|
|
|
|
|
| മകനെ ഉപമുഖ്യമന്ത്രിയാക്കി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്: ഇനി കരുണാനിധി കുടുംബത്തിലെ ഇളയ പുത്രന്റെ ഭരണകാലം |
|
തമിഴ്നാട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രിയാകും. ഇത് സംബന്ധിച്ച് ഗവര്ണര്ക്ക് കത്തു നല്കി. ഞായറാഴ്ച വൈകിട്ട് 3.30ന് ഉദയനിധി സ്റ്റാലിന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. സ്റ്റാലിന്റെ മകനും കായിക-യുവജനക്ഷേമ മന്ത്രിയുമായ 46കാരനായ ഉദയനിധിയുടെ നേതൃത്വത്തിലുള്ള യുവനിര മന്ത്രിസഭയില് ശക്തിയാര്ജിക്കും. ഡിഎംകെയില് ഉദയനിധിക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് പുതിയ പദവി. കൈക്കൂലിക്കേസില് ജയിലിലായിരുന്ന സെന്തില് ബാലാജി വീണ്ടും മന്ത്രിയാകും. സെന്തില് ബാലാജി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ സ്റ്റാലിന് മന്ത്രിസഭയില് ഉടന് പുനഃസംഘടനയുണ്ടാകുമെന്നു റിപ്പോര്ട്ടുണ്ടായിരുന്നു.
സെന്തില് ബാലാജി |
|
Full Story
|
|
|
|
|
|
|
| തൃശൂരിലെ എടിഎമ്മില് നിന്നു പണം മോഷ്ടിച്ചവരെ തമിഴ്നാട്ടില് വച്ചു വലയിലാക്കി; പ്രതികളിലൊരാള് വെടിയേറ്റു മരിച്ചു |
|
തൃശൂരില് എടിഎം കവര്ച്ച നടത്തിയ സംഘം തമിഴ്നാട്ടില് പിടിയില്. നാമക്കല് ജില്ലയിലെ പച്ചംപാളയത്ത് വച്ചാണ് ആറംഗ സംഘം പൊലീസിന്റെ വലയിലായത്. പിടികൂടുന്നതിനിടയില് പ്രതികളില് ഒരാള് പൊലീസിന്റെ വെടിയേറ്റ് മരിച്ചു. ഹരിയാന സ്വദേശികളാണ് പ്രതികള്. കണ്ടെയ്നര് ലോറിയില് സഞ്ചരിക്കുന്നതിനിടെയാണ് പ്രതികള് പൊലീസ് പിടിയിലായത്.
പൂര്ണമായും ആസൂത്രണം ചെയ്ത നിലയിലാണ് എടിഎം മോഷണം നടത്തിയത്. മോഷണത്തിനായി ഉപയോ?ഗിച്ച കാര് കണ്ടെയ്നര് ലോറിക്കുള്ളില് ഉണ്ടെന്നാണ് സൂചന. പ്രതികള് സഞ്ചരിച്ച ലോറി മറ്റൊരു വാഹനത്തില് ഇടിച്ചിരുന്നു. ഇതിനെ ചൊല്ലി നാട്ടുകരുമായി തര്ക്കം ഉണ്ടായി.
പരസ്യം ചെയ്യല്
നാട്ടുകാര് വണ്ടി തടഞ്ഞ് വച്ചിരിക്കുകയും ചെയ്തിരുന്നു. പിന്നീട്, പൊലീസുമായി പ്രതികള് ഏറ്റുമുട്ടി. |
|
Full Story
|
|
|
|
|
|
|
| സിപിഎം ബന്ധം അവസാനിപ്പിച്ച പി വി അന്വര് എംഎല്എയ്ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി പ്രവര്ത്തകര്. |
|
സിപിഎം നിലമ്പൂര് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് നിലമ്പൂര് ടൗണിലും ജില്ലയുടെ വിവിധ സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു.
'ഗോവിന്ദന് മാഷൊന്നു ഞൊടിച്ചാല് കൈയും കാലും വെട്ടിയെടുത്ത് പുഴയില് തള്ളും', 'പൊന്നേയെന്ന് വിളിച്ച നാവില് പോടായെന്ന് വിളിക്കാനറിയാം' തുടങ്ങിയ മുദ്രാവാക്യങ്ങള് പ്രകടനത്തില് മുഴങ്ങി. പിന്നാലെ പ്രവര്ത്തകര് അന്വറിന്റെ കോലം കത്തിച്ചു.
