Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
ഇന്ത്യ/ കേരളം
  15-08-2024
യൂട്യൂബില്‍ 5.35 കോടി സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയിരിക്കുന്നു കെഎല്‍ ബ്രോ എന്നു പേരുള്ള മലയാളി കുടുംബം
യൂട്യൂബിന്റെ അന്‍പത് മില്യണ്‍(5.35 കോടി സബ്‌സ്‌ക്രൈബേഴ്‌സ്) എന്ന ചരിത്രനേട്ടം കരസ്ഥമാക്കിയിരിക്കുവാണ് ഈ കുടുംബം. യുട്യൂബിന്റെ അധികാരികള്‍ ആണ് ഡല്‍ഹിയില്‍ വെച്ചു നടന്ന ചടങ്ങില്‍ ഏറ്റവും കൂടുതല്‍ വില മതിപ്പുള്ള രണ്ടാമത്തെ യുട്യൂബ് പ്ലേ ബട്ടന്‍ ഇവര്‍ക്ക് സമ്മാനിച്ചത്. ഈ സന്തോഷം ബിജു തന്റെ ചാനലിലൂടെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പ്ലേ ബട്ടന്‍ ലഭിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഒരു മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയ യുട്യൂബ് ചാനലും ഇവരുടേതാണ്.
ഒരു കുടുംബത്തിലെ അച്ഛനും അമ്മയും മക്കളും മുതിര്‍ന്നവരും അങ്ങനെ എല്ലാവരും ഒത്തുചേര്‍ന്ന ഒരു യൂട്യൂബ് ചാനല്‍. അവരുടെ കളിചിരികളും കൊച്ചു പിണക്കങ്ങളും എല്ലാ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോകള്‍ക്ക്
Full Story
  15-08-2024
കേരളത്തില്‍ ഇന്ന് മുതല്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്യത നിരീക്ഷണ കേന്ദ്രം അറിയിച്ചു
തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്കന്‍ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. കൊങ്കണ്‍ മുതല്‍ ചക്രവാതചുഴി വരെ 1 .5 km ഉയരം വരെ ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു, ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നലൊട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആഗസ്റ്റ് 15നും 17നും ഇടയില്‍ അതിശക്തമായ ശക്തമായ മഴക്കും ആഗസ്റ്റ് 15 മുതല്‍ 19 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
പരസ്യം ചെയ്യല്‍

കൂടാതെ അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. കൊല്ലം,
Full Story
  12-08-2024
തിരുവനന്തപുരത്ത് മറ്റൊരാള്‍ക്കു കൂടി മസ്തിഷ്‌ക ജ്വരം: രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി
തിരുവനന്തപുരം ജില്ലയില്‍ മസ്തിഷ്‌ക ജ്വരം വീണ്ടും സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശിനിയായ 24 വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഏഴായി. സംസ്ഥാനത്ത് ഒരു സ്ത്രീയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണെന്ന് അരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

യുവതി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് യുവതിയുടെ സ്രവപരിശോധനാ ഫലം ലഭിച്ചത്. യുവതി വീടിന് സമീത്തെ കുളത്തില്‍ കുളിച്ചതായി സംശയിക്കുന്നുണ്ട്. ഇതാകാം രോഗം പിടിപെടാന്‍ കാരണമെന്നാണ് നിഗമനം.
പരസ്യം ചെയ്യല്‍

കല്ലമ്പലത്തടക്കം ജില്ലയില്‍ ഇതുവരെ മൂന്നിടങ്ങളിലാണ് രോഗകാരിയുടെ സാന്നിദ്ധ്യം കണ്ടെത്തിത്. നേരത്തെ പേരൂര്‍ക്കട,
Full Story
  12-08-2024
ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ ആളുകളുടെ മുഴുവന്‍ വായ്പകളും കേരളാ ബാങ്ക് എഴുതി തള്ളി
വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് ആശ്വാസവുമായി കേരള ബാങ്ക്. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതി തള്ളി. കേരള ബാങ്ക് ഭരണസമിതി യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജൂലൈ 30ന് നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.
Full Story
  11-08-2024
കേരളത്തില്‍ വീണ്ടും മഴ ശക്തിപ്പെടുമെന്നു മുന്നറിയിപ്പ്: മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ബുധനാഴ്ച്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 13ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട്: 11/08/2024: പാലക്കാട്, മലപ്പുറം
12/08/2024: പത്തനംതിട്ട, ഇടുക്കി
13/08/2024: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

