികമായ മാര്‍ക്കറ്റിങ് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കുടുംബം പ്രതികരിച്ചു.

ലോറിയുടമ മനാഫ് അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തുന്നുവെന്ന് കുടുംബം ആരോപിച്ചു. ഫണ്ട് പിരിവിന്റെ ആവശ്യം കുടുംബത്തിന് ഇല്ല. ജീവിക്കാനുള്ള സാഹചര്യം ഞങ്ങള്‍ക്ക് ഉണ്ട്. പൊള്ളയായ കാര്യങ്ങള്‍ ആണ് നടക്കുന്നത്. ഞങ്ങളെ കുത്തി
Full Story
  02-10-2024
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പിവി അന്‍വര്‍; മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും നിലമ്പൂര്‍ എംഎല്‍എ
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പിവി അന്‍വര്‍ എംഎല്‍എ. ജനങ്ങള്‍ കൂടെയുണ്ടാകുമെന്നും കേരളത്തില്‍ എല്ലായിടത്തും മത്സരിക്കുമെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അന്‍വര്‍ അറിയിച്ചു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്നും ആശയങ്ങളുമായി മുന്നോട്ട് പോകുമെന്നും പിവി അന്‍വര്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്ന് പിവി അന്‍വര്‍ ആവശ്യപ്പെട്ടു. പി.ആര്‍ ഏജന്‍സി ഇല്ല എന്നാണ് ഇതുവരെ പറഞ്ഞത് ഇപ്പോള്‍ അത് തെളിഞ്ഞുവെന്നും 32 മണിക്കൂര്‍ കഴിഞ്ഞിട്ടാണ് വിഷയത്തില്‍ വിശദീകരണം നല്‍കുന്നതെന്നും അന്‍വര്‍ പറഞ്ഞു.
Full Story
  01-10-2024
ഏതെങ്കിലും ഒരു ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടില്ല - മുഖ്യമന്ത്രി വ്യക്തമാക്കി
ദ ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ പറയാത്ത ഭാ?ഗമാണ് അഭിമുഖത്തില്‍ വന്നത്. അവര്‍ക്ക് വീഴ്ച പറ്റിയെന്ന് ഹിന്ദു പത്രം സമ്മതിച്ചതായി അറിഞ്ഞു. തന്റെ പക്കല്‍ നിന്നും ഏതെങ്കിലും ഒരു ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ഏതെങ്കിലും ഒരു മതവിഭാഗത്തെ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കരിപ്പൂരിലെ സ്വര്‍ണ കടത്തിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. സ്വാഭാവികമായും വിമാനത്താവളം സ്ഥിതി ചെയ്യുന്ന മലപ്പുറത്തിന്റെ പരിധിയിലാണ് വരിക. സംസ്ഥാനത്ത ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിന്നത് കരിപ്പൂരില്‍
Full Story
  01-10-2024
മുന്‍കൂര്‍ ജാമ്യം കിട്ടിയ നടന്‍ സിദ്ദിഖ് നാളെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും
ബലാത്സംഗക്കേസില്‍ സിദ്ദിഖ് നാളെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും. സര്‍ക്കാരിനെതിരായ സുപ്രിംകോടതി വിധി ഗുണകരമെന്ന് നിയമോപദേശം ലഭിച്ചു. കോടതിയുടെ നിരീക്ഷണങ്ങള്‍ മുന്‍നിര്‍ത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. പരാതിക്കാരിക്കെതിരെ ശക്തമായി നീങ്ങാന്‍ നിയമോപദേശം ലഭിച്ചു.

