|
|
|
|
|
| 3806 കോടി ചെലവില്‍ പാലക്കാട് ജില്ലയില്‍ സ്മാര്‍ട്ട് സിറ്റി; കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് വ്യവസായ ഇടനാഴികളെ ബന്ധിപ്പിക്കുന്ന പദ്ധതി |
|
പാലക്കാടിന് 3806 കോടി ചെലവില്‍ വ്യവസായ സ്മാര്‍ട്ട് സിറ്റി പ്രഖ്യാപിച്ചു കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ വ്യവസായ ഇടനാഴികളെ തമ്മില്‍ ബന്ധിപ്പിച്ച് രാജ്യത്താകെ സ്ഥാപിക്കുന്ന 12 സ്മാര്‍ട്ട് സിറ്റികളില്‍ ഒന്നാണ് പാലക്കാട് വരുക. 3806 കോടി രൂപയാണ് പദ്ധതിക്കായി മുടക്കുക. ഇതിലൂടെ 51,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. പാലക്കാട് പുതുശ്ശേരിയിലാണ് സ്മാര്‍ട് സിറ്റി വരിക. സേലം-കൊച്ചി ദേശീയപാതയോട് ചേര്‍ന്നാണിത്.
റബ്ബര്‍, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍, ഔഷധനിര്‍മ്മാണത്തിനായുള്ള രാസവസ്തുക്കള്‍, സസ്യോത്പന്നങ്ങള്‍, ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉത്പന്നങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ഹൈടെക് വ്യവസായം എന്നീ മേഖലകള്‍ക്കാണ് പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി പ്രാധാന്യം നല്‍കുക.
പരസ്യം ചെയ്യല്‍
പ്രധാനമന്ത്രി |
|
Full Story
|
|
|
|
|
|
|
| സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസ് ചാര്‍ജ് ചെയ്തു: ബംഗാളിയുടെ നടിയുടെ പരാതിയില്‍ കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം |
|
ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ കൊച്ചി നോര്‍ത്ത് പോലീസ് കേസെടുത്തു. പ്രത്യേക പോലീസ് സംഘത്തിന് കേസ് കൈമാറുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാം സുന്ദര്‍ അറിയിച്ചു. രഞ്ജിത്തിനെതിരെ ഐപിസി 354 ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മൊഴിയെടുക്കലും മറ്റു തുടര്‍നടപടികളും പ്രത്യേക അന്വേഷണസംഘം കൈമാറുന്ന ഗൈഡ് ലൈന്‍ അനുസരിച്ചായിരിക്കും തിങ്കളാഴ്ച വൈകിട്ടോടെയാണ് നടി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
2009- 10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് |
|
Full Story
|
|
|
|
|
|
|
| ഹേമ കമ്മിറ്റി റിപ്പോര്‍ട്ടി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം |
|
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഹൈക്കോടതി. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ഹേമ കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്‌നങ്ങള്‍ അല്ലേയെന്നും മൊഴി തന്നവരുടെ പേരുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്നും കോടതി ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതില്‍ പരിമിതി ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ രൂപീകരിച്ച |
|
Full Story
|
|
|
|
|
|
|
| തിരുവനന്തപുരത്ത് 13 വയസ്സുകാരിയെ കാണാനില്ല: പോലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് |
|
തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് നിന്ന് 13കാരിയെ കാണാതായി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെണ്‍കുട്ടി ചെന്നൈയില്‍ എത്തിയെന്ന് കേരള പൊലീസ് വ്യക്തമാക്കി. നാഗര്‍കോവിലില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ രണ്ടാമത്തെ പ്ലാറ്റഫോമില്‍ പെണ്‍കുട്ടിയിറങ്ങിയതായി പൊലീസ് സ്ഥരീകരിച്ചു. പ്ലാറ്റ്‌ഫോമിലിറങ്ങിയ പെണ്‍കുട്ടി കുപ്പിയില്‍ വെള്ളമെടുത്ത് തിരികെ കയറി. നാഗര്‍കോവില്‍ സ്റ്റേഷനില്‍ 3.53 നാണ് ഇറങ്ങിയത്. ആര്‍പിഎഫ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നിര്‍ണ്ണായക വിവരം ലഭിച്ചത്.
