Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
ഇന്ത്യ/ കേരളം
  17-11-2022
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയയെ യൂണിവേഴ്‌സിറ്റി അസോ. പ്രൊഫസറാക്കിയത് പുനപരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. എല്ലാ യോഗ്യതയും പരിശോധിക്കുമ്പോഴും പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയില്ലെന്ന് കോടതി പറഞ്ഞു. യുജിസി മാനദണ്ഡങ്ങളെ മറികടക്കാനാവില്ല. പ്രവര്‍ത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാകണം നിയമനം. അക്കാദമിക് സ്‌കോര്‍ കുറഞ്ഞ പ്രിയയെ നിയമിച്ച നടപടിയെ കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ കണ്ണൂര്‍ സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റിക്ക് തെറ്റുപറ്റിയെന്ന് കോടതി നിരീക്ഷിച്ചു.

അധ്യാപകര്‍ സമൂഹത്തെ വാര്‍ത്തെടുക്കേണ്ടവരാണെന്നും രാഷ്ട്ര നിര്‍മ്മാതാക്കളാണെന്നുമുള്ള ഡോ. എസ് . രാധാകൃഷ്ണന്റെ വാക്കുകളെ ഉദ്ധരിച്ചു
Full Story
  16-11-2022
സിപിഎം നേതാവ് രാഗേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം: പ്രിയയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദത്തില്‍ പ്രിയാ വര്‍ഗീസിനെ വിമര്‍ശിച്ച് ഹൈക്കോടതി. സ്റ്റുഡന്റ്‌സ് സര്‍വ്വീസസ് ഡയക്ടര്‍ ആയിരുന്ന കാലം അധ്യാപന പരിചയമയമായി കണക്കാക്കാനാവില്ലന്ന് കോടതി നിരീക്ഷിച്ചു. നാഷണല്‍ സര്‍വീസ് സ്‌കീം കോര്‍ഡിനേറ്ററായിരുന്ന കാലം അധ്യയന പരിചയമല്ല. എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യയന പരിചയമാവില്ലെന്നും കോടതി വിമര്‍ശിച്ചു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും സ്റ്റുഡന്റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോയെന്നും കോടതി പ്രിയ വര്‍ഗീസിനോട് ചോദിച്ചു. എന്‍എസ്എസ്
Full Story
  16-11-2022
ജി20 രാജ്യങ്ങളുടെ അധ്യക്ഷനായി നരേന്ദ്രമോദി: ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ന്നുവെന്ന് പ്രധാനമന്ത്രി
ജി20 അധ്യക്ഷക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്ത് നരേന്ദ്ര മോദി. ബാലിയില്‍ നടന്ന ഉച്ചക്കോടിയുടെ സമാപന ചടങ്ങില്‍ ഇന്തൊനീഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. അടുത്ത ജി-20 ഉച്ചകോടിയുടെ യോഗങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി നടത്തും.

പദവി ഏറ്റെടുക്കല്‍ ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തുന്നതാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജി-20യെ ആഗോളമാറ്റത്തിന്റെ ചാലക ശക്തിയാക്കിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ജി-20 ഉച്ചകോടിയുടെ യോഗങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി നടത്തും.
Full Story
  11-11-2022
40 വയസ്സുകാരിയെ കല്യാണം കഴിക്കാമെന്നു പറഞ്ഞ് ഏഴു വര്‍ഷം പറ്റിച്ച് ലൈംഗിക ചൂഷണം: വിജിലന്‍സ് ജോലിക്കാരന്‍ അറസ്റ്റില്‍
വിവാഹവാഗ്ദാനം നല്‍കി നാല്‍പ്പതുകാരിയെ പീഡിപ്പിച്ച കേസില്‍ വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാച്ചാണി സ്വദേശി സാബു പണിക്കരെയാണ് അറസ്റ്റ് ചെയ്തത്. നഗ്‌നവിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി ഏഴുവര്‍ഷമായി നാല്‍പ്പതുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്.


സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അരുവിക്കര പൊലീസാണ് കേസ് എടുത്തത്. പീഡനം, ഐ.ടി ആക്ട് എന്നിവ ചുമത്തിയാണ് വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒ സാബു പണിക്കര്‍ക്കെതിരെ കേസ് എടുത്തത്.
Full Story
  11-11-2022
സര്‍ക്കാര്‍ ജോലിക്ക് പാര്‍ട്ടിക്കാരെ ചോദിച്ച് മേയറുടെ കത്ത്: ഈ വിഷയത്തില്‍ ആര്യ രാജിവയ്‌ക്കേണ്ടെന്ന് സിപിഎം
കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവയ്‌ക്കേണ്ടെന്ന് സി പി എം സെക്രട്ടേറിയറ്റ്. പൊലീസ് അന്വേഷണം കഴിയും വരെ കൂടുതല്‍ നടപടികള്‍ വേണ്ടെന്നും ധാരണയായി. നഗരസഭയുടെ ആരോഗ്യവിഭാഗത്തിലെ താത്കാലിക ഒഴിവുകളിലേക്ക് സിപിഎമ്മുകാരെ ശുപാര്‍ശ ചെയ്യാനാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിയ്ക്ക് മേയറിന്റെ പേരില്‍ അയച്ച കത്ത് വിവാദമായിരുന്നു.


കത്ത് അയച്ച നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും കോണ്‍ഗ്രസും മേയറുടെ രാജി ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ പ്രതിഷേധം പലപ്പോഴും അക്രമാസക്തമാകുന്ന നിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാനത്ത് കണ്ടത്. ഇതിനെ തുടര്‍ന്നാണ് മേയര്‍ രാജിവെക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീ
Full Story
  11-11-2022
രാജീവ്ഗാന്ധിയെ കൊലപ്പെടുത്തിയ പ്രതികളെ വിട്ടയയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശം: ഞാന്‍ തീവ്രവാദിയല്ല - ജയില്‍ മോചിതയായ നളിനി
രാജീവ് ഗാന്ധി വധക്കേസിലെ 6 പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കേസിലെ പ്രതികളായ നളിനി ശ്രീഹര്‍, റോബര്‍ട്ട് പൈസ്, രവിചന്ദ്രന്‍ രാജ, ശ്രീഹരന്‍, ജയകുമാര്‍ എന്നീ പ്രതികളെയാണ് ശിക്ഷാ കാലവധി തീരുംമുമ്പ് മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. മറ്റേതെങ്കിലും കേസുകളില്‍ പ്രതികള്‍ക്ക് ബന്ധമില്ലെങ്കില്‍ മോചിപ്പിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

ഒരു തീവ്രവാദിയല്ലെന്ന് തനിക്ക് അറിയാമെന്ന് രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതയായ നളിനി. നളിനി അടക്കം ആറ് പേരുട*!*!*!െ മോചനത്തിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

'ഒരുപാട് വര്‍ഷങ്ങളായി ജയില്‍ ഞാന്‍ അനുഭവിക്കുന്നു. അവസാനത്തെ 32 മണിക്കൂര്‍ എന്നെ സംബന്ധിച്ച് കഠിനമായിരുന്നു. എനിക്ക് പിന്തുണ നല്‍കിയ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. എന്നെ
Full Story
  10-11-2022
തൃശൂരിനും വയനാടിനും പിന്നാലെ ഇടുക്കിയിലും കോട്ടയത്തും പന്നിപ്പനി ബാധ
ഇടുക്കിയിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഇടുക്കി തൊടുപുഴ കരിമണ്ണൂരിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ ഫാമിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. രോഗബാധിത മേഖലയില്‍ പന്നിമാംസ കശാപ്പും വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്.

രോഗം ബാധിച്ച പന്നികളെ ദയാവധത്തിന് വിധേയമാക്കും. കൊല്ലുന്ന പന്നികളുടെ ഉടമസ്ഥരായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലായി പാലക്കാടും തൃശൂരും വയനാട്ടിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഈ മാസം കോട്ടയത്തും രോഗം കണ്ടെത്തിയതോടെ ജില്ലയിലെ 181 പന്നികളെയാണ് കൊന്നൊടുക്കിയത്.
Full Story
  10-11-2022
കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി
കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വ്യക്തിയെ പകരം ചാന്‍സലറാകും. കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖനാകും പകരം പദവിയിലേക്കെത്തുക. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ആണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കായിരിക്കും പുതിയ നിയമനമെന്നും ഉത്തരവില്‍ പറയുന്നു. ഒരു തവണകൂടി പുനര്‍നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കും. 75 വയസാണ് പ്രായപരിധി. ചാന്‍സലറുടെ അഭാവത്തില്‍ പ്രോ ചാന്‍സലര്‍ ആയിരിക്കും സര്‍വകലാശാലയുടെ ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍
Full Story
[64][65][66][67][68]
 
-->




 
Close Window