മഞ്ഞ അലര്‍ട്ട്: 10/08/2024: പാലക്കാട്, മലപ്പുറം
11/08/2024: ഇടുക്കി, കോഴിക്കോട്, വയനാട്
12/08/2024: കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്
13/08/2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്
14/08/2024: തിരുവനന്തപുരം,
Full Story
  11-08-2024
വയനാട്ടില്‍ 126 പേര്‍ ഇപ്പോഴും കാണാമറയത്ത്; ഉറ്റവര്‍ക്കായി ജനങ്ങള്‍ ഇപ്പോഴും തിരച്ചില്‍ തുടരുന്നു
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള ജനകീയ തിരച്ചില്‍ തുടരുന്നു. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും തിരച്ചില്‍ നടക്കുക.തിരച്ചിലില്‍ ക്യാമ്പുകളില്‍ നിന്ന് സന്നദ്ധരായവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദുരന്തത്തില്‍ പെട്ട 126 പേരെ ഇനിയും കണ്ടെത്താനുണ്ട് പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കും. എട്ടുമണിയോടെ തിരച്ചില്‍ തുടങ്ങും. രാവിലെ ഒന്‍പത്
മണിക്കകം രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ തിരച്ചില്‍ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ. തിരച്ചിലില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തിരച്ചില്‍ നടത്തും. ഔദ്യോഗിക
Full Story
  10-08-2024
ആലപ്പുഴയില്‍ തുമ്പച്ചെടി പറിച്ചെടുത്ത് തോരന്‍ വച്ചു കഴിച്ച യുവതി മരിച്ചു

പറമ്പില്‍ വളരുന്ന തുമ്പച്ചെടി ഉപയോഗിച്ച് തയാറാക്കിയ തോരന്‍ കഴിച്ച യുവതി മരിച്ചു. ചേര്‍ത്തല എക്സ്റേ ജംഗ്ഷന് സമീപം ദേവീ നിവാസില്‍ ജെ.ഇന്ദു ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് പൊലീസിന്റെ എഫ്ഐആര്‍. അസ്വാഭാവിക മരണത്തിന് ചേര്‍ത്തല പോലീസ് കേസ് എടുത്തു. ആഗസ്റ്റ് 8 വ്യാഴാഴ്ച രാത്രി ഔഷധ ചെടിയെന്ന് കരുതുന്ന തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ ഇന്ദു കഴിച്ചിരുന്നുവെന്ന്ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. തുടര്‍ന്നാണ് അസ്വസ്ഥത ഉണ്ടായതെന്ന് പറയുന്നു.ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 3 ന് ചേര്‍ത്തല എക്സ്റേ ആശുപത്രിയിലും, അവിടെ നിന്ന് ലേക്ഷോര്‍ ആശുപത്രിയിലും ഇന്ദുവിനെ എത്തിച്ചു.ചികിത്സയിലിരിക്കെ വൈകിട്ട് ആറരയോടെ മരണം

Full Story
  10-08-2024
വയനാടിന്റെ പുനരധിവാസത്തിന് സംസ്ഥാനത്തിനൊപ്പം കേന്ദ്രസര്‍ക്കാരുണ്ടാകും; വയനാട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. രാവിലെ 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി വിമാനമിറങ്ങിയത്. സംസ്ഥാന സര്‍ക്കാരിനൊപ്പം വയനാടിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ എല്ലാവരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളും ദുരിതബാധിതരെയും നരേന്ദ്രമോദി നേരിട്ട് കണ്ടു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ,കേന്ദ്രമന്ത്രി സുരേഷ് ഗോപി ,മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.


ദുരന്തം തൂത്തെറിഞ്ഞ വയനാടിന്റെ മണ്ണിനെ വീണ്ടെടുക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക്
Full Story
[63][64][65][66][67]
 
-->




 
Close Window