ഇരുന്നൂറിലധികം ആളുകള് നിലമ്പൂരിലെ പ്രതിഷേധ പ്രകടനത്തില് പങ്കെടുത്തു. അന്വറിന്റെ ചിത്രം ഉള്പ്പെടുത്തിയ ബാനറുമായിട്ടായിരുന്നു പ്രതിഷേധം. മലപ്പുറത്തെ 18 ഏരിയാ കമ്മിറ്റികളും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. |
|
Full Story
|
|
|
|
|
|
|
| തൃശൂരില് പട്ടാപ്പകല് കാറില് നിന്ന് രണ്ടു കോടിയുടെ സ്വര്ണം കൊള്ളയടിച്ചു: കാര് പിന്തുടര്ന്ന് സ്വര്ണം കൊണ്ടു പോയത് പത്തംഗ സംഘം |
|
രണ്ടര കിലോഗ്രാമിലേറെ സ്വര്ണാഭരണങ്ങളുമായി സഞ്ചരിച്ച രണ്ടുപേരെ ആക്രമിച്ചു ക്രിമിനല് സംഘം കാറും സ്വര്ണവും തട്ടിയെടുത്ത് കടന്നു. കോയമ്പത്തൂരിലെ സ്വര്ണാഭരണ നിര്മാണശാലയില് നിന്നു തൃശൂരിലെ ജുവലറിയിലേക്ക് ആഭരണങ്ങളുമായി പോകുകയായിരുന്ന കിഴക്കേക്കോട്ട നടക്കിലാന് അരുണ് സണ്ണി (38), ചാലക്കുടി കോട്ടാത്തുപറമ്പില് റോജി തോമസ് (43) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. രണ്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വര്ണാഭരണങ്ങളാണ് സംഘം കവര്ന്നത്.
അരുണിന്റെ കഴുത്തില് കത്തിവച്ച ശേഷം സ്വര്ണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പറയിക്കാന് ചുറ്റിക ഉപയോഗിച്ച് തുടയില് പലവട്ടം അടിക്കുകയായിരുന്നു. അരുണിനെ കുട്ടനെല്ലൂരിലും റോജിയെ പാലിയേക്കരയിലും ദേശീയപാതയോരത്ത് ഉപേക്ഷിച്ച ശേഷം സ്വര്ണം സഹിതം കാറുമായി |
|
Full Story
|
|
|
|
|
|
|
| 72 ദിവസത്തിനു ശേഷം പുഴയുടെ ആഴങ്ങളില് നിന്ന് അര്ജുന്റെ മൃതദേഹം കണ്ടെത്തി; ഡിഎന്എ പരിശോധനയ്ക്കു ശേഷം കുടുംബത്തിനു വിട്ടു നല്കും |
|
72 ദിവസങ്ങള്ക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനില് നിന്നും അര്ജുന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അര്ജുന്റേതെന്ന് ഉറപ്പിക്കാന് ഡിഎന്എ പരിശോധന നടത്തും. മംഗ്ളൂരുവില് വെച്ചാണ് ഡിഎന്എ പരിശോധന നടത്തുക. ഇതിനായി മൃതദേഹം മംഗ്ളൂരുവിലെ ലാബിലേക്ക് കൊണ്ടുപോകും. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്ന് കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയ്ല് അറിയിച്ചു. നടപടിക്രമങ്ങള്ക്ക് ശേഷം അര്ജുന്റെ മൃതദേഹം വീട്ടുകാര്ക്ക് വിട്ടുനല്കും.