ചെന്നൈയിലേക്കാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഇതിനായി കേരള പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. അഞ്ചു പേരടങ്ങുന്ന സംഘമാണ് തിരിച്ചത്. നാഗര്‍കോവിലിലെയും കന്യാകുമാരിയിലെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് |
|
Full Story
|
|
|
|
|
|
|
| ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന തോന്നലുണ്ടാക്കുന്നുവെന്നും വേദനാജനകമെന്ന് ഗവര്‍ണര്‍ |
|
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടി വന്നത് തന്നെ നാണക്കേടെന്ന് ?ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന തോന്നലുണ്ടാക്കുന്നുവെന്നും വേദനാജനകമാണെന്നും ?ഗവര്‍ണര്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്ന് ?ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പവര്‍ ഗ്രൂപ്പില്‍ മന്ത്രിസഭയിലെ ഒരംഗം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തേണ്ടത് സര്‍ക്കാരാണെന്ന് ?ഗവര്‍ണര്‍ പറഞ്ഞു. എല്ലാ സ്ത്രീകളും ജോലി സ്ഥലത്തും പൊതുസ്ഥലത്തും സുരക്ഷിതമായി പോകണം. സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. സാമൂഹ്യമായിട്ടുള്ള ബോധവല്‍ക്കരണം കൂടി നല്‍കണമെന്ന് ?ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം സിനിമയ്ക്കുള്ളില്‍ സിനിമയെ വെല്ലുന്ന തിരക്കഥകള്‍ |
|
Full Story
|
|
|
|
|
|
|
| ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതി നല്‍കിയാല്‍ കുറ്റം ചെയ്തവരെ നിയമത്തിനു മുന്നിലെത്തിക്കും: മുഖ്യമന്ത്രി |
|
ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയാറായി മുന്നോട്ടു വന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഉചിതമായ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും. അതില്‍ ഒരു തരത്തിലുള്ള സംശയവും ആര്‍ക്കും വേണ്ടതില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. |
|
Full Story
|
|
|
|
|
|
|
| വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ച തൃശ്ശൂരിലെ പുലിക്കളി നടത്താന്‍ സര്‍ക്കാര്‍ അനുമതി |
|
മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ച തൃശ്ശൂരിലെ പുലിക്കളി നടത്താന്‍ സര്‍ക്കാര്‍ അനുമതി. പുലിക്കളി സംഘങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി തേടി മേയര്‍ എം കെ വര്‍ഗീസ് സര്‍ക്കാരിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം അനുവദിച്ച അതേ തുകയില്‍ പുലിക്കളി നടത്താന്‍ അനുമതി നല്‍കിയത്.
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം പുലിക്കളി വേണ്ടെന്നുവച്ച തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ പുലിക്കളി സംഘങ്ങള്‍ ഉയര്‍ത്തിയത്. ഇതോടെ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തേടി തദ്ദേശ വകുപ്പ് മന്ത്രിക്ക് മേയര്‍ എം കെ വര്‍ഗീസ് കത്ത് അയച്ചു. പുലിക്കളി വേണ്ടെന്നു വച്ചാല്‍ ഓരോ സംഘങ്ങള്‍ക്കും മൂന്നുലക്ഷം രൂപയിലധികം നഷ്ടമാകുമെന്നും |
|
Full Story
|
|
|
|
|
|
|
| സിനിമയില്‍ അവസരത്തിന് കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നു; പ്രധാന നടന്മാര്‍ക്കും ചൂഷണത്തില്‍ പങ്കുണ്ട്: ഞെട്ടിക്കുന്ന വിവരങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് |
|
സിനിമാ മേഖലയിലെ സ്ത്രീകളുടെ സാഹചര്യത്തെ കുറിച്ച് പഠനം നടത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നു. സിനിമാ രംഗത്ത് വ്യാപക ലൈംഗിക ചൂഷണമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ കടുത്ത വിവേചനം നേരിടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. പ്രധാന നടന്മാര്‍ക്കും ചൂഷണത്തില്‍ പങ്കുണ്ടെന്ന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ഇന്നുച്ചയ്ക്കാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്. സിനിമാ രംഗത്ത് പുറമേയുള്ള തിളക്കം മാത്രമാണുള്ളത്. അവസരം ലഭിക്കാന്‍ വിട്ടുവീഴ്ചക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട മൊഴികളും കമ്മിറ്റിക്ക് |
|
Full Story
|
|
|
|
| |