ബലാത്സംഗക്കേസില്‍ ഒരാഴ്ചയിലേറെ ഒളിവില്‍ കഴിഞ്ഞ നടന്‍ സിദ്ദിഖ് ഇന്ന് പുറത്തിറങ്ങി.സുപ്രിംകോടതി അറസ്റ്റ് 2 ആഴ്ചത്തേക്ക് തടഞ്ഞഞ്ഞതോടെയാണ് ഒളിവ് ജീവിതം അവസാനിപ്പിച്ച് നടന്‍ സിദ്ദിഖ് പുറത്തിറങ്ങിയത്. കൊച്ചിയില്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം നോര്‍ത്തിലുള്ള അഡ്വക്കേറ്റ് ബി രാമന്‍ പിള്ളയുടെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീ
Full Story
  30-09-2024
5 വര്‍ഷത്തിനിടെ മലപ്പുറത്തു പിടികൂടിയത് 150 കിലോ സ്വര്‍ണം, 123 കോടി രൂപ; മുഖ്യമന്ത്രി പിണറായി വിജയന്‍
മലപ്പുറത്തെ സ്വര്‍ണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 5 വര്‍ഷത്തിനിടെ ജില്ലയില്‍ പിടികൂടിയത് 150 കിലോ സ്വര്‍ണവും 123 കോടി രൂപയുമാണ്. മുസ്ലിം തീവ്രവാദികള്‍ക്കെതിരായ നടപടി മുസ്ലിം സമുദായത്തിനെതിരെന്ന് പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിനെതിരെ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പികെ നവാസ് രം?ഗത്തെത്തി. മുഖ്യന്ത്രിയുടെ പരാമര്‍ശം മലപ്പുറം ഫോബിയയെന്ന് പികെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ മുഴുവന്‍ സ്വണക്കടത്ത് കേസും മലപ്പുറത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത് മലപ്പുറം ഫോബിയാണെന്ന് നവാസ്
Full Story
  30-09-2024
മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്നും ദേശീയതലത്തില്‍ മോശമാക്കിയെന്നും പിവി അന്‍വര്‍ എംഎല്‍എ
മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്നും ദേശീയതലത്തില്‍ മോശമാക്കിയെന്നും പിവി അന്‍വര്‍ എംഎല്‍എ.
ഒരു സമുദായത്തെ മാത്രം കുറ്റരാക്കുന്നുവെന്ന് പിവി അന്‍വര്‍ പറഞ്ഞു. മാമി തിരോദധാന കേസില്‍ പിവി അന്‍വര്‍ വിളിച്ചുവരുത്തിയ വിശദീകരണ യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം.
എന്ത് കൊണ്ടാണ് ഹിന്ദു പത്രത്തിന് അഭിമുഖം നല്‍കിയതെന്നും ഉദ്ദേശം വേറെയാണെന്നും പിവി അന്‍വര്‍ കുറ്റപ്പെടുത്തി. മലപ്പുറത്ത് സ്വര്‍ണം പിടിക്കുന്നതുകൊണ്ട് മലപ്പുറത്തുകാര്‍ സ്വര്‍ണം കടത്തുന്നുവെന്നല്ല പിടിക്കപ്പെട്ടവന്റെ പാസ്പോര്‍ട്ട് വേരിഫൈ ചെയ്ത് ഏത് ജില്ലാക്കാരാനാണെന്ന് കണ്ടെത്തണം. അതിന് പകരം ഒരു സമുദായത്തെ അടിച്ചേല്‍പ്പിക്കുകയാണെന്ന് അന്‍വര്‍ പറഞ്ഞു.
Full Story
  29-09-2024
കോണ്‍ഗ്രസിന്റെ നാഷണല്‍ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വേദിയില്‍ കുഴഞ്ഞു വീണു: മോദിയെ ഇറക്കാതെ മരിക്കില്ലെന്ന് ഖാര്‍ഗെ
ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസം?ഗിക്കുന്നതിനിടെ കുഴഞ്ഞ് വീണ് കോണ്‍?ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഞായറാഴ്ച ജമ്മു കശ്മീരിലെ കത്വയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിനെ തുടര്‍ന്ന് കുറച്ച് സമയം പ്രസം?ഗം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ വേദിയിലുണ്ടായിരുന്ന നേതാക്കള്‍ എത്തി അദ്ദേഹത്തെ കസേരയിലിരുത്തി. അല്പ സമയം ഇരുന്നതിന് ശേഷം മടങ്ങാന്‍ സമയം, കോണ്‍?ഗ്രസ് ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ പോരാടുമെന്നുമാണ് മല്ലികാര്‍ജുന്‍ ഖാര്‍?ഗെ പറഞ്ഞിരുന്നു.
പരസ്യം ചെയ്യല്‍

ജനങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷമാണ് ഖാര്‍?ഗെ മടങ്ങിയത്. 'എനിക്ക് 83 വയസ്സായി, പക്ഷെ
Full Story
[57][58][59][60][61]
 
-->




 
Close Window