ലോറിയില് നിന്നും കണ്ടെത്തിയ മൃതദേഹം അര്ജുന്റേതെന്ന് ഉറപ്പിക്കാന് ഡിഎന്എ പരിശോധന നടത്തുമെന്നും ഉടന് ഇതിനായി മൃതദേഹം അയക്കുമെന്നും കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയ്ലും വ്യക്തമാക്കി. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക |
|
Full Story
|
|
|
|
|
|
|
| മുകേഷിനെ അറസ്റ്റ് ചെയ്തു; മുന്കൂര് ജാമ്യം ഉള്ളതിനാല് പുറത്തിറങ്ങി: സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന് പോലീസ് തിരച്ചിലില് |
|
ബലാത്സംഗക്കേസില് നടനും എംഎല്എയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ജി പൂങ്കുഴലിയുടെ നേതൃത്വത്തില് നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തില്വിട്ടു. കേസില് മുകേഷ് നേരത്തേ മുന്കൂര് ജാമ്യം നേടിയിരുന്നു. തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫീസിലാണ് എഐജി ജിപൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുകേഷിനെ ചോദ്യം ചെയ്തത്. സിനിമയില് അവസരവും സിനിമ സംഘടനയില് അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. മരട് പൊലീസാണ് കേസ് രജിസ്റ്റര് ചെയ്തിട്ടുള്ളത്. കേസില് മുകേഷിന് സെഷന്സ് കോടതി മുന്കൂര് ജാമ്യം അനുവദിച്ചിരുന്നെങ്കിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടര്ന്ന് |
|
Full Story
|
|
|
|
|
|
|
| ന്യൂയോര്ക്കിലെ ജനസമൂഹത്തെ സ്നേഹഭാഷയില് പ്രശംസിച്ച് നരേന്ദ്രമോദി; പ്രവാസികള് ഇന്ത്യയുടെ ബ്രാന്ഡ് അംബാസിഡര്മാരാണെന്ന് മോദി |
|
ഇന്ത്യ-അമേരിക്ക സൗഹൃദത്തെ വേര്തിരിക്കാന് കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസത്തെ സന്ദര്ശനത്തിനായാണ് മോദി അമേരിക്കയിലേക്ക് എത്തിയത്. രണ്ടാമത്തെ ദിവസമാണ് ന്യൂയോര്ക്കിലെ ഇന്ത്യന് സമൂഹത്തെ മോദി അഭിസംബോധന ചെയ്തത്. അമേരിക്കന് പ്രസിഡന്റ് ജോ ബൈഡനെ മോദി പ്രശംസിച്ചു. ഇന്ത്യയിലെ 140 കോടി ജനങ്ങളെ ബൈഡന് ബഹുമാനിച്ചു.
പ്രവാസികള് ഇന്ത്യയുടെ ബ്രാന്ഡ് അംബാസിഡര്മാരാണെന്ന് മോദി. ദേശീയ സ്നേഹത്തില് നാമെല്ലാവരും ഒന്നിച്ചാണ്. നാനാത്വത്തില് ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും പ്രധാനമന്ത്രി പറഞ്ഞു.
വൈവിധ്യമാണ് നമ്മുടെ കരുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമസ്തേ ഇപ്പോള് ആ?ഗോളതലത്തില് എത്തിയെന്നും അദ്ദേഹം പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്സര് സുനിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു |
|
നടിയെ ആക്രമിച്ച കേസില് ഒന്നാം പ്രതിയായ പള്സര് സുനിക്ക് വിചാരണ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സുപ്രീം കോടതി നിര്ദേശപ്രകാരം എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
രണ്ടു പേരുടെ ആള്ജാമ്യം വേണം, ഒരു ലക്ഷംരൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം എന്നിവയാണു ജാമ്യ വ്യവസ്ഥകള്. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില് ഹാജരാകണം, കോടതിപരിധി വിട്ടുപോകരുത്, ഒരു ഫോണ് മാത്രമേ ഉപയോഗിക്കാന് പാടുള്ളൂ, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ, മാധ്യമങ്ങളോട് സംസാരിക്കാന് പാടില്ല എന്നിങ്ങനെയാണ് മറ്റു വ്യവസ്ഥകള്.
പള്സര് സുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകന് കോടതിയില് ചൂണ്ടിക്കാട്ടി. തുടര്ന്ന് സുരക്ഷ നല്കാന് റൂറല് പൊലീസിനോട് കോടതി നിര്ദേശിച്ചു. ഇന്ന് വൈകിട്ടോടെ പള്സര് |
|
Full Story
|
|
|
|
| |